ബിംസ്റ്റെക്

അന്താരാഷ്ട്ര സഹകരണ സംഘടന

ബേ ഓഫ് ബംഗാൾ ഇനീഷിയേറ്റീവ് ഫോർ മൾട്ടി സെക്ടടറൽ ടെക്നിക്കൽ ആൻ‍ഡ് എക്കണോമിക്കൽ കോർപ്പറേഷൻ (Bay of Bengal Initiative for Multi-Sectoral Technical and Economic Cooperation) എന്നതിന്റെ ചുരുക്കെഴുത്താണ് ബിംസ്റ്റെക്. 1.5 ബില്യൺ ജനസംഖ്യ ഉള്ളതും, മൊത്തം ആഭ്യന്തര ഉത്പാദനം 3.5 ട്രില്യൺ ഡോളർ (2018) ഉള്ളതുമായ തെക്കൻ ഏഷ്യയിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും ഏഴ് രാജ്യങ്ങളുടെ ഒരു അന്താരാഷ്ട്ര സംഘടനയാണ് ഇത്. [4] [5] ബിംസ്‌ടെക് അംഗരാജ്യങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, തായ്ലൻഡ് [6] എന്നിവ ബംഗാൾ ഉൾക്കടലിനെ ആശ്രയിക്കുന്ന രാജ്യങ്ങളിൽ ഉൾപ്പെടുന്നു .

Bay of Bengal Initiative for Multi-Sectoral Technical and Economic Cooperation

Bengali:বঙ্গোপসাগরীয় বহুক্ষেত্রীয় প্রযুক্তিগত ও অর্থনৈতিক সহযোগীতা উদ্যোগ (বিম্‌সটেক্)
Burmese:ဘင်္ဂလားပင်လယ်အော် စီးပွားရေးနှင့် နည်းပညာဆိုင်ရာ ဘက်စုံ ပူးပေါင်း ဆောင်ရွက်ရေး အဖွဲ့အစည်း (ဘင်းမ်စတက်)
Hindi:बहुक्षेत्रीय तकनीकी और आर्थिक सहयोग के लिए बंगाल की खाड़ी पहल (बिम्सटेक)
Nepali:बहुक्षेत्रीय प्राविधिक तथा आर्थिक सहयोगका लागि बङ्गालको खाडीको प्रयास (बिम्स्टेक)
Sinhala:බෙංගාල බොක්ක ආශ්‍රිත රටවල බහු ආංශික තාක්ෂණිකආර්ථික සහයෝගීතාව සඳහා වන එකමුතුව(බිම්ස්ටෙක්)
Tamil:பல துறை தொழில்நுட்ப மற்றும் பொருளாதார ஒத்துழைப்புக்கான வங்காள விரிகுடா முயற்சி(பிம்ஸ்டெக்)
Thai:ความริเริ่มแห่งอ่าวเบงกอลสำหรับความร่วมมือหลากหลายสาขาทางวิชาการและเศรษฐกิจ (บิมสเทค)
പ്രമാണം:BIMSTEClogo.jpg
Flag
SecretariatDhaka, Bangladesh[1]
Official languageEnglish
അംഗമായ സംഘടനകൾ
നേതാക്കൾ
• Chairmanship
 ശ്രീലങ്ക (since September 2018)[2]
• Secretary General
Mohammad Shahidul Islam (Bangladesh)[3]
സ്ഥാപിതം6 ജൂൺ 1997; 26 വർഷങ്ങൾക്ക് മുമ്പ് (1997-06-06)

സഹകരണത്തിന്റെ പതിനാല് മുൻ‌ഗണനാ മേഖലകളെ കണ്ടെത്തി, ആ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി നിരവധി ബിംസ്റ്റെക് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. [4] [7] മിനി സാർക്ക് എന്നും അറിയപ്പെടുന്ന ഒരു ബിംസ്‌ടെക് സ്വതന്ത്ര വ്യാപാര കരാർ ചർച്ചയിലാണ് ( 2018).

രാജ്യനാമങ്ങളുടെ അക്ഷരമാലാക്രമത്തിലാണ് നേതൃത്വം കൈമാറുന്നത്. സ്ഥിരം സെക്രട്ടേറിയറ്റ് ബംഗ്ലാദേശിലെ ധാക്കയിലാണ് .

