മായോട്ടെ

ഫ്രാൻസിന്റെ ഒരു ഓവർസീസ് ഡിപ്പാർട്ട്മെന്റും റീജിയണുമാണ് മായോട്ടെ (French: Mayotte, pronounced [majɔt]; ഷിമവോറെ: Maore, IPA: [maˈore]; Malagasy: Mahori)[5] പ്രധാന ദ്വീപായ ഗ്രാൻഡെ-ടെറെ (മാവോറെ) ഒരു ചെറു ദ്വീപായ പെറ്റൈറ്റ്-ടെറെ (പാമാൻസി) ഇവയ്ക്കു ചുറ്റുമുള്ള ധാരാളം ചെറുദ്വീപുകൾ എന്നിവ ചേർന്ന ദ്വീപസമൂഹമാണിത്. ഇന്ത്യാ മഹാസമുദ്രത്തിലെ വടക്കൻ മൊസാംബിക് ചാനലിലാണ് ഈ ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്. മഡഗാസ്കറിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തിനും മൊസാംബിക്കിന്റെ വടക്കു കിഴക്കൻ ഭാഗത്തിനുമിടയിലാണിത്. 374 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇവിടെ 194,000 ആൾക്കാർ താമസിക്കുന്നുണ്ട്. ചതുരശ്രകിലോമീറ്ററിന് 520 ആണ് ഇവിടുത്തെ ജനസാന്ദ്രത.

ഡിപ്പാർട്ട്മെന്റ് ഓഫ് മായോട്ടെ

Flag of മായോട്ടെ
മായോട്ടെയുടെ കൊടി
മുദ്ര of മായോട്ടെ
മുദ്ര
Location of മായോട്ടെ
തലസ്ഥാനംമമൗഡ്സൗ (പ്രിഫെക്ചർ)
വലിയ നഗരംതലസ്ഥാനങ്ങൾ
ഔദ്യോഗിക ഭാഷകൾഫ്രഞ്ച്
പ്രാദേശികഭാഷകൾ
വംശീയ വിഭാഗങ്ങൾ
(2011[1])
  • 92% കൊമോറിയൻa
  • 3% സ്വാഹിലി
  • 2% ഫ്രഞ്ച്
  • 1% മാകുവ
  • 2% others
നിവാസികളുടെ പേര്മാഹോറൻ
ഭരണസമ്പ്രദായംഓവർസീസ് ഡിപ്പാർട്ട്മെന്റ്
• ജനറൽ കൗൺസിൽ പ്രസിഡന്റ്
ഡാനിയൽ സൈദാനി
• പ്രിഫെക്റ്റ്
ജാക്വസ് വിറ്റോവ്സ്കി
Status
• ഫ്രാൻസ് വാങ്ങി
1843
• ഫ്രാൻസുമായുള്ള ബന്ധം സംബന്ധിച്ച അഭിപ്രായ വോട്ടെടുപ്പ്
1974, 1976, 2009
• ഡിപ്പാർട്ട്മെന്റൽ കളക്റ്റിവിറ്റി
2001
• ഓവർസീസ് കളക്റ്റിവിറ്റി
2003
• ഓവർസീസ് ഡിപ്പാർട്ട്മെന്റും പ്രദേശവും
2011 മാർച്ച് 31
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
374 km2 (144 sq mi) (~185-ആമത്)
•  ജലം (%)
0.4
ജനസംഖ്യ
• 2009 estimate
194,000[2]
• 2007 census
186,452[3] (179-ആമത്)
•  ജനസാന്ദ്രത
498.5/km2 (1,291.1/sq mi) (~21st)
ജി.ഡി.പി. (നോമിനൽ)2005 estimate
• ആകെ
US$1.13 billion
(€0.91 billion)[4]
• Per capita
US$6,500
(€5,200[4] 2005 est.)
നാണയവ്യവസ്ഥEuro (EUR)
സമയമേഖലUTC+3
കോളിംഗ് കോഡ്+262b
ഇൻ്റർനെറ്റ് ഡൊമൈൻ.yt
  1. Bantu, Arab and Malagasy people.
  2. Was +269 before 2007.

മാമോഡ്സൗ ആണ് ഏറ്റവും വലിയ പട്ടണം. ഭൂമിശാസ്ത്രപരമായി ഈ ഭൂവിഭാഗം കൊമോറോ ദ്വീപുകളുടെ ഭാഗമാണെങ്കിലും മായോട്ടെയിലെ ജനങ്ങൾ 1975-ലെ ഒരു അഭിപ്രായ വോട്ടെടുപ്പിൽ രാഷ്ട്രീയമായി ഫ്രാൻസിനൊപ്പം നിൽക്കാൻ തീരുമാനിക്കുകയുണ്ടായി. ഈ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ മവോറെ എന്ന പേരിലും ദ്വീപസമൂഹം അറിയപ്പെടുന്നുണ്ട്. ഇത് വീണ്ടും യൂണിയൻ ഓഫ് കൊമോറോസിൽ ഉൾപ്പെടുത്തണം എന്നു വാദിക്കുന്നവരാണ് പ്രധാനമായും ഈ പേരുപയോഗിക്കുന്നത്. 2009-ലെ അഭിപ്രായവോട്ടെടുപ്പിൽ ജനങ്ങളിൽ 95.2% ആൾക്കരും ഡിപ്പാർട്ട്മെന്റ് എന്ന സ്ഥാനം ലഭിക്കുന്നതിനനുകൂലമായി വോട്ടു ചെയ്തു. 2011 മാർച്ച് 31-ന് മയോട്ടെ ഒരു ഓവർസീസ് ഡിപ്പാർട്ട്മെന്റായി മാറി. 2014 ജനുവരി 1-ന് ഇത് യൂറോപ്യൻ യൂണിയനിലെ ഒരു ഔട്ട്മോസ്റ്റ് റീജിയണായി മാറും.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikimedia Atlas of Mayotte

12°50′35″S 45°08′18″E / 12.84306°S 45.13833°E / -12.84306; 45.13833

"https:https://www.search.com.vn/wiki/index.php?lang=ml&q=മായോട്ടെ&oldid=3970569" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്