ശലഭശുണ്ഡം

മങ്ങിയ ഒരു നക്ഷത്രഗണമാണിത്


മങ്ങിയ ഒരു നക്ഷത്രഗണമാണിത്. എയർ പമ്പെന്നാണ് ഇതറിയപ്പെടുന്നത്. ഹൈഡ്ര, സെന്റാറസ് എന്നിവയുടെ അടുത്തായിട്ടാണ് ഇതു സ്ഥിതിചെയ്യുന്നത്. NGC 2997 എന്ന സർപിള നീഹാരിക, NGC3132 എന്ന ഗ്രഹ നീഹാരിക, PGC29194 എന്ന കുള്ളൻ നീഹാരിക എന്നിവ ഇതിൽ കാണാം. കുള്ളൻ ഗാലക്സി ലോക്കൽ ഗ്രൂപ്പിലെ അംഗമാണ്. 49° വടക്കെ അക്ഷാംശത്തിനു തെക്കുഭാഗത്തുള്ളവർക്കെല്ലാം ഇതിനെ കാണാനാവും.

ശലഭശുണ്ഡം (Antlia)
ശലഭശുണ്ഡം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ശലഭശുണ്ഡം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്:Ant
Genitive:Antliae
ഖഗോളരേഖാംശം:09h 27m 05.1837s–11h 05m 55.0471s[1] h
അവനമനം:-24.5425186° - 40.4246216°[1]°
വിസ്തീർണ്ണം:239 ചതുരശ്ര ഡിഗ്രി.
 (62-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
3
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
9
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
1
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ:1
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Ant
 (4.25m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
DEN 1048-3956
 (13.2 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ:0
ഉൽക്കവൃഷ്ടികൾ :None
സമീപമുള്ള
നക്ഷത്രരാശികൾ:
ആയില്യൻ (Hydra)
കോമ്പസ് (Pyxis)
കപ്പൽ‌പ്പായ (Vela)
മഹിഷാസുരൻ (Centaurus)
അക്ഷാംശം +45° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ഏപ്രിൽ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ചരിത്രം

ശലഭശുണ്ഡം നക്ഷത്രരാശിയെ രണ്ട് സിലിണ്ഡറുകളുള്ള വാതകപമ്പായി ചിത്രീകരിച്ചിരിക്കുന്നു.

വളരെ തിളക്കം കുറഞ്ഞ നക്ഷത്രങ്ങളാണ് ഈ നക്ഷത്രരാശിയിൽ ഉള്ളത്. ഇതിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമായ ആൽഫ ആന്റ്‌ലിയ ഒരു ഓറഞ്ച് ഭീമൻ നക്ഷത്രം ചരനക്ഷത്രം ആണ്. ഇതിന്റെ കാന്തിമാനം 4.22നും 4.29നും ഇടയിലായി മാറിക്കൊണ്ടിരിക്കും. S ആന്റ്‌ലിയ ഒരു ദ്വന്ദ്വനക്ഷത്രമാണ്. നിക്കോളാസ്-ലൂയിസ് ഡി ലാകായ് എന്ന ഫ്രഞ്ച് ജ്യോതിഃശാസ്ത്രജ്ഞനാണ് 1751-52ൽ ഈ രാശിയെ നിർണ്ണയിക്കുകയും നക്ഷത്ര ചാർട്ടിൽ ഉൾപ്പെടുത്തുകയും ചെയ്തത്.[2][3] വാതക പമ്പ് കണ്ടുപിടിച്ച ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഡെനിസ് പാപിന്റെ സ്മരണാർത്ഥമാണ് ഇതിന് വാതക പമ്പ് എന്നർത്ഥം വരുന്ന ആന്റ്‌ലിയ എന്ന പേര് നിർദ്ദേശിക്കപ്പെട്ടത്.[4] ഡി ലാകായ് തെക്കെ അർദ്ധഗോളത്തിലെ പതിനായിരത്തോളം നക്ഷത്രങ്ങളെ നിരീക്ഷിക്കുകയും നക്ഷത്ര കാറ്റലോഗിൽ ഉൾപ്പെടുത്തുകയും ചെയ്ത ജ്യോതിഃശാസ്ത്രജ്ഞനാണ്. പുതിയതായി 14 നക്ഷത്രരാശികളെയും ചാർട്ടിൽ ഉൾപ്പെടുത്തി. ഇവ യൂറോപ്പിൽ ഇരുന്നു കാണാൻ കഴിയാത്തവയായിരുന്നു. അതിനാൽ ഈ ശ്രമകരമായ ദൗത്യം പൂർത്തിയാക്കുന്നതിനു വേണ്ടി അദ്ദേഹം രണ്ടു വർഷത്തോളം ആഫ്രിക്കയുടെ തെക്കെ അറ്റത്തുള്ള ശുഭപ്രതീക്ഷാ മുനമ്പിൽ താമസിച്ചു നിരീക്ഷണം നടത്തി.[5] ലാകായ് ഇതിനെ ഒരു ഒറ്റ സിലിണ്ടർ വാതക പമ്പായാണ് ചിത്രീകരിച്ചത്. ജർമ്മൻ ജ്യോതിഃശാസ്ത്രജ്ഞനായ ജോൺ ബോഡ് ആണ് ഇതിനെ ഒരു ഇരട്ട സിലിണ്ടർ വാതക പമ്പായി മാറ്റിയത്.[4] ലാകായ് 1763ൽ അദ്ദേഹത്തിന്റെ ചാർട്ടിൽ Antlia pneumatica എന്ന ലാറ്റിൻ പേരാണ് ചേർത്തത്. 18844ൽ ജോൺ ഹെർഷെൽ ആണ് ഇതിന്റെ പേര് ആന്റ്‌ലിയ എന്ന ഒറ്റ വാക്കിൽ ഒതുക്കിയത്.[6] 1922ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന 88 ആധുനിക നക്ഷത്രരാശികളുടെ പട്ടികയിൽ ഈ പേരു കൂടി ചേർത്തു.[7]

