ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ

അസ്ഥിരമായ വ്യക്തിബന്ധങ്ങൾ, തെറ്റായ സ്വത്വബോധം, കടുത്ത വൈകാരികപ്രതികരണങ്ങൾ തുടങ്ങിയ സ്വഭാവവിശേഷതകളുളള ഒരു മാനസികപ്രശ്നമാണ് ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ (Borderline Personality Disorder - BPD ).[11] [12] ഇത് വൈകാരികമായി അസ്ഥിരമായ വ്യക്തിത്വ വൈകല്യം എന്ന അർഥത്തിൽ ഇത് ഇമോഷണലി അൺസ്റ്റേബിൾ പേഴ്സണാലിറ്റി ഡിസോർഡർ (EUPD) എന്നും അറിയപ്പെടുന്നു, [13] ഈ രോഗമുളളവർ തങ്ങളുടെ വൈകാരികനിലയെ സാധാരണ ആരോഗ്യകരമായ അവസ്ഥയിലേയ്ക്ക് തിരികെക്കൊണ്ടുവരുന്നതിനുളള ബുദ്ധിമുട്ടുകാരണം പലപ്പോഴും സ്വയം ഉപദ്രവിക്കുന്നതിലും മറ്റ് അപകടകരമായ പെരുമാറ്റങ്ങളിലും ഏർപ്പെടുന്നു. [14] [15] [16] ശൂന്യത, ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം, യാഥാർത്ഥ്യത്തിൽ നിന്നുള്ള അകൽച്ച എന്നീ പ്രശ്നങ്ങൾ അവരെ വേട്ടയാടിക്കൊണ്ടിരിക്കും.[11] ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ലക്ഷണങ്ങൾ മിക്കവാറും മറ്റുളളവർക്ക് സാധാരണസംഭവങ്ങളായി തോന്നിപ്പിച്ചേക്കാം. [11] ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ സാധാരണയായി പ്രായപൂർത്തിയാകുമ്പോൾ ആരംഭിക്കുകയും സാഹചര്യങ്ങൾക്കനുസരിച്ച് ഉടലെടുക്കുകയും ചെയ്യുന്നു.[17] ലഹരിവസ്തുക്കളുടെ ഉപയോഗം, വിഷാദം, ഭക്ഷണ ക്രമക്കേടുകൾ എന്നിവ ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡറുമായി ബന്ധപ്പെട്ടിരിക്കുന്നു. [11] ഈ രോഗം ബാധിച്ചവരിൽ 8 മുതൽ 10% വരെ ആളുകൾ ആത്മഹത്യ ചെയ്തേക്കാനുളള സാധ്യതയുണ്ട്. [11] [17] ഈ വൈകല്യത്തെ പലപ്പോഴും മാധ്യമങ്ങളിലും മാനസികാരോഗ്യമേഖലയിലും തെറ്റായി പ്രചരിപ്പിക്കുന്നതിനാൽ, ശരിയായ രോഗനിർണ്ണയം നടക്കുന്നില്ല. [18]

ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ
മറ്റ് പേരുകൾ
  • Borderline pattern[1]
  • Emotionally unstable personality disorder – impulsive or borderline type[2]
  • Emotional intensity disorder[3]
എഡ്വാഡ് മഞ്ച് ൻ്റെ നൈരാശ്യം (1894), ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡറുമായി ജീവിച്ചതായി കരുതപ്പെടുന്നയാൾ [4][5]
സ്പെഷ്യാലിറ്റിമനശാസ്ത്രം
ലക്ഷണങ്ങൾഅസ്ഥിരമായ ബന്ധങ്ങൾ, സ്വത്വാവബോധം, കൂടാതെ വൈകാരികതകൾ; impulsivity; തുടർച്ചയായ ആത്മഹത്യാപ്രവണത സ്വയംമുറിവേൽപ്പിക്കൽ; ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം; വിട്ടുമാറാത്ത ശൂന്യതയും; അകാരണമായകോപവും; യാഥാർത്ഥ്യത്തിൽ നിന്നും വിട്ടുമാറിയതായ തോന്നൽ[6][7]
സങ്കീർണതSuicide[6]
സാധാരണ തുടക്കംEarly adulthood[7]
കാലാവധിLong term[6]
കാരണങ്ങൾUnclear[8]
അപകടസാധ്യത ഘടകങ്ങൾFamily history, trauma, abuse[6][9]
ഡയഗ്നോസ്റ്റിക് രീതിBased on reported symptoms[6]
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Identity disorder, mood disorders, post-traumatic stress disorder, C-PTSD, substance use disorders, ADHD, histrionic, narcissistic, or antisocial personality disorder[7][10]
TreatmentBehavioral therapy[6]
രോഗനിദാനംImproves over time[7]
ആവൃത്തിEstimations at ca. 1.6% of people in a given year[6]

ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡറിൻ്റെ കാരണങ്ങൾ വ്യക്തമല്ലെങ്കിലും ജനിതകവും നാഡീപരവും പാരിസ്ഥിതികവും സാമൂഹികവും ആയ ഘടകങ്ങൾ ഇതിന് കാരണമാകുന്നുവെന്ന് കരുതപ്പെടുന്നു. [6] [8] ഒരാളുടെ അടുത്ത ബന്ധുവിനെ ഈ രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ ആ വ്യക്തിയിൽ ഈ രോഗം വരാനുളള സാധ്യത അഞ്ചിരട്ടി കൂടുതലാണ്. [6] പ്രതികൂല ജീവിത സംഭവങ്ങളും ഒരു പങ്കു വഹിക്കുന്നതായി കാണാം. [9]

കൊഗ്നിറ്റീവ് ബിഹേവിയൽ തെറാപ്പി (cognitive behavioral therapy), ഡയലക്റ്റിക്കൽ ബിഹേവിയൽ തെറാപ്പി (dialectical behavior therapy) എന്നീ മനോരോഗചികിത്സകളിലൂടെ സാധാരണയായി ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഭേദപ്പെടുത്താം.[6] ഒരാൾമാത്രമായോ ഒന്നിലധികം പേരുളള ഗ്രൂപ്പായോ ആണ് ബിപിഡി ചികിത്സ നടത്തുക.ഗൗരവമായ രോഗമുളളവർക്ക് ആശുപത്രിവാസം വേണ്ടിവരും.[6]

ഒരു വർഷം ഏകദേശം 1.6% ആളുകൾക്ക് ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉണ്ടാകുന്നുണ്ട്, ചിലപ്പോൾ ഇത് 6% വരെ ഉയരുന്നതായും കാണാം. [6][19] പുരുഷന്മാരേക്കാൾ മൂന്നിരട്ടിയാണ് സ്ത്രീകളെ ഇത് ബാധിക്കുന്നത്. [7] വയസ്സായവരിൽ ഈ അസുഖം വളരെ കുറവായി കാണപ്പെടുന്നു. [7] ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ബാധിച്ചവരിൽ പകുതിയോളം പേർക്കും പത്തുവർഷത്തെ ചികിത്സകൊണ്ട് രോഗാവസ്ഥയിൽ മെച്ചമുണ്ടാകുന്നു. [7] രോഗം ബാധിച്ചവർക്ക് വളരെയധികം ആരോഗ്യസംരക്ഷണം ആവശ്യമാണ്. [7] ഈ അസുഖത്തിൻ്റെ പേരിലെ ബോർഡർലൈൻ (അതിർരേഖ) എന്ന വാക്കിന്റെ അനുയോജ്യത ഇപ്പോഴും ഒരു തർക്കവിഷയമാണ്. [6]

അടയാളങ്ങളും ലക്ഷണങ്ങളും

ഉപേക്ഷിക്കപ്പെടുമോ എന്ന തീവ്രമായ ഭയമാണ് ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡറിൻ്റെ ലക്ഷണങ്ങളിലൊന്ന്.

ഒമ്പത് അടയാളങ്ങളും ലക്ഷണങ്ങളുമാണ് ബിപിഡിയുടെ സവിശേഷത. രോഗം തിരിച്ചറിയാൻ, ഒരു വ്യക്തി ഇനിപ്പറയുന്നവയിൽ കുറഞ്ഞത് അഞ്ചെണ്ണമെങ്കിലും പാലിക്കണം:

