കുരിറ്റിബ

ബ്രസീലിലെ പരാന സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരവും പരാനയുടെ സംസ്ഥാന തലസ്ഥാനവുമാണ്‌ കുരിറ്റിബ (Curitiba Portuguese pronunciation: [kuɾiˈtʃibɐ])[2] as of 2015 ജനസംഖ്യ18,79,355 ആയിരുന്നു, ഇത് ബ്രസീലിലെ ജനസംഖ്യയിൽ എട്ടാമത്തെ നഗരവും ബ്രസീലിന്റെ തെക്കൻ പ്രദേശത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണ്‌. ബ്രസീലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജ്യോഗ്രഫി ആന്റ് സ്റ്റാറ്റിസ്റ്റിക്സിന്റെ 2010-ലെ കണക്കുകൾ പ്രകാരം മുപ്പത്ത്രണ്ട് ദശലക്ഷം ജനസംഖ്യയുള്ള കുരിറ്റിബ മെട്രോപൊലിറ്റൻ ഏരിയയിൽ 26 മുനിസിപാലിറ്റികൾ ആണ്‌ ഉള്ളത്.[3],[4] രാജ്യത്തിലെ ഏറ്റവും ജനസംഖ്യയുള്ള ഏഴാമത്തെ മെട്രോപൊലിറ്റൻ ഏരിയയാണിത്.

കുരിറ്റിബ
Municipality
Município de Curitiba
Municipality of Curitiba
From the top, clockwise: aerial photography of the city; Paço da Liberdade in Praça Generoso Marques; Avenida Palace with the 15th of November Street; 24 Hour Street; Oscar Niemeyer Museum and Botanical Garden.
From the top, clockwise: aerial photography of the city; Paço da Liberdade in Praça Generoso Marques; Avenida Palace with the 15th of November Street; 24 Hour Street; Oscar Niemeyer Museum and Botanical Garden.
പതാക കുരിറ്റിബ
Flag
Official seal of കുരിറ്റിബ
Seal
Nickname(s): 
Cidade Modelo ("Model City"); Capital Ecológica do Brasil ("Ecological Capital of Brazil"); Cidade Verde ("Green City"); Capital das Araucárias ("Capital of Araucarias"); A Cidade da Névoa Eterna ("The City of Eternal Fog")
Motto(s): 
A Cidade da Gente (Our City; The People's City)
Location of കുരിറ്റിബ
കുരിറ്റിബ is located in Brazil
കുരിറ്റിബ
കുരിറ്റിബ
Location in Brazil
Coordinates: 25°25′S 49°15′W / 25.417°S 49.250°W / -25.417; -49.250
Country Brazil
RegionSouth
State Paraná
Founded29 March 1693
Incorporated1842
ഭരണസമ്പ്രദായം
 • MayorRafael Greca (PMN)
വിസ്തീർണ്ണം
 • Municipality430.9 ച.കി.മീ.(166.4 ച മൈ)
 • നഗരം
319.4 ച.കി.മീ.(123.3 ച മൈ)
 • മെട്രോ
15,416.9 ച.കി.മീ.(5,952 ച മൈ)
ഉയരം
934.6 മീ(3,066.3 അടി)
ജനസംഖ്യ
 (2017)[1]
 • Municipality1,908,359 (8th)
 • ജനസാന്ദ്രത4,062/ച.കി.മീ.(10,523/ച മൈ)
 • മെട്രോപ്രദേശം
3,400,100 (7th)
 • മെട്രോ സാന്ദ്രത210.9/ച.കി.മീ.(546.2/ച മൈ)
സമയമേഖലUTC-3 (UTC-3)
CEP
80000-000 to 82999-999
ഏരിയ കോഡ്+55 (41)
വെബ്സൈറ്റ്Curitiba, Paraná

സമുദ്രനിരപ്പിൽ നിന്നും 932 metres (3,058 ft) ഉയരത്തിലായി സ്ഥിതിചെയ്യുന്ന ഒരു പീഠഭൂമിയിൽ ആണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്. പരാനാഗ്വ തുറാമുഖത്തിന്റെ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ നഗരത്തിനു സമീപമായാണ്‌ അഫോൻസൊ പെന ഇന്റർനാഷനൽ ഏയർ പോർട്ട് and ബകചേരി ഏയർ പോർട്ട് എന്നിവ നിലകൊള്ളുന്നത്. ലത്തീൻ അമേരിക്കയിലെ ഒരു പ്രധാന സാംസ്കാരിക രാഷ്ട്രീയ സാമ്പത്തിക കേന്ദ്രമാണ്‌ ഈ നഗരം[5] 1912-ൽ സ്ഥാപിതമായ ഫെഡറൽ യൂണിവേഴ്സിറ്റി ഒഫ് പരാന, ഇവിടെ സ്ഥിതിചെയ്യുന്നു.

