സമകാലീന കല

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലോ 21 ആം നൂറ്റാണ്ടിലോ ഉള്ള കലയാണ് സമകാലീന കല അല്ലെങ്കിൽ സമകാലിക കല എന്ന് അറിയപ്പെടുന്നത്. ഇത് ഇന്നത്തെ കലയാണ്. സമകാലിക കലാകാരന്മാർ ആഗോള സ്വാധീനമുള്ള, സാംസ്കാരികമായി വൈവിധ്യമാർന്ന, സാങ്കേതികമായി മുന്നേറുന്ന ഒരു ലോകത്ത് പ്രവർത്തിക്കുന്നു..വൈവിധ്യമാർന്നതും തിരഞ്ഞെടുക്കപ്പെട്ടതുമായ സമകാലീന കലയെ മൊത്തത്തിൽ വേർതിരിച്ചറിയുന്നത് ഒരു ഏകീകൃത, സംഘടിത തത്ത്വം, പ്രത്യയശാസ്ത്രം അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള " -ഇസം " എന്നിവയുടെ അഭാവത്തിലൂടെയാണ്. വ്യക്തിപരവും സാംസ്കാരികവുമായ ഐഡന്റിറ്റി, കുടുംബം, കമ്മ്യൂണിറ്റി, ദേശീയത എന്നിവ പോലുള്ള വലിയ സന്ദർഭോചിതമായ ചട്ടക്കൂടുകളെ സംബന്ധിച്ചിടത്തോളം ഒരു സാംസ്കാരിക സംഭാഷണത്തിന്റെ ഭാഗമാണ് സമകാലീന കല.

ജോവാൻ മിറോ, ഡോണ ഐ ഓസെൽ, 1982, 22 × 3 മീ (72 × 9.8 അടി), പാർക്ക് ജോവാൻ മിറോ, ബാഴ്‌സലോണ, സ്‌പെയിൻ

പ്രാദേശിക ഭാഷയിൽ, ആധുനികവും സമകാലികവും പര്യായങ്ങളാണ്, ഇതിന്റെ ഫലമായി ആധുനിക കല, സമകാലീന കല എന്നീ പദങ്ങൾ സ്പെഷ്യലിസ്റ്റുകൾ അല്ലാത്തവരിൽ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്.[1]

ഭാവി

ജീവിതകാലവും ആയുസ്സും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ്, സമകാലിക കലയെ "നമ്മുടെ ജീവിതകാലത്ത്" സൃഷ്ടിച്ച കലയായി ചിലർ നിർവചിക്കുന്നു. എന്നിരുന്നാലും, ഈ പൊതുവായ നിർവചനം പ്രത്യേക പരിമിതികൾക്ക് വിധേയമാണെന്ന് ഒരു അഭിപ്രായമുണ്ട്. [2]

പൊതുവായ ഒരു പദസമുച്ചയത്തിനുപകരം "സമകാലീന കല" യെ ഒരു പ്രത്യേക തരം കലയായി തരംതിരിച്ച് തുടങ്ങുന്നത് പാശ്ചാത്യ ലോകത്തെ ആധുനികതയുടെ തുടക്കം മുതലാണ്. പൊതു മ്യൂസിയങ്ങളിൽ സ്ഥാപിക്കുന്നതിനായി കലാസൃഷ്ടികൾ വാങ്ങുന്നതിനായി ഒരു സ്വകാര്യ സൊസൈറ്റിയെന്ന നിലയിൽ 1910 ൽ നിരൂപകനായ റോജർ ഫ്രൈയും കൂട്ടരും ലണ്ടനിൽ കണ്ടംപററി ആർട്ട് സൊസൈറ്റി സ്ഥാപിച്ചു. ഈ പദം ഉപയോഗിക്കുന്ന മറ്റ് നിരവധി സ്ഥാപനങ്ങളും 1930 കളിൽ സ്ഥാപിതമായി. 1938 ൽ ഓസ്ട്രേലിയയിലെ അഡ്‌ലെയ്ഡിൽ തുടങ്ങിയ കണ്ടെമ്പററി ആർട്ട് സെന്റർ ഇതിന് ഉദാഹരണമാണ്. [3] 1945 ന് ശേഷം ഇത്തരം ഇന്സ്റ്റിറ്റ്യൂട്ടുകളുടെ എണ്ണം വർദ്ധിച്ചുവന്നു. [4] ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടംപററി ആർട്ട് ബോസ്റ്റൺ പോലെ പലരും ഈ കാലഘട്ടത്തിൽ "മോഡേൺ ആർട്ട്" എന്ന വാക്കിന് പകരം കണ്ടെമ്പററി ആർട്ട് എന്നതിലേക്ക് പേരുകൾ മാറ്റി. ഇതിന് കാരണം മോഡേണിസം ഒരു ചരിത്രപരമായ കലാ പ്രസ്ഥാനമായി നിർവചിക്കപ്പെട്ടു എന്നതാണ്. സമകാലികം എന്നതിന്റെ നിർവചനം സ്വാഭാവികമായും കാലത്തിനനുസരിച്ച് എല്ലായ്പ്പോഴും മാറിക്കൊണ്ടിരിക്കുന്നതാണ്, അതുകൊണ്ട് തന്നെ സമകാലിക ആർട്ട് സൊസൈറ്റി 1910 ൽ വാങ്ങിയ സൃഷ്ടികൾ ഇന്നത്തെക്കാലത്ത് സമകാലികമെന്ന് വിശേഷിപ്പിക്കാനാവില്ല.