  • യഥാർത്ഥമോ സാങ്കൽപ്പികമോ ആയ ഉപേക്ഷിക്കപ്പെടാം എന്ന ഭയം ഒഴിവാക്കാനുള്ള തീവ്രശ്രമങ്ങൾ
    • ആദർശപരമായ കാരണങ്ങളാലോ മൂല്യച്യുതികൊണ്ടോ വ്യക്തിബന്ധങ്ങൾ താറുമാറാകുകയോ അസ്ഥിരമാകുകയോ ചെയ്യും. ഇതിനെ "വേർപെടൽ" എന്നും വിളിക്കുന്നു.
  • അസ്ഥിരവും താറുമാറായതുമായ വ്യക്തിബന്ധങ്ങൾ
  • പ്രകടമായ വിധത്തിൽ സ്വത്വബോധം നശിക്കലും വികലമായ ആത്മപ്രതിച്ഛായയും [6]
  • തിടുക്കം കാട്ടിയുളള അല്ലെങ്കിൽ അശ്രദ്ധമായ പെരുമാറ്റങ്ങൾ (ഉദാഹരണത്തിന്, അനിയന്ത്രിതമായ ചെലവുകൾ, സുരക്ഷിതമല്ലാത്ത ലൈംഗികത, ലഹരിവസ്തുക്കളുടെ ഉപയോഗം, അശ്രദ്ധമായ ഡ്രൈവിംഗ്, അമിത ഭക്ഷണം) [20]
  • ആവർത്തിച്ചുള്ള ആത്മഹത്യാപ്രവണതയും സ്വയംമുറിവേൽപ്പിക്കലും.
  • അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തീവ്രമായ വൈകാരികത.
  • വിട്ടുമാറാത്ത ശൂന്യതാവികാരങ്ങൾ
  • നിയന്ത്രിക്കാനാകാത്ത കോപം.
  • മാനസികസമ്മർദ്ദം മൂലമുളള മനോവിഭ്രാന്തിയും മറ്റു ഗുരതരലക്ഷണങ്ങളും

പരസ്പര ബന്ധങ്ങളിലും സ്വന്തം പ്രതിച്ഛായയിലും ഉളള അസ്ഥിരസ്വഭാവമാണ് ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ലക്ഷണങ്ങളെ വ്യത്യസ്തമാക്കുന്നത്. ചഞ്ചലമായ മാനസികാവസ്ഥകളും വൈകാരിക പ്രതികരണങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ബുദ്ധിമുട്ടും മൂലമാണിങ്ങനെ സംഭവിക്കുന്നത്. അപകടകരവും തിടുക്കംകാട്ടിയുളളതുമായ പെരുമാറ്റവും ഈ രോഗത്തിൻ്റെ ലക്ഷണങ്ങളാണ്.

വികാരങ്ങൾ

ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ള ആളുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ വേഗത്തിലും ആഴത്തിലും വികാരങ്ങൾ അനുഭവപ്പെടാം. ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ള ആളുകൾ പലപ്പോഴും അസാമാന്യമായ ഉത്സാഹമുള്ളവരും, ആദർശവാദികളും, ആഹ്ളാദഭരിതരും, സ്‌നേഹമുള്ളവരുമാണ്, എന്നാൽ പ്രതികൂല വികാരങ്ങൾ മൂലം ഇവർക്ക് (ഉത്കണ്ഠ, വിഷാദം, കുറ്റബോധം/നാണക്കേട്, ഉത്കണ്ഠ, കോപം മുതലായവ) അമിതമായ ദുഃഖം ഉണ്ടായേക്കാം.[21] അതിർരേഖാരോഗികൾക്ക് വിട്ടുമാറാത്തതും ഗൗരവകരവുമായ വൈകാരിക പ്രയാസങ്ങളും മാനസിക വേദനയും അനുഭവപ്പെടുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.[22]

ബോർഡർലൈൻ ഉള്ള ആളുകൾ തിരസ്‌കരണം, വിമർശനം, ഒറ്റപ്പെടൽ, പരാജയം എന്നിവയോട് കൂടുതൽ വികാരഭരിതമാകും. [23] ഇവയെ മറികടക്കുന്നതിനുളള നേരിടൽ രീതികൾ (Coping Mechanism) പഠിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം, പ്രതികൂലവികാരങ്ങളെ നിയന്ത്രിക്കുന്നതിനോ അതിൽ നിന്ന് രക്ഷപ്പെടുന്നതിനോ സ്വയം ശ്രമിക്കുന്നത് വൈകാരികമായ ഒറ്റപ്പെടലിലേക്കോ സ്വയം പരിക്കേൽപ്പിക്കുന്നതിലേക്കോ ആത്മഹത്യാപ്രവണതയിലേയ്ക്കോ നയിച്ചേക്കാം. [24] അവരുടെ ഇത്തരം തീവ്രവൈകാരികതയെക്കുറിച്ച് അവർക്കറിയാമെങ്കിലും അവർക്ക് വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാത്തതിനാൽ, അവ പൂർണ്ണമായും മൂടിവയ്ക്കുന്നു.

