Jump to content

ബെർലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെർലിൻ
State of Germany
പതാക ബെർലിൻ
Flag
ഔദ്യോഗിക ചിഹ്നം ബെർലിൻ
Coat of arms
യൂറോപ്യൻ യൂണിയനിലും ജർമനിയിലും സ്ഥാനം
യൂറോപ്യൻ യൂണിയനിലും ജർമനിയിലും സ്ഥാനം
CountryGermany
ഭരണസമ്പ്രദായം
 • ഗവേണിങ് മേയർക്ലാവൂസ് വോവെറെയ്റ്റ് (SPD)
 • Governing partiesSPD / CDU
 • Votes in Bundesrat4 (of 69)
വിസ്തീർണ്ണം
 • Total891.85 ച.കി.മീ.(344.35 ച മൈ)
ഉയരം
34 മീ(112 അടി)
ജനസംഖ്യ
 (31 May 2012)[1][verification needed]
 • Total35,15,473
 • ജനസാന്ദ്രത3,900/ച.കി.മീ.(10,000/ച മൈ)
 • മെട്രോപ്രദേശം
6,000,000
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
Postal code(s)
10001–14199
Area code(s)030
ISO കോഡ്DE-BE
വാഹന റെജിസ്ട്രേഷൻB (for earlier signs see note)[2]
GDP/ Nominal€ 124,161 billion (2015) [3]
NUTS RegionDE3
വെബ്സൈറ്റ്berlin.de
ബെർലിൻ നഗരം പതിനേഴാം നൂറ്റാണ്ടിൽ

ജർമ്മനിയുടെ തലസ്ഥാനമാണ്‌ ബെർലിൻ . കൂടാതെ ജർമ്മനിയിലെ ഏറ്റവും വലിയ പട്ടണം കൂടിയാണിത്. സ്പ്രീ, ഹോവൽ എന്നീ നദികളുടെ സമീപത്തായി 889 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഏകദേശം 3.5 ലക്ഷം ജനങ്ങൾ തിങ്ങിപ്പാർ‍ക്കുന്ന പ്രദേശമാണ്. ജർമ്മനിയിലെ 16 സംസ്ഥാനങ്ങളിൽ ഒന്നാണ് ബെർലിൻ.

ബ്രാൻഡെൻബർഗ് കവാടം

ചരിത്രം

പന്ത്രണ്ടാം നുറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ആൽബെർട്ട് എന്ന നാടുവാഴിയാണ് ബെർലിൻ നഗരം സ്ഥാപിച്ചത് എന്നാണ് അനുമാനം.[4]. ആൽബെർട്ടിന്റെ ചിഹ്നമായിരുന്ന കരടി ഇന്നും ബെർലിന്റെ നഗരചിഹ്നങ്ങളിൽ കാണാം.

ബ്രാൻഡൻബർഗ് മേഖല ((1400 – 1700)

പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ബെർലിൻ, ബ്രാൻഡൻബെർഗ് മേഖലയുടെ തലസ്ഥാന നഗരിയായി. ഫ്രഡറിക് ഒന്നാമനായിരുന്നു ഭരണാധികാരി. 1440-നുശേഷം ഭരണധികാരം ഹോസോളെൻ കുടുംബത്തിന് അവകാശപ്പെട്ടതായി. പ്രഷ്യൻ സാമ്രാജ്യത്തിന്റേയും പിന്നീട് ജർമൻ സാമ്രാജ്യത്തിന്റേയും അധിപർ ഈ കുടുംബത്തിലെ പിൻതലമുറക്കാരായിരുന്നു. പ്രൊട്ടസ്റ്റന്റ് നവീകരണ പസ്ഥാനം ബർളിനിൽ വേരൂന്നിയത് പതിനാറാം നൂറ്റാണ്ടിന്റെ പകുതിയോടേയാണ്. കതോലിക്-പ്രൊട്ടസ്റ്റന്റ് സംഘർഷമായി തുടങ്ങി, പിന്നീട് മധ്യയൂറോപ്പിലെ വിവിധരാജ്യങ്ങൾ പങ്കെടുത്ത മുപ്പതു വർഷ യുദ്ധത്തിൽ (1618-1648) നബെർലിന് ഒട്ടനേകം നാശനഷ്ടങ്ങൾ സഹിക്കേണ്ടിവന്നു.

