ലോകായതം

വളരെ പഴക്കമുള്ള ഭാരതീയ തത്വചിന്തകളിൽ ഒന്നാണ്‌ ലോകായതം അഥവാ ചാർവാകം. ബൗദ്ധം, ജൈനം എന്നിവയോടൊപ്പം നാസ്തിക ദർശനങ്ങളിലൊന്നായാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. ബൃഹസ്പതിയാണ്‌ ഇതിന്റെ ഉപജ്ഞാതാവ്‌ എന്നാണ്‌ വിശ്വസിക്കുന്നത്‌. ചാർവാകം എന്നത് ഭൗതികവാദികളെ ആക്ഷേപിക്കാനും പരിഹസിക്കാനും ആത്മീയവാദികൾ കണ്ടുപിടിച്ച ശകാരപ്പേരാണെന്നും അഭിപ്രായമുണ്ട്. ഭൗതികവാദം എന്നറിയപ്പെടുന്ന ലോകായതം ഇന്നത്തെ മാർക്സിസ്റ്റ്‌ ദർശനങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. ഈ ദർശനത്തിന്റെ യഥാർത്ഥ പ്രതികൾ ഒന്നും കണ്ടു കിട്ടിയിട്ടില്ല. മാധവന്റെ (പതിനാറാം നൂറ്റാണ്ട്‌) സർവ്വ ദർശന സംഗ്രഹത്തിലെ ആദ്യ അധ്യായം മുഴുവനും ലോകായതത്തെക്കുറിച്ചാണ്‌ വിവരിക്കുന്നത്‌. എതിരാളികൾ ഖണ്ഡനോദ്ദേശ്യത്തോടു കൂടിയും പരിഹസിക്കാൻ വേണ്ടിയും നൽകിയ വിവരണങ്ങളിൽ നിന്ന് മാത്രമാണ്‌ ലോകായതത്തെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്നത്‌.

ദക്ഷിണേഷ്യയുടെ ചരിത്രം

ഇന്ത്യയുടെ ചരിത്രം
ശിലായുഗം70,000–3300 ക്രി.മു.
മേർഘർ സംസ്കാരം7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം1700–1300 ക്രി.മു.
വേദ കാലഘട്ടം1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ1200–700 ക്രി.മു.
മഹാജനപദങ്ങൾ700–300 ക്രി.മു.
മഗധ സാമ്രാജ്യം684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം240–550 ക്രി.വ.
. പാല സാമ്രാജ്യം750–1174 ക്രി.വ.
. ചോള സാമ്രാജ്യം848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം1206–1596 ക്രി.വ.
. ദില്ലി സൽത്തനത്ത്1206–1526 ക്രി.വ.
. ഡെക്കാൻ സൽത്തനത്ത്1490–1596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം1757–1947 ക്രി.വ.
ആധുനിക ഇന്ത്യക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ

(സ്വർഗ്ഗമില്ല: മോക്ഷമില്ല; പരലോക സംബന്ധിയായ ആത്മാവുമില്ല. ഫലപ്രദങ്ങളെന്നുവച്ചിട്ടുള്ള വർണാശ്രമധർമകർമങ്ങളും ഇല്ലതന്നെ)

പേരിനു പിന്നിൽ

വളരെ പഴക്കമുള്ള ഈ ദർശനം ചാർവാകം എന്നും ബാർഹസ്പത്യം എന്നും അറിയപ്പെടുന്നു. ചാരുവായ മധുരമായ വാക്കുകളോട്‌ കൂടിയത്‌ എന്നാണ്‌ ചാർവാകം എന്നതിനർത്ഥം. ചാർവ്‌ എന്നാൽ ഭക്ഷിക്കുക എന്നും അർത്ഥമുണ്ട്‌. അതനുസരിച്ച്‌ ഭക്ഷണത്തിൽ മാത്രം കേന്ദ്രീകരിക്കുന്നത്‌ എന്നതാൽപര്യം ജനിപ്പിക്കുന്നതിൽ നിന്നും ആവാം ചാർവാകം എന്ന പേർ ജനിച്ചത്‌ എന്നും കരുതുന്നു. ലോകത്തിൽ ജനങ്ങളുടെ ഇടയിൽ വ്യാപിച്ചു നിൽക്കുന്നത്‌ എന്നർത്ഥത്തിൽ ലോകായതം എന്നും, ബൃഹസ്പതിയാണ്‌ ഇതിന്റെ രചയിതാവ്‌ എന്ന് കരുതുന്നതിനാൽ ബാർഹസ്പത്യം എന്നും വിളിക്കാറുണ്ട്‌. [1]

