പശ്ചിമ അസർബൈജാൻ പ്രവിശ്യ


പശ്ചിമ അസർബൈജാൻ പ്രവിശ്യ (പേർഷ്യൻ: استان آذربایجان غربی; കുർദിഷ്: Parêzgeha Urmiyê ,پارێزگای ئورمیە,[7][8] Azerbaijani: غربی آذربایجان اوستانی) ഇറാനിലെ 31 പ്രവിശ്യകളിൽ ഒന്നാണ്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ പ്രവിശ്യ തുർക്കി (അഗ്രി, ഹകാരി, ഇഗ്ഡിർ, വാൻ പ്രവിശ്യകൾ), ഇറാഖ് (എർബിൽ, സുലൈമാനിയ ഗവർണറേറ്റുകൾ), അസർബയ്ജാനിലെ നാഖ്‌ചിവൻ സ്വയംഭരണ റിപ്പബ്ലിക്, കൂടാതെ ഇറാനിലെ കിഴക്കൻ അസർബൈജാൻ, സൻജാൻ, കുർദ്ദിസ്ഥാൻ പ്രവിശ്യകളുമായും അതിർത്തി പങ്കിടുന്നു. റീജിയൻ 3 ന്റെ ഭാഗമാണ് ഈ പ്രവിശ്യ.[9] അസർബെയ്ജാൻ റിപ്പബ്ലിക്കുമായുള്ള തുർക്കിയുടെ ഒരു ഹ്രസ്വ അതിർത്തിയാൽ ഇത് അർമേനിയയിൽ നിന്ന് വേർതിരിക്കപ്പെടുന്നു. പശ്ചിമ അസർബൈജാൻ പ്രവിശ്യയുടെ വിസ്തീർണ്ണം 39,487 ചതുരശ്ര കിലോമീറ്റർ അല്ലെങ്കിൽ ഊർമിയ തടാകം ഉൾപ്പെടെ 43,660 ചതുരശ്ര കലോമീറ്റർ ആണ്. 2016 ലെ സെൻസസ് പ്രകാരം, പ്രവിശ്യയിൽ 935,956 കുടുംബങ്ങളിലായി 3,265,219 ജനസംഖ്യയുണ്ട്.[10] പ്രവിശ്യയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും ഊർമിയയാണ്.

പശ്ചിമ അസർബൈജാൻ പ്രവിശ്യ

استان آذربایجان غربی
പ്രവിശ്യ
Counties of West Azerbaijan Province
Counties of West Azerbaijan Province
Location of West Azerbaijan Province in Iran
Location of West Azerbaijan Province in Iran
Coordinates: 37°33′10″N 45°04′33″E / 37.5528°N 45.0759°E / 37.5528; 45.0759
Country Iran
RegionRegion 3
Capitalഊർമിയ
Counties17
ഭരണസമ്പ്രദായം
 • Governor-generalമുഹമ്മദ്-സദേഗ് മോട്ടമീഡിയൻ
 • MPs of ParliamentWest Azerbaijan Province parliamentary districts
 • MPs of Assembly of ExpertsDirbaz, Ali Akbar Ghoreyshi & Mojtahed Shabestari
 • Representative of the Supreme LeaderSeyed Mehdi Ghoreishi
വിസ്തീർണ്ണം
 • ആകെ37,437 ച.കി.മീ.(14,455 ച മൈ)
ജനസംഖ്യ
 (2016)[1]
 • ആകെ3,265,219
 • ജനസാന്ദ്രത87/ച.കി.മീ.(230/ച മൈ)
സമയമേഖലUTC+03:30 (IRST)
 • Summer (DST)UTC+04:30 (IRST)
Main language(s)Persian (official)
local languages:
Armenian[2]
Assyrian Neo-Aramaic[3]
Azerbaijani[4]
Kurdish[4]
Lishán Didán[5]
HDI (2017)0.758[6]
high · 26th