പശ്ചാത്തലം

1997 ജൂൺ 6 ന് ബാങ്കോക്കിൽ ബിസ്റ്റ്-ഇസി (ബംഗ്ലാദേശ്, ഇന്ത്യ, ശ്രീലങ്ക, തായ്ലൻഡ് എക്കണോമിക് കോഓപ്പറേഷൻ) എന്ന പേരിൽ ഒരു പുതിയ സബ്-റീജ്യണൽ ഗ്രൂപ്പിംഗ് രൂപീകരിച്ചു. [8] 1997 ഡിസംബർ 22 ന് ബാങ്കോക്കിൽ നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ മ്യാൻമറിനെക്കൂടി ഉൾപ്പെടുത്തിയതിനെത്തുടർന്ന് ഗ്രൂപ്പിനെ 'ബിംസ്റ്റ്-ഇസി ' (ബംഗ്ലാദേശ്, ഇന്ത്യ, മ്യാൻമർ, ശ്രീലങ്ക, തായ്ലൻഡ് എക്കണോമിക് കോഓപ്പറേഷൻ) എന്ന് പുനർനാമകരണം ചെയ്തു. 1998 ൽ നേപ്പാൾ ഒരു നിരീക്ഷക രാജ്യമായി ചേർന്നു.[9] 2004 ഫെബ്രുവരിയിൽ നേപ്പാളും ഭൂട്ടാനും പൂർണ്ണ അംഗങ്ങളായി.

2004 ജൂലൈ 31 ന്, ആദ്യത്തെ ഉച്ചകോടിയിൽ ഗ്രൂപ്പിംഗിനെ ബേ ഓഫ് ബംഗാൾ ഇനീഷിയേറ്റീവ് ഫോർ മൾട്ടി സെക്ടടറൽ ടെക്നിക്കൽ ആൻ‍ഡ് എക്കണോമിക്കൽ കോർപ്പറേഷൻ അല്ലെങ്കിൽ ബിംസ്റ്റെക് എന്ന് പുനർനാമകരണം ചെയ്തു. [10]

ലക്ഷ്യം

ദക്ഷിണേഷ്യൻ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ ബംഗാൾ ഉൾക്കടലിന്റെ തീരത്ത് സാങ്കേതികവും സാമ്പത്തികവുമായ സഹകരണം ലക്ഷ്യമിടുന്ന ബിംസ്റ്റെക്കിന്റെ 14 പ്രധാന മേഖലകളുണ്ട്.

  1. വ്യാപാരവും നിക്ഷേപവും
  2. ഗതാഗതവും ആശയവിനിമയവും
  3. ഊർജ്ജം
  4. വിനോദ സഞ്ചാരം
  5. സാങ്കേതികവിദ്യ
  6. ഫിഷറീസ്
  7. കൃഷി
  8. പൊതുജനാരോഗ്യം
  9. ദാരിദ്ര്യ നിർമാർജനം
  10. തീവ്രവാദവും അന്തർദേശീയ കുറ്റകൃത്യവും
  11. പരിസ്ഥിതി, ദുരന്തനിവാരണം
  12. പീപ്പിൾ-ടു-പീപ്പിൾ കോണ്ടാക്റ്റ്
  13. സാംസ്കാരിക സഹകരണം
  14. കാലാവസ്ഥാ വ്യതിയാനം

2005 ൽ ധാക്കയിൽ നടന്ന എട്ടാമത് മന്ത്രിതല യോഗത്തിൽ 7 മുതൽ 13 വരെ മേഖലകളെ ചേർത്തു. 2008 ൽ ന്യൂഡൽഹിയിൽ നടന്ന പതിനൊന്നാമത് മന്ത്രിതല യോഗത്തിൽ 14-ാം മേഖലയെ കൂടി ചേർത്തു.

അംഗരാജ്യങ്ങളെ ഓരോ മേഖലയ്ക്കും ലീഡ് രാജ്യങ്ങളായി സൂചിപ്പിക്കുന്നു.