തെക്കൻ ചക്രവാളത്തോട് ചേർന്നു കിടക്കുന്ന ഈ ഗണത്തിലെ നക്ഷത്രങ്ങളെ ഗ്രീസിൽ നിന്നും നിരീക്ഷിക്കുന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രാചീന നക്ഷത്രചാർട്ടുകളിൽ ശലഭശുണ്ഡം ഉൾപ്പെട്ടിരുന്നുമില്ല.[4] പ്രാചീന നക്ഷത്രരാശികളിൽ ഒന്നായ ആർഗോ നാവീസിന്റെ ഭാഗത്താണ് ഈ രാശി കിടക്കുന്നത്. പക്ഷെ ഇത് ആർഗോ നാവീസിന്റെ ഭാഗമായിരുന്നില്ല.[8] വളരെ വലിയ നക്ഷത്രരാശിയായ ആർഗോ നാവീസിനെ 1763ൽ ലാകായ് ഏതാനും ചെറിയ ഗണങ്ങളായി വിഭജിച്ചു.[9][10]

സവിശേഷതകൾ

238.9 ചതുരശ്ര ഡിഗ്രിയാണ് ശലഭശുണ്ഡം സ്ഥിതി ചെയ്യുന്ന ആകാശഭാഗം. ഇത് ആകെ ആകാശത്തിന്റെ 0.579% വരും. വലിപ്പത്തിന്റെ കാര്യത്തിൽ 62-ാം സ്ഥാനമാണ് ഈ നക്ഷത്രരാശിക്കുള്ളത്.[11] ഇതൊരു തെക്കെ ഖഗോളത്തിൽ സ്ഥിതി ചെയ്യുന്ന രാശിയായതിനാൽ വടക്കെ രേഖാംശം 49°ക്കു തെക്കുഭാഗത്തുള്ളവർക്കു മാത്രമേ കാണാൻ കഴിയൂ.[11] ഇതിന്റെ വടക്കുഭാഗത്ത് ആയില്യൻ, പടിഞ്ഞാറ് വടക്കുനോക്കിയന്ത്രം, തെക്ക് കപ്പൽപ്പായ, കിഴക്ക് സെന്റാറസ് എന്നീ രാശികളാണ് ഉള്ളത്. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അംഗീകരിച്ച ചുരുക്കെഴുത്ത് Ant എന്നാണ്.[7] ഈ രാശിയുടെ അതിർത്തികൾ നിർണ്ണയിച്ചത് 1930ൽ ബൽജിയൻ ജ്യോതിഃശാസ്ത്രജ്ഞനായ യൂജിൻ ഡെൽപോർട്ട് ആണ്. 12 വശങ്ങളുള്ള ഒരു ബഹുഭുജമാണ് ഇത്. ഖഗോളരേഖാംശം 09h 26.5mmനും 11h 05.6mmനും ഇടയിലും അവനമനം −24.54° യ്ക്കും −40.42°യ്ക്കും ഇടയിലാണ് ഇതിന്റെ സ്ഥാനം.[1]