ഐതിഹ്യം

ലോകായതത്തിന്റെ ഉത്ഭവത്തെപ്പറ്റി വിഷ്ണു പുരാണത്തിൽ ഒരു കഥയുണ്ട്‌. ദേവാസുരയുദ്ധത്തിൽ ദേവന്മാർ തോൽകുമെന്ന നിലവന്നപ്പോൾ അവരുടെ ഗുരുവായ ബൃഹസ്പതി വേഷം മാറി അസുരന്മാർക്ക്‌ ലോകായത ദർശനം ഉപദേശിച്ചുകൊടുത്തു. അത്‌ പഠിച്ച്‌ ലൗകിക സുഖഭോഗാസക്തരായ അസുരന്മാർക്ക്‌ യുദ്ധത്തിലും മറ്റുമുള്ള ശ്രദ്ധ കുറഞ്ഞു. ദേവന്മാർക്ക്‌ പിന്നീട്‌ ജോലി എളുപ്പമായി. എന്നാൽ ലോകായതം പുരാണങ്ങൾ രചിക്കുന്നതിനു മുന്നേ തന്നെ നിലവിൽ ഉണ്ടായിരുന്നു.

എന്നാൽ വിഷ്ണു പുരാണത്തിന്റെ സാമൂഹിക ചരിത്ര പശ്ചാത്തലത്തെപ്പറ്റി പഠനം നടത്തിയവർ , ആ കൃതി ബ്രാഹ്മാണാധിപത്യം, പൗരോഹിത്യപ്രാമാണ്യം, വർണാശ്രമ വ്യവസ്ഥ എന്നിവ രൂഢമൂലമാക്കാൻ വേണ്ടിയുള്ള ആശയപ്രചരണം മാത്രമാണ്‌ എന്നു കണ്ടെത്തിയിട്ടുണ്ട്. ബ്രാഹ്മണ പൗരോഹിത്യത്തേയും അതിന്റെ ആശയസംഹിതയേയും അടച്ചെതിർക്കുന്ന ലോകായതത്തെ നാശത്തിലേക്കുള്ള വഴിയായി വിഷ്ണുപുരാണത്തിൽ വിവരിക്കുന്നത് സ്വാഭാവികമാണ്‌. [2]

ചരിത്രം

ലോകായത ദർശനത്തെപ്പറ്റി ഇന്ന് ലഭ്യമായ രേഖകൾ മുഴുവനും വിപക്ഷകരായവരുടെ പരിഹാസപൂർണ്ണവും ആക്ഷേപതരവുമായുള്ള പ്രസ്താവനകൾ മാത്രമാണ്. രാമായണത്തിന്റെ അയോദ്ധ്യാകാണ്ഡത്തിലും മഹാഭാരതം ശാന്തിപർവത്തിലും മനുസ്മൃതിയിലും മറ്റും ഇത്തരം പരാമർശങ്ങൾ കാണാം. മാധവന്റെ സർവ്വദർശന സംഗ്രഹം, ജയരാശിഭട്ടന്റെ തത്ത്വോപപ്ലവസിംഹം, എന്നീ കൃതികളിൽ നിന്നു ഈ ഭൗതികവാദത്തിന്റെ ലോകബോധത്തെക്കുറിച്ചും മറ്റും ഗ്രഹിക്കാം. [2]