Charles Thomson. Sir Nicholas Serota Makes an Acquisitions Decision, 2000, Stuckism

പൊതു മനോഭാവം

കലയിൽ പലപ്പോഴും സംസ്കാരത്തിനതീതമായി പുതുമയുള്ളത് കണ്ടാൽ അവയെ സംശയ ദൃഷ്ടിയോടെയും മുൻവിധികളോടെയും സമീപിക്കുന്നത് സാധാരണമാണ്. സമാകാലീന കല സാധാരണക്കാരുടെ മുന്നിൽ അവതരിപ്പിക്കുമ്പോൾ പ്രാരംഭത്തിൽ അശാന്തിക്ക് വഴിതെളിച്ചേക്കാമെന്നുപോലും അഭിപ്രായങ്ങളുണ്ട്.[5] സമാകാലീന കലാസൃഷ്ടികളിൽ കലാകാരന്റെ മനസ്സിലുള്ള ആശയം കാഴ്ചക്കാരിലേക്കെത്താത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.[6] ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മുന്നിൽ കണ്ട് സമാലീന കലാ പ്രദർശനമായ കൊച്ചി-മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിക്കുന്ന സൃഷ്ടികളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവഗാഹം വരുത്തുന്നതിന് ആർട്ട് മീഡിയേറ്റർമാരെ നിയോഗിച്ചിട്ടുണ്ട്.[7]

കലാ മേളകൾ

ഏഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാ മേളയാണ് കേരളത്തിൽ കൊച്ചിയിൽ നടക്കുന്ന കൊച്ചി-മുസിരിസ് ബിനാലെ.[8] ഇതല്ലാതെ പ്രശക്തമായ നിരവധി സമകാലിക കലാ മേളകളുണ്ട്.

സമ്മാനങ്ങൾ

സമകാലീന കലയിലെ ചില മത്സരങ്ങൾ, അവാർഡുകൾ, സമ്മാനങ്ങൾ എന്നിവയിൽ പ്രധാനപ്പെട്ടത് ഇവയാണ്:

  • ദി ആൽ‌ഡ്രിക്ക് കണ്ടംപററി ആർട്ട് മ്യൂസിയം: എമർജിംഗ് ആർട്ടിസ്റ്റ് അവാർഡ്
  • ഫാക്ടർ പ്രൈസ് ഫോർ സതേൺ ആർട്ട്
  • ഹ്യൂഗൊ ബോസ് പ്രൈസ്: സോളമൻ ആർ. ഗുഗ്ഗൻഹൈം മ്യൂസിയം
  • ജോൺ മൂർസ് പെയിന്റിംഗ് പ്രൈസ്
  • 30 വയസ്സിന് താഴെയുള്ള റഷ്യൻ കലാകാരന്മാർക്ക് നൽകുന്ന കാൻഡിൻസ്കി പ്രൈസ്
  • എ.ഡി.ഐ.എ.എഫും സെന്റർ പോംപിഡോയും കൂടി നൽകുന്ന മാർസെൽ ഡച്ചാംപ് പ്രൈസ്
  • 40 വയസ്സിന് താഴെയുള്ള ഒരു ഫ്രഞ്ച് കലാകാരന്മാർക്ക് സമ്മാനിക്കുന്ന റിക്കാർഡ് പ്രൈസ്
  • ബ്രിട്ടീഷ് കലാകാരന്മാർക്ക് നൽകുന്ന ടർണർ പ്രൈസ്
  • വിറ്റ്നി ബിനാലെയിൽ പങ്കാളിത്തം
  • വിൻസെന്റ് അവാർഡ്: യൂറോപ്പിലെ സമകാലീന കലയ്ക്കുള്ള വിൻസന്റ് വാൻഗോഗ് ബിനാലെ അവാർഡ്
  • കനേഡിയൻ ക്ലേ ആൻഡ് ഗ്ലാസ് ഗാലറി നൽകുന്ന സെറാമിസ്റ്റുകൾക്കുള്ള വിനിഫ്രഡ് ഷാന്റ്സ് അവാർഡ്
  • ഏഷ്യ പസഫിക് ബ്രൂവറീസ് ഫൌണ്ടേഷൻ സിഗ്നേച്ചർ ആർട്ട് പ്രൈസ്[9]
  • 35 വയസ്സിന് താഴെയുള്ള ചെക്ക് കലാകാരന്മാർക്ക് നൽകുന്ന ജിൻഡിച്ച് ചാലുപെക്ക് അവാർഡ്[10]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സമകാലീന_കല&oldid=3646776" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്