ഡ്രഗ്

ഡ്രഗ് എന്നത് അത് കഴിക്കുന്ന വ്യക്തിയിൽ ശാരീരികമായോ മാനസികമായോ ഏതെങ്കിലും മാറ്റത്തിന് കാരണമാകുന്ന ഒരു രാസവസ്തുവാണ്.[1] ഡ്രഗ് എന്നത് സാധാരണയായി ഭക്ഷണത്തിൽ നിന്നും പോഷക പിന്തുണ നൽകുന്ന മറ്റ് വസ്തുക്കളിൽ നിന്നും മാറി മറ്റൊരു വസ്തുവാണ്. മരുന്നുകൾ, മയക്കുമരുന്നുകൾ ലഹരി പദാർഥങ്ങൾ എന്നിവയെല്ലാം ഡ്രഗ് ആണ്. ശ്വസിക്കുക, കുത്തിവയ്പ്പ്, പുകവലി, ഉള്ളിൽ കഴിക്കൽ, ചർമ്മത്തിൽ ഒരു പാച്ച് വഴി ആഗിരണം ചെയ്യുക, സപ്പോസിറ്ററി അല്ലെങ്കിൽ നാവിനടിയിൽ വെച്ച് ലയിപ്പിക്കുക എന്നിങ്ങനെ വിവിധ രീതിയിൽ ഡ്രഗ് ഉപയോഗിക്കാം. എല്ലാ മരുന്നുകൾക്കും സാധ്യമായ പാർശ്വഫലങ്ങൾ ഉണ്ടാകാം.[2] നിരവധി സൈക്കോ ആക്റ്റീവ് മരുന്നുകളുടെ ദുരുപയോഗം ആസക്തി കൂടാതെ/അല്ലെങ്കിൽ ശാരീരിക ആശ്രിതത്വത്തിന് കാരണമാകും.[3]

90% അസറ്റൈൽസാലിസിലിക് ആസിഡും ചെറിയ അളവിലുള്ള നിഷ്ക്രിയ ഫില്ലറുകളും ബൈൻഡറുകളും അടങ്ങുന്ന ആസ്പിരിൻ ഗുളികകൾ. വേദന, പനി, വീക്കം എന്നിവ ചികിത്സിക്കാൻ പലപ്പോഴും ഉപയോഗിക്കുന്ന ഒരു ഫാർമസ്യൂട്ടിക്കൽ മരുന്നാണ് ആസ്പിരിൻ.

പദോൽപ്പത്തി

ഇംഗ്ലീഷിലെ "ഡ്രഗ്" എന്ന നാമം പഴയ ഫ്രഞ്ച് "ഡ്രോഗ്" എന്നതിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു, ഇത് "ഡ്രൈ (ബാരലുകൾ)" എന്നർഥമുള്ള മിഡിൽ ഡച്ചിൽ നിന്നുള്ള "ഡ്രോജ്" (ഇത് ബാരലുകളിൽ ഉണക്കി സംരക്ഷിക്കപ്പെടുന്ന ഔഷധ സസ്യങ്ങളെ പരാമർശിക്കുന്നു) എന്നതിൽ നിന്ന് ഉരുത്തിരിഞ്ഞതാകാം. [4]

തരങ്ങൾ

മരുന്ന്

നെക്സിയം (എസോമെപ്രാസോൾ) ഒരു പ്രോട്ടോൺ പമ്പ് ഇൻഹിബിറ്ററാണ്. വയറ്റിലെ ആസിഡിന്റെ ഉത്പാദനം കുറയ്ക്കാൻ ഇത് ഉപയോഗിക്കുന്നു.

ഫാർമക്കോളജിയിൽ, ഡ്രഗ് എന്നത്, അറിയപ്പെടുന്ന ഘടനയുള്ളതും, ഒരു ജീവജാലത്തിന് നൽകുമ്പോൾ ഒരു ജൈവിക പ്രഭാവം ഉണ്ടാക്കുന്നതുമായ രാസവസ്തു എന്നാണ് അർഥമാക്കുന്നത്.[5] ഒരു ഫാർമസ്യൂട്ടിക്കൽ ഡ്രഗ്, മരുന്ന് എന്നും അറിയപ്പെടുന്നു, ഇവ ഒരു രോഗത്തെ ചികിത്സിക്കുന്നതിനോ ഭേദമാക്കുന്നതിനോ തടയുന്നതിനോ അല്ലെങ്കിൽ രോഗനിർണയം നടത്തുന്നതിനോ അല്ലെങ്കിൽ ആരോഗ്യ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനോ ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ്.[6] പരമ്പരാഗതമായി ഔഷധ സസ്യങ്ങളിൽ നിന്ന് വേർതിരിച്ചെടുത്താണ് ഇവ നിർമ്മിച്ചിരുന്നത്, എന്നാൽ അടുത്തിടെ ജൈവ സംശ്ലേഷണത്തിലൂടെയും ഇവ നിർമ്മിക്കുന്നു.[7] ഫാർമസ്യൂട്ടിക്കൽ ഡ്രഗ് പരിമിതമായ കാലയളവിലേക്കോ അല്ലെങ്കിൽ വിട്ടുമാറാത്ത വൈകല്യങ്ങൾക്ക് സ്ഥിരമായോ ഉപയോഗിക്കാം.[6]

