ഫാസിസം

പ്രാമാണിത്ത ദേശീയവാദത്തിൽ അധിഷ്ഠിതമായ ഒരു തീവ്രരാഷ്ട്രീയവാദമാണ്‌ ഫാസിസം . [1][2][3][4] ഫാസിസ്റ്റുകൾ ഒരു രാജ്യത്തിന്റെ ഭരണസം‌വിധാനത്തെയും സാമ്പത്തികസം‌വിധാനത്തെയും ഉൾപ്പെടെ രാഷ്ട്രത്തെ മൊത്തത്തിൽ തങ്ങളുടെ വീക്ഷണത്തിനും മൂല്യങ്ങൾക്കും രീതികൾക്കും അനുസൃതമായി ഉടച്ചുവാർക്കാൻ ലക്ഷ്യമിടുന്നു.[5][6]

മാനുഷികമൂല്യങ്ങൾ ഒന്നും തന്നെ ഇല്ലാത്ത സ്വന്തം താൽപര്യങ്ങൾക്കുവേണ്ടി നിയമങ്ങളും ചട്ടങ്ങളും വളച്ചൊടിക്കുന്നതാണ് ഫാസിസത്തിന്റെ രീതിശാസ്ത്രം.

പദത്തിന്റെ ഉദ്ഭവം

ഫാസിസം എന്ന വാക്ക് ആംഗലേയ fascism എന്ന വാക്കിൽനിന്നുദ്ഭവിച്ചതാണ്. fascismo എന്ന വാക്കാകട്ടെ, ഇറ്റാലിയൻ ഭാഷയിൽ കൂട്ടുകെട്ടുക എന്നർത്ഥമുള്ള fascio എന്ന വാക്കിൽനിന്നും ലത്തീൻ ഭാഷയിലെ fasces എന്ന വാക്കിൽനിന്നുമാണ് ഉദ്ഭവിച്ചത്. ഒരു കോടാലിയുടെ പിടിയ്ക്കു ചുറ്റും കമ്പുകൾ കൂട്ടിക്കെട്ടിയ തരത്തിലുള്ള കെട്ടാണ് fasces. ഇത് പുരാതന റോമൻ മജിസ്ട്രേറ്റുമാരുടെ അധികാരചിഹ്നമായിരുന്നു. അവരുടെ ലിക്ടർമാർ എന്ന സേവകർ വഹിച്ചിരുന്ന ഈ ആയുധം മജിസ്ട്രേട്ടിന്റെ ഉത്തരവുപ്രകാരമുള്ള ശിക്ഷകൾ നടപ്പാക്കുന്നതിനും ഉപയോഗിച്ചിരുന്നു. [7][8] ഇറ്റലിയിലെ സിൻഡിക്കേറ്റു രീതിയിലുള്ള് രാഷ്ട്രീയ സംഘടനകളായ ഫാസിയുമായും fascismo എന്ന പദം ബന്ധപ്പെട്ടിരിക്കുന്നു.

ഫാസെസ് ഐകമത്യം മഹാബലം എന്നതിനെ പ്രതിനിധാനം ചെയ്യുന്നു. ഒരു വിറകുകൊള്ളി എളുപ്പം ഒടിക്കാം, എന്നാൽ ഒരുകെട്ട് വിറകുകൊള്ളി ഒടിക്കാൻ നന്നേ വിഷമമാണ്.[9] പല ഫാസിസ്റ്റ് മുന്നേറ്റങ്ങളും, ഇതുപോലെ ഫാസിസം എന്ന വാക്കിന്റെ മൂലാർത്ഥത്തോട് യോജിക്കുന്ന ചിഹ്നങ്ങൾ സ്വീകരിച്ചു. ഉദാഹരണത്തിന് ഒരു നുകത്തിൽ അനേകം അസ്ത്രങ്ങൾ ചേർത്തുവച്ച ചിഹ്നമാണ് ഫാലെഞ്ച്.[10]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഫാസിസം&oldid=3917084" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്