1700കളിൽ, കന്നുകാലികളുടെ മേച്ചിൽപ്പുറങ്ങൾക്കും ചന്തകൾക്കും ഇടയിൽ സ്ഥിതിചെയ്തിരുന്നതിനാൽ, ഈ നഗരത്തിനു ഗണ്യമായ വികസനം കൈവരിക്കാനായി. പിന്നീട് 1850-നും 1950-നും ഇടയിൽ തടിവ്യവസായവും കാർഷിക വ്യവസായങ്ങളും പരാന സംസ്ഥാനത്തിൽ വികാസം പ്രാപിച്ചു. 1850-കളിൽ യൂറോപ്പിയൻ കുടിയേറ്റക്കാർ പ്രത്യേകിച്ചും ജർമൻ, ഇറ്റാലിയൻ, പോളിഷ്, യുക്രൈനിയൻ കുടിയേറ്റക്കാർ, ഗണ്യമായ തോതിൽ കുരിറ്റാബയിൽ വന്നെത്താൻ തുടങ്ങി.[6] സമീപകാലത്ത് മദ്ധ്യ പൗരസ്ത്യ ദേശത്തുനിന്നും [7] മറ്റ് ദക്ഷിണ അമേരിക്കൻ വൻകരയിലെ രാജ്യങ്ങളിൽ നിന്നും കുടിയേറ്റക്കാർ ചെറിയതോതിൽ ഇവിടെ എത്തുന്നുണ്ട്..

ഉയർന്ന ജീവിതനിലവാരമുള്ള (0.856) ബ്രസീലിയൻ നഗരങ്ങളിൽ ഒന്നായ ഈ നഗരത്തിനു 2010-ൽ ഗ്ലോബൽ സസ്റ്റെയിനബിൾ സിറ്റി അവാർഡ് നൽകപ്പെട്ടിട്ടുണ്ട്.[8] റീഡേഴ്സ് ഡൈജെസ്റ്റ് മാഗസിൻ, ബ്രസീലിലെ വൻ നഗരങ്ങളിൽ താമസയോഗ്യമായതെന്നാണ്‌ കുരിറ്റോബയെ വിശേഷിപ്പിച്ചത്.[9][10]1950, 2014 വർഷങ്ങളിലെ ഫുട്ബോൾ ലോകകപ്പിലെ ചില മൽസരങ്ങളുടെ ആതിഥേയ നഗരമായിരുന്നു കുരിറ്റിബ.

പേരിനു പിന്നിൽ

പൈൻ വിത്തുകൾ നിറഞ്ഞ എന്നർഥം വരുന്ന ടുപ്പി ഭാഷയിലെ കിരു റ്റിബ എന്നതിൽ നിന്നുമാണ് ഈ നഗരത്തിന്റെ പേർ വന്നതെന്ന് കരുതപ്പെടുന്നു.[11] മറ്റൊരു നിഗമനം ടുപ്പി ഭാഷയിലെ കുരിറ്റ് kurit (പൈൻ മരം) വയ്ബ (yba) (വളരെയധികം) എന്നീ വാക്കുകളിൽ നിന്നുമാണ്‌ കുരിറ്റിബ എന്ന പേർ വന്നതെന്നാണ്‌..[12]1693-ൽ ഇവിടെ കുടിയേറിയ പോർച്ചുഗീസുകാർ ഈ പ്രദേശത്തെ വിലാ ഡാ നൊസ്സ സെന്യോരദാ ലസ്സ് ദൊസ് പിൻഹായിസ്'( "Vila da Nossa Senhora da Luz dos Pinhais" , Village of "Our Lady of the Light" of the Pines എന്ന് വിളിച്ചു. ഈ പേർ 1721-ൽ കുരിറ്റിബ എന്നാക്കി മാറ്റി. 1812-ൽ ഒരു ടൗൺ ആയി കുരിറ്റൈബ("Curityba") കോരിറ്റിബ ("Coritiba") എന്നീ പേരുകളിലും അറിയപ്പെട്ടു[11]



ഭൂമിശാസ്ത്രം

കാലാവസ്ഥ

Fog in the Botanical Garden.


