അംബർ ഹേർഡ്

അമേരിക്കന്‍ ചലചിത്ര നടന്‍

ആംബർ ലൂറ ഹേർഡ്[3] (ജനനം: ഏപ്രിൽ 22, 1986) ഒരു അമേരിക്കൻ നടിയാണ്. 2004 ൽ "ഫ്രൈഡേ നൈറ്റ് ലൈറ്റ്സ്" എന്ന ചിത്രത്തിൽ ബില്ലി ബോബ് തോൺടണോടൊപ്പം അഭിനയിച്ചുകൊണ്ടാണ് സിനിമാരംഗത്തേയ്ക്കു പ്രവേശിക്കുന്നത്. "നോർത്ത് കണ്ട്രി", "അൽഫാ ഡോഗ്" തുടങ്ങിയ ചിത്രങ്ങളിലെ ചെറു വേഷങ്ങൾക്കുശേഷം, "ആൾ ദ ബോയ്സ് ലവ് മാൻഡി ലെയ്ൻ" (2006) എന്ന ചിത്രത്തിൽ പ്രധാനവേഷത്തിലും "ഹിഡൺ പാംസ്" (2007) എന്ന ടി.വി. ഷോയിലും അഭിനയിച്ചു അവർ തുടർന്ന് ദി വാർഡ് (2010), ഡ്രൈവ് ആംഗ്രി (2011), ലണ്ടൻ ഫീൽഡ്സ് (2018) തുടങ്ങിയ ചലച്ചിത്രങ്ങളിൽ നായികാ വേഷത്തിൽ അഭിനയിച്ചു. പൈനാപ്പിൾ എക്‌സ്പ്രസ് (2008), നെവർ ബാക്ക് ഡൗൺ (2008), ദി ജോൺസസ് (2009), ദി റം ഡയറി (2011), പാരനോയ (2013), മാഷെറ്റ് കിൽസ് (2013), മാജിക് മൈക്ക് XXL (2013), ദ ഡാനിഷ് ഗേൾ (2015).  എന്നിവയുൾപ്പെടെയുള്ള സിനിമകളിലും അവർ സഹ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഡിസി എക്സ്റ്റെൻഡഡ് യൂണിവേഴ്സ് ഫ്രാഞ്ചൈസിയുടെ ഭാഗമായ ജസ്റ്റിസ് ലീഗ് (2017), അക്വാമാൻ (2018), പുറത്തിറങ്ങനുള്ള അക്വമാൻ ആൻഡ് ദി ലോസ്റ്റ് കിംഗ്ഡം (2023) എന്നിവയിൽ മേറ എന്ന കഥാപാത്രത്തത്തെ അവതരിപ്പിച്ചത് ഹേർഡ് ആണ്. ദി CW യുടെ കൗമാര നാടകീയ പരമ്പര ഹിഡൻ പാംസ് (2007), പാരാമൗണ്ട്+ ന്റെ ദ സ്റ്റാൻഡ് (2020) തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലും അവർ അഭിനയിച്ചിട്ടുണ്ട്.

അംബർ ഹേർഡ്
2018 ലെ സാൻ ഡീഗോ കോമിക്-കോൺവേളയിൽ.
ജനനം
ആംബർ ലോറ ഹേർഡ്

(1986-04-22) ഏപ്രിൽ 22, 1986  (38 വയസ്സ്)
ഓസ്റ്റിൻ, ടെക്സസ്, യു.എസ്.
മറ്റ് പേരുകൾ
  • ആംബർ ലോറ ഡെപ്പ്[1]
  • Amber van Ree[2]
തൊഴിൽനടി
സജീവ കാലം2003–ഇതുവരെ
ജീവിതപങ്കാളി(കൾ)
(m. 2015; div. 2017)
പങ്കാളി(കൾ)ടസ്യ വാൻ റീ
(2008–2012)
കുട്ടികൾ1

2016-ൽ, പൗരാവകാശങ്ങൾക്കും പൗരസ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുന്ന വ്യക്തികൾക്കായി നിക്ഷിപ്തമാക്കപ്പെട്ട ഒരു പദവിയായ ACLU ആർട്ടിസ്റ്റ് അംബാസഡർ എന്ന നിലയിൽ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയന്റെ (ACLU) സന്നദ്ധസേവകയായി ഹേർഡ് സേവനമനുഷ്ടിച്ചു.[4] യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസിലെ മനുഷ്യാവകാശ അംബാസഡറായും ഇതിനിടെ ഹേർഡ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.[5]

2015-ൽ ഇതിനകം വിവാഹിതനായിരുന്ന നടൻ ജോണി ഡെപ്പുമായി വിവാഹിതയായ ഹേർഡ് 2016-ൽ വിവാഹബന്ധം വേർപെടുത്തി. അതിനുശേഷം ഇരുവരും ഗാർഹിക പീഡനത്തിന്റെ പേരിൽ പരസ്പരം ആരോപണങ്ങളുന്നയിക്കുകയും ഡെപ്പ് വേഴ്സസ് NGN, വ്യാപകമായി പ്രചരിച്ച ഡെപ്പ് വേഴ്സസ് ഹേർഡ്  ഉൾപ്പെടെ ദീർഘകാലം നീണ്ടുനിന്ന രണ്ട് അപകീർത്തി കേസുകളിൽ ഏർപ്പെടുകയും ചെയ്തു.[6][7][8]

ജീവിതരേഖ

ആംബർ ഹേർഡ് ടെക്സാസിലെ ഓസ്റ്റിനിൽ ഒരു ഇൻറർനെറ്റ് റിസേർച്ചറായ പട്രീഷ്യ പെയ്ജിൻറെയും കോൺട്രാക്റ്ററായ ഡേവിഡ് ക്ലിൻറൻറെയും മകളായി ജനിച്ചു.[9][10][11] അവർക്ക് വിറ്റ്നി എന്ന പേരിൽ ഒരു സഹോദരികൂടിയുണ്ട്.[9] അവർ സ്കൂൾ പഠനം ഉപേക്ഷിച്ച് സ്വകാര്യ ട്യൂഷൻ വഴി ഒരു ഡിപ്ലോമ നേടിയിരുന്നു.[12] 

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=അംബർ_ഹേർഡ്&oldid=3977056" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്