നക്ഷത്രങ്ങൾ

ശലഭശുണ്ഡം നക്ഷത്രഗണം

ലകായ് ഒമ്പതു നക്ഷത്രങ്ങളെയാണ് ശലഭശുണ്ഡം രാശിയിൽ അടയാളപ്പെടുത്തിയത്. ബെയറുടെ നാമകരണ സമ്പ്രദായം അനുസരിച്ച് ആൽഫ മുതൽ തീറ്റ വരെയുള്ള പേരുകളാണ് അദ്ദേഹം നിർദ്ദേശിച്ചത്. പിന്നീട് ലോട്ട ആന്റ്‌ലിയ എന്ന പത്താമതൊരു നക്ഷത്രം കൂടി കൂട്ടിച്ചേർത്തു. ബീറ്റ, ഗാമ ആന്റ്‌ലിയകൾ (ഇപ്പോൾ HR 4339, HD 90156) ആയില്യൻ നക്ഷത്രരാശിയുടെ അടുത്തായി കിടക്കുന്നു.[12] ദൃശ്യകാന്തിമാനം 6.5ഉം അതിൽ കൂടുതലുമുള്ള 42നക്ഷത്രങ്ങൾ ഈ ഗണത്തിലുണ്ട്.[13][11] ശലഭശുണ്ഡത്തിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രങ്ങൾ ആൽഫ, എപ്സിലോൺ ആന്റ്‌ലിയകൾ ആണ്.[14] ആൽഫ ആന്റ്‌ലിയ ഒരു ഓറഞ്ച് ഭീമൻ നക്ഷത്രമാണ്. ദൃശ്യകാന്തിമാനം 4.22നും 4.29നും ഇടക്ക് മാറിവരുന്ന ഒരു ചരനക്ഷത്രം കൂടിയാണ് ആൽഫ ആന്റ്‌ലിയ.[15] ഭൂമിയിൽ നിന്നും 370 ± 20 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[16] സൂര്യനെ അപേക്ഷിച്ച് 480 മുതൽ 555 വരെ പ്രാകാശികത (luminosity) ഈ നക്ഷത്രത്തിനുണ്ട്. അന്ത്യത്തോടടുത്ത ഈ നക്ഷത്രത്തിന്റെ കേന്ദ്രഭാഗം മുഴുവനും കാർബൺ ആയി മാറിക്കൊണ്ടിരിക്കുകയാണ്.[17] ഭൂമിയിൽ നിന്നും 710 ± 40 പ്രകാശവർഷം അകലെ കിടക്കുന്ന നക്ഷത്രമാണ് എപ്സിലോൺ ആന്റ്‌ലിയ. ഇതിന്റെ വ്യാസം ഏതാണ്ട് സൂര്യന്റെ വ്യാസത്തിന്റെ 69 മടങ്ങു വരും.[18] പ്രാകാശികത ഏതാണ്ട് 1279 സൂര്യന്മാരുടേതിനു തുല്യമായി വരും.[19] ലോട്ട ആന്റ്‌ലിയയും ഒരു ഓറഞ്ച് ഭീമൻ നക്ഷത്രമാണ്.[20]