1688-ൽ മേഖലയുടെ ഭരണമേറ്റ ഫ്രഡറിക് മൂന്നാമൻ അതിർത്തികൾ വികസിപ്പിച്ചു. 1695-ൽ നിർമ്മാണം തുടങ്ങിയ ചാൾട്ടൺബർഗ് കൊട്ടാരം പൂർത്തിയായത് 1713-ലാണ്.

പ്രഷ്യൻ സാമ്രാജ്യം (1701–1871)

1701-ൽ ഫ്രഡറിക് മൂന്നാമൻ സ്വയം ഫ്രഡറിക് ഒന്നാമൻ എന്ന പേരിൽ പ്രഷ്യൻ സാമ്രാജ്യത്തിന്റെ പ്രഥമ ചക്രവർത്തിയായി സ്ഥാനമേറ്റു. ബൃഹദ് ബ്രാൻഡൻബർ്ഗ് മേഖല പ്രഷ്യൻ സാമ്രാജ്യവും ബെർലിൻ അതിന്റെ തലസ്ഥാനവും ആയി

1740-മുതൽ 1786വരെ നാല്പത്തിയെട്ട് വർഷം ഭരിച്ച ഫ്രഡറിക് ചക്രവർത്തിയുടെ വാഴ്ചക്കാലം പ്രഷ്യൻസാമ്രാജ്യത്തിന്റെ സുവർണകാലമായി കണക്കാക്കപ്പെടുന്നു. ഫഡറിക് വില്യം രണ്ടാമന്റെ വാഴ്ചക്കാലത്താണ് ബ്രാൻഡൺബർഗ് ക വാടം(1788-1791) നിർമ്മിക്കപ്പെട്ടത്.

1797 മുതൽ 1840വരെ പ്രഷ്യ ഭരിച്ച ഫ്രഡറിക് വില്യം മൂന്നാമന്റെ കാലത്താണ് ഫ്രഞ്ചു ചക്രവർത്തി നെപോളിയന്റെ ആക്രമണത്തിന് ബെർലിൻ ഇരയായത്. ബെർലിൻ സ്വതന്ത്രഭരണ മേഖലയായി തുടർന്നു. 1810-ലാണ് ബെർലിൻ സർവകലാശാല സ്ഥാപിതമായത്. ഇന്ന് ഈ സ്ഥാപനം ഹുംബോൾട് യൂണിവഴ്സിറ്റി എന്നറിയപ്പെടുന്നു. 1848-യൂറോപ്പിൽ വ്യാപകമായ തൊഴിലാളി പ്രക്ഷോഭം ബെർലിനേയും ബോധിച്ചു. 1871-ൽ വില്യം ഒന്നാമൻ, ഭരണാധ്യക്ഷനായി ഓട്ടോ വോൺ ബിസ്മാർകിനെ നിയമിച്ചു.

ജർമൻ സാമ്രാജ്യം (1871-1918)

ബിസ്മാർക് പ്രഷ്യൻ സാമ്രാജ്യത്തിന്റെ അതിരുകൾ വികസിപ്പിച്ചു. ജർമൻ ചക്രവർത്തിക്ക് പുതിയ സഥാനപ്പേരു ലഭിച്ചു, കൈസർ. ബെർലിൻ യൂറോപ്യൻ ശാക്തിക-രാഷ്ട്രീയ സംഭവവികാസങ്ങളിലെ കേന്ദ്രബിന്ദുവായി. ബെർലിൻ നഗരം ബഹുതലങ്ങളിൽ വികസനം നേടി. ഇന്ന് യൂ ബാൻ (U-bahn ) എന്നറിയപ്പെടുന്ന ഭൂഗർഭ റെയിൽപ്പാത 1902 -ൽ പ്രവർത്തനമാരംഭിച്ചു. കലാസാംസ്കാരിക മേഖലയിൽ ബെർലിൻ മുൻപന്തിയിലെത്തി.

