സൗദി റിയാൽ

സൗദി അറേബ്യ എന്ന അറബ് രാഷ്ട്രത്തിന്റെ രാഷ്ട്ര നാണയമാണ് സൗദി റിയാൽ. ഒരു റിയാലിനെ വീണ്ടും വിഭജിച്ചതാണ് ഹലാലാ. 100 ഹലാലാ ഒരു റിയാലിന്ന് തുല്യമാണ്. റിയാൽ എന്ന നാമം സ്പാനിഷ്‌ റിയൽ എന്ന വാക്കിൽ നിന്നാണ് ഉത്ഭവിച്ചത്.

സൗദി റിയാൽ
ريال سعودي (Arabic ഭാഷയിൽ)
User(s)സൗദി അറേബ്യ സൗദി അറേബ്യ
Inflation3% (ഡിസംബർ 2013)
Sourceസൗദി അറേബ്യൻ മോണിട്ടറി ഏജൻസി, ജനു 2014 ഉദ്ദേ.
Pegged withയു.എസ്. ഡോളർ = 3.75 SR
Subunit
1/100ഹലാൽ a
Symbolر.س (അറബിക്), SR (ലത്തീൻ), (യൂണിക്കോഡ്)
Coins5, 10, 25, 50 ഹലാല
Banknotes1, 5, 10, 50, 100, 200, 500 റിയാൽ
മോണിട്ടറി അഥോറിറ്റിസൗദി അറേബ്യൻ മോണിട്ടറി ഏജൻസി
Websitewww.sama.gov.sa

ഒരു റിയാൽ ഏകദേശം 0.27 യു .എസ് ഡോളറിൻ തുല്യമാണ്. ധനകാര്യ സംബന്ധമായ അവകാശം saudi arabian monetary agency ക്കാ കുന്നു .5,10,25,50 ഹലാലാ [നാണയങ്ങൾ ] കളും 1, 5, 10, 50, 100, 200, 500 എന്നീ റിയാലുകളും [കറൻസി] ആണുള്ളത് .1,5,10,50,100 എന്നിവയിൽ അബ്ദുല്ലാഹ് ബിൻ അബ്ദുൽ അസീസ്‌ അൽ സൌദ്‌ രാജാവിന്റെ ചിത്രം ഉണ്ട് .500 റിയാലിൽ അബ്ദുൽ അസീസ്‌ അൽ സൗദ് രാജാവിന്റെ പടമാണുള്ളത്. നിലവിലെ ഭരണാധികാരി സൽമാൻ രാജാവിന്റെ ചിത്രത്തോടെയുള്ള കറൻസികൾ 2016 ഡിസംബർ മുതൽ ലഭ്യമായിത്തുടങ്ങും. ബാങ്കുകളിൽ എത്തിച്ചേരുന്ന പഴയ നോട്ടുകൾ പിന്നീട് വിപണിയിലേക്ക് എത്തുകയില്ല. ഒരു വർഷം കൊണ്ട് പഴയ നോട്ടുകൾ പൂർണമായി പിൻവലിക്കാനാണ് സാമ ലക്ഷ്യമിടുന്നത്.