പ്രാചീന യുഗങ്ങളിൽ ഋഗ്വേദത്തിന്റെ പ്രാരംഭകാലം (ക്രി.മു. 16-ആം നൂറ്റാണ്ട്‌) മുതൽ ക്രി.വ. 7,8,9 നൂറ്റാണ്ടുകൾ വരെ ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾക്കിടയിൽ ചാർവാകം പ്രചരിച്ചിരുന്നു. വൈദിക മതവിശ്വാസങ്ങൾക്ക്‌ സമാന്തരമായും എല്ലാത്തരം ആത്മീയതക്കും ഒപ്പവും അതേ സമയം ആ വാദങ്ങൾക്കെല്ലാം എതിരായും നിരന്തരം യുദ്ധം ചെയ്ത്‌ രണ്ടായിരത്തിലധികം വർഷങ്ങൾ ജനങ്ങൾക്കിടയിൽ അത്‌ നിലനിന്നിരുന്നു എന്നാണ്‌ പ്രസിദ്ധ തത്ത്വചിന്തകനായ എം.എസ്‌. ദേവദാസ്‌ അഭിപ്രായപ്പെടുന്നത്‌. [1]

വ്യാസന്റെ മഹാഭാരതം എന്ന ഇതിഹാസത്തിൽ ചാർവാകത്തെ പറ്റി പലയിടങ്ങളിൽ പരാമർശിക്കുന്നുണ്ട്‌. ബാണന്റെ ഹർഷചരിത്രത്തിൽ (7-ആം നൂറ്റാണ്ട്‌) ലോകായതം ശ്രീഹർഷന്റെ രാജധാനിയിൽ പ്രചരിച്ചിരുന്നതായി പ്രസ്താവിക്കുന്നു. ക്രി.വ. 6-ആം നൂറ്റാണ്ടിൽ ലോകായതം ഭൂതവാദം എന്ന പേരിൽ ദക്ഷിണേന്ത്യയിലെ (തമിഴ്‌നാട്ടിൽ പ്രത്യേകിച്ച്‌) ചില വിദ്യാപീഠങ്ങളിൽ പഠനവിഷയമായിരുന്നു എന്നും അത്‌ നിരവധി വിദ്യാർത്ഥികളെ ആകർഷിച്ചിരുന്നു എന്നും സുന്ദരമൂർത്തി നായനാരുടെ കൃതികളിൽ വിവരിക്കുന്നു. മൂന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മണിമേഖല, ഒൻപതാം നൂറ്റാണ്ടിലേത്‌ എന്ന് വിശ്വസിക്കപ്പെടുന്ന നീലകേശി എന്നീ തമിഴ്‌ കാവ്യങ്ങളിലും ലോകായതത്തെ പറ്റി പരാമർശമുണ്ട്‌.മഹാഭാഷ്യ കർത്താവായ പതഞ്ജലി , ‘ഭാംഗുരി‘ എന്ന ലോകായത പണ്ഡിതനെപ്പറ്റി പരാമർശിക്കുന്നുണ്ട് . ലോകായത സൂത്രങ്ങൾക്ക് ഭാഷ്യവും പ്രവചനവും ഉണ്ടായിരുന്നതായി ബുദ്ധമത ഗ്രന്ഥമായ ദിവ്യദാനത്തിലും പറയുന്നുണ്ട് .

ദർശനം

ഭൗതികവാദം എന്ന ഇന്നത്തെ ആധുനിക ദർശനങ്ങളുടെ ആദ്യരൂപമാണ്‌ ലോകായതം. വൈദികമായ ദർശനങ്ങളേയും ആചാരാനുഷ്ഠാനങ്ങളേയും ലോകായതം ഖണ്ഡിക്കുന്നു. എന്നാൽ പല ദാർശനികരും ലോകയതത്തെ വിമർശിച്ചതുപോലെ അൽപം പോലും പരിഹാസ്യമല്ല അത്‌. എല്ലാ പദ്യങ്ങളിലും ജീവിക്കാനുള്ള തത്ത്വചിന്തകൾ ഒളിഞ്ഞു കിടക്കുന്നു. ഹെഗലിനും കാൾ മാക്സിനും വൈരുദ്ധ്യാതമക ഭൗതികവാദം വികസിപ്പിക്കാനുള്ള പ്രചോദനം ഒരു പക്ഷേ ലോകായതമായിരുന്നിരിക്കണം. [1]

