വിവിധ രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷകളുടെ പട്ടിക

ഇത് പരമാധികാര രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷകളുടെ പട്ടികയാണ്. രാജ്യത്താകമാനമോ രാജ്യത്തിന്റെ ഒരു ഭാഗത്തോ ഔദ്യോഗിക ഭാഷാ പദവിയുള്ള ഭാഷകളെ ഇക്കൂട്ടത്തിൽ പെടുത്തിയിട്ടുണ്ട്. ദേശീയഭാഷ, പ്രാദേശികഭാഷ, ന്യൂനപക്ഷഭാഷ എന്നീ പദവികളുള്ള ഭാഷകളെയും ഈ പട്ടികയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

പരമാധികാരമുള്ളതും, അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതും, സ്വതന്ത്രവുമായ രാജ്യങ്ങളെയേ കണക്കിലെടുത്തിട്ടുള്ളൂ. ഇത് രാജ്യങ്ങളുടെ ഒരു പട്ടികയല്ല.

പരാശ്രയപ്രദേശങ്ങളെ സംബന്ധിച്ച വിവരങ്ങൾക്കായി അതത് പരമാധികാര രാഷ്ട്രങ്ങളുടെ വിവരങ്ങൾ നോക്കുക.

നിർവ്വചനങ്ങൾ

  • ഔദ്യോഗികഭാഷ: രാജ്യത്ത് നിയമാനുസൃതമായി പ്രത്യേക പദവിയുള്ള ഭാഷകൾ. രാജ്യത്തെ നിയമനിർമ്മാണസഭകളിലും ഔദ്യോഗിക ഗവണ്മെന്റ് ജോലികളിലും ഈ ഭാഷയാവും ഉപയോഗിക്കപ്പെടുക.
  • പ്രാദേശിക ഭാഷകൾ: ഒരു പ്രത്യേക പ്രദേശത്തോ, പ്രവിശ്യയിലോ, സംസ്ഥാനത്തോ മാത്രം ഔദ്യോഗികഭാഷയായി അംഗീകാരമുള്ള രാജ്യങ്ങൾ (ഈ പട്ടികയിൽ പ്രാദേശികഭാഷകൾക്കുശേഷം വലയത്തിൽ ഏത് പ്രദേശത്താണ് ഔദ്യോഗിക പദവിയുള്ളതെന്ന വിവരം നൽകിയിട്ടുണ്ടാകും)
  • ന്യൂനപക്ഷഭാഷ: (ഇവിടെയുള്ള ഉപയോഗമനുസരിച്ച്) ന്യൂനപക്ഷം ഉപയോഗിക്കുന്ന ഭാഷയാണിത്. ഔദ്യോഗികമായി ഈ പദവി ഭാഷയ്ക്ക് ലഭിച്ചിട്ടുണ്ടാകും. സാധാരണഗതിയിൽ ഒരു പ്രത്യേക പ്രദേശത്ത് ഔദ്യോഗികമോ നിയമപരമോ ആയ ആവശ്യങ്ങൾക്ക് ഈ ഭാഷ ഉപയോഗിക്കുന്നതിന് അനുമതിയുണ്ടാകും (ഈ പട്ടികയിൽ ഇത്തരം ഭാഷകൾ ന്യൂനപക്ഷഭാഷയാണെന്ന വിവരം വലയത്തിൽ നൽകിയിട്ടുണ്ടാകും)
  • ദേശീയഭാഷ: ഒരു രാജ്യത്തിന്റെയോ, സംസ്ഥാനത്തിന്റെയോ, ദേശീയതയുടെയോ ബിംബമായ ഭാഷ. ദേശീയഭാഷ എന്ന പദവി ഔദ്യോഗികമായി ഈ ഭാഷയ്ക്ക് നൽകപ്പെട്ടിട്ടുണ്ടാകും. ചിലവ സാങ്കേതികമായി ന്യൂനപക്ഷഭാഷകളായിരിക്കാം (ഈ താളിൽ ഒരു ദേശീയഭാഷയ്ക്കുശേഷം വലയത്തിനുള്ളിൽ ആ വിവരം നൽകിയിട്ടുണ്ടാകും). ചില രാജ്യങ്ങളിൽ ഈ പദവിയുള്ള ഒന്നിലധികം ഭാഷകളുണ്ടായിരിക്കും.


