ജ്യൂസേപ്പെ വേർഡി

ജ്യൂസേപ്പെ ഫെർണാന്റോ ഫ്രാൻസെസ്കോ വേർഡി( Giuseppe Fortunino Francesco Verdi ഇറ്റാലിയൻ ഉച്ചാരണം: [dʒuˈzɛppe ˈverdi]; ഒക്ടോബർ 10 1813 - ജനുവരി 27 1901) ഒരു ഇറ്റാലിയൻ റൊമാന്റിക് ഓപറ ഗാനരചയിതാവ് ആയിരുന്നു. അദ്ദേഹം 19-ആം നൂറ്റാണ്ടിൽ ഏറ്റവും സ്വാധീനം ഗാനരചയിതാക്കളിലൊരാളായി കരുതപ്പെടുന്നു.

ജ്യൂസേപ്പെ വേർഡി

ആദ്യകാല ജീവിതം

Giuseppe Verdi in Vanity Fair (1879)

കാർലോ ജ്യൂസേപ്പെ വേർഡിയുടെയും ലൂജിയ യുട്ടിനിയുടെയും പുത്രനായി ആദ്യ ഫ്രഞ്ച് എമ്പയറിലെ ബുസ്സെറ്റോക്ക് സമീപമുള്ള ലെ റോൻകോളിൽ ജനിച്ചു, വേർഡി ചെറിയ കുട്ടിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ കുടുംബം വടക്കൻ ഇറ്റലിയിലെ പിയാസെൻസൊ എന്ന സ്ഥലത്തേക്ക് താമസം മാറ്റി. ഇവിടത്തെ ജസ്യൂട്ട് സ്കൂളിലെ ലൈബ്രറി ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തെ വളരെ സ്വാധീനിച്ചിട്ടുണ്ട്. സംഗീതസംവിധാനത്തിലെ ആദ്യ പാഠങ്ങളും ഇദ്ദേഹത്തിന് ലഭിച്ചത് ഇവിടെനിന്നാണ്.

ഇരുപതാം വയസിൽ മിലാനിലേക്ക് താമസം മാറ്റി അവിടെ സംഗീതപഠനം തുടർന്നു. ഓപറയിൽ (പ്രത്യേകിച്ച് ജർമൻ ഓപറ) പങ്കെടുക്കുമ്പോൾ തന്നെ ഇദ്ദേഹം കൗണ്ടർപോയിന്റ് സംബന്ധിച്ചുള്ള പഠനം സ്വകാര്യമായി തുടർന്നു.

1839 നവംബറിൽ മിലാനിലെ പ്രസിദ്ധമായ ലാ സ്കാല ഒപ്പെറാ ഹൗസിൽ ഒബെർട്ടോ എന്ന ആദ്യ ഓപ്പെറ അവതരിപ്പിച്ചു.

ബുസ്സെറ്റോയിലേയ്ക്ക് തിരികെ വന്ന ഇദ്ദേഹം പട്ടണത്തിലെ മ്യൂസിക് മാസ്റ്ററായി മാറി. അന്റോണിയോ ബാറെസ്സിയുടെ പിന്തുണയോടെ ഇദ്ദേഹം 1830-ൽ ആദ്യ പൊതു സംഗീതാവതരണം നടത്തി.

ഇദ്ദേഹത്തിന്റെ സംഗീതം ഇഷ്ടപ്പെട്ടതിനാൽ ബാറെസ്സി ഇദ്ദേഹത്തെ തന്റെ മകളുടെ സംഗീതാദ്ധ്യാപകനാകാൻ ക്ഷണിച്ചു. ഇവർ പ്രണയബദ്ധരാകുകയും 1836 മേയ് നാലിന് വിവാഹം കഴിക്കുകയും ചെയ്തു. ഇവർക്കുണ്ടായ രണ്ടു കുട്ടികളും ചെറുപ്പത്തിലേ മരിച്ചുപോയി. ഈ സമയത്ത് വെർഡി തന്റെ ആദ്യ ഓപറ തയ്യാറാക്കിക്കൊണ്ടിരിക്കുകയായിരുന്നു. അടുത്തുതന്നെ മാർഗരിറ്റയും (26ആം വയസ്സിൽ) എൻസെഫലൈറ്റിസ് ബാധിച്ച് മരിച്ചുപോയി. [1][2] 1840 ജൂൺ 18-നായിരുന്നു ഇത്. [3] തന്റെ മക്കളെയും ഭാര്യയെയും നഷ്ടപ്പെട്ടത് വെർഡിയെ മാനസികമായി തളർത്തിക്കളഞ്ഞിരുന്നുവത്രേ.

അവലംബം


പുറത്തേക്കുള്ള കണ്ണികൾ

Persondata
NAMEVerdi, Giuseppe
ALTERNATIVE NAMESVerdi, Giuseppe Fortunino Francesco
SHORT DESCRIPTIONItalian composer
DATE OF BIRTH9 /10 October 1813
PLACE OF BIRTHLe Roncole, Italy
DATE OF DEATH1901 ജനുവരി 27
PLACE OF DEATHMilan, Italy
"https:https://www.search.com.vn/wiki/index.php?lang=ml&q=ജ്യൂസേപ്പെ_വേർഡി&oldid=3797344" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്