ഷുര്യാമോവ് ഗരാസിമെങ്കോ വാൽനക്ഷത്രം

ഷുര്യാമോവ്-ഗരാസിമെങ്കോ അഥവാ 67P എന്നത് 6.45 വർഷം ഭ്രമണകാലം ഉള്ള ഒരു വാൽനക്ഷത്രമാണ്. സ്വന്തം അച്ചുതണ്ടിൽ 12.4 മണിക്കൂറുകൾ കൊണ്ട് കറങ്ങുന്ന ഇതിന്റെ പരമാവധി വേഗത സെക്കന്റിൽ ഏകദേശം 38 കിലോമീറ്ററുകൾ ആണ്. സോവിയറ്റ് ഉക്രേനിയൻ ശാസ്ത്രജ്ഞരായ ക്ലിം ഇവാനോവിച്ച് ഷുര്യാമോവും സ്വെറ്റിലാനാ ഇവാനോവാ ഗരാസിമെങ്കോയും ചേർന്ന് 1969ലാണ് ആദ്യമായി ഈ വാൽനക്ഷത്രത്തെ നിരീക്ഷിച്ചത്.2004 മാർച്ച് 2ന് യൂറോപ്പ്യൻ ബഹിരാകാശ ഏജൻസി വിക്ഷേപിച്ച റോസെറ്റ പേടകത്തിന്റെ ലക്ഷ്യസ്ഥാനമാണ് ഷുര്യാമോവ്-ഗരാസിമെങ്കോ. 2014 സെപ്റ്റം‌ബർ 10ന് ഭ്രമണപഥത്തിൽ പ്രവേശിച്ച റോസെറ്റ അതിന്റെ ശിശു പേടകമായ ഫിലേയെ ഈ വാൽനക്ഷത്രത്തിൽ ഇറക്കി. ബഹിരാകാശ ചരിത്രത്തിൽ ആദ്യമായാണ് മനുഷ്യനിർമ്മിതമായ ഒരു പേടകം ഒരു വാൽനക്ഷത്രത്തിന്റെ കേന്ദ്രത്തിൽ ഇറങ്ങുന്നത്.

ഷുര്യാമോവ്-ഗരാസിമെങ്കോ/67P
ഷുര്യാമോവ്-ഗരാസിമെങ്കോ വാൽനക്ഷത്രത്തിന്റെ ചിത്രം ( യൂറോപ്പ്യൻ ബഹിരാകാശ എജൻസിയുടെ റോസെറ്റ ചിത്രീകരിച്ചത് )
കണ്ടെത്തൽ
കണ്ടെത്തിയത്ക്ലിം ഇവാനോവിച്ച് ഷൂര്യമോവ്
സ്വെറ്റ്ലാനാ ഇവാനോവ്നാ ഗരാസിമെങ്കോ
കണ്ടെത്തിയ സ്ഥലംഅൽമാറ്റി, കസാഖിസ്ഥാൻ; കീവ്, ഉക്രൈൻ
കണ്ടെത്തിയ തിയതി20 September 1969
വിശേഷണങ്ങൾ
മറ്റു പേരുകൾ
1969 R1, 1969 IV, 1969h, 1975 P1, 1976 VII, 1975i, 1982 VIII, 1982f, 1989 VI, 1988i[1]
ഭ്രമണപഥത്തിന്റെ സവിശേഷതകൾ[1]
ഇപ്പോക്ക് 2014-Aug-10 (JD 2456879.5)
അപസൗരത്തിലെ ദൂരം5.6829 AU (850,150,000 km)
ഉപസൗരത്തിലെ ദൂരം1.2432 AU (185,980,000 km)
സെമി-മേജർ അക്ഷം
3.4630 AU (518,060,000 km)
എക്സൻട്രിസിറ്റി0.64102
പരിക്രമണകാലദൈർഘ്യം
6.44 yr
ശരാശരി അനോമലി
303.71°
ചെരിവ്7.0405°
50.147°
Argument of perihelion
12.780°
ഭൗതിക സവിശേഷതകൾ
അളവുകൾLarge lobe:
4.1×3.2×1.3 km (2.55×1.99×0.81 mi)
Small lobe:
2.5×2.5×2 km (1.6×1.6×1.2 mi)[2]
പിണ്ഡം(1.0±0.1)×1013 kg[3]
ശരാശരി സാന്ദ്രത
0.4 g/cm³[2]
നിഷ്ക്രമണ പ്രവേഗം
Estimated 1 m/s (3 ft/s)[4]
ഉപരിതല താപനിലminmeanmax
Kelvin205230
Celsius−68−43
Fahrenheit−90−45

