ജനന നിയന്ത്രണം

ഗർഭനിരോധനമെന്നും പുനരുൽപ്പാദന നിയന്ത്രണമെന്നും അറിയപ്പെടുന്ന ജനന നിയന്ത്രണം എന്നത് ഗർഭധാരണം തടയുന്നതിനായി ഉപയോഗിക്കപ്പെടുന്ന രീതികളോ ഉപകരണങ്ങളോ ആണ്.[1] ജനന നിയന്ത്രണം ആസൂത്രണം ചെയ്യുന്നതിനെയും ലഭ്യമാക്കുന്നതിനെയും ഉപയോഗിക്കുന്നതിനെയും കുടുംബാസൂത്രണം (ഗർഭ നിരോധനം) എന്ന് പറയുന്നു.[2][3] ഇത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും, പ്രസവങ്ങൾ തമ്മിലുള്ള ഇടവേള ക്രമീകരിക്കുന്നതിനും, മാതാപിതാക്കൾക്ക് തങ്ങളുടെ ജീവിതനിലവാരത്തിനനുസരിച്ചു കുട്ടിയെ ഏറ്റവും നന്നായി പോറ്റി വളർത്തുവാനും, രാജ്യത്തെ ജനപ്പെരുപ്പം നിയന്ത്രിക്കുന്നതിനും സഹായകരമാകുന്നു.

ജനന നിയന്ത്രണം
Package of birth control pills
ജനന നിയന്ത്രണ ഗുളികളുടെ ഒരു പാക്കേജ്
MeSHD003267

പുരാതന കാലം മുതൽക്ക് തന്നെ ജനന നിയന്ത്രണ മാർഗ്ഗങ്ങൾ ഉപയോഗിച്ച് വരുന്നുണ്ട്, എന്നാൽ ഇരുപതാം നൂറ്റാണ്ടിലാണ് കാര്യക്ഷമവും സുരക്ഷിതവുമായ രീതികൾ നിലവിൽ വന്നത്.[4] ജനപ്പെരുപ്പം അനുഭവപ്പെടുന്ന രാഷ്ട്രങ്ങളിൽ ഇതിലൂടെ ജനസംഖ്യ നിയന്ത്രിക്കുവാനും അതുവഴി രോഗങ്ങൾ, മലിനീകരണം, തൊഴിൽ ഇല്ലായ്മ, ദാരിദ്ര്യം, പോഷകാഹാരക്കുറവ് എന്നിവയെ ചെറുക്കുവാനും സഹായിക്കുന്നു.

ജനന നിയന്ത്രണ രീതികളിലേക്കുള്ള പ്രാപ്യതയെ ചില സംസ്കാരങ്ങൾ പരിമിതപ്പെടുത്തുന്നു. ഈ സംസ്കാരങ്ങളുടെ വീക്ഷണത്തിൽ ജനന നിയന്ത്രണ രീതികൾ ധാർമ്മികമോ മതപരമോ രാഷ്ട്രീയപരമോ ആയി അനഭിലഷണീയങ്ങളാണ്.[4]