ഗവൺമെന്റുകൾ മരുന്നുകളെ പലപ്പോഴും, പ്രത്യേക നിയന്ത്രണങ്ങളില്ലാതെ ഫാർമസികളിലും സൂപ്പർമാർക്കറ്റുകളിലും ലഭ്യമായ ഓവർ-ദി-കൌണ്ടർ മരുന്നുകൾ; ഡോക്‌ടറുടെ കുറിപ്പടി ആവശ്യമില്ലാതെ ഫാർമസിസ്റ്റ് വിതരണം ചെയ്യുന്ന കൗണ്ടർ മരുന്നുകൾ, കൂടാതെ ലൈസൻസുള്ള ഒരു മെഡിക്കൽ പ്രൊഫഷണൽ, സാധാരണയായി ഒരു ഫിസിഷ്യൻ നിർദ്ദേശിക്കേണ്ട മരുന്നുകൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി നിയന്ത്രിക്കുന്നു. [8]

യുണൈറ്റഡ് കിംഗ്ഡത്തിൽ, ബിഹൈൻഡ്-ദ-കൌണ്ടർ മരുന്നുകളെ ഫാർമസി മെഡിസിൻ എന്ന് വിളിക്കുന്നു, ഇത് ഒരു ഫാർമസിസ്റ്റിന്റെ മേൽനോട്ടത്തിലോ രജിസ്റ്റർ ചെയ്ത ഫാർമസികളിൽ മാത്രമേ വിൽക്കാൻ കഴിയൂ. ഈ മരുന്നുകളുടെ ലേബലിൽ P എന്ന അക്ഷരത്താൽ ഇത് വ്യക്തമാക്കുന്നു. [9] കുറിപ്പടി ഇല്ലാതെ ലഭിക്കുന്ന ഓവർ-ദ-കൌണ്ടർ മരുന്നുകളുടെ ശ്രേണി ഓരോ രാജ്യത്തിനും വ്യത്യസ്തമാണ്. മരുന്നുകൾ സാധാരണയായി ഫാർമസ്യൂട്ടിക്കൽ കമ്പനികളാണ് നിർമ്മിക്കുന്നത്, അവർ പലപ്പോഴും അവ ഉൽപ്പാദിപ്പിക്കുന്നതിനുള്ള പ്രത്യേക അവകാശങ്ങൾ അഥവാ പേറ്റന്റ് നേടിയിട്ടുണ്ട്. പേറ്റന്റ് ഇല്ലാത്തവയെ (അല്ലെങ്കിൽ കാലഹരണപ്പെട്ട പേറ്റന്റുകൾ ഉള്ളവ) ജനറിക് മരുന്നുകൾ എന്ന് വിളിക്കുന്നു, കാരണം അവ മറ്റ് കമ്പനികൾക്ക് പേറ്റന്റ് ഉടമയിൽ നിന്ന് നിയന്ത്രണങ്ങളോ ലൈസൻസുകളോ ഇല്ലാതെ നിർമ്മിക്കാം. [10]

