ഹൻ‌ഗുൾ

കൊറിയൻ ഭാഷ എഴുതുവാനുപയോഗിക്കുന്ന ലിപിയാണ് ഹൻ‌ഗുൾ ( 'Hangul',[2]). പതിനഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ നിർമ്മിക്കപ്പെട്ട ഇത് ദക്ഷിണ കൊറിയയിലേയും ഉത്തര കൊറിയയിലേയും ഔദ്യോഗിക ലിപിയും ചൈനയിലെ ജിലിൻ പ്രവിശ്യയിലെ യാൻബിയാൻ കൊറിയൻ ഓടോണമസ് പ്രവിശ്യയിലെ ഔദ്യോഗിക ലിപികളിൽ ഒന്നുമാണ്. ചൈനീസ് അക്ഷരങ്ങൾ ഉപയോഗിച്ച് കൊറിയൻ എഴുതുന്ന ഹാഞ്ജയിൽനിന്നും വ്യത്യസ്തമാണിത്.

This article contains Korean text.
Without proper rendering support, you may see question marks, boxes, or other symbols instead of hangul or hanja.
Hangul
한글
തരം
Featural alphabet
ഭാഷകൾKorean
Cia-Cia (unofficial [1])
സൃഷ്ടാവ്The court of King Sejong the Great
കാലയളവ്
1443 to the present
ദിശLeft-to-right
ISO 15924Hang, 286
Unicode alias
Hangul
Unicode range
U+AC00–U+D7AF,
U+1100–U+11FF,
U+3130–U+318F,
U+3200–U+32FF,
U+A960–U+A97F,
U+D7B0–U+D7FF,
U+FF00–U+FFEF
Korean writing systems
Hangul
Hanja
  • Hyangchal
  • Gugyeol
  • Idu
Mixed script
Korean transliteration
  • Revised Romanization
  • McCune–Reischauer
  • Yale
  • ISO/TR 11941
  • Kontsevich (Cyrillic)

സ്വരങ്ങളും വ്യഞ്ജനങ്ങളും അടങ്ങുന്ന 24 അക്ഷരങ്ങൾ ഈ ലിപിയിലുണ്ട്.

The word hangeul, written in Hangul

1912-ൽ ജു സിഗ്യോങ് ആണ് ഹൻ‌ഗുൾ എന്ന പേർ നിർദ്ദേശിച്ചത്, കൊറിയൻ ഭാഷയിൽ മഹത്തായ എന്നർഥം വരുന്ന ഹൻ (Han ) , ലിപി എന്നർഥം വരുന്ന ഗുൾ (geul (\) എന്നീ വാക്കുകൾ ചേർത്താണ് ഹൻ‌ഗുൾ എന്ന പദമുണ്ടാക്കിയത്, കൂടാതെ ഹൻ എന്ന സിനോ-കൊറിയൻ വാക്കിന് ( 韓 ) "കൊറിയൻ" എന്നും അർഥമുണ്ട്.[3]

ചരിത്രം

ഹന്മിൻ ജിയോങ്-ഇയം ഇയോൺഹെ എന്ന ഗ്രന്ഥത്തിലെ ഒരു താൾ.

ജോസിയോൺ രാജവംശത്തിലെ നാലാമത്തെ രാജാവായിരുന്ന മഹാനായ സെ‌ജോങ് ആയിരുന്നു ഹൻഗുൾ ലിപി സ്വീകരിക്കപ്പെടുന്നതിന്റെ പ്രധാന കാരണം. ഹാൾ ഓഫ് വർത്തീസ് (ജിഫൈഇയോൺജിയോൺ, 집현전) എന്ന ഗ്രന്ഥമാണ് ഇതിനു പിന്നിൽ എന്ന് സാധാരണയായി പറയപ്പെടുന്നുണ്ട്.[4] ഈ ലിപി കണ്ടുപിടിച്ചവരുടെ സങ്കീർണ്ണമായ പ്രയത്നത്തിൽനിന്നാണ് ഹാൻഗുളിന്റെ ഉത്ഭവം.