  • വിദ്യാഭ്യാസ തൊഴിൽ, സാങ്കേതിക മേഖലകളിൽ പരിശീലനവും ഗവേഷണ സൗകര്യങ്ങളും നൽകുന്നതിന് പരസ്പരം സഹകരണം നൽകുക
  • പൊതു താൽപ്പര്യമുള്ള സാമ്പത്തിക, സാമൂഹിക, സാങ്കേതിക, ശാസ്ത്ര മേഖലകളിൽ സജീവ സഹകരണവും പരസ്പര സഹായവും പ്രോത്സാഹിപ്പിക്കുക
  • അംഗരാജ്യങ്ങളുടെ സാമൂഹിക-സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുന്നതിന് സഹായം നൽകുക

സ്ഥിരം സെക്രട്ടേറിയറ്റ്

ധാക്കയിലെ ബിംസ്‌ടെക് സ്ഥിരം സെക്രട്ടേറിയറ്റ് 2014 ൽ ആരംഭിച്ചു, ചെലവിന്റെ 33% ഇന്ത്യ ആണ് സംഭാവന ചെയ്യുന്നത്. [4] [11] ബിംസ്റ്റെക്കിന്റെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ ബംഗ്ലാദേശിൽ നിന്നുള്ള അംബാസഡർ മുഹമ്മദ് ഷാഹിദുൽ ഇസ്ലാമും മുൻ സെക്രട്ടറി ജനറൽ ശ്രീലങ്കയിൽ നിന്നുള്ള സുമിത് നകന്ദലയുമായിരുന്നു.

അധ്യക്ഷസ്ഥാനം

ചെയർമാൻ സ്ഥാനത്തിനായി ബിംസ്‌ടെക് അംഗരാജ്യങ്ങളുടെ അക്ഷരമാലാ ക്രമം ഉപയോഗിക്കുന്നു. ബിംസ്‌ടെക്കിന്റെ ചെയർമാൻ സ്ഥാനം ബംഗ്ലാദേശിൽ (1997–1999) ആരംഭിക്കുന്ന രീതിയിലാണ്. [12]

അംഗരാജ്യങ്ങൾ

രാജ്യങ്ങൾലീഡർ സ്ഥാനംസർക്കാർ തലവൻരാഷ്ട്രത്തലവൻജനസംഖ്യനാമമാത്ര ജിഡിപി / US$[13]ലോക ബാങ്ക്സാർക്ക്
 ബംഗ്ലാദേശ്പ്രധാന മന്ത്രിഷെയ്ഖ് ഹസീന, ബംഗ്ലാദേശ് പ്രധാനമന്ത്രിഅബ്ദുൽ ഹമീദ്, ബംഗ്ലാദേശ് പ്രസിഡന്റ്161,376,708317.465 Y Y
 ഭൂട്ടാൻപ്രധാന മന്ത്രിലോട്ടേ ഷെറിംഗ് , ഭൂട്ടാൻ പ്രധാനമന്ത്രിഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നംഗ്യേൽ വാങ്ചക്ക്754,3882.842 Y Y
 ഇന്ത്യപ്രധാന മന്ത്രിനരേന്ദ്ര മോദി, ഇന്ത്യൻ പ്രധാനമന്ത്രിറാം നാഥ് കോവിന്ദ്, രാഷ്ട്രപതി1,352,642,2802,935.570 Y Y
 മ്യാൻമാർപ്രസിഡന്റ്വിൻ മൈന്റ്, മ്യാൻമർ പ്രസിഡന്റ്53,708,32065.994 Y N
 നേപ്പാൾപ്രധാന മന്ത്രിഖഡ്ഗ പ്രസാദ് ശർമ ഒലി, നേപ്പാൾ പ്രധാനമന്ത്രിബിദ്യാദേവി ഭണ്ഡാരി, നേപ്പാളിന്റെ രാഷ്ട്രപതി28,095,71429.813 Y Y
 ശ്രീലങ്കപ്രസിഡന്റ്മഹീന്ദ രാജപക്സെ, ശ്രീലങ്ക പ്രധാനമന്ത്രിഗോതബയ രാജപക്സെ, ശ്രീലങ്ക പ്രസിഡന്റ്21,228,76386.566 Y Y
 തായ്‌ലൻഡ്പ്രധാന മന്ത്രിപ്രയൂത് ചാൻ-ഒ-ചാ, തായ്‌ലൻഡ് പ്രധാനമന്ത്രിരാജാവ് വാജിരലോങ്‌കോൺ (രാമ എക്സ്),

തായ്‌ലൻഡ് രാജാവ്

69,428,453529.177 Y N

ബിംസ്‌റ്റെക് മുൻ‌ഗണനാ മേഖലകൾ

ഈ ശ്രമത്തിന് നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ട ലീഡ് രാജ്യങ്ങളുമായി 14 മുൻ‌ഗണനാ മേഖലകൾ ബന്ധപ്പെടുത്തിയിട്ടുണ്ട്: [4] [7] [14]