ഫാർമസ്യൂട്ടിക്കൽ മരുന്നുകളെ, സമാനമായ രാസഘടന, അല്ലെങ്കിൽ ഒരേ പ്രവർത്തന സംവിധാനം, അതേ അനുബന്ധ പ്രവർത്തന രീതി അല്ലെങ്കിൽ ഒരേ രോഗത്തെയോ അനുബന്ധ രോഗങ്ങളെയോ ലക്ഷ്യമിടുന്നവ എന്നിങ്ങനെയുള്ളവ അടിസ്ഥാനമാക്കി പല ക്ലാസുകളായി തിരിച്ചിരിക്കുന്നു.[11][12] ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഡ്രഗ് ക്ലാസിഫിക്കേഷൻ സിസ്റ്റം ആയ അനാട്ടമിക്കൽ തെറാപ്പിറ്റിക് കെമിക്കൽ ക്ലാസിഫിക്കേഷൻ സിസ്റ്റം (ATC), മരുന്നുകൾക്ക് ഒരു അദ്വിതീയ എടിസി കോഡ് നൽകുന്നു, ഇത് എടിസി സിസ്റ്റത്തിലെ നിർദ്ദിഷ്ട മരുന്ന് ക്ലാസുകൾക്ക് നൽകുന്ന ഒരു ആൽഫാന്യൂമെറിക് കോഡാണ്. മറ്റൊരു പ്രധാന വർഗ്ഗീകരണ സംവിധാനം ബയോഫാർമസ്യൂട്ടിക്‌സ് ക്ലാസിഫിക്കേഷൻ സിസ്റ്റമാണ്. ഇത് മരുന്നുകളെ അവയുടെ സൊലൂബിലിറ്റി (ലയനം), പെർമാസബിലിറ്റി അല്ലെങ്കിൽ ആഗിരണ ഗുണങ്ങൾ അനുസരിച്ച് തരം തിരിക്കുന്നു. [13]

ലഹരി പദാർത്ഥങ്ങൾ

കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ധാരണ, മാനസികാവസ്ഥ അല്ലെങ്കിൽ ബോധം എന്നിവയെ സ്വാധീനിക്കുകയും ചെയ്യുന്ന പദാർത്ഥങ്ങളാണ് സൈക്കോ ആക്റ്റീവ് ഡ്രഗ് എന്ന് അറിയപ്പെടുന്നത്.[14] ഇവയും സ്റ്റിമുലന്റ്സ് (ഉത്തേജകങ്ങൾ), ഡിപ്രസന്റ്സ്, ആന്റീഡിപ്രസന്റ്സ്, ആൻസിയോലൈറ്റിക്സ്, ആന്റി സൈക്കോട്ടിക്സ്, ഹാലുസിനോജൻസ് എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. മാനസിക വൈകല്യങ്ങൾ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന മെഡിക്കൽ അവസ്ഥകളെ ചികിത്സിക്കുന്നതിൽ ഈ സൈക്കോ ആക്റ്റീവ് മരുന്നുകൾ ഉപയോഗപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഡ്രഗുകളിൽ കഫീൻ, നിക്കോട്ടിൻ, ആൽക്കഹോൾ എന്നിവ ഉൾപ്പെടുന്നു,[15] ഇവയെ ഉത്തേജക മരുന്നുകളായി കണക്കാക്കുന്നു, കാരണം അവ ഔഷധ ആവശ്യങ്ങൾക്ക് പകരം ലഹരിക്കാണ് ഉപയോഗിക്കുന്നത്.[16] ലഹരി പദാർത്ഥങ്ങളുടെ അമിതമായ ഉപയോഗം മനോരോഗത്തെ പ്രോത്സാഹിപ്പിക്കും. പല ലഹരി മരുന്നുകളും നിയമവിരുദ്ധമാണ്, കൂടാതെ സിംഗിൾ കൺവെൻഷൻ ഓൺ നാർക്കോട്ടിക് ഡ്രഗ്സ് പോലുള്ള അന്താരാഷ്ട്ര ഉടമ്പടികൾ അവയുടെ നിരോധനത്തിനായി നിലവിലുണ്ട്.