കുരിറ്റിബയിലെ എപ്പോഴും ആർദ്രത കൂടിയ കാലാവസ്ഥ കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതിയിൽ ഉഷ്ണമേഖലാ ഹൈലാൻഡ് കാലാവസ്ഥ (Cfb) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു..[13] വെള്ളപ്പൊക്കം നേരിടുന്ന സ്ഥലങ്ങളുള്ളതും പരന്ന ഭൂപ്രദേശമുള്ളതുമായ ഒരു പീഠഭൂമിയിലായി കുരിറ്റിബ സ്ഥിതിചെയ്യുന്നു.[14][15]

ശൈത്യമേറിയ മാസങ്ങളിലെ ശരാശാരി രാത്രി താപനില 7 °C (45 °F) ആകുന്നു, ചില രാത്രികളിൽ ഇത് 0 °C (32 °F)-യി താഴെ വരെ എത്താറുണ്ട്. ഉഷ്ണകാലത്തെ ശരാശാരി പകൽ താപനില 25 °C (77 °F) °C (77 °F) ആകുന്നു, ചിലപ്പോൾ 30 °C (86 °F), വരെ എത്താറുണ്ട്.1889, 1892, 1912, 1928 (രണ്ട് ദിവസം), 1942, 1955, 1957, 1962, 1975, 1988, 2013 എന്നീ വർഷങ്ങളിൽ ഹിമപാതം രേഖപ്പെടുത്തിയിട്ടുണ്ട്.[16][17]

Curitiba (Downtown), elevation: 923.5 m, 1981–2010 normals, extremes 1885–present പ്രദേശത്തെ കാലാവസ്ഥ
മാസംജനുഫെബ്രുമാർഏപ്രിമേയ്ജൂൺജൂലൈഓഗസെപ്ഒക്നവംഡിസംവർഷം
റെക്കോർഡ് കൂടിയ °C (°F)34.3
(93.7)
34.8
(94.6)
33.9
(93)
32.6
(90.7)
29.4
(84.9)
28.2
(82.8)
28.2
(82.8)
31.6
(88.9)
33.7
(92.7)
33.1
(91.6)
35.2
(95.4)
33.6
(92.5)
35.2
(95.4)
ശരാശരി കൂടിയ °C (°F)26.8
(80.2)
26.8
(80.2)
26.0
(78.8)
24.0
(75.2)
20.8
(69.4)
20.1
(68.2)
19.7
(67.5)
21.5
(70.7)
21.4
(70.5)
23.1
(73.6)
25.0
(77)
26.2
(79.2)
23.5
(74.3)
പ്രതിദിന മാധ്യം °C (°F)20.9
(69.6)
21.0
(69.8)
20.1
(68.2)
18.3
(64.9)
15.1
(59.2)
13.9
(57)
13.5
(56.3)
14.6
(58.3)
15.3
(59.5)
17.1
(62.8)
18.9
(66)
20.2
(68.4)
17.4
(63.3)
ശരാശരി താഴ്ന്ന °C (°F)17.2
(63)
17.4
(63.3)
16.5
(61.7)
14.6
(58.3)
11.2
(52.2)
9.7
(49.5)
9.0
(48.2)
9.6
(49.3)
11.1
(52)
13.2
(55.8)
14.9
(58.8)
16.2
(61.2)
13.4
(56.1)
താഴ്ന്ന റെക്കോർഡ് °C (°F)8.2
(46.8)
6.8
(44.2)
3.9
(39)
−4.0
(24.8)
−2.3
(27.9)
−4.0
(24.8)
−5.2
(22.6)
−5.2
(22.6)
−5.4
(22.3)
−1.5
(29.3)
−0.9
(30.4)
3.6
(38.5)
−5.4
(22.3)
മഴ/മഞ്ഞ് mm (inches)218.3
(8.594)
166.2
(6.543)
147.0
(5.787)
95.7
(3.768)
113.5
(4.469)
94.1
(3.705)
108.3
(4.264)
74.0
(2.913)
141.4
(5.567)
138.7
(5.461)
124.4
(4.898)
154.2
(6.071)
1,575.8
(62.039)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 1.0 mm)151311887769111012117
% ആർദ്രത81.281.382.282.583.482.380.477.180.881.779.279.681.0
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ160.5151.3163.1155.5148.8141.3162.1173.0124.3136.7163.5164.71,844.8
ഉറവിടം: INMET[18][19], Meteo Climat (record highs and lows)[20] and Weather Atlas (UV index)[21]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കുരിറ്റിബ&oldid=3971544" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്