A

  •  അർജന്റീന
    • സ്പാനിഷ് (പ്രായോഗികമായി ഔദ്യോഗികഭാഷ)
    • ഗുവറാനി (കോറിയന്റസ് പ്രവിശ്യയിൽ ഇതും ഔദ്യോഗികഭാഷയാണ്)[7]
  •  അർമേനിയ
    • അർമേനിയൻ[8] (ഭരണഘടന അനുസരിച്ച് ഇതു മാത്രമാണ് ഔദ്യോഗികഭാഷ)
    • റഷ്യൻ (പ്രായോഗികമായി ഇതും ഔദ്യോഗികഭാഷയാണ്. പരക്കെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്))
  •  ഓസ്ട്രേലിയ
    • ഔദ്യോഗികഭാഷകളില്ല, ഇംഗ്ലീഷ് ഫലത്തിൽ ഔദ്യോഗികഭാഷയായി വർത്തിക്കുന്നു
  •  ഓസ്ട്രിയ
    • ജർമൻ (രാജ്യത്താകമാനം ഔദ്യോഗികപദവി)[9]
    • ക്രോയേഷ്യൻ (ബർഗെൻലാന്റിൽ ക്രോയേഷ്യൻ ന്യൂനപക്ഷമുള്ള മേഖലകളിൽ ഔദ്യോഗികപദവി)[10] (രാജ്യത്താകമാനം ന്യൂനപക്ഷ ഭാഷാപദവി)
    • സ്ലോവേൻ (കാരിന്ത്യ, സ്റ്റൈറിയ മേഖലകളിൽ സ്ലോവേൻ ന്യൂനപക്ഷമുള്ള മേഖലകളിൽ ഔദ്യോഗികപദവി)[10] (രാജ്യത്താകമാനം ന്യൂനപക്ഷ ഭാഷാപദവി)
    • ചെക്ക് (രാജ്യത്താകമാനം ന്യൂനപക്ഷ ഭാഷാപദവി)
    • ഹങ്കേറിയൻ (ബർഗെൻലാന്റ്) (രാജ്യത്താകമാനം ന്യൂനപക്ഷ ഭാഷാപദവി)
    • സ്ലോവാക് (രാജ്യത്താകമാനം ന്യൂനപക്ഷ ഭാഷാപദവി)
    • റോമാനി (രാജ്യത്താകമാനം ന്യൂനപക്ഷ ഭാഷാപദവി)

B

  •  ബെൽജിയം (ബെൽജിയത്തിലെ ഭാഷകൾ)[12]
    • ഡച്ച് (ഫ്ലാൻഡേഴ്സിൽ മാത്രം ഔദ്യോഗികം - ബ്രസ്സൽസ് ഉൾപ്പെടെ)
    • ഫ്രഞ്ച് (ബ്രസ്സൽസ്, വല്ലോണിയ എന്നിവിട‌ങ്ങളിൽ ഔദ്യോഗികം. പക്ഷേ ബെൽജിയത്തിലെ ജർമൻ സംസാരിക്കുന്നവർക്കിടയിൽ ഇത് ഔദ്യോഗികഭാഷയല്ല)
    • ജർമൻ (ബെൽജിയത്തിലെ ജർമൻ സംസാരിക്കുന്നവരുടെ സമൂഹത്തിൽ)
  •  ബെലീസ്
    • ഇംഗ്ലീഷ് (ഔദ്യോഗികഭാഷ)
    • ക്രിയോൾ (എല്ലാവരും സംസാരിക്കുന്ന ഭാഷ)
    • സ്പാനിഷ് (മെക്സിക്കോ, ഗ്വാട്ടിമാല എന്നീ രാജ്യങ്ങളുമായുള്ള അതിർത്തിക്കടുത്ത് സംസാരിക്കുന്ന ന്യൂനപക്ഷ ഭാഷ)
  •  Botswana
    • ഇംഗ്ലീഷ്
    • സ്വാന (ദേശീയഭാഷ)
  •  ബ്രസീൽ
    • പോർച്ചുഗീസ് (എല്ലാ നഗരങ്ങളിലും ഔദ്യോഗികഭാഷ)
    • ജർമൻ (സാന്റ കാറ്ററീനയിലെ പോമെറോഡിൽ ഔദ്യോഗികഭാഷ[13])
    • പോമറേനിയൻ ( എസ്പ്രിറ്റോ സാന്റോയിൽ പാൻകാസിലും[14][15] സാന്റ മറിയ ഡെ ജെറ്റിബയിലും,[16])
    • ഹുൺസ്രുകിഷ് (സാന്റ കാതറീനയിലെ അന്റോണിയോ കാർലോസിൽ)[17]
    • ടാലിയൻ (റിയോ ഗ്രാൻഡേ ഡോ സളിലെ സെറാഫിന കൊറിയ)[18]
    • നീൻ ഗാട്ടു, ബനിവ, ടുകാനോ (ആമസോണിലെ സാവോ ഗബ്രിയേൽ ഡ കാചോഐറ)[19][20]
    • ഗുവാറാനി (മാറ്റോ ഗ്രോസ്സോ ഡോ സളിലെ ടാകൂരു)[21]
  •  ബർക്കിനാ ഫാസോ
    • ഫ്രഞ്ച്
    • ഫ്യൂള (ദേശീയഭാഷ)
    • ‌ജ്യൂള (ദേശീയഭാഷ)
    • മോറെ (ദേശീയഭാഷ)