മുൻ‌ഗണനാ ഏരിയലീഡ് കൺട്രികേന്ദ്രംഅഭിപ്രായങ്ങൾ
ഗതാഗതവും ആശയവിനിമയവുംഇന്ത്യ
ടൂറിസംഇന്ത്യബിംസ്റ്റെക് ടൂറിസം ഇൻഫർമേഷൻ സെന്റർ, ഡെൽഹി
ഭീകരവിരുദ്ധവും അന്തർദേശീയ കുറ്റകൃത്യവുംഇന്ത്യനാല് ഉപഗ്രൂപ്പുകൾ: ഇന്റലിജൻസ് പങ്കിടൽ - ശ്രീലങ്ക (ലീഡ്), തീവ്രവാദ ധനസഹായം - തായ്ലൻഡ്, നിയമപരമായത് - മ്യാൻമർ, നിയമ നിർവ്വഹണവും മയക്കുമരുന്നും - മ്യാൻമർ
പരിസ്ഥിതി, ദുരന്തനിവാരണ പ്രവർത്തനങ്ങൾഇന്ത്യനോയിഡയിലെ ബിംസ്റ്റെക് വെതർ ആൻഡ് ക്ലൈമറ്റ് സെന്റർ
എനർജിമ്യാൻമർബിംസ്റ്റെക് എനർജി സെന്റർ, ബെംഗളൂരുബിംസ്റ്റെക് ഗ്രിഡ് ഇന്റർകണക്ഷൻ ധാരണാപത്രം 2014 ൽ ഒപ്പിട്ടു.[15]
പൊതുജനാരോഗ്യംതായ്ലൻഡ്ബിംസ്റ്റെക് നെറ്റ്‌വർക്ക് ഓഫ് ട്രെഡീഷണൽ മെഡിസിൻ
കൃഷിമ്യാൻമർ
വ്യാപാരവും നിക്ഷേപവുംബംഗ്ലാദേശ്
സാങ്കേതികവിദ്യശ്രീ ലങ്ക
ഫിഷറീസ്തായ്ലൻഡ്
പീപ്പിൾ-ടു-പീപ്പിൾ കോണ്ടാക്റ്റ്തായ്ലൻഡ്
ദാരിദ്ര്യ നിർമാർജനംനേപ്പാൾ
കാലാവസ്ഥാ വ്യതിയാനംബംഗ്ലാദേശ്
സാംസ്കാരിക സഹകരണംഭൂട്ടാൻഇന്ത്യയുടെ 1200 ഐടിഇസി സ്കോളർഷിപ്പുകൾ

ബിംസ്റ്റെക് ഫ്രീ ട്രേഡ് ഏരിയ ഫ്രെയിംവർക്ക് എഗ്രിമെന്റ്

വ്യാപാരവും നിക്ഷേപവും ഉത്തേജിപ്പിക്കുന്നതിനും ബിംസ്‌ടെക് രാജ്യങ്ങളുമായി വ്യാപാരം നടത്തുന്നതിനും ഉയർന്ന തലത്തിൽ നിക്ഷേപം നടത്തുന്നതിനും പുറത്തുനിന്നുള്ളവരെ ആകർഷിക്കുന്നതിനായി ബിംസ്‌ടെക് ഫ്രീ ട്രേഡ് ഏരിയ ഫ്രെയിംവർക്ക് എഗ്രിമെന്റ് (ബി‌എഫ്‌ടി‌എ‌എ) എന്ന കരാർ എല്ലാ അംഗരാജ്യങ്ങളും ഒപ്പുവച്ചു. ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം, വാണിജ്യ സൗകര്യങ്ങൾ, എൽ‌ഡി‌സികൾക്കുള്ള സാങ്കേതിക സഹായം തുടങ്ങിയ മേഖലകളിൽ ചർച്ച ചെയ്യുന്നതിനായി തായ്‌ലൻഡ് സ്ഥിരം ചെയർ ആയി "ട്രേഡ് നെഗോഷ്യേറ്റിംഗ് കമ്മിറ്റി" (ടിഎൻ‌സി) രൂപീകരിച്ചു. ചരക്കുകളുടെ വ്യാപാരം സംബന്ധിച്ച ചർച്ചകൾ പൂർത്തിയായിക്കഴിഞ്ഞാൽ, ടിഎൻ‌സി സേവനങ്ങളിലെ വ്യാപാരവും നിക്ഷേപവും സംബന്ധിച്ച ചർച്ചകളുമായി മുന്നോട്ട് പോകും. [16]

അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം വർദ്ധിപ്പിക്കുന്നതിനായി മേഖലയിലെ 20 നോട്ടിക്കൽ മൈലിനുള്ളിൽ തീരദേശ ഷിപ്പിംഗ് സുഗമമാക്കുന്നതിനായി ബിംസ്റ്റെക് കോസ്റ്റൽ ഷിപ്പിംഗ് അഗ്രിമെന്റ് കരട് 2017 ഡിസംബർ 1 ന് ന്യൂഡൽഹിയിൽ ചർച്ച ചെയ്തു. ആഴക്കടൽ ഷിപ്പിംഗുമായി താരതമ്യപ്പെടുത്തുമ്പോൾ, തീരദേശ കപ്പലിന് കുറഞ്ഞ ഡ്രാഫ്റ്റുള്ള ചെറിയ കപ്പലുകൾ ആവശ്യമാണ്, ഒപ്പം കുറഞ്ഞ ചിലവും ഉൾപ്പെടുന്നു. കരാർ അംഗീകരിച്ചുകഴിഞ്ഞാൽ, അംഗരാജ്യങ്ങൾക്കിടയിൽ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവും വേഗത്തിലുള്ളതുമായ തീരദേശ ഷിപ്പിംഗ് റൂട്ടുകൾ വഴി ചരക്ക് നീക്കങ്ങൾ കൂടുതലായി ചെയ്യാൻ കഴിയും. [17]

2019 നവംബർ 7, 8 തീയതികളിൽ ഇന്ത്യയിലെ വിശാഖപട്ടണത്ത് ആദ്യത്തെ ബിംസ്റ്റെക് കോൺക്ലേവ് ഓഫ് പോർട്ട്സ് ഉച്ചകോടി നടന്നു. [18] സമുദ്ര ഇടപെടൽ, തുറമുഖം നയിക്കുന്ന കണക്റ്റിവിറ്റി സംരംഭങ്ങൾ, അംഗരാജ്യങ്ങൾക്കിടയിൽ മികച്ച രീതികൾ പങ്കിടൽ എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു വേദി നൽകുക എന്നതാണ് ഈ ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങൾ.

ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കുമായി (എ.ഡി.ബി) സഹകരണം

2014 ൽ പൂർത്തീകരിച്ച "ബിംസ്റ്റെക് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ലോജിസ്റ്റിക് സ്റ്റഡി" (ബിടിഎൽഎസ്) ഏറ്റെടുത്ത് കൊണ്ട് ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (എ.ഡി.ബി) 2005-ൽ ഒരു പങ്കാളിയായിരുന്നു. [19]

ബിംസ്റ്റെക് ഉച്ചകോടികൾ

ഇന്ത്യയിലെ ന്യൂഡൽഹിയിൽ നടന്ന രണ്ടാം ഉച്ചകോടി
മ്യാൻമറിലെ നേപ്യിഡോയിൽ നടന്ന മൂന്നാം ഉച്ചകോടി
ഇല്ല.തീയതിആതിഥേയ രാജ്യംആതിഥേയ നഗരം
ഒന്നാമത്31 ജൂലൈ 2004  തായ്‌ലൻഡ്ബാങ്കോക്ക്
രണ്ടാമത്തേത്13 നവംബർ 2008  ഇന്ത്യന്യൂ ഡെൽഹി
മൂന്നാമത്4 മാർച്ച് 2014  മ്യാൻമാർനേപ്യിഡോ[20]
നാലാമത്30–31 ഓഗസ്റ്റ് 2018  നേപ്പാൾകാഠ്മണ്ഡു[21]
അഞ്ചാമത്2022  ശ്രീലങ്കകൊളംബോ [22]

പദ്ധതികൾ

  • കോസ്റ്റ് ഷിപ്പിംഗ്
  • പവർ ഗ്രിഡ് ഇന്റർകണക്ഷൻ
  • പ്രാദേശിക ദുരന്ത നിരീക്ഷണ മുന്നറിയിപ്പ് സംവിധാനം
  • റോഡ്, റെയിൽ ലുക്ക്-ഈസ്റ്റ് കണക്റ്റിവിറ്റി പ്രോജക്ടുകൾ

അവലംബം

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ബിംസ്റ്റെക്&oldid=3810923" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്