ഫെലിക്സ് ഡയർഷിൻസ്കി

റഷ്യയിലെ ബോൾഷെവിക് വിപ്ലവകാരിയും സോവിയറ്റ് രാഷ്ട്രത്തിന്റെ സ്ഥാപകരിലൊരാളുമായിരുന്നു ഫ്യേലിക്സ് എഡ്‌മൂന്ദവിച്ച് ദ്സിർഷ്ഴീൻസ്‌ക്കിയ് (ജ: 11 സെപ്റ്റംബർ 1877 – 20 ജൂലൈ 1926) . ലിത്വാനിയയിലെ വിൽന (Vilna) പ്രവിശ്യയിൽ ഒരു കുലീന പോളിഷ് കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്.

ഫ്യേലിക്സ് ദ്സിർഷ്ഴീൻസ്‌ക്കിയ്
ഫ്യേലിക്സ് ദ്സിർഷ്ഴീൻസ്‌ക്കിയ്1918ൽ
1ആം സോവ്യറ്റ് ദേശീയ സുരക്ഷാ മേധാവി
ഓഫീസിൽ
20 ഡിസംബർ 1917 – 20 ജൂലൈ 1926
പ്രധാനമന്ത്രിവ്ലാഡിമിർ ലെനിൻ
അലെക്സി റൈക്കോവ്
Deputyയാക്കോവ് പീറ്റേഴ്സ്
Ivan Ksenofontov
Iosif Unshlikht
മുൻഗാമിposition created
പിൻഗാമിVyacheslav Menzhinsky
3rd People's Commissar of Internal Affairs (Russia)
ഓഫീസിൽ
30 March 1919 – 6 July 1923
പ്രധാനമന്ത്രിVladimir Lenin
മുൻഗാമിGrigory Petrovsky
പിൻഗാമിAleksandr Beloborodov
1st People's Commissar of Transportation (Soviet Union)
ഓഫീസിൽ
6 July 1923 – 2 February 1924
പ്രധാനമന്ത്രിVladimir Lenin
മുൻഗാമിposition created
പിൻഗാമിJānis Rudzutaks
2nd People's Commissar of Superior Council of National Economy (Soviet Union)
ഓഫീസിൽ
2 February 1924 – 20 July 1926
പ്രധാനമന്ത്രിAleksei Rykov
മുൻഗാമിAleksei Rykov
പിൻഗാമിValerian Kuybyshev
വ്യക്തിഗത വിവരങ്ങൾ
ജനനം11 September [O.S. 30 August] 1877
Ivyanets, Ashmyany county, Vilna Governorate, Russian Empire
മരണം20 July 1926 (aged 48)
Moscow, Russian SFSR, Soviet Union
പൗരത്വംRussia, Soviet Union
ദേശീയതPolish
രാഷ്ട്രീയ കക്ഷിVKP(b) (1917-26)
മറ്റ് രാഷ്ട്രീയ
അംഗത്വം
SDKPiL (1900-17)
LSDP (1896-00)
SDKP (1895-96)
പങ്കാളിSofia Sigizmudovna Muszkat (1910-1926)
Domestic partnerJulia Goldman (?-1904)
കുട്ടികൾJan Feliksovich Dzerzhinsky
മാതാപിതാക്കൾsEdmund-Rufin Iosifovich Dzerzhinsky
Helena Ignatievna Januszewska
അൽമ മേറ്റർnone
തൊഴിൽStatesman and revolutionary
Nicknameഇരുമ്പ് ഫെലിക്സ്
Military service
Allegianceസോവ്യറ്റ് യൂണിയൻ

ജയിൽശിക്ഷ

1895-ൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിൽ ചേർന്നു പ്രവർത്തിച്ച ദ്സിർഷീൻസ്കിയെ സാർ ഭരണകൂടത്തിന്റെ പോലീസ് പല തവണ അറസ്റ്റു ചെയ്യുകയും നാടുകടത്തുകയും ചെയ്തിട്ടുണ്ട്. ഇതിൽപ്പെടുന്ന ഒടുവിലത്തെ അറസ്റ്റ് 1912-ലായിരുന്നു. ഇതോടെ ഇദ്ദേഹം 9 വർഷത്തെ കഠിന തടവിനു ശിക്ഷിക്കപ്പെട്ട് ജയിലിലായി. 1917-ലെ ഫെബ്രുവരി വിപ്ലവത്തോടെ ജയിൽ മോചിതനായ ഡയർഷീൻസ്കി ബോൾഷെവിക് വിപ്ലവത്തിൽ സജീവമായി പങ്കെടുത്തു. റഷ്യയിൽ ഭരണം പിടിച്ചടക്കാൻ മുൻകൈ എടുത്തവരിൽ ഒരാളായിരുന്നു ഇദ്ദേഹം.

പദവികൾ

കമ്യൂണിസ്റ്റു പാർട്ടിയുടെ ആദ്യത്തെ രഹസ്യപ്പൊലിസ് സംഘടനയായിരുന്ന ചെകാ (Cheka)[1] യുടെ അധ്യക്ഷനായി 1917 ഡിസംബറിൽ ഇദ്ദേഹം അവരോധിതനായി. ചെകാ പിന്നീട് 1922 മുതൽ ഒ. ജി. പി. യു. എന്ന പേരിൽ പ്രവർത്തിക്കാൻ തുടങ്ങിയപ്പോഴും അധ്യക്ഷപദവിയിൽ തുടർന്ന ഇദ്ദേഹം മരണം വരെ ഈ സ്ഥാനം വഹിച്ചിരുന്നു. ഡയർഷിൻസ്കി 1919-ൽ ആഭ്യന്തര മന്ത്രിയും 1921-ൽ ഗതാഗത മന്ത്രിയുമായി നിയമിതനായി. 1921-നു ശേഷം സോവിയറ്റ് യൂണിയന്റെ സാമ്പത്തിക കാര്യങ്ങളിൽ ഇദ്ദേഹം ശ്രദ്ധ ചെലുത്തിപ്പോന്നു. 1924-ൽ സുപ്രീം ഇക്കണോമിക് കൗൺസിലിന്റെ അധ്യക്ഷനാവുകയുമുണ്ടായി. ലെനിന്റെ മരണശേഷം ഇദ്ദേഹം സ്റ്റാലിനെ പിന്തുണച്ചിരുന്നു. 1926 ജൂലൈ 20-ന് ഇദ്ദേഹം മോസ്കോയിൽ നിര്യാതനായി.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡയർഷീൻസ്കി, ഫെലിക്സ് എഡ് മണ്ടോവിച്ച് (1877 - 1926) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്