സ്മാർട്ട് ഡ്രഗ്ഗുകളും ഡിസൈനർ ഡ്രഗ്ഗുകളും

"സ്മാർട്ട് ഡ്രഗ്ഗുകൾ" എന്നും അറിയപ്പെടുന്ന നൂട്രോപിക്സ്, മനുഷ്യന്റെ വൈജ്ഞാനിക കഴിവുകൾ മെച്ചപ്പെടുത്തുമെന്ന് അവകാശപ്പെടുന്ന മരുന്നുകളാണ്. മെമ്മറി, ഏകാഗ്രത, ചിന്ത, മാനസികാവസ്ഥ, പഠനം എന്നിവ മെച്ചപ്പെടുത്താൻ നൂട്രോപിക്സ് ഉപയോഗിക്കുന്നു. വിദ്യാർത്ഥികൾക്കിടയിൽ കൂടുതലായി ഉപയോഗിക്കുന്ന നൂട്രോപിക്, സാധാരണയായി റിറ്റാലിൻ എന്ന് ബ്രാൻഡ് ചെയ്യപ്പെടുന്ന മീഥൈൽഫെനിഡേറ്റ് ആണ്, അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി), നാർകോലെപ്സി എന്നിവയുടെ ചികിത്സയ്ക്കായി ഇത് ഉപയോഗിക്കുന്നു.[17] ഉയർന്ന അളവിൽ ഉപയോഗിച്ചാൽ മെഥൈൽഫെനിഡേറ്റ് മയക്കുമരുന്നുകൾ പോലെ ആസക്തിയായി മാറും.[18] ഗുരുതരമായ ആസക്തി സൈക്കോസിസ്, ഉത്കണ്ഠ, ഹൃദയ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം, കൂടാതെ ഈ മരുന്നിന്റെ ഉപയോഗം ആത്മഹത്യകളുടെ വർദ്ധനവുമായും ബന്ധപ്പെട്ടിരിക്കുന്നു. വിദ്യാർത്ഥി ക്രമീകരണങ്ങൾക്ക് പുറത്ത് ഉപയോഗിക്കുന്നതിനുള്ള തെളിവുകൾ പരിമിതമാണെങ്കിലും അത് സാധാരണമാണെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു.[17][18] മീഥൈൽഫെനിഡേറ്റിന്റെ ഇൻട്രാവീനസ് ഉപയോഗം ശ്വാസകോശത്തിന്റെ എംഫിസെമാറ്റസ് നാശത്തിന് കാരണമാകും, ഇത് റിറ്റാലിൻ ലങ് എന്നറിയപ്പെടുന്നു.[19]

ഡിസൈനർ ഡ്രഗ്ഗുകൾ എന്നറിയപ്പെടുന്ന മറ്റ് മരുന്നുകളും നിലവിലുണ്ട്. ഇന്ന് 'ഡിസൈനർ ഡ്രഗ്' എന്ന് ലേബൽ ചെയ്യപ്പെടുന്ന പദർത്ഥത്തിന്റെ ആദ്യകാല ഉദാഹരണം എർഗോട്ടിൽ നിന്ന് സമന്വയിപ്പിച്ച എൽഎസ്ഡി ആയിരുന്നു.[20] മറ്റ് ഉദാഹരണങ്ങളിൽ ശാരീരിക കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി എടുക്കുന്ന ഡിസൈനർ സ്റ്റിറോയിഡുകൾ പോലുള്ള പെർഫോമൻസ് വർദ്ധിപ്പിക്കുന്ന ഡ്രഗ്ഗുകളും ഉൾപ്പെടുന്നു, ഇവ ചിലപ്പോൾ പ്രൊഫഷണൽ അത്ലറ്റുകൾ ഈ ആവശ്യത്തിനായി (നിയമപരമായി അല്ലെങ്കിൽ അല്ലാതെ) ഉപയോഗിക്കുന്നു.[21] മറ്റ് ഡിസൈനർ ഡ്രഗ്ഗുകൾ സൈക്കോ ആക്റ്റീവ് മരുന്നുകളുടെ ഫലങ്ങളെ അനുകരിക്കുന്നു. 1990-കളുടെ അവസാനം മുതൽ ഈ സിന്തസൈസ്ഡ് മരുന്നുകളിൽ പലതും തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട്. ജപ്പാനിലും യുണൈറ്റഡ് കിംഗ്ഡത്തിലും ടെമ്പററി ക്ലാസ് ഡ്രഗ് എന്നറിയപ്പെടുന്ന നിയന്ത്രിത പദാർത്ഥങ്ങളുടെ ഒരു പുതിയ വിഭാഗത്തിലേക്ക് നിരവധി ഡിസൈനർ മരുന്നുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

സിന്തറ്റിക് കന്നാബിനോയിഡുകൾ ഡിസൈനർ ഡ്രഗ് ആയ സിന്തറ്റിക് കന്നാബിസിൽ ഉപയോഗിക്കുന്നു.

