ഇന്ത്യൻ രൂപ

ഇന്ത്യയുടെ കറൻസി
രൂപ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ രൂപ (വിവക്ഷകൾ) എന്ന താൾ കാണുക.രൂപ (വിവക്ഷകൾ)

റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക കറൻസിയാണ് ഇന്ത്യൻ രൂപ (ചിഹ്നം: ; കോഡ്: INR). ലോകത്തിൽ തന്നെ ആദ്യമായി നാണയങ്ങൾ നിലവിൽ വന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ (ഏകദേശം ബിസി ആറാം നൂറ്റാണ്ടിൽ). ഒരു രൂപ ഒഴിച്ച് മറ്റെല്ലാ കറൻസികളും പുറത്തിറക്കുന്നത് റിസർവ് ബാങ്കാണ്‌. ഇന്ന് നിലവിലുള്ള ഗാന്ധി ശ്രേണിയിലെ നോട്ടുകൾ 1996-ലാണ്‌ പുറത്തിറക്കിയത്. ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ, ജനറൽ ബാങ്ക് ഇൻ ബംഗാൾ & ബീഹാർ, ബംഗാൾ ബാങ്ക് എന്നീ ബാങ്കുകൾ ആദ്യകാലത്തെ ഇന്ത്യയിൽ നോട്ടുകൾ പുറത്തിറക്കിയിട്ടുണ്ട്. 10, 20, 50, 100, 500 എന്നീ മൂല്യങ്ങളുള്ള കറൻസി നോട്ടുകളാണ്‌ ഇന്ന് റിസർവ് ബാങ്ക് പുറത്തിറക്കുന്നത്. 2 രൂപ നോട്ടുകൾ വളരെ മുൻപേ തന്നെ നിർത്തുകയുണ്ടായി, 5 രൂപ നോട്ട് അടുത്തിടെയാണ്‌ നിർത്തലാക്കിയത് എങ്കിലും മേൽ പറഞ്ഞ നോട്ടുകൾ ഇന്നും പ്രചാരത്തിലുണ്ട്. 2016 നവംബർ 8 അർദ്ധരാത്രി മുതൽ നിലവിലുണ്ടായിരുന്ന മുഴുവൻ 500, 1000 കറൻസികളും പ്രത്യേക ഉത്തരവിലൂടെ ഭാരത സർക്കാർ പിൻവലിക്കുകയുണ്ടായി. അതേ തുടർന്നാണ് പുതിയ 2000 രൂപ നോട്ട് അവതരിപ്പിക്കപ്പെട്ടത്.1960- കളുടെ തുടക്കത്തിൽ 10000, 5000 രൂപകളുടെ നോട്ടുകളും റിസവ്വ് ബാങ്ക് ഇറക്കിയിരുന്നു. ജനങ്ങൾ ധാരാളമായി ഉപയോഗിക്കാതിരുന്നതുകൊണ്ട് അവ നിർത്തലാക്കി[3].

Indian Rupee
Indian rupee
  • ভাৰতীয় টকা (Assamese)
  • ভারতীয় টাকা (Bengali)
  • ભારતીય રૂપિયો (Gujarati)
  • भारतीय रुपया (Hindi)
  • ಭಾರತೀಯ ರೂಪಾಯಿ (Kannada)
  • بآرتسے رۄپے (Kashmiri)
  • भारती रुपय (Konkani)
  • ഇന്ത്യൻ രൂപ (Malayalam)
  • भारतीय रुपया (Marathi)
  • भारतीय रुपियाँ (Nepali)
  • ଭାରତୀୟ ମୁଦ୍ରା (Oriya)
  • ਭਾਰਤੀ ਰੁਪਈਆ (Panjabi)
  • भारतीय रूप्यकम् (Sanskrit)
  • இந்திய ரூபாய் (Tamil)
  • భారతీయ రూపాయి (Telugu)
  • بھارتی روپیے (Urdu)
ഇന്ത്യയിൽ നിലവിൽ വിതരണത്തിലുള്ള ബാങ്ക് നോട്ടുകൾ
ISO 4217 codeINR
Central bankReserve Bank of India
Date of introduction01.01.1948
Official user(s) India
Unofficial user(s) Bhutan[a]
 Nepal
 Zimbabwe[b][1]
Inflation4.4% (2017–18)
 SourceRBI – Annual Inflation Report
 MethodCPI[2]
Pegged byBhutanese ngultrum (at par)
Nepalese rupee (₹1 = 1.6 NPR)
Subunit
1100paisa
paisap
Coins
 Freq. used1, 2, 5, 10
Banknotes
 Freq. used10, 20, 50, 100, 200, 500
 Rarely used1, 2, 5
PrinterReserve Bank of India
 Websitewww.rbi.org.in
MintIndia Government Mint
 Websitewww.spmcil.com
ഇന്ത്യൻ രൂപ