1914-ൽ തുടങ്ങി 1918 -ൽ അവസാനിച്ച ഒന്നാം ആഗോളയുദ്ധം ജർമൻ സാമ്രാജ്യത്തിന്റ തകർച്ചക്കു കാരണമായി.

വൈമർ റിപബ്ലിക് (1918-33)

യുദ്ധാനന്തരക്ലേശങ്ങളുണ്ടയിരുന്നെങ്കിലും ബർലിനും ജർമനിയും പിടിച്ചുനിന്നു. ഇടതുപക്ഷചിന്താഗതി ബെർലിൻ ജനതയെ ഏറെസ്വാധീനിച്ച കാലഘട്ടംകൂടിയായിരുന്നു ഇത്. 1920-കളിൽ ബെർലിൻ നഗരാതിർത്തികൾ വികസിച്ചു. ബൃഹദ് ബെർലിൻ ആക്റ്റ് പ്രകാരം ബെർലിൻ നഗരം ലോകത്ത് മൂന്നാം സ്ഥാനത്തെത്തി. ശാസ്ത്ര-കലാ-സാംസ്കാരിക മേഖലകളിൽ ബെർലിൻ മുന്നിട്ടുനിന്നു. ബെർലിൽ 1917-ൽ സ്ഥാപിതമായ വില്യം- കൈസർ ഇൻസ്ററിറ്റ്യൂട്ടിന്റെ പ്രഥമ ഡയറക്റ്ററായി സ്ഥാനമേററ ആൽബർട്ട് ഐൻസ്റ്റൻ 1921-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിനർഹനായി. . എന്നാൽ മുപ്പതുകളിലെ സാമ്പത്തികത്തകർച്ച ദേശീയവാദത്തിനും നാത് സി പ്രസ്ഥാനത്തിനും ആക്കം കൂട്ടി.

നാസി ജർമനി (1933-45)

ചരിത്രത്തിൽ ഈ കാലഘട്ടം, നാസി കാലഘട്ടമെന്നും ഡ്രിറ്റെസ് റെയ്ഷ് ( മൂന്നാം സാമ്രാജ്യം) എന്നും അറിയപ്പെടുന്നു.[5] തീവ്രദേശീയവാദവും കടുത്ത ജൂതവിരോധവും ഈ കാലഘട്ടത്തിന്റെ മുദ്രകളായിരുന്നു.നാസി ചിന്താഗതിക്കെതിരായുള്ള സകലമാന വിചാരധാരകളേയും ഉന്മൂലനം ചെയ്യാനായി പല നീക്കങ്ങളും ഉണ്ടായി. അവയിൽ ഒന്നായിരുന്നു 1933 മെയിൽ ജർമനിയിലൊട്ടകെ നടന്ന പുസ്തകദഹനം.

ചെക്പോയ്ന്റ് ചാർളി

ഹിറ്റ്ലറുടെ സ്വപ്ന നഗരി

ഹിറ്റ്ലറുടെ തലസ്ഥാനവും ബെർലിൻ തന്നെയായിരുന്നു. മുപ്പതുകളുടെ അവസാനത്തിൽ ഹിറ്റ്ലർ ബെർലിനെ, ജർമാനിയ എന്ന പുതിയപേരിൽ ലോകോത്തര നഗരിയാക്കാനുള്ള പദ്ധതിയിട്ടു [6], [7]. പ്രശസ്ത വാസ്തുശില്പിയായിരുന്ന ആൽബർട്ട് സ്പിയറായിരുന്നു രൂപരേഖ തയ്യാറാക്കിയത്. 1935 -ൽ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും വളരെ ചെറിയൊരംശം മാത്രമേ ചെയ്തു തീർക്കാനായുള്ളു. യുദ്ധം ആസന്നമായതോടെ 1937-ൽ, നിർമ്മാണപ്രവർത്തനങ്ങൾ മുടങ്ങി.

ചെക്പോയ്ന്റ് ചാർളി മറുവശത്തു നിന്ന്

രണ്ടാം ആഗോളയുദ്ധം

യുദ്ധകാലത്ത് നാനൂറോളം തവണ ബെർലിൻ ബോംബാക്രമണത്തിന് ഇരയായി. അനേകം പേർ കൊല്ലപ്പെട്ടു, വീടുകളും നഗരസംവിധാനങ്ങളും തകർന്നടിഞ്ഞു. 1945 ഏപ്രിൽ മുപ്പതിന് ഹിറ്റ്ലർ ആത്മഹത്യ ചെയ്തതോടെ മെയ് രണ്ടിന് ബെർലിൻ കീഴടങ്ങി.

