വിജ്ഞാനകോശം

അവലംബ ഗ്രന്ഥം

എല്ലാ വിജ്ഞാനശാഖകളെക്കുറിച്ചോ ഒരു പ്രത്യേക വിജ്ഞാനശാഖയെക്കുറിച്ചോ സമഗ്രമായ വിവരം തരുന്നതെന്താണോ അതിനെ വിജ്ഞാനകോശം (ഇംഗ്ലീഷ്: എൻ‌സൈക്ലോപീഡിയ) എന്നു വിളിക്കുന്നു. വിജ്ഞാനകോശങ്ങൾ ഉരുത്തിരിഞ്ഞു വന്നത് നിഘണ്ടുക്കളിൽ നിന്നാണ്. നിഘണ്ടുക്കൾ സാധാരണ ഒരു വാക്കിന്റെ അർത്ഥം മാത്രമാണ് വിശദീകരിക്കുന്നത്. എന്നാൽ വിശദീകരണത്തിനു ശേഷവും വായനക്കാരിൽ സംശയങ്ങൾ അവശേഷിക്കാം. വിജ്ഞാനകോശങ്ങൾ ഇത്തരം സംശയങ്ങൾ ദുരീകരിക്കാൻ പ്രാപ്തമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ എല്ലാ എൻ‌സൈക്ലോപീഡിയകളും അച്ചടിച്ചതായിരുന്നു. ചുരുക്കം ചിലത് സിഡി-റോമിലും ഇൻറർനെറ്റിലും ഉണ്ടായിരുന്നു. 21-ാം നൂറ്റാണ്ടിലെ എൻ‌സൈക്ലോപീഡിയകൾ കൂടുതലും ഓൺ‌ലൈനിലാണ്. ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും വലിയ എൻ‌സൈക്ലോപീഡിയ 5 ദശലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ് വിക്കിപീഡിയയാണ്. രണ്ടാമത്തെ വലിയ എൻ‌സൈക്ലോപീഡിയ ഏറ്റവും കൂടുതൽ അച്ചടിച്ച എൻ‌സൈക്ലോപീഡിയ ബ്രിട്ടാനിക്കയാണ്.ആയിരക്കണക്കിനു വർഷങ്ങളായി പ്രസിദ്ധീകരിച്ച എല്ലാ അറിവുകളും സംഗ്രഹിക്കാൻ വിജ്ഞാനകോശ പരമ്പരകൾ ഉപയോഗിച്ചിരുന്നു. അച്ചടിശാല കണ്ടുപിടിച്ചതിനുശേഷം, നീണ്ട നിർവചനങ്ങളുള്ള നിഘണ്ടുക്കളെ വിജ്ഞാനകോശം എന്ന് വിളിക്കാൻ തുടങ്ങി. അവ ലേഖനങ്ങളോ വിഷയങ്ങളോ ഉള്ള പുസ്തകങ്ങളായിരുന്നു. മലയാളത്തിൽ ആദ്യമുണ്ടായ വിജ്ഞാനകോശങ്ങളിലൊന്നാണ് സസ്യശാസ്ത്രത്തെ കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കൂസ്.

"https:https://www.search.com.vn/wiki/index.php?lang=ml&q=വിജ്ഞാനകോശം&oldid=3532192" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്