അലൈംഗികത

അലൈംഗികത (asexuality) എന്നത് മറ്റുള്ളവരോടുള്ള ലൈംഗിക ആകർഷണത്തിന്റെ അഭാവമാണ്, അല്ലെങ്കിൽ ലൈംഗിക പ്രവർത്തനത്തോടുള്ള താൽപ്പര്യമില്ലായ്മയോ ആഗ്രഹക്കുറവോ ഇതുരണ്ടും പൂർണമായി ഇല്ലാത്തതോ ആയ അവസ്ഥയാണ്. ഇത് പലപ്പോഴും മത്തിഷ്‌ക്കത്തിന്റെ പ്രത്യേകതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

അലൈംഗികർക്ക് ലൈംഗിക താല്പര്യമോ,  ചിലപ്പോൾ ഉത്തേജനമോ ഉണ്ടാകാറില്ല. ഉദാഹരണത്തിന് പുരുഷന്മാരിൽ ലിംഗത്തിന് ഉ ഉദ്ധാരണമോ സ്ത്രീകളിൽ , യോനിയിൽ നനവോ ഉണ്ടാകണമെന്നില്ല. ലൈംഗിക താല്പര്യം ഇല്ലാതെ തന്നെ ഇവർ സന്തുഷ്ടരാണ്. [1] [2] [3] ഇത് ഒരു ലൈംഗിക ആഭിമുഖ്യമോ അതിന്റെ അഭാവമോ ആയി കണക്കാക്കാം. [4] [5] അലൈംഗികതയുടെ ഉപവിഭാഗങ്ങളുടെ പലവിധ ശ്രേണിക്കായി ഇതിനെ കൂടുതൽ വിശാലമായി തരംതിരിക്കാം. [6]

Sir Arthur Conan Doyle intentionally portrayed his character Sherlock Holmes as what would today be classified as asexual

ലൈംഗിക പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതോ ബ്രഹ്മചര്യം പാലിക്കുന്നതോ അലൈംഗികതയല്ല, [7] ഇവ രണ്ടും പൊതുവെ വ്യക്തിയുടെ വ്യക്തിപരമോ സാമൂഹികമോ മതപരമോ ആയ കാരണങ്ങൾ കൊണ്ടുളള ഒരു തരം ലൈംഗിക പെരുമാറ്റം മാത്രമാണ്. [8] എന്നാൽ ഒരു വ്യക്തിയുടെ ലൈംഗിക ആഭിമുഖ്യം, ലൈംഗിക പെരുമാറ്റത്തിൽ നിന്ന് വ്യത്യസ്തമായി, "സ്ഥിരമായി" നിലനിൽക്കപ്പെടുന്ന ഒന്നാണ്. [9] ചില അലൈംഗിക ആളുകൾ ലൈംഗിക ആകർഷണമോ ലൈംഗികതയോടുള്ള ആഗ്രഹമോ ഇല്ലെങ്കിലും ചിലപ്പോൾ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു, തങ്ങളെയോ ഇണയെയോ ശാരീരികമായി സന്തോഷിപ്പിക്കാനുള്ള ആഗ്രഹം അല്ലെങ്കിൽ കുട്ടികളുണ്ടാകാനുള്ള ആഗ്രഹം കൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്. ചിലർ പങ്കാളി തന്നെ ഉപേക്ഷിച്ചു പോകുമോ, മറ്റ് ബന്ധങ്ങൾ തേടുമോ എന്ന ഭയം കൊണ്ടും, ചിലപ്പോൾ സമൂഹത്തിന്റെ നിർബന്ധത്തിന് വഴങ്ങിയോ, കുട്ടികൾ ഉണ്ടാകാൻ വേണ്ടി മാത്രമായോ, പങ്കാളിയുടെ നിർബന്ധം കൊണ്ടോ മറ്റു പലവിധ കാരണങ്ങൾ കൊണ്ടോ വല്ലപ്പോഴും താല്പര്യമില്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടാറുണ്ട്. മറ്റു ചിലർ കുടുംബത്തിന്റെ നിർബന്ധപ്രകാരം വിവാഹം കഴിക്കുകയും കുട്ടികൾ ഉണ്ടാകാൻ വേണ്ടി മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ അലൈംഗികരാകുന്ന ആളുകളും ചുരുക്കമല്ല. . [7] [10]