യുദ്ധാനന്തരം

യുദ്ധാനന്തരം റഷ്യയും സഖ്യകക്ഷികളും ജർമനി യഥാക്രമം പൂർവ-പശ്ചിമ ജർമനികളായി വീതിച്ചെടുത്തു[8],[9]. തകർന്നടിഞ്ഞ ബെർലിനിൽ ജനസംഖ്യ നാല്പത്തിമൂന്നു ലക്ഷത്തിൽ നിന്ന് ഇരുപത്തിയെട്ടു ലക്ഷമായി ചുരുങ്ങിയിരുന്നു.

മാർക്സ്-എംഗൽസ് സ്മാരകം

ബെർലിൻ ഭരണവ്യവസ്ഥ

തലസ്ഥാനനഗരി ബെർലിൻ നാലു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടെങ്കിലും സോവിയറ്റ് റഷ്യയും സഖ്യകക്ഷികളും അംഗങ്ങളായുള്ള സംയുക്തകൗൺസിലായിരുന്നു ഭരണം നടത്തിയത്. പക്ഷെ റഷ്യയും ,സഖ്യകക്ഷികളുമായുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടിയത് ഒട്ടേറെ പ്രശ്നങ്ങൾക്കു വഴിവെച്ചു. പതുക്കെ പതുക്കെ റഷ്യൻ അധീനതയിലായിരുന്ന കിഴക്കൻ ബെർലിനും സഖ്യകക്ഷികളുടെ കൈവശമായിരുന്ന പടിഞ്ഞാറൻ ബെർലിനും തമ്മിലുള്ള വിടവ് വർധിച്ചു വന്നു.

ബെർലിൻ മതിൽ (1961-1989)

പശ്ചിമജർമനയിലെ ജനജീവതം പൂർവജർമനിയെ അപേക്ഷിച്ച് സന്തുഷ്ടവും സുഗമവുമായിരുന്നു. അതിനാൽ കിഴക്കുനിന്ന് പടിഞ്ഞാറിലേക്ക് ജനങ്ങൾ കൂട്ടമായി താമസം മാറ്റി. ഈ കൂറുമാറ്റം തടയാനായി 1961 -ൽ ശീതസമരം മൂർധന്യത്തിലെത്തിയ സമയത്താണ് പൂർവജർമൻ ഭരണകൂടം ബെർലിൻ മതിൽ ധൃതിയിൽ പടുത്തുയർത്തിയത്. ഇതോടെ ഇരു ജർമനികൾക്കുമിടക്കുളള വരവും പോക്കും കടുത്ത നിബന്ധനകൾക്കു വിധേയമായി. ഒടുവിൽ 1989 നവമ്പർ ഒമ്പതിനാണ് ഇളവുകൾ പ്രാബല്യത്തിൽ വന്നതും തുടർന്ന് മതിൽ പൊളിക്കപ്പെട്ടതും.

നഗരകാഴ്ചകൾ

നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ബെർലിനിൽ ചരിത്രസ്മാരകങ്ങൾ ഏറേയുണ്ട്. ബ്രാൻഡൻബർഗ് കവാടം, ചാൾട്ടൺബർഗ് കൊട്ടാരം, ബെർലിൻ കതീഡ്രൽ, മ്യൂസിയം ദ്വീപ്, പെർഗമൺ മ്യൂസിയം, , മാർക്സ്-എംഗൽസ് ചത്വരം, ചെക്പോയ്ന്റ് ചാർളി, ബെർലിൻ മതിൽ (അവശിഷ്ടം), നിരവധി ജൂതസ്മാരകങ്ങൾ എന്നിവ ഇവയിൽ ചിലതാണ്. പുസ്തക ദഹനത്തിന്റെ സ്മാരകം നിലകൊള്ളുന്നത് ബാബേൽപ്ലാറ്റ്സിലാണ്. ചത്വരതിനടിയിലായുള്ള ഭൂഗർഭ ലൈബ്രറിയിൽ വെള്ളച്ചായമടിച്ച ഷെൽഫുകൾ മാത്രമേയുള്ളു, ഒരൊറ്റ പുസ്തകം പോലുമില്ല[10].