കഞ്ചാവ് സാധാരണയായി ഉപയോഗിക്കുന്ന ഒരു മയക്കുമരുന്നാണ്. [22]

പോസിറ്റീവ് വികാരങ്ങളും വിചാരങ്ങളും സൃഷ്ടിക്കുന്നതിനായി കേന്ദ്ര നാഡീവ്യൂഹത്തിന്റെ മാറ്റത്തിലൂടെ ബോധാവസ്ഥയിൽ മാറ്റം വരുത്തുക എന്ന പ്രാഥമിക ഉദ്ദേശ്യത്തോടെ ഒരു ഡ്രഗ് (നിയമപരമോ നിയന്ത്രിതമോ നിയമവിരുദ്ധമോ) ഉപയോഗിക്കുന്നതാണ് മയക്കുമരുന്ന് ഉപയോഗം എന്ന് പൊതുവേ അറിയപ്പെടുന്നത്. ഹാലുസിനോജൻ ആയ എൽഎസ്ഡി സാധാരണയായി ഒരു മയക്കുമരുന്ന് ആയി ഉപയോഗിക്കുന്ന ഒരു സൈക്കോ ആക്റ്റീവ് മരുന്നാണ്.[23]

കെറ്റാമൈൻ അനസ്തേഷ്യയ്ക്ക് ഉപയോഗിക്കുന്ന ഒരു മരുന്നാണ്, ഇത് ഒരു ലഹരിയായും ഉപയോഗിക്കുന്നു.[24]

ചില ദേശീയ നിയമങ്ങൾ വ്യത്യസ്ത മയക്കുകളുടെ ഉപയോഗം നിരോധിക്കുന്നു; കൂടാതെ ലഹരി ഉപയോഗത്തിന് സാധ്യതയുള്ള ഔഷധ മരുന്നുകൾ പലപ്പോഴും ശക്തമായി നിയന്ത്രിക്കപ്പെടുന്നു. എന്നിരുന്നാലും, പല അധികാരപരിധികളിലും നിയമപരവും സാംസ്കാരികമായി അംഗീകരിക്കപ്പെട്ടതുമായ നിരവധി ലഹരി പദാർഥങ്ങൾ ഉണ്ട്. ലോകത്ത് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന നിയന്ത്രിത ലഹരിയാണ് കഞ്ചാവ് (2012 ലെ കണക്കനുസരിച്ച്).[25] പല രാജ്യങ്ങളിലും ഇത് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്, എന്നാൽ ചില രാജ്യങ്ങളിൽ വ്യക്തിഗത ഉപയോഗത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥയോടെ ഇത് നിയമപരമായി ഉപയോഗിക്കുന്നു. ഇത് മരിജുവാനയുടെ (പുല്ലിന്റെ) ഇല രൂപത്തിലോ ഹാഷിഷിന്റെ റെസിൻ രൂപത്തിലോ ഉപയോഗിക്കാം. കഞ്ചാവിന്റെ ഹാഷിഷിനേക്കാൾ മൃദുവായ രൂപമാണ് മരിജുവാന.

ആസക്തിയുണ്ടാക്കുന്ന പദാർത്ഥങ്ങളുടെ ഉപഭോഗത്തിനും വാങ്ങലിനും പ്രായപരിധി ഉണ്ടായിരിക്കാം. നിയമപരവും പലയിടത്തും അംഗീകരിക്കപ്പെട്ടതുമായ ചില ആസക്തിയുണ്ടാക്കുന്ന പദാർത്ഥങ്ങളിൽ മദ്യം, പുകയില, വെറ്റില, കഫീൻ ഉൽപന്നങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു, ലോകത്തിന്റെ ചില പ്രദേശങ്ങളിൽ ഖാട്ട് പോലുള്ള പദാർത്ഥങ്ങളുടെ നിയമപരമായ ഉപയോഗം സാധാരണമാണ്.[26]

ലഹരിക്കായി ഉപയോഗിക്കുന്ന ലീഗൽ ഹൈസ് എന്ന് വിളിക്കപ്പെടുന്ന നിരവധി നിയമപരമായ ലഹരി വസ്തുക്കളുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് മദ്യമാണ്.

ആത്മീയവും മതപരവുമായ ഉപയോഗം

ഒരു ആമസോണിയൻ ഷാമൻ
സാൻ പെഡ്രോ, ഒരു സൈക്കോ ആക്റ്റീവ് കള്ളിച്ചെടി.