തീവ്രമായ വികാരങ്ങൾക്ക് പുറമേ, ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ള ആളുകൾക്ക് വൈകാരിക "ചാഞ്ചല്യം (lability)" (മാറ്റം, അല്ലെങ്കിൽ ഏറ്റക്കുറച്ചിലുകൾ) അനുഭവപ്പെടുന്നു. ആ പദം വിഷാദത്തിനും ഉന്മേഷത്തിനും ഇടയിലുള്ള ദ്രുതഗതിയിലുള്ള മാറ്റങ്ങളെ സൂചിപ്പിക്കുന്നുവെങ്കിലും, ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ള ആളുകളുടെ മാനസികാവസ്ഥയിൽ കോപവും ഉത്കണ്ഠയും വിഷാദവും ഉത്കണ്ഠയും തമ്മിലുള്ള ഏറ്റക്കുറച്ചിലുകൾ കൂടെക്കൂടെ ഉത്കണ്ഠയും ഉൾപ്പെടുന്നു. [25]

വ്യക്തിബന്ധങ്ങൾ

ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ള ആളുകൾ അവരോട് മറ്റുളളവർ പെരുമാറുന്ന രീതിയോട് അതിവൈകാരികത ആയിരിക്കും, മറ്റുളളവർ ദയാപ്രകടനങ്ങളിൽ ഇവർ അതീവ സന്തോഷവും കൃതജ്ഞതയും ഉളളവരായിരിക്കും. എന്നാൽ വിമർശനങ്ങളും വേദനിപ്പിക്കുന്ന സംഭാഷണങ്ങളും ഇവരിൽ തീവ്രമായ ദുഖവും ദേഷ്യവും ഉണ്ടാക്കും. [26] ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ള ആളുകൾ പലപ്പോഴും മറ്റുള്ളവരുടെ ആദർശവൽക്കരണത്തിലും മൂല്യച്യുതിയിലും അകപ്പെടുന്നു. മറ്റുള്ളവരെ കുറിച്ചുള്ള അവരുടെ വികാരങ്ങൾ ആദ്യം ആരാധനയും പിന്നീട് കോപമോ അയാളോടുളള ഇഷ്ടക്കേടുമൂലമുളള നിരാശയോ, ആരെയെങ്കിലും നഷ്ടപ്പെടുമെന്ന ഭീഷണിയോ, അല്ലെങ്കിൽ അവർ വിലമതിക്കുന്ന ഒരാളുടെ ദൃഷ്ടിയിൽ ബഹുമാനം നഷ്ടപ്പെടുമെന്ന തോന്നലോ ആയി മാറുന്നു. ഈ പ്രതിഭാസത്തെ ചിലപ്പോൾ വിഭജനം എന്ന് വിളിക്കുന്നു. [27] മാനസികാവസ്ഥയിലെ അസ്വസ്ഥതകൾ കുടുംബം, സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവരുമായുള്ള ബന്ധത്തെ ദുർബലപ്പെടുത്തും. [28]

പെരുമാറ്റം

ലഹരിവസ്തുക്കളുടെ ഉപയോഗം (ഉദാ, മദ്യപാനം), അമിതമായി ഭക്ഷണം കഴിക്കൽ , ഒന്നിലധികം പങ്കാളികളുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗികത അഥവാ വിവേചനരഹിതമായ ലൈംഗികത, അശ്രദ്ധമായ ചെലവുകൾ, അശ്രദ്ധമായ ഡ്രൈവിംഗ് തുടങ്ങിയ ചിന്തിക്കാതെയുളള പ്രവൃത്തികൾ ഇത്തരക്കാരിൽ സാധാരണമാണ്. [29] തിടുക്കം കാട്ടിയുളള ഇത്തരം പെരുമാറ്റത്തിൽ ജോലിയും ബന്ധങ്ങളും ഉപേക്ഷിക്കൽ, ഒളിച്ചോടൽ, സ്വയം മുറിവേൽപ്പിക്കൽ എന്നിവയും ഉൾപ്പെടും. [30] ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ള ആളുകൾ വൈകാരിക ദുഖത്തിൽ നിന്നും എളുപ്പം മുക്തി നേടുന്നതിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. [30] എന്നാൽ പിന്നീട് ഇതിൽ അവർക്ക് ലജ്ജയും കുറ്റബോധവും തോന്നിയേക്കാം. ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ള ആളുകൾക്ക് വൈകാരികദുഖം അനുഭവപ്പെടുകയും, ആ ദുഖത്തിൽ നിന്ന് മോചനം നേടാൻ തിടുക്കംകാട്ടിയുളള പെരുമാറ്റങ്ങളിൽ ഏർപ്പെടുകയും, തുടർന്ന് അവർക്ക് ആ പ്രവൃത്തികളിൽ നാണക്കേടും കുറ്റബോധവും അനുഭവപ്പെടുകയും ചെയ്യും, നാണക്കേടിൽ നിന്നും കുറ്റബോധത്തിൽ നിന്നും പുതിയ വൈകാരിക വേദന അനുഭവിക്കുകയും ചെയ്യുന്ന ഒരു ചക്രം അങ്ങനെ ആരംഭിക്കുന്നു.[30] കാലക്രമേണ, തിടുക്കം കാട്ടിയുളള പെരുമാറ്റം യാന്ത്രിക പ്രതികരണമായി മാറുന്നു. [30]

