പ്രധാന താൾ

തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം
 നിക്കോള ടെസ്‌ല
 സിഗ്നൽ (സോഫ്റ്റ്‍വെയർ)
 അണ്ണാമലൈയാർ ക്ഷേത്രം

സെർബിയൻ-അമേരിക്കക്കാരനായ ഒരു കണ്ടുപിടിത്തക്കാരനും, വൈദ്യുതി എഞ്ചിനീയറും, മെക്കാനിക്കൽ എഞ്ചിനീയറും, ഭാവി‌കാഴ്ചപ്പാടുള്ളയാളും ഇന്നത്തെ വൈദ്യുതിവിതരണസമ്പ്രദായം പ്രത്യാവർത്തിധാരാവൈദ്യുതി (AC) ആയിത്തീരാൻ മുഖ്യപങ്കുവഹിച്ചയാളും ആയിരുന്നു നിക്കോള ടെസ്‌ല (10 ജൂലൈ 1856 – 7 ജനുവരി 1943). വൈദ്യുതിയുടെ വ്യാവസായികോപയോഗത്തിന്‌ പ്രധാനസംഭാവനകൾ നൽകിയ അദ്ദേഹം ഭൂമുഖത്തിൽ വെളിച്ചം വിതറിയ വ്യക്തി എന്നറിയപ്പെടുന്നു. ടെസ്‌ലയുടെ പേറ്റന്റുകളും സൈദ്ധാന്തികഗവേഷണങ്ങളുമാണ്‌ ഇന്നത്തെ പ്രത്യാവർത്തിധാരാവൈദ്യുതോപകരണങ്ങൾക്ക് അടിസ്ഥാനം. അദ്ദേഹത്തിന്റെ എ. സി. മോട്ടോർ കണ്ടുപിടിത്തം രണ്ടാം വ്യാവസായികവിപ്ലവത്തിന്‌ വഴിതെളിച്ചു.

ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത പട്ടിക തിരഞ്ഞെടുത്ത പട്ടിക
 തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ
 കേരളത്തിലെ തുമ്പികൾ
 ഗ്രാമി ലെജൻഡ് പുരസ്കാരം

തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ സംരക്ഷിതപ്രദേശങ്ങളാണ്. 7,489.49 ചതുരശ്ര കിലോമീറ്റർ (2,891.71 sq mi) വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഒൻപത് ദേശീയോദ്യാനങ്ങളാണ് ഇവിടെയുള്ളത്. എല്ലാ ദേശീയോദ്യാനങ്ങളും മിനിസ്ട്രി ഓഫ് ദ ഇൻ്റീരിയർ ഭരണത്തിൻകീഴിലാണ് നിലനിൽക്കുന്നത്. 1937-ൽ തായ്‌വാനിലെ ജാപ്പനീസ് ഭരണത്തിൻ കീഴിലായിരുന്നു ആദ്യത്തെ ദേശീയോദ്യാനം നിലവിൽവന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സ്വേച്ഛാധിപത്യ ഭരണവും തായ്‌വാനിലെ മാർഷൽ നിയമവും കാരണം പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ശബ്ദം നിർത്തിവച്ചിരുന്നു. തുടർന്ന് 1972-ൽ ദേശീയോദ്യാനനിയമം പാസ്സാക്കുകയും അവസാനം ആദ്യത്തെ ദേശീയോദ്യാനം പുതിയതായി 1984-ൽ വീണ്ടും നിലവിൽ കൊണ്ടുവന്നു.


പട്ടിക കാണുക

ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
പുള്ളിമീൻകൊത്തി
പുള്ളിമീൻകൊത്തി

വെള്ളയും കറുപ്പും നിറങ്ങൾ മാത്രമുള്ള ഏക ഇനം മീൻകൊത്തിയാണ്‌ പുള്ളിമീൻകൊത്തി. സഹാറക്കു മുന്നുള്ള ആഫ്രിക്ക, ദക്ഷിണേഷ്യ, തുർക്കി മുതൽ ഇന്ത്യ, ചൈന വരെ ഇവയുടെ ആവാസവ്യവസ്ഥകൾ ഉണ്ട്. അല്പസ്വല്പം സഞ്ചാരമുണ്ടെന്നല്ലാതെ മിക്ക പക്ഷികളും ദേശാടനക്കാരല്ല. കേരളത്തിലെ മിക്ക ജലാശയങ്ങൾക്കരികിലും ഇവയെ കാണാം.

ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്‌
തിരഞ്ഞെടുത്ത ചിത്രങ്ങൾ‍
തിരഞ്ഞെടുത്ത ചിത്രങ്ങൾ
"https:https://www.search.com.vn/wiki/index.php?lang=ml&q=പ്രധാന_താൾ&oldid=3822701" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്