ലൈംഗികചായ്‌വായും ശാസ്ത്രീയ ഗവേഷണ മേഖലയായും അലൈംഗികതയെ അംഗീകരിക്കുന്നത് ഇപ്പോഴും താരതമ്യേന പുതിയകാര്യമായിനിലനിൽക്കുന്നു, [2] [10] ഇതിനെ സാമൂഹ്യശാസ്ത്രപരവും മനഃശാസ്ത്രപരവുമായ വീക്ഷണകോണുകളിൽ നിന്ന് നോക്കിക്കാണുന്ന ഗവേഷകസംഘങ്ങൾ വളർന്നുവരുന്നു. [10] അലൈംഗികത ഒരു ലൈംഗിക ആഭിമുഖ്യമാണെന്ന് ചില ഗവേഷകർ അവകാശപ്പെടുമ്പോൾ, മറ്റ് ഗവേഷകർ വിയോജിക്കുന്നു. [4] [5] അലൈംഗിക വ്യക്തികൾ ജനസംഖ്യയുടെ ഒരു ശതമാനത്തോളം വരും. [2]

ഇന്റർനെറ്റിന്റെയും സാമൂഹ്യമാധ്യമത്തിൻ്റെയും സ്വാധീനം മൂലം 1990കളുടെ മധ്യം മുതലിങ്ങോട്ട് വിവിധ അലൈംഗിക സമൂഹങ്ങൾ രൂപപ്പെടാൻ തുടങ്ങിയിട്ടുണ്ട്. 2001-ൽ ഡേവിഡ് ജയ് സ്ഥാപിച്ച അലൈംഗികദർശനവും വിദ്യാഭ്യാസശൃംഖലയും ആണ് ഈ കമ്മ്യൂണിറ്റികളിൽ ഏറ്റവും സമ്പുഷ്ടവും അറിയപ്പെടുന്നതും. [4]

നിർവചനം, സ്വത്വം, ബന്ധങ്ങൾ

അലൈംഗികർക്ക് ലൈംഗികാഭിമുഖ്യമില്ലെങ്കിൽപോലും പ്രണയബന്ധത്തിൽ ഏർപ്പെടാനാകും.[4][11] ചില അലൈംഗികർ തങ്ങൾക്ക് ലൈംഗിക ആകർഷണം തോന്നാറുണ്ടെങ്കിലും അത്തരത്തിൽ പ്രവർത്തിക്കാൻ ശരിക്കും അഭിവാഞ്ഛയില്ലാത്തതിനാൽ അത് ചെയ്യാറില്ല. എന്നാൽ ചില അലൈംഗികർ ആശ്ലേഷണവും കരലാളനവും ചെയ്യാറുണ്ട്.[7][10][12] ജിജ്ഞാസ കൊണ്ടുമാത്രം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന അലൈംഗികരുമുണ്ട്.[10] ഏകാന്ത ആശ്വാസത്തിനായി സ്വയംഭോഗം ചെയ്യുന്നവരുമുണ്ട്, എന്നാൽ ചിലർക്ക് അതിനും താൽപ്പര്യമില്ല.[12][13]

പലവ്യക്തികളും അലൈംഗികർ ആണെന്നതിനൊപ്പം അവർക്ക് മറ്റു ലൈംഗിക തന്മകളും ചിലപ്പോൾ ഉണ്ടായേക്കാം. ഈ മറ്റ് തന്മകളിൽ അവർ അവരുടെ ലിംഗഭേദവും അവരുടെ പ്രണയാഭിമുഖ്യവും(romantic orientation) എങ്ങനെ നിർവചിക്കുന്നു എന്നതും ഉൾപ്പെടുന്നു. [14] ഈ സ്വഭാവസവിശേഷതകളുളള ഒരു ലൈംഗികവിഭാഗത്തിലേയ്ക്ക് അവരെ സംയോജിപ്പിക്കും. ലൈംഗിക ആഭിമുഖ്യമോ പ്രണയാഭിമുഖ്യമോ പ്രകാരം, അലൈംഗികരെ എതിർവർഗ്ഗപ്രേമികൾ, സ്വവർഗ്ഗപ്രണയിനികൾ, ആൺസ്വവർഗ്ഗാനുരാഗികൾ, ഉഭയലൈംഗികർ, വ്യതിരിക്തർ, [15] [11] എന്നോ, അല്ലെങ്കിൽ പ്രണയപരമായി ഇനിപ്പറയുന്ന പദങ്ങൾ ഉപയോഗിച്ച് തിരിച്ചറിയാം. ലൈംഗികതയേക്കാൾ, ലൈംഗിക ആഭിമുഖ്യത്തിന്റെ വശങ്ങൾ: [12] [11]