രൂപയ്ക്ക് ഒരു പുതിയ ചിഹ്നം അവതരിപ്പിച്ചത് 2010 ജൂലൈ 15-നാണ്

പേര്‌

Coins of various denominations

ഷേർ ഷാ സൂരിയാണ്‌ റുപ്‌യാ എന്ന പേരു ആദ്യമായി നാണയത്തിനുപയോഗിക്കാനാരംഭിച്ചത്. അതിനു മുന്ന് സ്വർണ്ണം, വെള്ളി, ഓട് എന്നിവ കൊണ്ടുണ്ടാക്കിയ അതത് നാണയങ്ങളെ അതത് പേരിൽ വിളിച്ചിരുന്നു എന്ന് മാത്രം. ‘റുപ്പീ’ എന്ന വാക്കിന്റെ ഉൽഭവം ഹിന്ദി പോലുള്ള ഇന്തോ-ആര്യൻ ഭാഷകളിലെവെള്ളി’എന്നർത്ഥം ‘റൂപ്’അഥവാ ‘റൂപ’എന്ന വാക്കിൽ നിന്നാണ്.[അവലംബം ആവശ്യമാണ്] സംസ്കൃതത്തിൽ ‘രൂപ്യകം’ എന്നാൽ വെള്ളി നാണയം എന്നാണ് അർത്ഥം.[അവലംബം ആവശ്യമാണ്]

അതേ സമയം ആസാം, പശ്ചിമ ബംഗാൾ, ത്രിപുര, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ഇന്ത്യൻ രൂപ ഔദ്യോഗികമായി അറിയപ്പെടുന്നത് "പണം" എന്നർത്ഥമുള്ള ടങ്ക എന്ന വാക്കിന്റെ രൂപഭേദങ്ങളായിട്ടാണ്. [4] മലയാളത്തിൽ ചിലപ്പോഴൊക്കെ ഉറുപ്പിക എന്നും പ്രയോഗിക്കാറുണ്ട്.