മറ്റു കൃതികളിൽ സൂചിപ്പിക്കുന്നതു പ്രകാരം ലോകായതത്തിന്റെ മുഖ്യ തത്ത്വങ്ങൾ താഴെപ്പറയുന്നവയഅണ്‌: [2]

  1. മണ്ണ്, വെള്ളം, തീ, കാറ്റ് എന്നീ നാലെണ്ണമാണ്‌ ഭൂതങ്ങൾ (കാരണങ്ങൾ)
  2. ദേഹവും ബോധവും വസ്തുക്കളുമെല്ലാം ഈ മൂലകങ്ങളുടെ വ്യത്യസ്ത ചേരുവകൾ കൊണ്ടുണ്ടാവുന്നവയാണ്‌
  3. ധാന്യാദികൾ പുളിപ്പിച്ച കിണുവിൽ നിന്ന് (യീസ്റ്റ്) മദ്യലഹരി എന്നതുപോലെ ദേഹത്തിൽ നിന്നുമാണ്‌ ബോധം ഉണ്ടാകുന്നത്
  4. ആത്മാവ് എന്നത് അറിയുന്ന ശരീരമല്ലാതെ മറ്റൊന്നുമല്ല
  5. മനുഷ്യ ജന്മത്തിന്റെ പരമോദ്ദേശ്യം ആനന്ദം മാത്രം
  6. മരണം മാത്രമാണ്‌ മോക്ഷകാരകം


ലോകായതം ജീവിതത്തെ മാത്രം ആണ്‌ ഉദ്ദേശിക്കുന്നത്‌. ജീവിതം മാത്രമാണ്‌ നമുക്കുള്ളതെന്നും. പുനർജന്മം, നരകം, സ്വർഗ്ഗം, പ്രേതങ്ങൾ എന്നിങ്ങനെയുള്ള വിശ്വാസങ്ങൾ തെറ്റാണെന്നു, വൈദിക കർമ്മങ്ങൾ എല്ലാം തന്നെ പുരോഹിതന്മാരുടെ വയറ്റുപിഴപ്പിനുവേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണെന്നും ലോകായതം പഠിപ്പിക്കുന്നു. ആകെ നമുക്ക്‌ കിട്ടുന്ന ഒരു ജീവിതമാണെന്നും അത്‌ പരമാവധി സുഖകരമാക്കി ജീവിക്കാനും അത്‌ ഉപദേശിക്കുന്നു. സമാനമായ മറ്റു ദർശനങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഇത്‌ വളരെ ശരിയാണ്‌.

എന്നാൽ ഏതൊരു നാസ്തിക ദർശനത്തേയും പോലെ അൽപജ്ഞാനികൾ ഉപദേശങ്ങൾ അവർക്കിഷ്ടം പോലെ ഉപയോഗിക്കാമല്ലോ. അതായിരിക്കണം ജനങ്ങൾ സുഖലോലുപന്മാരും സദാചാര്യ മര്യാദകൾ ലംഘിക്കുന്നവരും ആയിത്തീരുന്നുത്‌ എന്ന് കരുതാം. ഭാരതത്തിൽ 2000 വർഷം മറ്റു വിശ്വാസങ്ങളുമായി പിടിച്ചു നിൽകാൻ കെൽപ്‌ നൽകണമെങ്കിൽ ലോകായതത്തെ പരിപൂർണ്ണമായി പഠിച്ച പ്രചരിപ്പിച്ചിരുന്നവർ ഉണ്ടായിരിക്കണം. ഇക്കാരണത്താൽ തന്നെ ലോകായതർ സുഖലോലുപർ എന്ന വ്യാഖ്യാനത്തെ തിരസ്കരിക്കാം.