വിവിധ ഘട്ടങ്ങൾ

സൗദ് രാജാവിന്റെ ഭരണകാലത്ത് 1961 ജൂൺ 14 നാണ് സൗദിയിലെ ആദ്യ കറൻസി നോട്ട് പുറത്തിറക്കിയത്. ഒന്ന്, അഞ്ച്, പത്ത്, 50, 100 റിയാൽ നോട്ടുകളാണ് അന്ന് പുറത്തിറക്കിയത്.കറൻസികളുടെ രണ്ടാം പതിപ്പ് ഫൈസൽ രാജാവിന്റെ കാലത്ത് 1968 മാർച്ച് 13 ന് പുറത്തിറക്കി. 1971 ജൂൺ 24 ന് ആദ്യ പതിപ്പ് നോട്ടുകൾ പിൻവലിച്ചു. ഖാലിദ് രാജാവിന്റെ കാലത്ത് 1976 സെപ്റ്റംബർ ഒമ്പതിനാണ് സൗദി റിയാലിന്റെ മൂന്നാം പതിപ്പ് പുറത്തിറക്കിയത്. ഫഹദ് രാജാവിന്റെ ഭരണകാലത്ത് 1984 ജനുവരി നാലിന് നാലാം പതിപ്പ് പുറത്തിറക്കി. നാലാം പതിപ്പിനൊപ്പമാണ് ആദ്യമായി അഞ്ഞൂറു റിയാൽ നോട്ടുകൾ പുറത്തിറക്കിയത്. അബ്ദുല്ല രാജാവിന്റെ കാലത്ത് 2008 മെയ് 21 നാണ് അഞ്ചാം പതിപ്പ് പുറത്തിറക്കി. ഘട്ടംഘട്ടമായായിരുന്നു അഞ്ചാം പതിപ്പ് നോട്ടുകൾ പുറത്തിറക്കിയത്. 2007 മെയ് 21 ന് 50 റിയാൽ നോട്ടും ജൂലൈ 16 ന് അഞ്ച്, പത്ത് റിയാൽ നോട്ടുകളും സെപ്റ്റംബർ 17 ന് 500 റിയാൽ നോട്ടും ഡിസംബർ 12 ന് 100 റിയാൽ നോട്ടും പുറത്തിറക്കി. സൗദി റിയാലിന്റെ ആറാമത് പതിപ്പ് 2016 ഡിസംബറിൽ പുറത്തിറക്കി. മക്കയിലെ മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി വികസനങ്ങൾ, സൗദിയിലെ പ്രധാന വികസനങ്ങൾ, പ്രധാന ചരിത്ര അടയാളങ്ങൾ എന്നിവ വ്യക്തമാക്കുന്ന ഫോട്ടോകൾ പുതിയ നോട്ടുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കറെൻസിഅളവ്നിറം
1 റിയാൽ133x63 mmഇളം പച്ച
5 റിയാൽ145x66 mmവയലെറ്റ്
10 റിയാൽ150x68 mmകാപ്പി
50 റിയാൽ155x70 mmകടുത്ത പച്ച
100 റിയാൽ160x72 mmചുവപ്പ്
500 റിയാൽ166x74 mmനീല

പുറത്തേയ്ക്കുള്ള കണ്ണികൾ


ഏഷ്യയിലെ നാണയങ്ങൾ

കിഴക്കേ ഏഷ്യ: ചൈനീസ് യുവാൻ • ഹോങ് കോങ് ഡോളർ • ജാപ്പനീസ് യെൻ • മകൌ പതാക്ക • നോർത്ത് കൊറിയൻ വോൺ • തായ്‌വാൻ ഡോളർ • ദക്ഷിണ കൊറിയൻ വോൺ

തെക്ക് കിഴക്കേ ഏഷ്യ:ബ്രൂണൈ ഡോളർകംബോഡിയൻ റീൽറുപിയറിങ്ങിറ്റ് • മ്യാൻമാർ ചാറ്റ് • ഫിലിപ്പൈൻ പെസൊ • സിംഗപ്പൂർ ഡോളർ • തായി ഭട്ട് • കിഴക്കൻ തിമോർ സെന്റാവൊ • വിയറ്റ്നാമീസ് ഡോങ്ഗ്

തെക്കേ ഏഷ്യ: ബംഗ്ലാദേശി ടാക്ക • ഭൂട്ടാൻ എൻഗൾട്രം • ഇന്ത്യൻ രൂപ • മാലദ്വീപ് രൂപ • നേപ്പാളീസ് രൂപ • പാകിസ്താനി രൂപ • ശ്രീലങ്കൻ രൂപ

മദ്ധ്യ ഏഷ്യ:അഫ്ഘാനി • കസാഖ്സ്ഥാൻ റ്റെംഗെ • കിർഗിസ്ഥാൻ സം • മംഗോളിയൻ തുഗ്രിക് • റഷ്യൻ റൂബിൾ • താജിക്കിസ്ഥാൻ സൊമോനി • തുർക്മെനിസ്ഥാൻ മനത് • ഉസ്ബക്കിസ്ഥാൻ സം

പടിഞ്ഞാറൻ ഏഷ്യ:

അർമേനിയൻ ഡ്രാം • അസർബയ്ജാനിയൻ മനത് • ബഹറിൻ ദിനാർ • സൈപ്രസ് യൂറോ • ജോർജ്ജിയൻ ലാറി • ഇറാനിയൻ റിയാൽ • ഇറാഖി ദിനാർ • ഇസ്രയേലി ഷക്കൽ • ജോർദ്ദാനിയൻ ദിനാർ • കുവൈറ്റി ദിനാർ • ലബനീസ് പൗണ്ട് • ഒമാനി റിയാൽ • ഖത്തറി റിയാൽ • സൗദി റിയാൽ • സിറിയൻ പൗണ്ട് • ടർക്കിഷ് ലിറ • യു.എ.ഇ. ദിർഹം • യെമനി റിയാൽ

"https:https://www.search.com.vn/wiki/index.php?lang=ml&q=സൗദി_റിയാൽ&oldid=3989472" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്