ചുണ്ട്

ശരീരത്തിലെ ഒരു അവയവം ആണ് ചുണ്ട്. മനുഷ്യരുടെ ചുണ്ട് വളരെ മൃദുലവും ചലനശേഷിയുള്ളതുമായ ഒരു അവയവമാണ്. നിരവധി സ്പർശഗ്രാഹികളായ നാഡീതന്തുക്കളുള്ള ഈ ഭാഗം ചുംബനം പോലുള്ള തീവ്രവികാര പ്രകടനങ്ങളിൽ പ്രധാന സ്പർശോത്തേജന ഭാഗമായി ഉപയോഗിക്കുന്നു. ശബ്ദോച്ചാരണ വ്യതിയാനങ്ങളിൽ ചുണ്ട് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. രണ്ടു ചുണ്ടുകളുടേയും ഇടയിലൂടെയാണ് വായയ്ക്കകത്തേക്ക് ഭക്ഷണം എത്തിക്കുന്നത്.

ചുണ്ട്

ഭാഗങ്ങൾ

ചുണ്ടിനെ മേൽചുണ്ട് (ഓഷ്ടം)("Labium superius oris"), കീഴ്ചുണ്ട് (അധരം)("Labium inferius oris") എന്നിങ്ങനെ രണ്ടായി തരം തിരിക്കുന്നു. ചുണ്ടുകളുടെ ഉൾവക്കുകൾ വായ്ക്കുള്ളിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗമാണ് വെർമിലിയോൺ അരിക്(vermilion border). ഈ വക്കുകൾക്കുള്ളിലുള്ള ഭാഗമാണ് വെർമിലിയോൺ ഭാഗമായി അറിയപ്പെടുന്നത്. മേൽച്ചുണ്ടിന്റെ വെർമിലിയോൺ അരികാണ് ക്യൂപ്പിഡ്സ് ബോ(cupid's bow). മേൽച്ചുണ്ടിന്റേതന്നെ മുകൾ ഭാഗത്തുള്ള പുറത്തേയ്ക്കുന്തിയ ഭാഗമാണ് ട്യൂബർക്കിൾ(tubercle) അഥവാ പ്രോകാലോൺ( procheilon),ട്യൂബർക്കുലം ലാബി സുപ്പീരിയോറിസ് (tuberculum labii superioris), ലേബിയൽ ട്യൂബർക്കിൾ(labial tubercle) എന്നിങ്ങനെ അറിയപ്പെടുന്നത്. ഈ ഭാഗത്തുനിന്ന് മൂക്കിലെ പാലത്തിന് (nasal septum) താഴെവരെ കാണപ്പെടുന്ന ചാലാണ് ഫിൽട്രം (philtrum).

സാധാരണ ത്വക്കിന് പന്ത്രണ്ടോളം പാളികളുള്ളപ്പോൾ ചുണ്ടിലെ ത്വക്കിന് രണ്ടുമുതൽ അഞ്ചുവരെ പാളികൾ കാണപ്പെടുന്നു. മെലാനിൻ എന്ന വർണ്ണവസ്തു ഉത്പാദിപ്പിക്കുന്ന മെലനോസൈറ്റ് കോശങ്ങൾ ഇവിടെ വളരെക്കുറവായതിനാൽ ഈ ഭാഗത്തിന് ഏകദേശം ചുവപ്പുനിറമാണുള്ളത്. ഇതിലൂടെ രക്തക്കുഴലുകളെ അവ്യക്തരീതിയിലെങ്കിലും കാണാവുന്നതാണ്.അനേകം സൂക്ഷ്മ രകതക്കുഴലുകൾ ചുണ്ടിലുല്ലതുകൊണ്ട് ഇതിന്റെ നിറവും ചുണ്ടിന്റെ നിറത്തെ ബാധിക്കുന്നു. അതുകൊണ്ട് രക്തക്കുറവുണ്ടാവുമ്പോൾ ചുണ്ട് വിളറി കാണാപ്പെടുന്നു. [1] വിയർപ്പുഗ്രന്ഥികളോ രോമങ്ങളോ ഇവിടെയില്ല. അതിനാൽത്തന്നെ വിർപ്പുത്പാദിപ്പിച്ചു തടയേണ്ട രോഗണുബാധയെ തടയാനുള്ള കഴിവ് ഇവയ്ക്കില്ല.[2]സ്ട്രാറ്റിഫൈഡ് സ്ക്വാമസ് എപ്പിത്തീലിയം ആണ് ഇവിടെയുള്ളത്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ചുണ്ട്&oldid=3804170" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്