ചില മതങ്ങൾ, എൻതോജനുകൾ എന്നറിയപ്പെടുന്ന ചില പദാർത്ഥങ്ങളുടെ ഉപയോഗത്തെ പ്രോൽസാഹിപ്പിക്കുന്നു. അവ ഭൂരിഭാഗവും ഹാലുസിനോജനുകൾ, സൈക്കഡെലിക്സ്, ഡിസോസിയേറ്റീവ്സ്, അല്ലെങ്കിൽ ഡെലിരിയന്റ്സ് ആണ്. എൻതിയോജനുകളായി ഉപയോഗിക്കുന്ന ചില പദാർത്ഥങ്ങളിൽ മയക്കമരുന്ന്, ഉന്മേഷദായകം, അനസ്തെറ്റിക് എന്നിവയായി പ്രവർത്തിക്കാൻ കഴിയുന്ന കാവ ഉൾപ്പെടുന്നു. കാവ ചെടിയുടെ വേരുകൾ പസഫിക് സമുദ്ര പ്രദേശങ്ങളിലെ സംസ്കാരങ്ങളിലുടനീളം ഉപയോഗിക്കുന്ന ഒരു പാനീയം ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്നു.

വിവിധ സംസ്‌കാരങ്ങളിൽ നിന്നുള്ള ചില ഷാമന്മാർ മതപരമായ ഉന്മേഷം കൈവരിക്കാൻ "ഉള്ളിലെ ദൈവത്തെ സൃഷ്ടിക്കുന്നു" [27] എന്ന് നിർവചിച്ചിരിക്കുന്ന എൻതിയോജനുകൾ ഉപയോഗിക്കുന്നു. ആമസോണിയൻ ഷാമന്മാർ ഈ ആവശ്യത്തിനായി ഒരു ഹാലുസിനോജെനിക് ബ്രൂ ആയ അയാഹുവാസ്ക (യാഗേ) ഉപയോഗിക്കുന്നു. സൈക്കോ ആക്റ്റീവ് സസ്യമായ സാൽവിയ ഡിവിനോറത്തിന് മതപരമായ ഉപയോഗത്തിന്റെ നീണ്ടതും നിരന്തരവുമായ പാരമ്പര്യമുണ്ട്. ആത്മീയ രോഗശാന്തി സെഷനുകളിൽ ബോധത്തിന്റെ ദർശനാവസ്ഥകൾ സുഗമമാക്കുന്നതിനാണ് മസാടെക് ഷാമന്മാർ ഇത് ഉപയോഗിച്ചിരുന്നത്. [28]

സൈലീൻ ഉണ്ഡുലാറ്റയെ സോസ ജനത ഒരു പുണ്യ സസ്യമായി കണക്കാക്കുകയും ഒരു എൻതോജനായി ഉപയോഗിക്കുകയും ചെയ്യുന്നു. അതിന്റെ വേരുകൾ പരമ്പരാഗതമായി ഷാമൻമാരുടെ മത പ്രവേശന പ്രക്രിയയിൽ ലൂസിഡ് ഡ്രീം (സ്വപ്നങ്ങൾ) ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. [29]

ചെറിയ കള്ളിച്ചെടിയായ പെയോട്ടെ, സൈക്കഡെലിക് മെസ്‌കലൈനിന്റെ ഒരു പ്രധാന സ്രോതസ്സാണ്, കുറഞ്ഞത് അയ്യായിരം വർഷമെങ്കിലും ആയി തദ്ദേശീയരായ അമേരിക്കക്കാർ ഇത് ഉപയോഗിച്ചുവരുന്നു. [30] [31] മിക്ക മെസ്‌കലൈനും ഇപ്പോൾ ലഭിക്കുന്നത് സ്‌തംഭ രൂപമുള്ള കള്ളിച്ചെടികളുടെ ചില ഇനങ്ങളിൽ, പ്രത്യേകിച്ച് സാൻ പെഡ്രോയിൽ നിന്നാണ്, അല്ലാതെ പെയോട്ടിൽ നിന്നല്ല.

കഞ്ചാവിന്റെ എൻതോജെനിക് ഉപയോഗവും നൂറ്റാണ്ടുകളായി [32] വ്യാപകമാണ്. [33] റസ്തഫാരി മതക്കാർ തങ്ങളുടെ മതപരമായ ചടങ്ങുകളിൽ ഒരു കൂദാശയായി കഞ്ചാവ് (ഗഞ്ച) ഉപയോഗിക്കുന്നു.

മാജിക് മഷ്റൂം എന്ന് പൊതുവേ അറിയപ്പെടുന്ന സൈക്കഡെലിക് കൂണുകളും സൈലോസിബിൻ കൂണുകൾ) വളരെക്കാലമായി എൻതിയോജനുകളായി ഉപയോഗിക്കുന്നു.

ഉപയോഗ രീതി

എല്ലാ ഡ്രഗ്ഗുകളും പല വഴികളിലൂടെ നൽകാം, പലതും ഒന്നിൽ കൂടുതൽ വഴിയിലൂടെ ഉപയോഗിക്കാം.