പുരുഷന്മാരിൽ വാസക്ടമിയും സ്ത്രീകളിൽ ട്യൂബൽ ലിഗേഷനും ചെയ്തുകൊണ്ട് നടത്തുന്ന വന്ധ്യംകരണവും ഇൻട്രായൂട്ടെറിൻ ഉപകരണങ്ങളും (IUD-കൾ) ഇംപ്ലാന്റുചെയ്യാവുന്ന ജനന നിയന്ത്രണവുമാണ് ജനന നിയന്ത്രണത്തിന്റെ ഏറ്റവും കാര്യക്ഷമമായ രീതികൾ. വായിലൂടെ കഴിക്കാവുന്ന ഗുളികകൾ, പാച്ചുകൾ, യോനിയിൽ സ്ഥാപിക്കുന്ന റിംഗുകൾ, കുത്തിവയ്പ്പുകൾ എന്നിവ ഉൾപ്പെടെ ഒരുപിടി ഹോർമോൺ അധിഷ്ഠിത രീതികളാണ് പിന്നാലെ വരുന്നത്. കോണ്ടം, ഡയഫ്രം, ജനന നിയന്ത്രണ സ്പോഞ്ചുകൾ എന്നിവ പോലുള്ള ഭൗതിക തടസ്സങ്ങളും (ഫിസിക്കൽ ബാരിയറുകൾ) പുനരുൽപ്പാദന അവബോധ രീതികളുമാണ് കാര്യക്ഷമത കുറവായ രീതികളിൽ ഉൾപ്പെടുന്നവ. തീരെ കാര്യക്ഷമത കുറഞ്ഞ രീതികളിൽ ബീജനാശിനികളും സ്ഖലനത്തിന് മുമ്പ് പുരുഷൻ ലിംഗം പിൻവലിക്കലും ഉൾപ്പെടുന്നു. ഏറ്റവും കാര്യക്ഷമതയുള്ളതാണ് വന്ധ്യംകരണമെങ്കിലും, സാധാരണഗതിയിൽ, പിന്നീടിത് പഴയപടിയാക്കാൻ കഴിയില്ല; ബാക്കിയെല്ലാ രീതികളും പഴയപടിയാക്കാവുന്നതാണ്. മിക്കവയും നിർത്തിയാൽ തന്നെ പുനരുൽപ്പാദനം പഴയപടിയാകും.[5] പുരുഷ അല്ലെങ്കിൽ സ്ത്രീ കോണ്ടം ഉപയോഗിച്ചുകൊണ്ടുള്ള സുരക്ഷിതമായ ലൈംഗികബന്ധത്തിന് ലൈംഗികജന്യ രോഗങ്ങളെ തടയാനും കഴിയും.[6][7] പരിരക്ഷയില്ലാത്ത ലൈംഗികബന്ധത്തിന് ശേഷമുള്ള, കുറച്ച് ദിവസത്തിനുള്ളിൽ അടിയന്തര ജനന നിയന്ത്രണം ഉപയോഗിക്കുകയാണെങ്കിൽ ഗർഭധാരണം തടയാൻ കഴിയും.[8] ജനന നിയന്ത്രണമായി ചിലർ പരിഗണിക്കുന്നത് ലൈംഗികബന്ധം ഒഴിവാക്കുന്നതിനാണ്. എന്നാൽ ലൈംഗിക വർജ്ജനം മാത്രം പഠിപ്പിക്കുന്ന ലൈംഗിക വിദ്യാഭ്യാസം, ജനന നിയന്ത്രണ വിദ്യാഭ്യാസം ഇല്ലാതെയാണ് നൽകുന്നതെങ്കിൽ, ശരിയായ രീതിയിൽ പിന്തുടരാത്ത പക്ഷം, കൗമാരപ്രായ ഗർഭധാരണം വർദ്ധിച്ചേക്കാം.[9][10]

കൗമാരപ്രായക്കാർക്കിടയിൽ, ഗർഭധാരണങ്ങൾക്ക് മോശം അനന്തരഫലത്തിന്റെ വലിയ തോതിലുള്ള അപകടസാധ്യതയുണ്ട്. സമഗ്രമായ ലൈംഗിക വിദ്യാഭ്യാസവും ജനന നിയന്ത്രണ മാർഗ്ഗങ്ങളിലേക്കുള്ള പ്രാപ്യതയും ഈ പ്രായ ഗ്രൂപ്പിലെ അനാവശ്യ ഗർഭധാരണങ്ങളുടെ നിരക്ക് കുറയ്ക്കും.[11][12] എല്ലാത്തരത്തിലുള്ള ജനന നിയന്ത്രണ മാർഗ്ഗങ്ങളും യുവാക്കൾക്ക് ഉപയോഗിക്കാമെങ്കിലും[13], ഇംപ്ലാന്റുകൾ, IUD-കൾ അല്ലെങ്കിൽ യോനി റിംഗുകൾ എന്നിവ പോലെയുള്ള, ദീർഘകാലം പ്രഭാവം നീണ്ടുനിൽക്കുന്നതും പുനരുൽപ്പാദന സംവിധാനം പഴയപടിയാക്കാൻ കഴിയുന്നതുമായ ജനന നിയന്ത്രണ മാർഗ്ഗങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ കൗമാരപ്രായ ഗർഭധാരണ നിരക്ക് കുറയുമെന്ന സവിശേഷ പ്രയോജനവുമുണ്ട്.[12] കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം, നാല് മുതൽ ആറ് ആഴ്ച എന്ന ചെറിയ കാലയളവ് കഴിഞ്ഞാൽ തന്നെ, പൂർണ്ണമായും കുഞ്ഞിന് മുല നൽകാത്ത സ്ത്രീകൾ ഗർഭം ധരിച്ചേക്കാം. ജനന നിയന്ത്രണങ്ങളിൽ ചില രീതികൾ, പ്രസവം കഴിഞ്ഞാലുടൻ ആരംഭിക്കാവുന്നതാണ്, എന്നാൽ ചിലവ ആരംഭിക്കുന്നതിന് ആറ് മാസം വരെ കാക്കേണ്ടി വരും. മുലയൂട്ടുന്ന സ്ത്രീകളിൽ, സമ്മിശ്ര ജനന നിയന്ത്രണ ഗുളികളെ അപേക്ഷിച്ച്, പ്രോജസ്റ്റിൻ മാത്രം ഉപയോഗിക്കുന്ന രീതികളാണ് അഭിലഷണീയം. ആർത്തവവിരാമം വന്ന സ്ത്രീകളുടെ കാര്യത്തിൽ, അവസാനത്തെ ആർത്തവചക്രം കഴിഞ്ഞ് ഒരു വർഷത്തേക്ക് കൂടി ജനന നിയന്ത്രണ മാർഗ്ഗങ്ങൾ തുടരണമെന്ന് ശുപാർശ ചെയ്യപ്പെടുന്നു.[13]

