ജീവകം

ജീവകം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ജീവകം (വിവക്ഷകൾ) എന്ന താൾ കാണുക.ജീവകം (വിവക്ഷകൾ)

ഊർജ്ജ ഉൽപ്പാദനമില്ലാതെ, ശരീരത്തിന്റെ വിവിധ പ്രവർത്തങ്ങൾക്കാവശ്യമായ, എന്നാൽ വളരെ ചെറിയ തോതിൽ വേണ്ട പോഷകഘടകങ്ങൾ ആണ് ജീവകങ്ങൾ. ഇവയുടെ കുറവ് പ്രത്യേക അസുഖങ്ങൾക്ക് കാരണമാകും. ഇവയെ കൊഴുപ്പിൽ അലിയുന്നവ, വെള്ളത്തിൽ അലിയുന്നവ എന്നും തിരിച്ചിട്ടുണ്ട്. അംഗലേയത്തിൽ വിറ്റമിൻ എന്നോ വൈറ്റമിൻ (അമേരിക്കൻ ഇംഗ്ലീഷ്) എന്നൊ പറയുന്നു.

ചരിത്രം

പഴങ്ങളും പച്ചക്കറികളും ജീവകങ്ങളുടെ ഉറവിടമാണ്

1913 വരെ ശാസ്ത്രജ്ഞർ വിറ്റമിനുകൾ അഥവാ ജീവകങ്ങൾ ഉണ്ടെന്ന് പോലും അറിഞ്ഞിരുന്നില്ല. അന്നു വരെ അന്നജം, മാംസ്യം, കൊഴുപ്പ്, മൂലകങ്ങൾ എന്നിവയയാൽ എല്ലാം ആയി എന്നാണ് വിശ്വസിച്ചിരുന്നത്. 1906-ൽ ഫ്രഡറിക് ഗൊവ്‍ലാൻഡ് ഹോപ്കിൻസ് എന്ന ശാസ്ത്രജ്ഞൻ ഇതര ഭക്ഷണ ഘടകങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്നു. എങ്കിലും 1913 വരെ തീരെ ശുഷ്കമായ ആവശ്യ പോഷക ഘടകങ്ങളെക്കുറിച്ചുള്ള അറിവ് ശാസ്ത്രലോകത്തിന്‌ അന്യമായിരുന്നു.[1]

പേരിനു പിന്നിൽ

വൈറ്റമിൻ എന്ന പേര് വന്നത് കാസിമർ ഫങ്ക്[2] എന്ന പോളണ്ടുകാരനായ ശാസ്ത്രജ്ഞനിൽ നിന്നാണ്. അദ്ദേഹമാണ് അമൈൻ സം‌യുക്തങ്ങൾ ജിവനാധാരമായത് (വൈറ്റൽ- vital) എന്നർത്ഥത്റ്റിൽ വൈറ്റമൈൻസ് (vitamines) എന്നുപയോഗിച്ചത്. എന്നാൽ പിന്നീട് എല്ലാ ജീവകങ്ങളും അമൈനുകൾ അല്ല (അമിനൊ ആസിഡുകൾ) എന്നു മനസ്സിലായതിനുശേഷം ‘e' എന്ന പദം ഉപേക്ഷിച്ച് ഇവ വൈറ്റമിൻ(vitamin) എന്നറിയപ്പെട്ടു തുടങ്ങി.

ജീവകങ്ങളെ രണ്ടായി തരം തിരിക്കാം 1) കൊഴുപ്പിൽ (fat) ലയിക്കുന്നവ.2) വെള്ളത്തിൽ ലയിക്കുന്നവ

1) കൊഴുപ്പിൽ ലയിക്കുന്നവ

2) വെള്ളത്തിൽ ലയിക്കുന്നവ

ഇതിൽ വെള്ളത്തിൽ ലയിക്കുന്ന ജീവകങ്ങൾ ഒരു പരിധിയിലധികം ശരീരത്തിൽ സൂക്ഷിക്കാൻ പറ്റാത്തതും കൊഴുപ്പിൽ ലയിക്കുന്നവ വലിയ അളവിൽ ശരീരത്തിൽ ശേഖരിക്കുന്നവയുമാണ്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ജീവകം&oldid=3969256" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്