പുൽവാമ ആക്രമണം (2019)

ഇന്ത്യയിലെ ഒരു ആക്രമണം

ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതി, തീവ്രവാദികൾ മനുഷ്യബോംബ് ആക്രമണം നടത്തുകയുണ്ടായി. 40 സി.ആർ.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തിന്റെ[1] ഉത്തരവാദിത്തം പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഇ മൊഹമ്മദ് ഏറ്റെടുത്തിരുന്നു.

പുൽവാമ തീവ്രവാദ ആക്രമണം (2019)
ജമ്മുകാശ്മീലെ കലാപം എന്നതിന്റെ ഭാഗം
പുൽവാമ ആക്രമണം (2019) is located in Jammu and Kashmir
പുൽവാമ ആക്രമണം (2019)
പുൽവാമ ആക്രമണം (2019) (Jammu and Kashmir)
ആക്രമണം നടന്ന സ്ഥലത്തിന്റെ ഭൂപടം
സ്ഥലംലെത്തപ്പോര, അവാന്തിപുര, പുൽവാമ ജില്ല, ജമ്മു കാശ്മീർ, ഇന്ത്യ
നിർദ്ദേശാങ്കം33°57′53″N 74°57′52″E / 33.96472°N 74.96444°E / 33.96472; 74.96444 (Attack location)
തീയതി14 ഫെബ്രുവരി 2019 (2019-02-14)
15:15 IST (UTC+05:30)
ആക്രമണലക്ഷ്യം കേന്ദ്ര റിസർവ്വ് പോലീസ് സേനയിലെ 49 സൈനികർ
ആക്രമണത്തിന്റെ തരം
മനുഷ്യബോംബ്, ചാവേർ ബോംബ്‌സ്ഫോടനം
മരിച്ചവർ46 സൈനികർ, ഒരു തീവ്രവാദി
മുറിവേറ്റവർ
35
ആക്രമണം നടത്തിയത്ജെയ്‌ഷ് ഇ മൊഹമ്മദ്

പശ്ചാത്തലം

പാകിസ്താന്റെ പിന്തുണയോടെ, 2015 മുതൽ ജമ്മു കാശ്മീരിൽ തീവ്രവാദികൾ ആക്രമണം തുടങ്ങിയിരുന്നു. ആയുധധാരികളായ മൂന്നു തീവ്രവാദികൾ 2015 ജൂലൈ മാസത്തിൽ ഗുർദാസ്പൂർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു. പത്താൻകോട്ട് 2016-ന്റെ തുടക്കത്തിൽ ആക്രമണം നടന്നു.[2] 2016 ൽ ഫെബ്രുവരിയിലും, ജൂലൈയിലും നടന്ന ആക്രമണങ്ങളിൽ യഥാക്രമം, ഒമ്പതും എട്ടും സൈനികർ കൊല്ലപ്പെട്ടു. ഉറിയിലെ സൈനിക ക്യാംപിൽ 2016 സെപ്തംബർ മാസത്തിലുണ്ടായ ഒരു ആക്രമണത്തിൽ 19 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ജമ്മു - ശ്രീനഗർ ദേശീയപാതക്കു സമീപപ്രദേശങ്ങളിലാണ് തീവ്രവാദ ആക്രമണങ്ങളിൽ ഏറെയും നടന്നത്.[3]

ആക്രമണം

ഏകദേശം 2500 ഓളം വരുന്ന കേന്ദ്ര റിസർവ്വ് പോലീസ് സേനയിലെ സൈനികർ, 2019 ഫെബ്രുവരി 14-ന്, 78 ബസ്സുകളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് ദേശീയപാത 44-ലൂടെ സഞ്ചരിക്കുകയായിരുന്നു. ഇന്ത്യൻ പ്രാദേശിക സമയം 3.30-നോടുകൂടിയാണു സംഘം ജമ്മുവിൽ നിന്നും യാത്ര തിരിച്ചത്. വൈകിട്ടോടെ അവർ ശ്രീനഗറിൽ എത്തിച്ചേരേണ്ടതായിരുന്നു. അവാന്തിപുരക്കടുത്തുള്ള ലെത്തപ്പോരയിൽ വച്ച് സ്ഫോടകവസ്തുക്കൾ നിറച്ച ഒരു മഹീന്ദ്ര സ്കോർപിയോ, സൈനിക വാഹനവ്യൂഹത്തിലേക്ക് അക്രമി ഇടിച്ചു കയറ്റുകയായിരുന്നു. തൽക്ഷണം 49 സൈനികർ കൊല്ലപ്പെട്ടു.[4] നിരവധിപേർക്ക് ഈ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവധി കഴിഞ്ഞ് ഉദ്യോഗത്തിൽ തിരികെ പ്രവേശിക്കാൻ എത്തിയവരായിരുന്നു കൊല്ലപ്പെട്ടവരിൽ ഏറേയും.

പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഇ മൊഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. മനുഷ്യബോംബായിരുന്ന ആദിൽ അഹമ്മദ് ദർ എന്ന തീവ്രവാദിയുടെ വീഡിയോയും അവർ പുറത്തു വിട്ടു.[5] ഈ തീവ്രവാദ ആക്രമണത്തിൽ ജെയ്ഷ് ഇ മൊഹമ്മദിന്റെ പങ്ക് പാകിസ്താൻ തള്ളിക്കളഞ്ഞു.[6]

അന്വേഷണം

ജമ്മു കാശ്മീർ പോലീസിനോടൊപ്പം പന്ത്രണ്ടു അംഗങ്ങൾ അടങ്ങുന്ന നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഈ കൂട്ടക്കൊലയെപ്പറ്റി അന്വേഷിക്കും.

പ്രതികരണങ്ങൾ

പരിണതഫലങ്ങൾ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=പുൽവാമ_ആക്രമണം_(2019)&oldid=3865610" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്