സ്വയംമുറിവേൽപ്പിക്കലും ആത്മഹത്യയും

ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡറിൻ്റെ ഒരു സാധാരണ ലക്ഷണമായ സ്വയംമുറിവേൽപ്പിക്കൽ മുലമുണ്ടായ പാടുകൾ. [6]

DSM-5 ലെ ഒരു പ്രധാന രോഗനിർണയമാനദണ്ഡമാണ് സ്വയം ഉപദ്രവിക്കുന്നതോ ആത്മഹത്യ ചെയ്യുന്നതോ ആയ പെരുമാറ്റം. ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ള 50 മുതൽ 80% വരെ ആളുകളിൽ സ്വയംമുറിവേൽപ്പിക്കൽ കാണപ്പെടുന്നു. സ്വയം ഉപദ്രവിക്കാനുളള ഏറ്റവും സാധാരണമായ മാർഗ്ഗം മുറിവേപ്പിക്കലാണ് . [31] ചതവ്, പൊള്ളൽ, തലയിൽ അടിക്കുക അല്ലെങ്കിൽ കടിക്കുക എന്നിവയും ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡറിൽ സാധാരണമാണ്. [31] ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ള ആളുകൾക്ക് സ്വയം ഉപദ്രവിക്കുന്നത് വൈകാരിക ആശ്വാസം നൽകിയേക്കാം. [32]

ആത്മബോധം

ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ള ആളുകൾക്ക് അവരുടെ സ്വത്വത്തെ തിരിച്ചറിയാൻ പ്രയാസമാണ്. പ്രത്യേകിച്ചും, അവർ വിലമതിക്കുന്നതും വിശ്വസിക്കുന്നതും ഇഷ്ടപ്പെടുന്നതും ആസ്വദിക്കുന്നതും എന്താണെന്ന് അവർക്ക് സ്വയം അറിയാൻ ബുദ്ധിമുട്ടാണ്. ബന്ധങ്ങൾക്കും ജോലികൾക്കുമുള്ള അവരുടെ ദീർഘകാല ലക്ഷ്യങ്ങളെക്കുറിച്ച് അവർക്ക് പലപ്പോഴും ഉറപ്പുണ്ടാകില്ല. ഇത് ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ള ആളുകൾക്ക് "ശൂന്യതയും" "നഷ്ടവും" അനുഭവപ്പെടാൻ ഇടയാക്കും. [33]

അറിവുകൾ

ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ അനുഭവമുള്ള ആളുകൾക്ക് പലപ്പോഴും തീവ്രമായ വികാരങ്ങൾ മൂലം ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെവരും. ഇത് മനസിനെ പിളർത്തി മാറ്റി "കൂടുമാറ്റം (Zoning out)" എന്നതിന്റെ തീവ്രമായ രൂപമാക്കി മാറ്റിയേക്കാം. ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ള ഒരാൾ എപ്പോൾ വേർപിരിയുന്നു എന്ന് മറ്റുള്ളവർക്ക് ചിലപ്പോൾ പറയാൻ കഴിയും, കാരണം അവരുടെ മുഖമോ സ്വരമോ ഉദാസീനമോ ഭാവരഹിതമോ ആയേക്കാം.[34]

ഇതും കാണുക

  • ഹിസ്റ്റീരിയ
  • സ്യൂഡോഹാലൂസിനേഷൻ

പുറം കണ്ണികൾ

  • ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
  • "Borderline personality disorder". National Institute of Mental Health.
  • APA DSM 5 Definition of Borderline personality disorder
  • APA Division 12 treatment page for Borderline personality disorder
  • ICD-10 definition of EUPD by the World Health Organization
  • NHS
  • "Borderline personality disorder". Borderline Support UK.
Classification
External resources
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്