  1. টকা (ടോക്ക) എന്ന് ആസാമീസ് ഭാഷയിൽ
  2. টাকা (ടാക്ക) എന്ന് ബംഗാളി ഭാഷയിൽ
  3. રૂપિયો (രുപിയോ) എന്ന് ഗുജറാത്തി ഭാഷയിൽ
  4. ರೂಪಾಯಿ (രൂപായി) എന്ന് കന്നട, തുളു എന്നീ ഭാഷയിൽ
  5. रुपया (രുപയാ) എന്ന് ഹിന്ദി ഭാഷയിൽ
  6. روپے (റോപിയാഹ്) എന്ന് കാശ്മീരി ഭാഷയിൽ
  7. रुपया (രുപയാ) എന്ന് കൊങ്കണി ഭാഷയിൽ
  8. രൂപ എന്ന് മലയാളം ഭാഷയിൽ
  9. रुपया (രുപയാ) എന്ന് മറാത്തി ഭാഷയിൽ
  10. रुपैयाँ (രുപ്പയ്യാം) എന്ന് നേപ്പാളി ഭാഷയിൽ
  11. ଟଙ୍କା (ടങ്ക) എന്ന് ഒറിയ ഭാഷയിൽ
  12. ਰੁਪਈਆ (രുപിയാ) എന്ന് പഞ്ചാബി ഭാഷയിൽ
  13. रूप्यकम् (രൂപ്യകം) എന്ന് സംസ്കൃതം ഭാഷയിൽ
  14. रुपियो (രുപിയോ) എന്ന് സിന്ധി ഭാഷയിൽ
  15. ரூபாய் (രൂപായ്) എന്ന് തമിഴ് ഭാഷയിൽ
  16. రూపాయి (രൂപായി) എന്ന് തെലുങ്ക് ഭാഷയിൽ
  17. روپے (റുപേ) എന്ന് ഉർദു ഭാഷയിൽ
രൂപയുടെ വിവിധ മൂല്യങ്ങൾ വിവിധ ഇൻഡ്യൻ ഭാഷകളിൽ
ഭാഷ1251020501005001000
ആസാമീസ്এক টকাদুই টকাপাঁচ টকাদহ টকাবিছ টকাপঞ্চাশ টকাএশ টকাপাঁচশ টকাএক হাজাৰ টকা
ഇംഗ്ലീഷ്One RupeeTwo RupeesFive RupeesTen RupeesTwenty RupeesFifty RupeesHundred RupeesFive Hundred RupeesOne Thousand Rupees
ഉർദുایک روپیہدو روپےپانچ روپےدس روپےبیس روپےپچاس روپےایک سو روپےپانچ سو روپےایک ہزار روپے
ഒറിയ
കന്നടಒಂದು ರುಪಾಯಿಎರಡು ರೂಪಾಯಿಗಳುಐದು ರೂಪಾಯಿಗಳುಹತ್ತು ರೂಪಾಯಿಗಳುಇಪ್ಪತ್ತು ರೂಪಾಯಿಗಳುಐವತ್ತು ರೂಪಾಯಿಗಳುನೂರು ರೂಪಾಯಿಗಳುಐನೂರು ರೂಪಾಯಿಗಳುಒಂದು ಸಾವಿರ ರೂಪಾಯಿಗಳು
കൊങ്കണിएक रुपयादोन रुपयापांच रुपयाधा रुपयावीस रुपयापन्नास रुपयाशंभर रुपयापाचशें रुपयाएक हज़ार रुपया
ഗുജറാത്തിએક રૂપિયોબે રૂપિયાપાંચ રૂપિયાદસ રૂપિયાવીસ રૂપિયાપચાસ રૂપિયાસો રૂપિયાપાંચ સો રૂપિયાએક હજાર રૂપિયા
തമിഴ്ஒரு ரூபாய்இரண்டு ரூபாய்ஐந்து ரூபாய்பத்து ரூபாய்இருபது ரூபாய்ஐம்பது ரூபாய்நூறு ரூபாய்ஐந்நூறு ரூபாய்ஆயிரம் ரூபாய்
തെലുങ്ക്ఒక రూపాయిరెండు రూపాయిలుఐదు రూపాయిలుపది రూపాయిలుఇరవై రూపాయిలుయాభై రూపాయిలునూరు రూపాయిలుఐదువందల రూపాయిలువెయ్యి రూపాయిలు
നേപ്പാളിएक रुपियाँदुई रुपियाँपाँच रुपियाँदश रुपियाँबीस रुपियाँपचास रुपियाँएक सय रुपियाँपाँच सय रुपियाँएक हज़ार रुपियाँ
പഞ്ചാബിਏਕ ਰੁਪਏਦੋ ਰੁਪਏਪੰਜ ਰੁਪਏਦਸ ਰੁਪਏਵੀਹ ਰੁਪਏਪੰਜਾਹ ਰੁਪਏਇਕ ਸੋ ਰੁਪਏਪੰਜ ਸੋ ਰੁਪਏਇਕ ਹਜਾਰ ਰੁਪਏ
ബംഗാളിএক টাকাদুই টাকাপাঁচ টাকাদশ টাকাকুড়ি টাকাপঞ্চাশ টাকাশত টাকাপাঁচশত টাকাএক হাজার টাকা
മലയാളംഒരു രൂപരണ്ടു രൂപഅഞ്ചു രൂപപത്തു രുപഇരുപത് രൂപഅമ്പതു രൂപനൂറു രൂപഅഞ്ഞൂറു രൂപആയിരം രൂപ
മറാത്തിएक रुपयादोन रुपयेपाच रुपयेदहा रुपयेवीस रुपयेपन्नास रुपयेशंभर रुपयेपाचशे रुपयेएक हजार रुपये
സംസ്കൃതംएकं रूप्यकम्द्वे रूप्यकेपञ्च रूप्यकाणिदश रूप्यकाणिविंशती रूप्यकाणिपञ्चाशत् रूप्यकाणिशतं रूप्यकाणिपञ्चशतं रूप्यकाणिसहस्रं रूप्यकाणि
ഹിന്ദിएक रुपयादो रुपयेपाँच रुपयेदस रुपयेबीस रुपयेपचास रुपयेएक सौ रुपयेपांच सौ रुपयेएक हज़ार रुपये