  • ഒരു ഡ്രഗ്, മരുന്ന് അല്ലെങ്കിൽ മറ്റ് സംയുക്തങ്ങൾ എന്നിവയുടെ രക്തത്തിലെ സാന്ദ്രത ഫലപ്രദമായ തലത്തിലേക്ക് ഉയർത്താൻ നല്കുന്ന രീതിയാണ് ബോലസ്. ഇത് കുത്തിവയ്പ്പ് രൂപത്തിൽ ഞരമ്പിലൂടെയോ, പാരന്റൽ വഴിയോ, ഇൻഡോവീനസ് വഴിയോ, ഇൻട്രാമുസ്കുലർ വഴിയോ, ഇൻട്രാതെക്കൽ വഴിയോ അല്ലെങ്കിൽ സബ്ക്യുട്ടേനിയസ് ആയോ നൽകാം.
  • ശ്വസിക്കുക, ഇത് ഒരു എയറോസോൾ, ഇൻഹേലർ, വേപ്പ് അല്ലെങ്കിൽ ഡ്രൈ പൗഡർ (പുകവലി അല്ലെങ്കിൽ ഒരു പദാർത്ഥത്തിന്റെ വാപ്പിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു) രൂപത്തിൽ (ശ്വാസകോശത്തിലേക്ക് ശ്വസിക്കുന്നതാണ്.
  • കുത്തിവയ്പ്പ്, ദ്രാവകം, സസ്പെൻഷൻ അല്ലെങ്കിൽ എമൽഷൻ രൂപത്തിൽ ഇൻട്രാമസ്കുലർ, ഇൻട്രാവീനസ്, ഇൻട്രാപെരിറ്റോണിയൽ അല്ലെങ്കിൽ ഇൻട്രാസോസിയസ് ആയി ഇത് നല്കാം.
  • ഇൻസഫ്ലേഷൻ, ഒരു നേസൽ സ്പ്രേ ആയി അല്ലെങ്കിൽ മൂക്കിലേക്ക് സ്നോർറിംഗ് പോലെ.
  • വായിലൂടെ കഴിക്കുക, ഒരു ദ്രാവക അല്ലെങ്കിൽ ഖര രൂപത്തിൽ വിഴുങ്ങുമ്പോൾ അത് കുടലിലൂടെ ആഗിരണം ചെയ്യപ്പെടുന്നു.
  • മലദ്വാരത്തിലൂടെ ഒരു സപ്പോസിറ്ററിയായി, അത് മലാശയം അല്ലെങ്കിൽ വൻകുടൽ വഴി ആഗിരണം ചെയ്യുന്നു.
  • സബ്ലിങ്ക്വലി, നാവിനു കീഴിലുള്ള ടിഷ്യൂകളിലൂടെ രക്തത്തിലേക്ക് വ്യാപിക്കുന്നു.
  • പുറമെ പുരട്ടുക, സാധാരണയായി ഒരു ക്രീം അല്ലെങ്കിൽ തൈലം പോലെ. ഈ രീതിയിൽ നൽകുന്ന മരുന്ന് ലോക്കലി അല്ലെങ്കിൽ സിസ്റ്റമിക് ആയി പ്രവർത്തിക്കാം.[34]
  • യോനിയിൽ ഒരു പെസറി ആയി, പ്രാഥമികമായി യോനിയിലെ അണുബാധകൾ ചികിത്സിക്കാൻ.

മരുന്നുകളുടെ നിയന്ത്രണം

പല രാജ്യങ്ങളിലെയും നിരവധി സർക്കാർ വകുപ്പുകൾ ഡ്രഗ് അല്ലെങ്കിൽ മരുന്ന് നിർമ്മാണത്തിന്റെയും ഉപയോഗത്തിന്റെയും നിയന്ത്രണവും മേൽനോട്ടവും ഇതുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങൾ നടപ്പിലാക്കലും കൈകാര്യം ചെയ്യുന്നു. 1961-ൽ കൊണ്ടുവന്ന ഒരു അന്താരാഷ്‌ട്ര ഉടമ്പടിയാണ് സിംഗിൾ കൺവെൻഷൻ ഓൺ നാർക്കോട്ടിക് ഡ്രഗ്‌സ്. 1971-ൽ, പുതിയ ഉത്തേജക സൈക്കോ ആക്റ്റീവ്, സൈക്കഡെലിക് മരുന്നുകൾ കൈകാര്യം ചെയ്യാൻ കൺവെൻഷൻ ഓൺ സൈക്കോട്രോപിക് സബ്സ്റ്റൻസസ് എന്ന രണ്ടാമത്തെ ഉടമ്പടി അവതരിപ്പിക്കേണ്ടി വന്നു.

