സോളമൻ

പുരാതന യഹൂദരാജ്യത്തിലെ രാജാക്കന്മാരിൽ രണ്ടാമനായ ദാവീദിന്റെ പുത്രനും ഭരണാധികാരിയുമായിരുന്നു സോളമൻ. ബൈബിൾ പഴയനിയമപ്രകാരം സോളമന്റെ ഭരണകാലത്ത് ഇസ്രയേൽ ജനത ഐശ്വര്യത്തിലും സമാധാനത്തിലും കഴിഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ ജ്ഞാനം വളരെ പ്രകീർത്തിക്കപ്പെട്ടിരുന്നു. എന്നാൽ അവസാനനാളുകളിൽ വിജാതീയരായ ഭാര്യമാർ സോളമനെ അന്യദേവന്മാരെ ആരാധിക്കുന്നതിലേക്ക് മനസു തിരിച്ചു.

സോളമൻ രാജാവ്
ഇസ്രായേലിന്റെ ഭരണാധികാരി
സോളമന്റെ വിധിന്യായം
Nineteenth century engraving by Gustave Doré
ജന്മസ്ഥലംജെറുസലേം
മരണസ്ഥലംജെറുസലേം
മുൻ‌ഗാമിദാവീദ്
പിൻ‌ഗാമിറഹോബോവോം
അനന്തരവകാശികൾറഹോബോവോം
രാജകൊട്ടാരംദാവീദിന്റെ ഭവനം
പിതാവ്ദാവീദ്
മാതാവ്ബെത്‌സെയ്ദ

ദാവീദിന് എലിയാമിന്റെ മകളും ഹിത്യനായ ഊറിയായുടെ ഭാര്യയുമായ ബത്‌ഷെബായിൽ അവിഹിതമായി ജനിച്ച പുത്രനാണ് സോളമൻ. ദാവീദ് ഈ ബന്ധം മൂലം ചതിവിൽ ഊറിയായെ കൊലപ്പെടുത്തിയിരുന്നു. ഈ ബന്ധത്തിൽ ആദ്യം ജനിച്ച പുത്രൻ ശിശുവായിരിക്കുമ്പോൾ തന്നെ മരണമടഞ്ഞു. ദാവീദിന് ഈ ബന്ധത്തിൽ രണ്ടാമതു ജനിച്ച പുത്രനാണ് സോളമൻ. ദാവീദിന്റെ അന്ത്യത്തോടെ സോളമൻ രാജാവായി അഭിഷിക്തനായി.

സോളമൻ ഈജിപ്‌തിലെ ഭരണാധികാരിയായ ഫറവോയുടെ മകളെ വിവാഹം ചെയ്‌തു. അങ്ങനെ അവർ തമ്മിൽ ബന്ധുത്വമായി. കൊട്ടാരവും ദേവാലയവും ജറുസലേം നഗരത്തിനു ചുറ്റിലുമുള്ള മതിലും പൂർത്തിയാകും വരെയും അവളെ ദാവീദിന്റെ നഗരത്തിലാണ് പാർപ്പിച്ചത്. പിതാവായ ദാവീദിന്റെ നിർദ്ദേശങ്ങളാണ് സോളമൻ അനുവർത്തിച്ചത്. ഇസ്രായേലിന്റെ മുഴുവനും രാജാവായിരുന്നു സോളമൻ.

സോളമൻെറ നാലാം ഭരണവർഷം രണ്ടാമത്തെ മാസമായ സീവു മാസത്തിലാണ് ദേവാലയ നിർമ്മാണം ആരംഭിച്ചത്. ഇസ്രായേൽ ജനത ഈജിപ്‌തിൽ നിന്നു മോചനം നേടിയതിന്റെ നാനൂറ്റിയെൺപതാം വാർഷികമായിരുന്നു ആ വർഷം. ഏഴു വർഷം കൊണ്ടാണ് ദേവാലയ നിർമ്മാണം പൂർത്തീകരിച്ചത്. പതിമൂന്നു വർഷം കൊണ്ടാണ് കൊട്ടാര നിർമ്മാണം പൂർത്തിയായി. ലബനോൻ കാനനമന്ദിരവും ഇതോടോപ്പം പൂർത്തിയാക്കി. അങ്ങനെ ആകെ ഇരുപതു വർഷം കൊണ്ടാണ് ദേവാലയത്തിന്റെയും കൊട്ടരത്തിന്റെയും നിർമ്മാണം പൂർത്തിയായത്. സോളമൻ നിർമ്മിച്ചു നൽകിയ ഭവനത്തിലേക്ക് ഫറവോയുടെ മകൾ ദാവീദിന്റെ നഗരത്തിൽ നിന്നും താമസം മാറി. സോളമൻ അനവധി വിദേശവനിതകളെയും അന്യവംശജകളായവരെയും ഭാര്യമാരായി സ്വീകരിച്ചിരുന്നു. നാല്പതു വർഷത്തെ ഇസ്രയേൽ ഭരണത്തോടെ സോളമൻ അന്തരിച്ചു. തുടർന്ന് മകൻ റഹോബോവോം അധികാരമേറ്റെടുത്തു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=സോളമൻ&oldid=3800668" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്