  • അപ്രണയികൾ ; ആരോടും പ്രണയമില്ലായ്മ
  • ഉഭയപ്രണയികൾ; ഉഭയലൈംഗികരോട് സാമ്യം
  • എതിർവർഗ്ഗപ്രണയികൾ; എതിർവർഗ്ഗലൈംഗികതയുമായി സാമ്യം
  • സ്വവർഗ്ഗാനുരാഗികൾ; സ്വവർഗരതിയുമായി സാമ്യം
  • സമസ്താനുരാഗികൾ; സമസ്‌തലൈംഗികതയുമായി സാമ്യം

ഇതും കാണുക

  • അസാമൂഹികത - പൊതുവെ സാമൂഹിക ബന്ധങ്ങളിൽ താൽപ്പര്യക്കുറവ്
  • ലൈഗികവിരുദ്ധത - ലൈംഗികതയെ എതിർക്കുന്ന ഒരാളുടെ വീക്ഷണങ്ങൾ
  • കിൻസി തോത് - "സാമൂഹിക-ലൈംഗിക ബന്ധങ്ങളോ പ്രതികരണങ്ങളോ ഇല്ല" എന്ന് സൂചിപ്പിക്കുന്ന X ഉള്ള മനുഷ്യ ലൈംഗികതയ്ക്കുള്ള ഒരു സ്കെയിൽ
  • അലൈംഗികതയുടെ മാധ്യമ ചിത്രീകരണം
  • അലൗകിക പ്രണയം - ലൗകികമല്ലാത്ത/ലൈംഗികമല്ലാത്ത സ്നേഹം
  • വ്യതിരിക്ത അലൗകിക ബന്ധം - പ്രണയേതര/ലൈംഗികേതര വാത്സല്യ പങ്കാളിത്തത്തിന്റെ ഒരു രൂപം
  • ലൈംഗികതയില്ലാത്ത വിവാഹം - ലൈംഗികബന്ധം തീരെ കുറവോ അല്ലാതെയോ നടക്കുന്ന ഒരു വിവാഹം
  • ലൈംഗിക വിരക്തി - പ്രണയ-ലൈംഗിക ഇടപെടലിനുള്ള "വിശപ്പ്" കുറയുന്നു
  • അലൈംഗിക ചരിത്രത്തിന്റെ സമയരേഖ
  • അസാധാരണ ഉത്തേജനം - ലൈംഗികേതര ഉത്തേജനത്തിന്റെ ഒരു രൂപം, ലിബിഡോയ്ക്ക് വിരുദ്ധമായി

വിശദീകരണ കുറിപ്പുകൾ

അവലംബം

കൂടുതൽ വായനയ്ക്ക്

  • Bogaert, Anthony F. (August 9, 2012). Understanding Asexuality. Rowman & Littlefield Publishers. ISBN 978-1-4422-0101-9. Retrieved July 27, 2013.
  • Decker, Julie (September 2, 2014). The Invisible Orientation: An Introduction to Asexuality. Carrel Books. ISBN 978-1631440021. Retrieved September 28, 2014.
  • "We're married, we just don't have sex", The Guardian (UK), September 8, 2008
  • "Asexuals leave the closet, find community" – SFGate.com
  • "Asexuality", article by Mark Carrigan, in: The SAGE Encyclopedia of LGBTQ Studies Vol. 1 (A–G).
  • Rle Eng. Leather Spinsters and Their Degrees of Asexuality St. Mary Pub. Co. of Houston, 1998.
  • Geraldine Levi Joosten-van Vilsteren, Edmund Fortuin, David Walker, and Christine Stone, Nonlibidoism: The Short Facts. United Kingdom. ISBN 1447575555ISBN 1447575555.
  • Chen, Angela (September 15, 2020). Ace: What Asexuality Reveals About Desire, Society, and the Meaning of Sex. Beacon Press. ISBN 9780807013793ISBN 9780807013793.

ബാഹ്യ കണ്ണികൾ

ഫലകം:Asexuality topics

"https:https://www.search.com.vn/wiki/index.php?lang=ml&q=അലൈംഗികത&oldid=3846743" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്