പുരാവസ്തുശാസ്ത്രം

പ്രവിശ്യയിലെ ടെപ്പെ, ഹസൻലു തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ ഉത്ഖനനങ്ങൾ ബിസി ആറാം സഹസ്രാബ്ദത്തിൽ തന്നെ ഇവിടെ സ്ഥിരമായ വാസസ്ഥലങ്ങൾ സ്ഥാപിക്കപ്പെട്ടതായി തെളിയിച്ചു. ഹസൻലുവിൽ, 1958-ൽ പ്രശസ്തമായ ഒരു സുവർണ്ണ പൂപ്പാത്രം കണ്ടെത്തി. വൈൻ ഉൽപാദനത്തിന്റെ ലോകത്തിലെ ആദ്യകാല തെളിവുകളുടെ ഒരു സ്ഥലമായ ടെപെ ഹാജി ഫിറൂസ് സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഈ പ്രവിശ്യ. ഗിൽഗാമെഷ് ഇതിഹാസത്തിൽ നിന്നുള്ള ഒരു രംഗം ചിത്രീകരിക്കുന്ന ബിസി 800 മുതലുള്ള ഒരു ലോഹ ഫലകം കണ്ടെത്തിയ മറ്റൊരു പ്രധാന സ്ഥലമാണ് ഈ പ്രവിശ്യയിലെ ഗൂയ് ടെപ്പെ.

ഇതുപോലുള്ള അവശിഷ്ടങ്ങളും യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ തഖ്ത്-ഇ-സുലൈമാനിലെ സസാനിയൻ കോമ്പൗണ്ടിലുള്ള അവശിഷ്ടങ്ങളും സഹസ്രാബ്ദങ്ങളിലൂടെയുള്ള ഈ പ്രവിശ്യയുടെ തന്ത്രപരമായ പ്രാധാന്യവും പ്രക്ഷുബ്ധമായ ചരിത്രവും വ്യക്തമാക്കുന്നവയാണ്. മൊത്തത്തിൽ, ചരിത്രപരമായ ആകർഷണങ്ങളുടെ ഒരു ബാഹുല്യംതന്നെ ആസ്വദിക്കുന്ന ഈ പ്രവിശ്യയിൽ 169 പുരാവസ്തു സൈറ്റുകൾ ഇറാന്റെ സാംസ്കാരിക പൈതൃക സംഘടന രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ചരിത്രം

ഈ പ്രദേശത്തെ അറിയപ്പെടുന്ന പ്രധാന പുരാതന നാഗരികത യുറാർട്ടിയൻ, അസീറിയൻ സ്വാധീന മേഖലകൾക്കിടയിലുള്ള ഒരു നിഷപക്ഷരാജ്യമായ മന്നായൻസ് ആയിരുന്നു. യുറാർട്ടിയനുമായി ബന്ധപ്പെട്ട ഒരു ഭാഷയാണ് മന്നായന്മാർ സംസാരിച്ചിരുന്നത്. അസീറിയയുടെ പതനത്തിനുശേഷം, ഗ്രീക്ക് സ്രോതസ്സുകളിൽ ഈ പ്രദേശം മാൻറിയെൻ (അല്ലെങ്കിൽ മാറ്റീയെൻ) എന്നറിയപ്പെട്ടു. ഊർമിയ തടാകത്തിന് കിഴക്ക് സ്ഥിതി ചെയ്യുന്ന അട്രോപറ്റീനിലായിരുന്നു മാറ്റീയെൻ അതിർത്തി. അർമേനിയൻ ചരിത്രത്തിൽ വാസ്പുരകൻ, നോർ ഷിരകാൻ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഈ പ്രദേശം അർമേനിയൻ നാഗരികതയുടെ തൊട്ടിലുകളിലൊന്നായി പ്രവർത്തിക്കുന്ന ചരിത്രപരമായ അർമേനിയയുടെ ഒരു പ്രധാന ഭാഗമായിരുന്നു.[11] എ.ഡി. 451 മെയ് 26 ന്, അർമേനിയൻ ചരിത്രത്തിൽ സുപ്രധാനമായ ഒരു യുദ്ധം നടന്നു. അവാറയ്ർ സമതലത്തിൽ, അതായത് പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിലെ ഇന്നത്തെ ചുർസിൽ, വർദൻ മാമികോണിയന്റെ കീഴിലുള്ള അർമേനിയൻ സൈന്യം സസാനിയൻ സൈന്യവുമായി ഏറ്റുമുട്ടി. പേർഷ്യക്കാർ യുദ്ധക്കളത്തിൽ തന്നെ വിജയിച്ചുവെങ്കിലും, അർമേനിയക്കാർക്ക് ഈ യുദ്ധം ഒരു തന്ത്രപ്രധാനമായ വിജയമായി മാറി, കാരണം അവാറയ്ർ യുദ്ധം എൻവാർസക് ഉടമ്പടിയിലേക്ക് (എ.ഡി. 484) നയിച്ചതോടെ, ഇത് സ്വതന്ത്രമായി ക്രിസ്തുമതം ആചരിക്കാനുള്ള അർമേനിയയുടെ അവകാശത്തെ സ്ഥിരീകരിച്ചു.[12][13]

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്