ആൽഫ ആന്റ്‌ലിയയുടെ അടുത്തു തന്നെ സ്ഥിതി ചെയ്യുന്ന ഡെൽറ്റ ആന്റ്‌ലിയ ഒരു ദ്വന്ദ്വനക്ഷത്രം ആണ്. ഭൂമിയിൽ നിന്നും 430 ± 30 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[16] ഇതിലെ പ്രധാന നക്ഷത്രം കാന്തിമാനം 5.6 ഉള്ള ഒരു മുഖ്യധാരാനക്ഷത്രമാണ്. B9.5V സ്പെക്ട്രൽ തരത്തിൽ പെടുന്ന ഈ നക്ഷത്രത്തിന്റെ നിറം നീല കലർന്ന വെള്ളയാണ്. ആണ്. മഞ്ഞ കലർന്ന വെള്ള മുഖ്യധാരാനക്ഷത്രമാണ് ഇതിലെ രണ്ടാമത്തേത്. സ്പെക്ട്രൽ തരം F9Veൽ പെടുന്ന ഈ നക്ഷത്രത്തിന്റെ കാന്തിമാനം 9.6 ആണ്.[21] സീറ്റ ആന്റ്‌ലിയ ഒരു ഇരട്ട നക്ഷത്രമാണ്. ഭൂമിയിൽ നിന്നും 410 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന പ്രധാന നക്ഷത്രത്തിന്റെ കാന്തിമാനം 5.74 ആണ്.[16] കാന്തിമാനം 5.9 ഉള്ള രണ്ടാമത്തെ നക്ഷത്രം ഭൂമിയിൽ നിന്നും 380 ± 20 പ്രകാശവർഷം അകലെയാണ്.[16][22] ഈറ്റ ആന്റ്‌ലിയയും ഒരു ഇരട്ട നക്ഷത്രമാണ്. ഇതിലെ പ്രധാന നക്ഷത്രത്തിന്റെ കാന്തിമാനം 5.31ഉം രണ്ടാമത്തേതിന്റേത് 11.3ഉം ആണ്.[23] തീറ്റ ആന്റ്‌ലിയ സ്പെക്ട്രൽ തരം Aയിൽ പെടുന്ന ഒരു മഞ്ഞഭീമൻ മുഖ്യധാരാനക്ഷത്രമാണ്.[24] എസ് ആന്റ്‌ലിയ ഒരു ഗ്രഹണ ദ്വന്ദ്വനക്ഷത്രം ആണ്. ഇതിന്റെ കാന്തിമാനം 15.6 മണിക്കൂർ കൊണ്ട് 6.27ൽ നിന്ന് 6.83ലേക്കും തിരിച്ചും മാറിക്കൊണ്ടിരിക്കും.[25] ഒന്നാമത്തെ നക്ഷത്രത്തിന് 1.94 സൗരപിണ്ഡവും 2.026 സൗരവ്യാസവും ഉണ്ട്. രണ്ടാമത്തേതിന് 0.76 സൗരപിണ്ഡവും 1.322 സൗരവ്യാസവും ഉണ്ട്.[26] രണ്ടു നക്ഷത്രങ്ങളും ഒരേ പ്രാകാശികതയുള്ളതും ഒരേ സ്പെക്ട്രൽ തരത്തിൽ പെട്ടതുമാണ്.[27]

ടി ആന്റ്‌ലിയ ഒരു മഞ്ഞ കലർന്ന വെള്ള അതിഭീമൻ നക്ഷത്രമാണ്. സ്പെക്ട്രൽ തരം F6Iabൽ ഉൾപ്പെടുന്ന ഈ നക്ഷത്രം ക്ലാസ്സിക് സെഫീഡ് ചരനക്ഷത്രം ആണ്. 5.9 ദിവസം കൊണ്ട് ഇതിന്റെ കാന്തിമാനം 8.88ൽ നിന്ന് 9.82ലേക്കും തിരിച്ചും മാറിക്കൊണ്ടിരിക്കും.[28] യു ആന്റ്‌ലിയ ഒരു ചുവന്ന സി ടൈപ് കാർബൺ നക്ഷത്രമാണ്. ഒരു ക്രമരഹിത ചരനക്ഷത്രമായ ഇതിന്റെ കാന്തിമാനം 5.27നും 6.04നും ഇടയിൽ മാറിക്കൊണ്ടിരിക്കും.[29] ഭൂമിയിൽ നിന്നും 900 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ പ്രാകാശികത സൂര്യന്റെ 5819 മടങ്ങാണ്.[19] ബി.എഫ് ആന്റ്‌ലിയ ഒരു ഡെൽറ്റ സ്കൂട്ടി ചരനക്ഷത്രം (കുള്ളൻ ചരനക്ഷത്രം) ആണ്.[30] എച്ച് ആർ 4049 സ്പെക്ട്രൽ തരം B9.5Ib-IIൽ പെട്ട ഒരു വയസ്സൻ നക്ഷത്രമാണ്. പിണ്ഡം വളരെ വേഗത്തിൽ കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ ചരനക്ഷത്രത്തിന്റെ കാന്തിമാനം 429 ദിവസം കൊണ്ടാണ് 5.29ൽ നിന്ന് 5.83ലേക്ക് എത്തുന്നത്.[31][32] യു എക്സ് ആന്റ്‌ലിയ ഒരു ആർ സി ബി ചരനക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 11.85ൽ നിന്ന് 18ലേക്കും തിരിച്ചും മാറിക്കൊണ്ടിരിക്കും.[33]