കണ്ടെത്തൽ

ഷുര്യമോവ്-ഗരാസിമെങ്കോ വാൽനക്ഷത്രത്തിന്റെ സാനിധ്യം ആദ്യമായി തിരിച്ചറിഞ്ഞത് കീവ് സർവകലാശാലയിലെ ഖഗോളഭൗതികശാസ്ത്രജ്ഞനായ ക്ലിം ഇവാനോവിച്ച് ഷൂര്യമോവാണ്. 1969 ൽ സോവിയറ്റ് യൂണിയനു കീഴിലുള്ള കസാഖ് പ്രവിശ്യയിലെ അൽമാ-അറ്റാ സർവകലാശാലയിലെ അധ്യാപകനായിരുന്ന ഗരാസിമെങ്കോ അയച്ചുകൊടുത്ത കോമാസ് സോള എന്ന വാൽനക്ഷത്രത്തിന്റെ ചിത്രം നിരീക്ഷക്കവെയാണ് ഷൂര്യമോവ് അതേ മേഖലയിലെ മറ്റൊരു വാൽക്ഷത്രത്തിന്റെ സാനിധ്യം മനസ്സിലാക്കുന്നത്. എതാണ്ട് ഒരു മാസത്തോളം നീണ്ട നിരീക്ഷണങ്ങൾക്കുശേഷം , 1969 ഒക്ടോബർ 22ന് അദ്ദേഹം സോളയ്ക്ക് 1.8 ഡിഗ്രി മാറി 67P എന്ന വാൽനക്ഷത്രത്തിന്റെ നിലനിൽപ്പ് സ്ഥിരീകരിച്ചു.

ഭ്രമണചരിത്രം

വാൽനക്ഷത്രങ്ങൾക്ക്‌ വ്യാഴഗ്രത്തിനടുത്തുകൂടി ഭ്രമണം ചെയ്യുമ്പോൾ അതിന്റെ ഗുരുത്വാകർഷണശക്തികൊണ്ട് തനത് ഭ്രമണപഥത്തിൽ മാറ്റങ്ങൾ വരാറുണ്ട്. 1959 വരെ 67P യുടെ ഉപസൗരം ഏതാണ്ട് 2.7 AU (400,000,000 കി മീ) ആയിരുന്നു. 1959 ഫെബ്രുവരിയിൽ വ്യാഴത്തിനടുത്ത്കൂടി കടന്നുപോയപ്പോൾ അത് ഏകദേശം 1.3 AU ( 190,000,000 കി മീ) ആയി കുറഞ്ഞു. ഇന്ന് ഈ ഭ്രമണപഥത്തിലാണ് 67P ഭ്രമണം നടത്തുന്നത്.

2015ലെ ഉപസൗരം

ഷുര്യാമോവ്-ഗരാസിമെങ്കോ അടുത്ത തവണ അതിന്റെ ഉപസൗരത്തിലേക്ക് വരുന്നത് 2015 ആഗസ്റ്റ് 13നാണ്. 2014 ഡിസംബർ മുതൽ 2015 ആഗസ്റ്റ് വരെ ഇതിനുണ്ടാകുന്ന കോണിക ആദേശം സൂര്യനിൽ നിന്ന് എതാണ്ട് 45 ഡിഗ്രിയാണ്. 2015 ഫെബ്രുവരി 10 ന് 67P ഭൂമിക്ക് അവലംബമായി സൂര്യനന്റെ മറുപുറത്ത് വരുുകയും സൂര്യനിൽ നിന്നുള്ള ദൂരം 3.3 AU ആയി കുറയുകയും ചെയ്യും. ഈ സമയത്ത് ഭൂമിയിൽ നിൽക്കുന്ന ഒരാൾക്ക് 67Pയെ നിരീക്ഷിക്കാൻ പറ്റില്ല. പീന്നീട് മേയ് മാസത്തോടെ ഉത്തരാർദ്ധഗോളത്തിൽ മിഥുനം രാശിക്ക് സമീപമായി ഇത് ദൃശ്യമാകും.

ഗാലറി

അവലംബങ്ങൾ

കൂടുതൽ വായനയ്ക്ക്

പുറമേയുള്ള കണ്ണികൾ


Periodic comets (by number)
Previous
66P/du Toit
ഷുര്യാമോവ് ഗരാസിമെങ്കോ വാൽനക്ഷത്രംNext
68P/Klemola
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്