ദമൻ, ദിയു

ദമനും ദിയുവും
അപരനാമം:
തലസ്ഥാനംദമൻ
രാജ്യംഇന്ത്യ
അഡ്മിനിസ്ട്രേറ്റർആശിഷ് കുന്ദ്ര ഐ എ എസ്
വിസ്തീർണ്ണം112ച.കി.മീ
ജനസംഖ്യ158,059
ജനസാന്ദ്രത1,296/ച.കി.മീ
സമയമേഖലUTC +5:30
ഔദ്യോഗിക ഭാഷഗുജറാത്തി,മറാഠി,ഇംഗ്ലിഷ്
[[Image:|75px|ഔദ്യോഗിക മുദ്ര]]

ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ദമൻ എന്ന ചെറു പ്രദേശവും,ദീവ് എന്ന ഒരു ദ്വീപും അടങ്ങുന്ന ദാദ്ര നഗർ ഹവേലി, ദമൻ ദീവ് എന്ന​ കേന്ദ്രഭരണപ്രദേശത്തിന്റെ ഒരു ജില്ലയാണ് ദമൻ ദിയു എന്നറിയപെടുന്നത്. (ഗുജറാത്തി: દમણ અને દિવ, മറാഠി: दमण आणि दीव, പോർച്ചുഗീസ് : Damão e Diu) ഇത് 20o22’N, 20o27’N അക്ഷാംശങ്ങൾക്കും 72049’E,72054'E രേഖാംശങ്ങൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്നു. ഗുജറാത്തിന്റെ തെക്കൻ അതിർത്തിയിൽ സ്ഥിതി ‍ചെയ്യുന്ന ദമൻ വടക്ക് ഭഗവാൻ നദിയാലും തെക്ക് കലെം നദിയാലും ചുറ്റപ്പെട്ടിരിക്കുന്നു. ഇതിന്റെ വിസ്തീർണം 72 ച.കി.മി ആണ്. ദിയു എന്ന ചെറിയ ദ്വീപ് കാംബേ ഉൾക്കടലിൽ വേരാവൽ തുറമുഖത്തിനടുത്ത് സ്ഥിതി ചെയ്യുന്നു . കത്തിയവാറിലെ ബാരെൺ തീരത്തു നീന്നും 8 മൈൽ ദൂരെയായി പാറക്കെട്ടുകൾ നിറഞ്ഞ ഒരു ചെറിയ ദ്വീപാണിത്[1]‌. "ദിയു" എന്ന വാക്കിനർഥം ദ്വീപെന്നാണ്.

ചരിത്രം

എ.ഡി രണ്ടാം നൂറ്റാണ്ടു മുതൽ കൊങ്കൺ വൈഷയയുടെ ഏഴു ഭാഗങ്ങളിലൊന്നായ ലതയുടെ ഭാഗമായിരുന്നു ഇത്. അശോകന്റെ ശിലാ ശാസനങ്ങൾ (273-136 ബി.സി) ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.

ദ്യൂ ദ്വീപിന്‌ സൈനികപ്രാധാന്യം ഉണ്ടെന്ന് കണക്കാക്കിയ പോർച്ചുഗീസുകാർ 1535-ൽ ഇവിടെ ഒരു കോട്ട പണിയാനുള്ള അനുവാദം നേടി. ദ്വീപിന്റെ കിഴക്കൻ തുമ്പത്ത് അവർ കോട്ട പണിയുകയും ചെയ്തു. 1538-ൽ ഈ കോട്ട തുർക്കികൾ ആക്രmichu. തുടർന്ന് 1546-ൽ ഗുജറാത്തിൽ നിന്നും ആക്രമണം ഉണ്ടായെങ്കിലും ഇവയെയെല്ലാം പോർച്ചുഗീസുകാർ വിജയകരമായി പ്രതിരോധിച്ചു[1].


‍1559-ൽ പോർച്ചുഗീസുകാർ ദമനും പിടിച്ചെടുത്തു. 1947-ൽ ഇന്ത്യയുടെ സ്വാതന്ത്രലബ്ധിക്കു ശേഷവും ഗോവയോടൊപ്പം ഈ പ്രദേശങ്ങൾ പോർട്ടുഗീസ് അധീനതയിലായിരുന്നു. ("ഗോവ" കാണുക). 1987 ൽ‍ ഗോവ സംസ്ഥാനമായപ്പോൾ ഈ രണ്ടു പ്രദേശങ്ങൾ കേന്ദ്രഭരണപ്രദേശങ്ങളായി തുടർന്നു.

സാമ്പത്തികം

വിനോദസഞ്ചാരവും, വ്യവസായവും ആണ് ഇവിടുത്തെ പ്രധാന വരുമാനമാർഗങ്ങൾ. ഇന്ത്യയുടെ 40% പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ഇവിടെയാണ്‌ ഉത്പാദിപ്പിക്കുന്നത്.നെല്ല്, പഞ്ഞപ്പുല്ല്, പയർ വർഗങ്ങൾ, നാളികേരം തുടങ്ങിയവയാണ് പ്രധാനകൃഷി. 2004ലെ കണക്കുകൾ പ്രകാരം മൊത്തം ആഭ്യന്തര ഉത്പാദനം 15.6 കോടി ഡോളർ‍ ആണ്‌.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ദമൻ,_ദിയു&oldid=3966644" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്