ചിത്രശാല

ജൂതസ്മാരകം

കാലാവസ്ഥ

ബെർലിൻ പ്രദേശത്തെ കാലാവസ്ഥ
മാസംജനുഫെബ്രുമാർഏപ്രിമേയ്ജൂൺജൂലൈഓഗസെപ്ഒക്നവംഡിസംവർഷം
റെക്കോർഡ് കൂടിയ °C (°F)15.0
(59)
17.0
(62.6)
23.0
(73.4)
30.0
(86)
33.0
(91.4)
36.0
(96.8)
38.8
(101.8)
35.0
(95)
32.0
(89.6)
25.0
(77)
18.0
(64.4)
15.0
(59)
38.8
(101.8)
ശരാശരി കൂടിയ °C (°F)2.9
(37.2)
4.2
(39.6)
8.5
(47.3)
13.2
(55.8)
18.9
(66)
21.8
(71.2)
24.0
(75.2)
23.6
(74.5)
18.8
(65.8)
13.4
(56.1)
7.1
(44.8)
4.4
(39.9)
13.4
(56.1)
പ്രതിദിന മാധ്യം °C (°F)0.5
(32.9)
1.3
(34.3)
4.9
(40.8)
8.7
(47.7)
14.0
(57.2)
17.0
(62.6)
19.0
(66.2)
18.9
(66)
14.7
(58.5)
9.9
(49.8)
4.7
(40.5)
2.0
(35.6)
9.6
(49.3)
ശരാശരി താഴ്ന്ന °C (°F)−1.5
(29.3)
−1.6
(29.1)
1.3
(34.3)
4.2
(39.6)
9.0
(48.2)
12.3
(54.1)
14.7
(58.5)
14.1
(57.4)
10.6
(51.1)
6.4
(43.5)
2.2
(36)
−0.4
(31.3)
5.9
(42.6)
താഴ്ന്ന റെക്കോർഡ് °C (°F)−25.0
(−13)
−16.0
(3.2)
−13.0
(8.6)
−4.0
(24.8)
−1.0
(30.2)
4.0
(39.2)
7.0
(44.6)
7.0
(44.6)
0.0
(32)
−7.0
(19.4)
−9.0
(15.8)
−17.0
(1.4)
−25.0
(−13)
വർഷപാതം mm (inches)42.3
(1.665)
33.3
(1.311)
40.5
(1.594)
37.1
(1.461)
53.8
(2.118)
68.7
(2.705)
55.5
(2.185)
58.2
(2.291)
45.1
(1.776)
37.3
(1.469)
43.6
(1.717)
55.3
(2.177)
570.7
(22.469)
ശരാ. മഴ ദിവസങ്ങൾ (≥ 1.0 mm)10.08.09.17.88.97.07.07.07.87.69.611.4101.2
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ46.573.5120.9159.0220.1222.0217.0210.8156.0111.651.037.21,625.6
Source #1: World Meteorological Organization (UN)[11]
ഉറവിടം#2: HKO[12]

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ബെർലിൻ&oldid=4072753" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: Main PageSpecial:SearchWikipedia:Featured picturesYasukeHarrison ButkerRobert FicoBridgertonCleopatraDeaths in 2024Joyce VincentXXXTentacionHank AdamsIt Ends with UsYouTubeNew Caledonia2024 Indian general electionHeeramandiDarren DutchyshenSlovakiaKingdom of the Planet of the ApesAttempted assassination of Robert FicoLawrence WongBaby ReindeerXXX: Return of Xander CageThelma HoustonFuriosa: A Mad Max SagaMegalopolis (film)Richard GaddKepler's SupernovaWicked (musical)Sunil ChhetriXXX (2002 film)Ashley MadisonAnya Taylor-JoyPlanet of the ApesNava MauYoung SheldonPortal:Current eventsX-Men '97