ചിഹ്നം

ദേവനാഗരിയിലെ "र" എന്ന അക്ഷരത്തോട് തിരശ്ചീനമായഒരു രേഖ ചേർന്നതാണ് രൂപയുടെ ചിഹ്നം ''. 2010-ലാണ് ഈ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ചത്. തമിഴ്നാട്ടുകാരനായ ഡി. ഉദയകുമാറാണ് രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത്.[5]. ഈ ചിഹ്നം ഉപയോഗിച്ചുള്ള ആദ്യനാണയം 2011 ജൂലൈ 8-ന് പുറത്തിറങ്ങി.

ചരിത്രം

പഴയ ആയിരം രൂപാ നോട്ട്

1540-നും 1545-നും ഇടയിലെ ഷേർ ഷാ സൂരിയുടെ ഭരണകാലത്ത് നാണയങ്ങൾക്ക് ‘റുപ്‌യാ’ എന്ന പേര് ഉപയോഗിക്കാൻ ആരംഭിച്ചു. 175 ഗ്രെയിൻ ട്രോയ് (ഏകദേശം 11.34 ഗ്രാം) ഭാരം വരുന്ന വെള്ളി നാണയങ്ങളായിരുന്നു ഇവ. അന്ന് മുതൽ ബ്രിട്ടീഷ് ഭരണ കാലത്തോളം ഈ നാണയങ്ങൾ ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്നു. ആദ്യകാലത്ത് ഒരു രൂപ എന്നാൽ 16 അണ,64 പൈസ അല്ലെങ്കിൽ 192 പൈ ആയാണ് വിഭജിക്കപ്പെട്ടിരുന്നത്. ദശാംശീകരണം നടന്നത് സിലോണിൽ (ശ്രീലങ്ക)1869-ലും ഇന്ത്യയിൽ 1957-ലും പാകിസ്താനിൽ 1961-ലും ആയിരുന്നു.

ആദ്യമായി പുറത്തിറക്കപ്പെട്ട കടലാസ് രൂപയിൽ ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770-1832), ജെനറൽ ബാങ്ക് ഓഫ് ബംഗാൾ ആന്റ് ബീഹാർ (1773-75, വാറൻ ഹേസ്റ്റിങ്സ് സ്ഥാപിച്ചത്), ബംഗാൾ ബാങ്ക് എന്നിവർ പുറത്തിറക്കിയവയും ഉൾപ്പെട്ടിരുന്നു.

ചരിത്രപരമായി രൂപ വെള്ളിയെ അടിസ്ഥാനമാക്കിയുള്ള പണമായിരുന്നു. 19-ആം നൂറ്റാണ്ടിൽ ലോകത്തെ വൻ സാമ്പത്തിക ശക്തികളെല്ലാം സ്വർണ്ണത്തെ അടിസ്ഥാനമാക്കിയുള്ള പണമാണ് ഉപയോഗിച്ചിരുന്നത് എന്നതിനാൽ ഇത് വൻ പ്രത്യാഘാതങ്ങളുണ്ടാക്കി.