1443 ഡിസംബറിലോ 1444 ജനുവരിയിലോ ലിപി രൂപീകരണ പദ്ധതി പൂർത്തിയായി. 1446-ൽ ഹണ്മിൻ ജിയോങ്-ഇയം ("ജനങ്ങളുടെ വിദ്യാഭ്യാസത്തിനായുള്ള ഉചിതമായ ശബ്ദങ്ങൾ") എന്ന ഗ്രന്ഥത്തിൽ ലിപി പ്രസിദ്ധീകരിക്കപ്പെട്ടു. ഈ ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് ലിപിക്ക് പേരുകിട്ടിയത്.[5] ഒക്റ്റോബർ 9-ന് ഹണ്മിൻ ജിയോങ്-ഇയം പ്രസിദ്ധീകരിക്കപ്പെട്ടതിനാൽ ആ ദിവസം ഹൻഗുൾ ദിനമായി ദക്ഷിണ കൊറിയയിൽ ആഘോഷിക്കപ്പെടുന്നു. ഉത്തര കൊറിയയിൽ ചോസോൺഗുൾ ദിനം എന്ന പേരിൽ ജനുവരി 15-നാണ് ഇതാഘോഷിക്കുന്നത്.

1940-ൽ 1446-ലെ ഹണ്മിൻ ജിയോങ്-ഇയം ഹാറൈ ("ഹണ്മിൻ ജിയോങ്-ഇയം വിശദീകരണങ്ങളും ഉദാഹരണങ്ങളും") എന്ന ഗ്രന്ഥം ലഭിച്ചതോടെ ലിപിരൂപീകരണപ്രക്രീയയെപ്പറ്റിയുള്ള ധാരാളം ഊ‌ഹാപോഹങ്ങൾക്ക് അറുതിയായി. ഈ കൃതി വ്യഞ്ജനങ്ങളെ ആർട്ടിക്കുലേറ്ററി ഫൊണറ്റിക്സ് അനുസരിച്ചും സ്വരങ്ങളെ യിൻ യാങ് എന്നിവയുടെ തത്ത്വവും സ്വരങ്ങളുടെ താദാത്മ്യവും അനുസരിച്ച് സൃഷ്ടിക്കുന്നത് വിശദീകരിക്കുന്നുണ്ട്.

ഭാഷയിൽ ഒരു പുതിയ ലിപിയുടെ ആവശ്യം വിശദീകരിക്കുന്നതിനിടെ സെജോങ് രാജാവ് കൊറിയൻ ഭാഷ അടിസ്ഥാനപരമായി ചൈനീസ് ഭാഷയിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒന്നാണെന്ന് വിശദീകരിക്കുന്നുണ്ട്. ചൈനീസ് അക്ഷരങ്ങൾ ഹൻജ എഴുതാനായി ഉപയോഗിക്കുന്നത് സാധാരണ ജനങ്ങൾക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. കുലീനവംശജരായ (യാങ്ബാൻ, 양반), പുരുഷന്മാർക്കുമാത്രമേ സാധാരണഗതിയിൽ ഒഴുക്കോടെ വായിക്കാനും എഴുതാനും സാധിച്ചിരുന്നുള്ളൂ. ഭൂരിപക്ഷം കൊറിയക്കാരും ഹാൻഗുൾ കൊണ്ടുവരുന്നതിനു മുൻപ് ഫലത്തിൽ നിരക്ഷരരായിരുന്നു. ഒരു സാധാരണക്കാരനുപോലും വായിക്കാനും എഴുതാനും സാധിക്കണം എന്ന ഉദ്ദേശത്തോടെയാണ് ഹാൻഗുൾ ലിപി രൂപപ്പെടുത്തിയിരുന്നത്. ഹാറൈ "ബുദ്ധിമാനായ ഒരാൾക്ക് പുലർച്ചെ തന്നെ മനസ്സിലാക്കാനും ഒരു വിഢിക്ക് പത്തു ദിവസം കൊണ്ട് മനസ്സിലാക്കിയെടുക്കാനും സാധിക്കുമായിരുന്നു" എന്ന് അദ്ദേഹം വിശദീകരിക്കുന്നു.[6]