NGC 2997

എച്ച് ഡി 93083 സ്പെക്ട്രൽ തരം K3Vൽ വരുന്ന ഒരു ഓറഞ്ച് കുള്ളൻ നക്ഷത്രമാണ്. ഇത് സൂര്യനെക്കാൾ ചെറുതും ചൂടു കുറഞ്ഞതുമാണ്. ആരീയ പ്രവേഗരീതി ഉപയോഗിച്ച് 2005ൽ ഈ നക്ഷത്രത്തിന് ഒരു ഗ്രഹം കണ്ടെത്തുകയുണ്ടായി. ശനിയുടെ പിണ്ഡമുള്ള ഈ ഗ്രഹം 143 ദിവസങ്ങൾ കൊണ്ടാണ് ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നത്. 0.477 AU ആണ് ഗ്രഹവും നക്ഷത്രവും തമ്മിലുള്ള അകലം.[34] വാസ്പ്-66 സ്പെക്ട്രൽ തരം F4Vൽ വരുന്ന ഒരു നക്ഷത്രമാണ്. വ്യാഴത്തിന്റെ 2.3 മടങ്ങ് പിണ്ഡമുള്ള ഒരു ഗ്രഹം ഇതിനുണ്ട്. 2012ൽ ട്രാൻസിറ്റ് രീതി ഉപയോഗിച്ചാണ് ഇതിനെ കണ്ടെത്തിയത്. നാലു ദിവസം കൊണ്ട് ഇത് ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നു.[35] ഡെൻ 1048-3956 ഒരു തവിട്ടുകുള്ളൻ നക്ഷത്രമാണ്. സ്പെക്ട്രൽ തരം M8ൽ പെടുന്ന ഈ നക്ഷത്രം ഭൂമിയിൽ നിന്നും 13 പ്രകാശവർഷം അകലെ കിടക്കുന്നു. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഈ നക്ഷത്രത്തിന്റെ കാന്തിമാനം 17 ആണ്. ഇതിന്റെ പ്രതല താപനില 2500 കെൽവിൻ മാത്രമാണ്. 2002ൽ 4-5 മിനിട്ടുകൾ നിന്ന രണ്ടു ശക്തിയേറിയ ജ്വാലകൾ ഇതിൽ കാണുകയുണ്ടായി.[36]

വിദൂരാകാശ പദാർത്ഥങ്ങൾ

Galaxy ESO 376-16. ഭൂമിയിൽ നിന്നും 23 ദശലക്ഷം പ്രകാശവർഷം അകലെ കിടക്കുന്നു.

ശലഭശുണ്ഡത്തിൽ മങ്ങിയ കുറെ താരാപഥങ്ങളുണ്ട്.[37] ഇതിൽ ഏറ്റവും തിളക്കം കൂടിയത് കാന്തിമാനം 10.6 ഉള്ള എൻ ജി സി 2997 എന്ന സർപ്പിള ഗാലക്സി ആണ്.[38] 1997ൽ കണ്ടെത്തിയ ഡ്വാർഫ് സ്ഫിറോയിഡൽ ഗാലക്സിയാണ് ആന്റ്‌ലിയ ഡ്വാർഫ്.[39]

ലോക്കൽ ഗ്രൂപ്പിൽ ഉൾപ്പെടുന്ന ഗാലക്സി ക്ലസ്റ്ററുകളിൽ ഭൂമിയിൽ നിന്നും മൂന്നാമതു കിടക്കുന്ന ക്ലസ്റ്ററാണ് ആന്റ്‌ലിയ ക്ലസ്റ്റർ.[40][41] എൻ ജി സി 3268, എൻ ജി സി 3258 എന്നിവ ഉൾപ്പെടെ 234 താരാപഥങ്ങൾ ഇവിടെ കാണാം.[37]

അവലംബം


"https:https://www.search.com.vn/wiki/index.php?lang=ml&q=ശലഭശുണ്ഡം&oldid=4012484" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