ആര്യ വൈദികന്മാർ ദ്രാവിഡന്മാർക്കിടയിൽ നിലനിന്നിരുന്ന ലോകായതം എന്ന ഈ ദർശനത്തെ താഴ്ത്തിക്കെട്ടാനും അത്‌ രാക്ഷസന്മാരുടെ ദർശനം എന്ന് വരുത്തിത്തീർക്കാനും ശ്രമിച്ചതായും ഇതിനാൽ തെളിവ്‌ ലഭിക്കുന്നു.

എന്നാൽ പ്രാചീന ഗോത്ര സമൂഹത്തിന്റെ സദാചാര മര്യാദകൾ ആണ്‌ ചാർവാകനെ ഭരിക്കുന്നത്‌. ബന്ധു മിത്രാദികളേയും സ്വജനങ്ങളേയും കൊല്ലുക എന്നത്‌ അധർമ്മമാണ്‌ എന്നാണ്‌ ലോകായതർ വിശ്വസിക്കുന്നത്‌. മഹാഭാരത യുദ്ധത്തിൽ ഈ കർമ്മങ്ങൾ നിർവ്വഹിച്ചു വന്ന യുധിഷ്ഠിരനെ വൈദികരായ ബ്രാഹ്മണന്മാർ എതിരേൽക്കുകയും യുധിഷ്ഠിരന്റെ അപഗാഥകൾ പാടുകയും ചെയ്യുമ്പോൾ ആകെ ഒരു എതിർത്ത സ്വരം ലോകായതന്റേതാണ്‌ എന്നത്‌ അവരുടെ സദാചാര മര്യാദകൾ സ്വന്തം ആവശ്യത്തിന്‌ ധർമ്മ ചിന്തകൾ വളച്ചൊടിക്കുന്നവരിൽ നിന്നും വ്യത്യസ്തമായി ഉയർന്നു നിലുന്നു എന്ന് കാണിക്കുന്നു.


ഗ്രീക്ക്‌ ഭൗതികവാദിയായ എപ്പിക്യൂറസ്‌ (ക്രി.മു. 342-270) ഇതു പോലുള്ള ദർശനത്തിനും അനുഭവങ്ങൾക്കും പാത്രീഭൂതനാണ്‌. വളരെ സാത്വികവും ലളിതവുമായ ജീവിതം നയിച്ച അദ്ദേഹം സ്വയം ദർശനത്തിൽ മുഴുകുന്നതിനേക്കാൾ കവിഞ്ഞ ഒരു ഉദാത്ത ചിന്തയും ഇല്ല എന്നാണ്‌ പഠിപ്പിച്ചത്‌. തികച്ചും നിയമാനുസൃതമായ സുഖചിന്തകൾ ആണ്‌ അദ്ദേഹത്തിന്റെ ദർശനത്തിന്റെ കേന്ദ്ര ബിന്ദു. സുഖങ്ങൾ ആത്മാവിന്‌ ശാന്തി നൽകുന്നവയായിരിക്കണം എന്നദ്ദേഹം വിശ്വസിച്ചു. എന്നാൽ അനിയന്ത്രിതമായ സുഖലോലുപത്വത്തിന്റേയും വിഷയലമ്പടത്വത്തിന്റേയും അസന്മാർഗിക ജീവിതത്തിന്റേയും പ്രചാരകൻ എന്ന് പറഞ്ഞ്‌ ക്രിസ്തീയ മത മേധാവികൾ അദ്ദേഹത്തിന്റെ സൽപേരിൽ കരിവാരിത്തേക്കുകയായിരുന്നു. ജീവിതം എന്നാൽ ഇഹലോകവാസം മാത്രമാണ്‌ എന്നും സ്വർഗം നരകം എന്നിവ ഇല്ല എന്നും അദ്ദേഹം പ്രഖ്യാപിച്ചു. ജീവിതയാഥാർത്ഥ്യങ്ങളുടെ അടിസ്ഥാനത്തിൽ ചിന്തിക്കാനും ജീവിതത്തെ സ്വപ്രയത്നം കൊണ്ട്‌ ധന്യമാക്കാനും , ഒന്നിനേയും ഭയപ്പെടാതെ ഒന്നിനേയും നോവിക്കാതെ, യാഥാർത്ഥ്യങ്ങൾക്ക്‌ നിരക്കാത്ത എല്ലാ അജ്ഞാനങ്ങളേയും മൂഢ വിശ്വാസങ്ങളേയും പാടെ നിരാകരിച്ചുകൊണ്ട്‌ മന:ശാന്തിയോടു കൂടി ജീവിക്കാൻ അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചു.[1]

