ഹബ്ബിൾ നിയമം

വിദൂരഗാലക്സികളിൽ‍ നിന്നും വരുന്ന പ്രകാശത്തിന്റെ ചുവപ്പുനീക്കം (redshift) പ്രസ്തുതഗാലക്സിയിലേക്കുള്ള ദൂരത്തിനു ആനുപാതികമാണ്‌ എന്നു പ്രസ്താവിക്കുന്ന പ്രശസ്തമായ ഒരു ജ്യോതിശാസ്ത്രനിയമമാണ്‌ ഹബ്ബിൾ നിയമം. ഏതാണ്ട് പത്തോളം വർഷത്തെ നിരന്തരഗവേഷണത്തിനു ശേഷം 1929-ൽ എഡ്‌വിൻ ഹബ്ബിളും മിൽട്ടൺ ഹുമാസണുമാണു ഈ നിയമം രൂപവത്കരിച്ചത്. വികസിക്കുന്ന പ്രപഞ്ചത്തിന്റെ ആദ്യത്തെ നിരീക്ഷണചരിത്രം ഇവരുടെ നിരീക്ഷണപഠനങ്ങളാണെന്നു കരുതപ്പെടുന്നു. മഹാസ്ഫോടന സിദ്ധാന്തത്തിന്റെ ഏറ്റവും ശക്തമായ തെളിവുകളിലൊന്നായാണ്‌ ഇന്നു ഈ നിയമം കൂടുതൽ പ്രശസ്തം.‍

ഹബ്ബിൾ നിയമത്തിന്റെ ഗണിതരൂപം താഴെ കാണുന്ന പ്രകാരമാണ്‌.

സൂത്രവാക്യത്തിലെ H0 എന്ന ആനുപാതിക സ്ഥിരാങ്കം (proportionality constant) ഹബ്ബിൾ സ്ഥിരാങ്കം എന്നറിയപ്പെടുന്നു. 2003-ൽ WMAP എന്ന ഉപഗ്രഹമുപയോഗിച്ച് നടത്തിയ പഠനമനുസരിച്ച് ഈ ഹബ്ബിൾ സ്ഥിരാങ്കത്തിന്റെ മൂല്യം 71 ± 4 (km/s)/megaparsec ആണ്‌. 2006ൽ നാസയുടെ ചന്ദ്ര എക്സ്റേ ഒബ്‌സർ‌വേറ്ററി ഉപയോഗിച്ച് നടത്തിയ കുറച്ച് കൃത്യത കുറഞ്ഞ പഠനത്തിൽ കിട്ടിയ മൂല്യം 77 (km/s)/Mpc എന്നാണു. പക്ഷെ ഈ മൂല്യത്തിനു ± 15% വരെ വ്യത്യാസമുണ്ടാകാമെന്നു പ്രസ്തുത പഠനത്തിൽ പറയുന്നു. ഹബ്ബിൾ സ്ഥിരാങ്കത്തിന്റെ കൃത്യമായ മൂല്യം നിർണ്ണയിക്കുക എന്നത് ജ്യോതിശാസ്ത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു സം‌ഗതിയാണ്‌. കാരണം അതുപയോഗിച്ചാണ്‌ പ്രപഞ്ചത്തിന്റെ പ്രായം കണക്കാക്കുന്നത്. നേരിയ വ്യത്യാസം പോലും കോടിക്കണക്കിനു വർഷത്തെ വ്യത്യാസം പ്രായത്തിൽ വരുത്തും.


പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹബ്ബിൾ_നിയമം&oldid=1697233" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്