സാൽവിയ ഡിവിനോറത്തിന്റെ നിയമപരമായ ഉപയോഗ പദവി പല രാജ്യങ്ങളിലും, യുണൈറ്റഡ് സ്റ്റേറ്റ്സിനുള്ളിലെ വിവിധ സംസ്ഥാനങ്ങൾക്കിടയിൽ പോലും വ്യത്യാസപ്പെടുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്സിലെ, ഭക്ഷ്യ സുരക്ഷ, പുകയില ഉൽപന്നങ്ങൾ, ഭക്ഷണ സപ്ലിമെന്റുകൾ, കുറിപ്പടി, ഓവർ-ദി-കൌണ്ടർ മരുന്നുകൾ, വാക്സിനുകൾ, രക്തപ്പകർച്ചകൾ, മെഡിക്കൽ ഉപകരണങ്ങൾ, വൈദ്യുതകാന്തിക വികിരണം പുറപ്പെടുവിക്കുന്ന ഉപകരണങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, മൃഗങ്ങളുടെ ഭക്ഷണങ്ങൾ [35] വെറ്റിനറി മരുന്നുകൾ ബയോഫാർമസ്യൂട്ടിക്കൽസ് എന്നിവയുടെ നിയന്ത്രണവും മേൽനോട്ടവും വഴി പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉത്തരവാദിത്തമുള്ള ഒരു ഫെഡറൽ ഏജൻസിയാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ). .

ഇന്ത്യയിൽ, ഇന്ത്യൻ ഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഒരു ഇന്ത്യൻ ഫെഡറൽ ലോ എൻഫോഴ്‌സ്‌മെന്റും ഇന്റലിജൻസ് ഏജൻസിയും ആയ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (ചുരുക്കി. എൻസിബി), മയക്കുമരുന്ന് കടത്ത് തടയുന്നതിനും മയക്കുമരുന്ന് വ്യവസ്ഥകൾ പ്രകാരം നിയമവിരുദ്ധ വസ്തുക്കളുടെ അന്താരാഷ്ട്ര ഉപയോഗത്തെ നിയന്ത്രിക്കുന്നതിനും ഇടപെടുന്നു. [36]

ഇതും കാണുക

  • ക്ലബ് ഡ്രഗ്
  • കണ്ട്രോൾട് സബ്സ്റ്റൻസസ് ആക്ട്
  • ഡ്രഗ് ചെക്കിങ്
  • ഡ്രഗ് ഡവലപ്പ്മെന്റ്
  • ഇൻവേഴ്സ് ബെനിഫിറ്റ് ലോ
  • ലൈഫ്സ്റ്റൈൽ ഡ്രഗ്
  • മെഡിക്കൽ കന്നബിസ്
  • എൻഎസ്എഐഡി
  • ഫാർമകോഗ്നസി
  • പ്ലാസിബോ
  • പ്രോഡ്രഗ്
  • സ്പെഷ്യാലിറ്റി ഡ്രഗ്
  • യുണൈറ്റഡ് നേഷൻ ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം

പട്ടിക

  • മരുന്നുകളുടെ പട്ടിക
  • ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ പട്ടിക
  • സൈക്കോ ആക്റ്റീവ് സസ്യങ്ങളുടെ പട്ടിക
  • ഷെഡ്യൂൾ I മരുന്നുകളുടെ പട്ടിക (യുഎസ്)

അവലംബം

കൂടുതൽ വായനയ്ക്ക്

പുറം കണ്ണികൾ

  • ഡ്രഗ്ബാങ്ക്, 13,400 ഡ്രഗ്ഗുകളുടെയും 5,100 പ്രോട്ടീൻ ഡ്രഗ് ടാർഗറ്റുകളുടെയും ഡാറ്റാബേസ്
  • "ഡ്രഗ്സ്", ബിബിസി റേഡിയോ 4 ചർച്ച, റിച്ചാർഡ് ഡേവൻപോർട്ട്-ഹൈൻസ്, സാഡി പ്ലാന്റ്, മൈക്ക് ജെയ് എന്നിവരുമായി (ഇൻ ഔർ ടൈം, മെയ് 23, 2002)
"https:https://www.search.com.vn/wiki/index.php?lang=ml&q=ഡ്രഗ്&oldid=4013247" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്