ഗ്രിഗോറിയൻ കാലഗണനാരീതി

ഒരു കാലഗണനാരീതി

ലോകത്തൊരുവിധം എല്ലായിടത്തും പിന്തുടർന്നുവരുന്ന ഒരു കാലഗണനാരീതിയാണ് ഗ്രിഗോറിയൻ കാലഗണനാരീതി. ജൂലിയൻ കാലഗണനാരീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ഈ രീതി വികസിപ്പിച്ചിരിക്കുന്നത്. ഗ്രിഗോറിയൻ കാലഗണനാരീതി സൂര്യനെ അടിസ്ഥാനമാക്കിയുള്ള ഒരു കാലഗണനാരീതിയാണ്. ഈ രീതിയിൽ ദിവസമാണ് സമയത്തിന്റെ അടിസ്ഥാന ഘടകം. സാധാരണ രീതിയിൽ 365 ദിവസങ്ങളും, അധിവർഷങ്ങളിൽ 366 ദിവസങ്ങളും ആണ് ഒരു വർഷമായി കണക്കാക്കുന്നത്.ഓരോ ഗ്രിഗോറിയൻ വർഷവും പന്ത്രണ്ട് മാസങ്ങളായി വിഭജിച്ചിട്ടുണ്ട്, ഓരോ മാസങ്ങളിലും ഉള്ള ദിവസങ്ങളുടെ എണ്ണം വ്യത്യസ്തമായിരിക്കും.

ജൂലിയൻ കാലഗണനാരീതിയുടെ പ്രശ്നങ്ങൾ

ജൂലിയൻ കാലഗണനാരീതി ഏതാണ്ട് 1500 വർഷത്തോളം യൂറോപ്പിൽ ഉപയോഗത്തിലുണ്ടായിരുന്നു. ജൂലിയസ് സീസർ അലക്സാണ്ട്രിയയിലെ സോസിജെനസിന്റെ ഉപദേശപ്രകാരം സൂര്യനെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ് ഈ രീതി. ഇതിൽ ഒരു വർഷം കൃത്യമായും 365 ദിവസത്തിൽനിന്നും ഒരല്പം, അതായത് 5 മണിക്കൂർ 48 മിനിറ്റ് 46 സെക്കന്റ്, കുറവുണ്ടായിരുന്നു. ഓരോ നാലു വർഷം കൂടുമ്പോൾ രണ്ടാം മാസമായ ഫെബ്രുവരിക്ക് ഒരു ദിവസം കൂടി നൽകി (അധിവർഷം) നൽകിയാണ് ഈ കുറവ് പരിഹരിച്ചത്. പക്ഷേ 4 വർഷം കൂടുമ്പോൾ അധികദിവസം ( 24 മണിക്കൂറാണല്ലോ ഒരു ദിവസം) കണക്കാക്കുമ്പോൾ കുറവുള്ള 5 മണിക്കൂർ 48 മിനിറ്റ് 46 സെക്കന്റിനു പകരം ഓരോവർഷത്തിനും 6 മണിക്കൂർ വീതം ലഭിക്കും. ഇങ്ങനെ വരുമ്പോൾ ഓരോ 365 ദിവസ വർഷത്തിനും 11 മിനിറ്റ് 14 സെക്കന്റ് കൂടുതലാകുന്നു. ( 24 - (4x 5'48"46"") ഇപ്രകാരം കണക്കുകൂട്ടിയാൽ ഓരോ 134 വർഷം കൂടുമ്പോൾ ഒരു ദിവസം അധികമായി ഉണ്ടാവുന്നു. ഇങ്ങനെ ജൂലിയൻ കലണ്ടർ പ്രകാരം അബദ്ധത്തിൽ ഓരോ വർഷത്തിന്റെയും കൂടെ അധികമായി വന്ന സമയം മൂലം 16 ആം നൂറ്റാണ്ടോടു കൂടി ഈ കാലഗണനാരീതി 10 ദിവസം വ്യത്യാസം കാണിച്ചുതുടങ്ങി.

ഗ്രിഗോറിയൻ രീതി

ഈ തെറ്റിനു പരിഹാരമായി ഗ്രിഗറി പതിമൂന്നാമൻ മാർപ്പാപ്പ 1582 ഒക്ടോബർ 4 വ്യാഴാഴ്ചക്ക് ശേഷംഅടുത്തദിവസമായി ഒക്ടോബർ 15 വെള്ളിയാഴ്ച എന്ന മാറ്റം വരുത്തി കൂടുതലായി വന്ന ദിവസങ്ങൾ കുറച്ചു. ഭാവിയിൽ ഈ തെറ്റു വരാതിരിക്കാനായി ഓരോ 400 വർഷത്തിലും മൂന്ന് ജൂലിയൻ അധികദിവസങ്ങൾ ഒഴിവാക്കുകയും ചെയ്തു. ഈ രീതി ഗ്രിഗോറിയൻ കാലഗണനാരീതി എന്നറിയപ്പെടുകയും ചെയ്തു.



ക്രമംപേര്ദിവസങ്ങൾ
1ജനുവരി31
2ഫെബ്രുവരി28 or 29
3മാർച്ച്31
4ഏപ്രിൽ30
5മേയ്31
6ജൂൺ30
7ജൂലൈ31
8ഓഗസ്റ്റ്31
9സെപ്റ്റംബർ30
10ഒക്ടോബർ31
11നവംബർ30
12ഡിസംബർ31

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരമുള്ള പന്ത്രണ്ട് മാസങ്ങളും അതത് മാസങ്ങളിലുള്ള ദിവസങ്ങളുടെ എണ്ണവും

അധിവർഷം

ഗ്രിഗോറിയൻ കാലഗണനാരീതിയിൽ 4 കൊണ്ട് പൂർണ്ണമായി ഭാഗിക്കുവാൻ പറ്റുന്ന എല്ലാവർഷങ്ങളും അധിവർഷങ്ങളാണ്, പക്ഷേ 100 കൊണ്ട് പൂർണ്ണമായി ഭാഗിക്കുവാൻ പറ്റുന്ന എന്നാൽ 400 കൊണ്ട് ഇത് സാധിക്കാത്ത എല്ലാ വർഷങ്ങളേയും സാധാരണ വർഷങ്ങളായാണ് കണക്കാക്കുന്നത്. അധിവർഷങ്ങളിൽ 366 ദിവസങ്ങളുണ്ടാവും, അധിവർഷങ്ങളിൽ സാധാരണ 28 ദിവസങ്ങളുള്ള ഫെബ്രുവരി മാസത്തിന് 29 ദിവസങ്ങളുണ്ടാവും .


മറ്റു കലണ്ടറുകൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്