വികസ്വര രാജ്യങ്ങളിൽ, ഗർഭധാരണം ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്ന ഏകദേശം 222 മില്യൺ സ്ത്രീകളും ആധുനിക ജനന നിയന്ത്രണ രീതികൾ ഉപയോഗിക്കുന്നില്ല.[14][15] വികസ്വര രാജ്യങ്ങൾ ജനന നിയന്ത്രണ മാർഗ്ഗങ്ങൾ ഉപയോഗിച്ച് തുടങ്ങിയതോടെ, ഗർഭാവസ്ഥാ വേളയിലോ ഗർഭാവസ്ഥയുമായോ ബന്ധപ്പെട്ടോ സംഭവിക്കുന്ന മരണങ്ങളിൽ 40 ശതമാനം കുറവ് വന്നിട്ടുണ്ട്. ജനന നിയന്ത്രണ മാർഗ്ഗങ്ങൾക്കുള്ള പൂർണ്ണമായ ഡിമാൻഡ് നിറവേറ്റാൻ കഴിഞ്ഞാൽ 70 ശതമാനം മരണങ്ങളും തടയാം.[16][17] ഗർഭധാരണങ്ങൾക്ക് ഇടയിലുള്ള സമയം നീട്ടിക്കൊണ്ട്, ജനന നിയന്ത്രണ മാർഗ്ഗങ്ങൾക്ക്, പ്രായപൂർത്തിയായ സ്ത്രീകളുടെ പ്രസവ ഫലങ്ങളും അവരുടെ കുഞ്ഞുങ്ങളുടെ അതിജീവനവും മെച്ചപ്പെടുത്താൻ കഴിയും.[16] ജനന നിയന്ത്രണ മാർഗ്ഗങ്ങളിലേക്ക് കൂടുതൽ നല്ല പ്രാപ്യത ഉണ്ടെങ്കിൽ, വികസ്വര രാജ്യങ്ങളിലെ സ്ത്രീകളുടെ വരുമാനവും സ്വത്തും ശരീരഭാരവും കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസവും ആരോഗ്യവുമെല്ലാം മെച്ചപ്പെടും.[18] ജനന നിയന്ത്രണ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തും. കാരണം, ആശ്രിതരായ കുഞ്ഞുങ്ങളുടെ എണ്ണം കുറയും, കൂടുതൽ സ്ത്രീകൾക്ക് തൊഴിൽശക്തിയിൽ പങ്കുചേരാനാകും, ദൗർലഭ്യമുള്ള വിഭവസാമഗ്രികളുടെ ഉപയോഗം കുറയും. [18][19]

റെഫറൻസുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ജനന_നിയന്ത്രണം&oldid=4076760" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്