സസ്യ എണ്ണകൾ

ചെടികളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഒരു ട്രൈഗ്ലിസറൈഡ് ആണ് സസ്യഎണ്ണ (Vegetable oil). ആയിരക്കണക്കിനു വർഷങ്ങളായി മനുഷ്യർ ഇവ ഉപയോഗിക്കുന്നുണ്ട്.[1] സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന എണ്ണകളെയേ പൊതുവേ സസ്യഎണ്ണ എന്നു വിളിക്കാറുള്ളൂ.[2] [3] ഉൽഖനനങ്ങളിൽ ബി സി 6000 -നും 4500 -നും ഇടയ്ക്കുള്ള കാലങ്ങളിൽ പോലും ഇന്നത്തെ ഇസ്രായേൽ പ്രദേശങ്ങളിൽ ഒലിവെണ്ണ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.[4][5] പാചകത്തിനും വ്യാവസായിക ആവശ്യങ്ങൾക്കും ഇന്ധനമായും സസ്യങ്ങളിൽ നിന്നും ലഭിക്കുന്ന എണ്ണകൾ ഉപയോഗിക്കാറുണ്ട്.

ഉൽപ്പാദനം

ചില ഇനം ഭക്ഷ്യഎണ്ണകളുടെ ഉൽപ്പാദനം(ഹെക്ടറിൽ)

സാധാരണ ഉൽപ്പാദനം
വിളഉൽപ്പാദനം
(ഒരു ഹെക്ടറിൽ നിന്നും)
പാം ഓയിൽ [6]4.0
വെളിച്ചെണ്ണ [7]1.4
കനോല എണ്ണ [8]1.4
സോയാബീൻ എണ്ണ [8]0.6
സൂര്യകാന്തി എണ്ണ [7]0.6

ആഗോള ഉപഭോഗം

ലോകത്തിൽ ഉപയോഗിക്കുന്ന മിക്ക സസ്യഎണ്ണകളും താഴെ കൊടുത്തിരിക്കുന്നു. (2007/08 ലെ കണക്ക്)[9]

എണ്ണയുടെ സ്രോതസ്സ്ആഗോള ഉപഭോഗം
(പത്തുലക്ഷം ടൺ)
കുറിപ്പുകൾ
പാം ഓയിൽ41.31ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന മധ്യരേഖാപ്രദേശത്തെ എണ്ണ, ജൈവഇന്ധനമായും ഉപയോഗിക്കുന്നു.
സോയാബീൻ എണ്ണ41.28ലോക ഭക്ഷ്യയെണ്ണ ഉപഭോഗത്തിന്റെ ഏതാണ്ട് പകുതി സോയ എണ്ണയാണ്.
റേപ്‌സീഡ് ഓയിൽ18.24ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണകളിൽ ഒന്ന്, കനോല, റേപ്‌സീഡിന്റെ ഒരു വകഭേദമാണ്.
സൂര്യകാന്തി എണ്ണ9.91ഒരു സാധാരണ പാചക എണ്ണ ജൈവഇന്ധനമായും ഉപയോഗിക്കുന്നു.
നിലക്കടല എണ്ണ4.82ലളിത ഗന്ധത്തോടുകൂടിയ ഭക്ഷ്യഎണ്ണ
പരുത്തിക്കുരു എണ്ണ4.99വ്യാവസായിക ഭക്ഷ്യനിർമ്മാണത്തിലെ പ്രധാന എണ്ണ
പനങ്കുരു എണ്ണ4.85എണ്ണപ്പനയുടെ വിത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ
വെളിച്ചെണ്ണ3.48ഭക്ഷ്യആവശ്യത്തിനും സോപ്പുണ്ടാക്കനും ഉപയോഗിക്കുന്നു.
ഒലിവെണ്ണ2.84പാചകത്തിനും, സൗന്ദര്യവർദ്ധകവസ്തുക്കൾ ഉണ്ടാക്കാനും, സോപ്പുണ്ടാക്കാനും വിളക്കു കത്തിക്കാനുള്ള എണ്ണയായും ഉപയോഗിക്കുന്നു.

ഈ പട്ടികയിൽ പറഞ്ഞിരിക്കുന്നത് വ്യാവസായികമായും കാലിത്തീറ്റയായും നൽകുന്നത് ഉൾപ്പെടെയാണ്. യൂറോപ്പിലെ റേപ്‌സീഡ് ഉൽപ്പാദനത്തിന്റെ സിംഹഭാഗവും ജൈവഇന്ധനമായിട്ടാണ് ഉപയോഗിക്കുന്നത്. ഇതിൽ അത്ഭുതത്തിന് ഇടയില്ല, കാരണം റുഡോൾഫ് ഡീസൽ ആദ്യമായി യന്ത്രം രൂപകൽപ്പന ചെയ്തതു തന്നെ കടലയെണ്ണ ഉപയോഗിച്ചു പ്രവർത്തിപ്പിക്കാനാണ്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=സസ്യ_എണ്ണകൾ&oldid=3896431" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്