കുലീനവർഗ്ഗത്തിൽ നിന്ന് ഹാൻഗുൾ ലിപിക്ക് വലിയ എതിർപ്പാണ് നേരിടേണ്ടിവന്നത്. 1440-കളിലെ ചോ മൻറി, കൊറിയൻ കൺഫ്യൂഷ്യൻ പണ്ഡിതർ ഹൻജയാണ് ആധികാരികതയുള്ള ഒരേയൊരു ലിപിരൂപം എന്നാണ് കരുതിയിരുന്നത്. ഒരുപക്ഷേ ഹൻഗുൾ ഇവരുടെ സ്ഥാനത്തിന് ഒരു ഭീഷണിയായി ഇവർ കണ്ടിരുന്നിരിക്കാം.[4] പക്ഷേ സെജോങ് ഉദ്ദേശിച്ചതുപോലെ ഇത് പൊതുസംസ്കാരത്തിന്റെ ഭാഗമായി മാറി. സ്ത്രീകളും കൽപ്പിതകഥയെഴുത്തുകാരും ഈ ലിപി ഉപയോഗിക്കാൻ തുടങ്ങി.[7] സാധാരണക്കാർക്കിടയിൽ വിവരങ്ങൾ എത്തിക്കുന്നതിൽ ഈ ലിപി വിജയം കണ്ടു. ഇത് സംശയരോഗിയായിരുന്ന പത്താമത്തെ രാജാവായ യിഓൺസാൻഗുൺ ഹൻഗുൾ രേഖകൾ 1504-ൽ നിരോധിക്കുന്നതിന് കാരണമായി.[8] ജങ്‌ജോങ് രാജാവ് ഹൻഗുൾ പഠനത്തിനായുള്ള സർക്കാർ മന്ത്രാലയമായ ഇയോണ്മൺ (언문청 諺文廳) 1506-ൽ നിർത്തലാക്കുകയും ചെയ്തു.[9]

പതിനാറാം നൂറ്റാണ്ടിന്റെ അവസാനസമയത്ത് ഹൻഗുൾ ഒരു തിരിച്ചുവരവ് നടത്തി. ഗാസ സാഹിത്യശാഖയും പിന്നീട് സിജോ സാഹിത്യവും ഹൻഗുൾ ഉപയോഗപ്പെടു‌ത്തി. പതിനേഴാം നൂറ്റാണ്ടിൽ ഹൻഗുൾ നോവലുകൾ ഒരു പ്രധാന സാഹിത്യപ്രസ്ഥാനമായി മാറി.[10] By this point spelling had become quite irregular.[7]

1894-ലാണ് ഹൻഗുൾ ആദ്യമായി ഔദ്യോഗിക രേഖകളിൽ സ്വീകരിച്ചുതുടങ്ങിയത്.[8] 1895-ൽ സ്കൂളുകളിലും ഇത് ഉപയോഗത്തിൽ വന്നു. 1896-ൽ സ്ഥാപിക്കപ്പെട്ട ഡോങ്ക്‌നിപ് സിന്മുൺ ഹൻഗുളും ഇംഗ്ലീഷും ഉപയോഗിക്കുന്ന ആദ്യത്തെ വർത്തമാനപ്പത്രമായിരുന്നു.[11] പക്ഷേ സാഹിത്യ രംഗത്തെ കുലീനവർഗ്ഗം ഇപ്പോഴും ചൈനീസ് ലിപിയാണ് ഉപയോഗിച്ചിരുന്നത്. ഭൂരിപക്ഷം കൊറിയക്കാരും ഈ സമയത്ത് നിരക്ഷരരുമായിരുന്നു.

