ജെ.ആർ.ആർ. റ്റോൾകീൻ

ദ ഹോബിറ്റ്, ലോർഡ് ഓഫ് ദ് റിങ്സ് എന്നീ കൃതികളുടെ കർത്താവ്

ജോൺ റൊണാൾഡ് റൂവൽ റ്റോൾകീൻ സി.ബി.ഇ (ജനുവരി 3 1892 – സെപ്റ്റംബർ 2 1973) ഒരു ഇംഗ്ലീഷ് ഫിലോളജിസ്റ്റും എഴുത്തുകാരനും സർ‌വ്വകലാശാല അദ്ധ്യാപകനുമായിരുന്നു. ദ് ഹോബിറ്റ്, ലോർഡ് ഓഫ് ദ് റിങ്സ് എന്നീ കൃതികളുടെ കർത്താവ് എന്ന നിലയിലാണ് റ്റോൾകീൻ പ്രശസ്തൻ. റ്റോൾകീന്റെ പിതാവ് സൗത്ത് ആഫ്രിക്കയിൽ ബാങ്ക് മാനേജറായിരുന്നു.അദ്ദേഹത്തിന് നാല് വയസ്സുള്ളപ്പോൾ അമ്മക്കും ഇളയ സഹോദരനുമൊപ്പം ബിർമിങ്ഗത്തിനടുത്തുള്ള് സേർഹോളിൽ താമസ്മാക്കി.അമ്മയുടെ മരണശേഷം അദ്ദേഹം ഒരു കാത്തലിക് പുരോഹിതന്റെ മേൽനോട്ടത്തിലാണ് വളർന്നത്.ഒന്നാം ലോക മഹായുദ്ധകാലത്ത് അദ്ദേഹം സൈനിക സേവനം നടത്തി.അതിനു ശേഷം 1925 മുതൽ 1945 വരെ ഒക്സ്ഫോർഡ് സർ‌വ്വകലാശാലയിലെ ആംഗ്ലോ-സാക്സൺ ഭാഷ (റാവിൽസൺ ആന്റ് ബോസ്വർത്ത് പ്രൊഫസ്സർ ഓഫ് ആംഗ്ലോ-സാക്സൺ) പ്രൊഫസ്സർ ആയിരുന്നു റ്റോൾകീൻ. 1945 മുതൽ 1959 വരെ ഇംഗ്ലീഷ് ഭാഷ, സാഹിത്യം എന്നിവയിലെ മെർട്ടൺ പ്രൊഫസ്സർ ആയിരുന്നു. ഒരു ഉറച്ച റോമൻ കത്തോലിക്ക വിശ്വാസിയായ റ്റോൾകീൻ സി.എസ്. ലൂയിസിന്റെ അടുത്ത സുഹൃത്ത് ആയിരുന്നു. ഇവർ ഇരുവരും ഇങ്ക്ലിങ്സ് എന്ന അനൗപചാരിക ചർച്ചാവേദിയിലെ അംഗങ്ങളായിരുന്നു.

ജോൺ റൊണാൾഡ് റൂവൽ റ്റോൾകീൻ
ജനനംജനുവരി 3 1892
ബ്ലൂം‌ഫോണ്ടൻ, ഓറഞ്ച് ഫ്രീ സ്റ്റേറ്റ്, സൌത്ത് ആഫ്രിക്ക
മരണംസെപ്റ്റംബർ 2 1973 (81-ആം വയസ്സിൽ)
ബോണ്മൌത്ത്, ഇംഗ്ലണ്ട്
തൊഴിൽഎഴുത്തുകാരൻ, അദ്ധ്യാപകൻ, ഫിലോളജിസ്റ്റ്
ദേശീയതഇംഗ്ലിഷ്
Genreഹൈ ഫാന്റസി, വിവർത്തനം, നിരൂപണം

ഹോബിറ്റ്, ലോർഡ് ഓഫ് ദ് റിങ്ങ്സ് എന്നീ പുസ്തകങ്ങളെ കൂടാതെ റ്റോൾകീൻ സിൽമാരല്ല്യൺ എന്ന നോവലും രചിച്ചു. റ്റോൾകീന്റെ പല കൃതികളും റ്റോൾകീന്റെ മരണശേഷം പുത്രനായ ക്രിസ്റ്റഫർ റ്റോൾകീൻ ചിട്ടപ്പെടുത്തി പ്രസിദ്ധീകരിച്ചു. നമ്മുടെ ലോകത്തിന്റെ ഒരു പര്യായ ഭൂതകാലത്തിൽ നടക്കുന്നു എന്ന വിധേനയാണ് റ്റോൾകീന്റെ കൃതികൾ. ഇവയിൽ കഥാസമാഹാരങ്ങൾ, റ്റോൾകീൻ വിഭാവനം ചെയ്ത് രചിച്ച ചരിത്രങ്ങൾ, റ്റോൾകീൻ നിർമ്മിച്ച ഭാഷകൾ, ആർഡ എന്ന ഭാവനാലോകത്തെ കുറിച്ചുള്ള ഉപന്യാസങ്ങൾ, മിഡിൽ എർത്ത് (മദ്ധ്യ ഭൂമി) (മിഡ്ഡങ്ങിയാർഡ് എന്ന ഓൾഡ് ഇംഗ്ലീഷ് പദത്തിൽ നിന്ന് രൂപപ്പെടുത്തിയത് - മനുഷ്യർക്ക് താമസിക്കാൻ പറ്റുന്ന ഭൂമി) എന്നിവ ഉൾപ്പെടുന്നു. റ്റോൾകീൻ തന്റെ കൃതികളെ ഒട്ടാ‍കെ ലെജെന്റാറിയം എന്ന വാക്കുകൊണ്ട് വിശേഷിപ്പിച്ചു.അദ്ദേഹത്തിന്റെ കഥകളിൽ നോർഡിക് പുരാണങ്ങളുടെ സാനിധ്യം കാണാൻ സാധിക്കുന്നതാണ്.

വില്യം മോറിസ്, റോബർട്ട് ഇ. ഹോവാർഡ്, ഇ.ആർ. എഡിസൺ തുടങ്ങിയ പല ഫാന്റസി (ഭാവന) എഴുത്തുകാരും റ്റോൾകീനു മുൻപ് വന്നുവെങ്കിലും തന്റെ കൃതികളുടെ വമ്പിച്ച ജനപ്രീതിയും അവയുടെ ഫാന്റസി സാഹിത്യത്തിലെ‍ സ്വാധീനവും മൂലം ആധുനിക ഫാന്റസി സാഹിത്യത്തിന്റെ പിതാവ് എന്ന് റ്റോൾകീൻ അറിയപ്പെടുന്നു. [1] പിൽക്കാലത്ത് ഫാന്റസി സാഹിത്യം എന്ന സാഹിത്യശാഖയെ റ്റോൾകീന്റെ കൃതികളും രചനാശൈലിയും വളരെ സ്വാധീനിച്ചു.

കൃതികൾ

  • ദ ഹോബിറ്റ്
  • ലോഡ് ഓഫ് ദ് റിങ്സ് (3 ഭാഗങ്ങളിലായി)
  • സിൽമാരല്ല്യൺ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ജെ.ആർ.ആർ._റ്റോൾകീൻ&oldid=3809953" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്