വിവിധ നോട്ടുകളും നാണയങ്ങളും

രൂപയുടെ വീഴ്ച

19ആം നൂറ്റാണ്ടിൽ രൂപയ്ക്ക് വലിയ തിരിച്ചടി നേരിട്ടു. വെള്ളിയുടെ വില കുത്തനെ ഇടിഞ്ഞതാണ് കാരണം. 19-ആം നൂറ്റാണ്ടിൽ ലോകത്തെ വൻ സാമ്പത്തിക ശക്തികളെല്ലാം സ്വർണ്ണത്തെ അടിസ്ഥാനമാക്കിയുള്ള പണമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഭാരതത്തിൽ വെള്ളിയെ അടിസ്ഥാനമാക്കിയ കറൻസ്സിയായിരുന്നു നിലവിലുണ്ടായിരുന്നത്. രൂപ ഉപയോഗിച്ച് വൻ തോതിൽ വസ്തുക്കൾ ലഭിക്കാത്ത സാഹചര്യം ഉടലെടുത്തു.

അവലംബം

പുറം കണ്ണികൾ


ഏഷ്യയിലെ നാണയങ്ങൾ

കിഴക്കേ ഏഷ്യ: ചൈനീസ് യുവാൻ • ഹോങ് കോങ് ഡോളർ • ജാപ്പനീസ് യെൻ • മകൌ പതാക്ക • നോർത്ത് കൊറിയൻ വോൺ • തായ്‌വാൻ ഡോളർ • ദക്ഷിണ കൊറിയൻ വോൺ

തെക്ക് കിഴക്കേ ഏഷ്യ:ബ്രൂണൈ ഡോളർകംബോഡിയൻ റീൽറുപിയറിങ്ങിറ്റ് • മ്യാൻമാർ ചാറ്റ് • ഫിലിപ്പൈൻ പെസൊ • സിംഗപ്പൂർ ഡോളർ • തായി ഭട്ട് • കിഴക്കൻ തിമോർ സെന്റാവൊ • വിയറ്റ്നാമീസ് ഡോങ്ഗ്

തെക്കേ ഏഷ്യ: ബംഗ്ലാദേശി ടാക്ക • ഭൂട്ടാൻ എൻഗൾട്രം • ഇന്ത്യൻ രൂപ • മാലദ്വീപ് രൂപ • നേപ്പാളീസ് രൂപ • പാകിസ്താനി രൂപ • ശ്രീലങ്കൻ രൂപ

മദ്ധ്യ ഏഷ്യ:അഫ്ഘാനി • കസാഖ്സ്ഥാൻ റ്റെംഗെ • കിർഗിസ്ഥാൻ സം • മംഗോളിയൻ തുഗ്രിക് • റഷ്യൻ റൂബിൾ • താജിക്കിസ്ഥാൻ സൊമോനി • തുർക്മെനിസ്ഥാൻ മനത് • ഉസ്ബക്കിസ്ഥാൻ സം

പടിഞ്ഞാറൻ ഏഷ്യ:

അർമേനിയൻ ഡ്രാം • അസർബയ്ജാനിയൻ മനത് • ബഹറിൻ ദിനാർ • സൈപ്രസ് യൂറോ • ജോർജ്ജിയൻ ലാറി • ഇറാനിയൻ റിയാൽ • ഇറാഖി ദിനാർ • ഇസ്രയേലി ഷക്കൽ • ജോർദ്ദാനിയൻ ദിനാർ • കുവൈറ്റി ദിനാർ • ലബനീസ് പൗണ്ട് • ഒമാനി റിയാൽ • ഖത്തറി റിയാൽ • സൗദി റിയാൽ • സിറിയൻ പൗണ്ട് • ടർക്കിഷ് ലിറ • യു.എ.ഇ. ദിർഹം • യെമനി റിയാൽ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഇന്ത്യൻ_രൂപ&oldid=3989473" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്