ഭൗതിക വാദം

ലോകായതം കറകളഞ്ഞ ഭൗതികവാദമാണ്‌ എന്ന് പറയാം. ആശയവാദമെന്ന നിലയിൽ ഉള്ള ദർശനങ്ങളെ മതാധിഷ്ഠിതത്വം, വിശുദ്ധഗ്രന്ഥവിശ്വാസം, അന്ധവിശ്വാസം എന്നിങ്ങനെ അതിന്റെ എല്ലാ അനുബന്ധങ്ങളോടു കൂടി നിരാകരിക്കുന്നു. ധർമ്മശാസ്ത്രകാരന്മാരുടെ എതിർപ്പുകളും ഭീഷണികളും ലോകായതർ നേരിടുന്നുണ്ട്. വേദങ്ങളുടെ വിശുദ്ധ പരിവേഷത്തേയും അതിന്റെ പേരിൽ വിശ്വാസത്തിനുവേണ്ടിയുള്ള എല്ലാ ന്യായവാദങ്ങളേയും അവർ തുറന്ന് എതിക്കുന്നു. ഇതെല്ലാം ബ്രാഹ്മണ പുരോഹിതന്മാരുടെ സൂത്രപ്പണികളാണ്‌ എന്നാണ്‌ അവരുടെ മതം. അതിനു പിന്നിൽ ചൂഷണം മാത്രമാണ്‌ ഉദ്ദേശ്യമെന്നും അവർ വ്യക്തമാക്കുന്നു. [1]

എന്നാൽ ഈ വാദങ്ങളെല്ലാം സൂക്ഷ്മമായ താർക്കിക യുക്തിയുടെ പിൻബലത്താലല്ല, മറിച്ച് പ്രാകൃതമായ യുക്തിമാത്രമാണ്‌ പിൻബലമായി അവർ സ്വീകരിക്കുന്നത്. ചില വാദങ്ങൾ താഴെ കൊടുക്കുന്നു

  • യജ്ഞത്തിൽ മൃഗത്തെ കൊല്ലുന്നതുകൊണ്ട് ആ മൃഗത്തിന്‌ സ്വർഗ്ഗം കിട്ടുമെന്നാണ്‌ വേദികൾ വാദിക്കുന്നത്, എങ്കിൽ സ്വന്തം പിതാവിനെ കൊന്ന് എന്തുകൊണ്ട് അദ്ദേഹത്തിന്‌ സ്വർഗ്ഗപ്രാപ്തി നൽകുന്നില്ല എന്ന് അവർ ചോദിക്കുന്നു. അങ്ങനെ ചെയ്യാത്തത് മൃഗത്തിന്‌ സ്വർഗ്ഗപ്രാപ്തി ലഭിക്കുവാനായല്ല മറിച്ച് ബ്രാഹ്മണ പുരോഹിതന്മാർക്ക് വല്ലപ്പോഴും മാംസം രുചിക്കാനായി മാത്രമാണെന്നും അവർ സ്ഥാപിക്കുന്നു.

ഭൗതിക ജീവിതത്തിന്റെ അഭിവൃദ്ധിക്കും പുരോഗതിക്കും ഉത്തേജനം നൽകാൻ സാധിച്ചെങ്കിലും ലോകായതം അശാസ്ത്രീയവും അപരിഷ്കൃതവുമായ ഭൌതികവാദമായിരുന്നു .ലോകായതം പരാജയപ്പെട്ടതിനു ആന്തരികമായ ദൌർബല്യങ്ങളും ഒരു കാരണമായി .

അവലംബം

കുറിപ്പുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ലോകായതം&oldid=3703440" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്