ജാപ്പനീസ് കോളനിഭരണം 1910-ൽ ആരംഭിച്ചപ്പോൾ ജാപ്പനീസ് ഭാഷ ഔദ്യോഗിക ഭാഷയായി മാറി. പക്ഷേ കൊറിയക്കാർ ആരംഭിച്ച സ്കൂളുകളിൽ ഹൻഗുൾ പഠിപ്പിച്ചിരുന്നു. കൊറിയൻ ഭാഷ ഈ സമയത്ത് ഹൻജ-ഹൻഗുൾ മിശ്രിതരൂപത്തിലാണ് എഴുതപ്പെട്ടിരുന്നത്. ജപ്പാൻ ആദ്യകാല കൊറിയൻ സാഹിത്യം നിരോധിച്ചിരുന്നു. കുട്ടികൾക്ക് പബ്ലിക് സ്കൂളുകളിലെ വിദ്യാഭ്യാസം നിർബന്ധമായി. ഭൂരിഭാഗം കൊറിയക്കാരും ഹൻഗുൾ ആദ്യമായി പഠിക്കുന്നത് ഈ സമയത്തായിരുന്നു. 1912-ൽ ഓർത്തോഗ്രാഫിക്ക് ഒരു സ്റ്റാൻഡേർഡ് ഭാഗികമായി നിലവിൽ വന്നു. 1930-ൽ രണ്ടാമതൊരു കൊളോണിയൽ പരിഷ്കാരം നിലവിൽ വന്നു. 1933-ൽ കൊറിയൻ ഭാഷാ ഗവേഷണ സൊസൈറ്റി (朝鮮語研究會; പിന്നീട് ഹാൻഗുൾ സൊസൈറ്റി എന്ന് പേരുമാറ്റി, 한글學會) ഓർത്തോഗ്രാഫി ഒന്നുകൂടി പരിഷ്കരിച്ചു. [7] 1940-ൽ വിദേശ ഓർത്തോഗ്രാഫുകൾ തർജ്ജമ ചെയ്യുന്നതിനുള്ള സംവിധാനം നിലവിൽ വന്നു.

1938-ൽ കൊറിയൻ ഭാഷ സ്കൂളുകളിൽ നിരോധിക്കപ്പെട്ടു. സാംസ്കാരികമായ ലയനത്തിന്റെ ഭാഗമായായിരുന്നു ഇത്.[12] 1941-ൽ എല്ലാ കൊറിയൻ ഭാഷാ പ്രസിദ്ധീകരണങ്ങളും നിരോധിക്കപ്പെട്ടു.[13]

1946-ൽ ആധുനിക ഓർത്തോഗ്രാഫി പ്രസിദ്ധീകരിക്കപ്പെട്ടു. കോളനിഭരണം അവസാനിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു ഇത്. 1948-ൽ വടക്കൻ കൊറിയ ലിപിയെ മോർഫോഫോണമിക് ആക്കുവാനായി പുതിയ അക്ഷരങ്ങൾ കൂട്ടിച്ചേർത്തു. 1953-ൽ ദക്ഷിണകൊറിയയിലെ സിൻഗ്മാൻ റീ ഓർത്തോഗ്രാഫി ലളിതമാക്കുവാനായി 1921-ലെ കൊളോണിയൽ ഓർത്തോഗ്രാഫിയിലേയ്ക്ക് മടങ്ങിപ്പോകുവാൻ ശ്രമിച്ചു. ഈ രണ്ടു പരീക്ഷണങ്ങളും ഏതാനം വർഷങ്ങൾക്കുശേഷം ഉപേക്ഷിക്കേണ്ടിവന്നു.[7]

രണ്ട് കൊറിയയിലും ഹാൻഗുളോ മിശ്രിത ഹാൻഗുളോ ആണ് ഔദ്യോഗിക ലിപിയായി ഉപയോഗിക്കുന്നത്. ഹൻജയുടെ ഉപയോഗം ക്രമേണ കുറഞ്ഞുവരുകയാണ്. 1950-കൾക്കുശേഷം ദക്ഷിണകൊറിയയിൽ ഔദ്യോഗികമല്ലാത്തതോ വ്യാപാരത്തിനായതോ ആയ എഴുത്തുകളിൽ ഹൻജ വിരളമായേ കാണപ്പെടാറുള്ളൂ. ഉത്തരകൊറിയ 1949-ൽ ഹൻജ പൂർണ്ണമായി നിരോധിച്ചു.

അവലംബം

ഗ്രന്ഥസൂചിക

പുറത്തേയ്ക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹൻ‌ഗുൾ&oldid=3793485" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്