C

  •  കാനഡ
    • ഇംഗ്ലീഷ് (ഫെഡറൽ; നിയമപരമായി ഔദ്യോഗികഭാഷ)
    • ഫ്രഞ്ച് (ഫെഡറൽ; നിയമപരമായ ഔദ്യോഗികഭാഷ)
      • നിയമപരമായി മാനിട്ടോബ, ന്യൂ ബ്രൺസ്‌വിക്ക്, നോർത്ത്‌വെസ്റ്റ് ടെറിട്ടറീസ്, നുനാവൂട്ട്, ക്യുബെക് യൂകോൺ എന്നീ പ്രവിശ്യകളിലും ടെറിട്ടറികളിലും ഔദ്യോഗികഭാഷ.
    • ചിപെവ്യാൻ (പ്രാദേശികം; നിയമപരമായി നോർത്ത്‌വെസ്റ്റ് ടെറിട്ടറീസിലെ ഔദ്യോഗികഭാഷ)
    • ക്രീ (പ്രാദേശികം; നിയമപരമായി നോർത്ത്‌വെസ്റ്റ് ടെറിട്ടറീസിലെ ഔദ്യോഗികഭാഷ)
    • ഗ്വിച്ചിൻ (പ്രാദേശികം; നിയമപരമായി നോർത്ത്‌വെസ്റ്റ് ടെറിട്ടറീസിലെ ഔദ്യോഗികഭാഷ)
    • ഇനൂയിന്നാക്ടുൺ (പ്രാദേശികം; നിയമപരമായി നോർത്ത്‌വെസ്റ്റ് ടെറിട്ടറീസിലെയും നൂനാവൂട്ടിലെയും ഔദ്യോഗികഭാഷ)
    • ഇനൂക്ടിടട്ട് (പ്രാദേശികം; നിയമപരമായി നോർത്ത്‌വെസ്റ്റ് ടെറിട്ടറീസിലെയും നൂനാവൂട്ടിലെയും ഔദ്യോഗികഭാഷ)
    • ഇനൂവിയാലുക്ടൺ (പ്രാദേശികം; നിയമപരമായി നോർത്ത്‌വെസ്റ്റ് ടെറിട്ടറീസിലെ ഔദ്യോഗികഭാഷ)
    • നോർത്ത് സ്ലേവീ (പ്രാദേശികം; നിയമപരമായി നോർത്ത്‌വെസ്റ്റ് ടെറിട്ടറീസിലെ ഔദ്യോഗികഭാഷ)
    • സൗത്ത് സ്ലേവീ (പ്രാദേശികം; നിയമപരമായി നോർത്ത്‌വെസ്റ്റ് ടെറിട്ടറീസിലെ ഔദ്യോഗികഭാഷ)
    • ട്ലിചോ (പ്രാദേശികം; നിയമപരമായി നോർത്ത്‌വെസ്റ്റ് ടെറിട്ടറീസിലെ ഔദ്യോഗികഭാഷ)
  •  ചിലി
    • ഔദ്യോഗികഭാഷകളില്ല. സ്പാനിഷ് പ്രായോഗികതലത്തിൽ ഔദ്യോഗികഭാഷയാണ്. (വിവിധ വംശങ്ങളുടെ ഭാഷകളും ഭാഷാഭേദങ്ങളും അവരുടെ മേഖലകളിൽ ഔദ്യോഗിക പദവി വഹിക്കുന്നു[22])
  •  China
    • സ്റ്റാൻഡേഡ് ചൈനീസ് (രാജ്യത്താകമാനം)
    • ബാലി (ഡാലി, ലാൻപിങ്, യുനാൻ എന്നീ പ്രവിശ്യകളിൽ)
    • ബ്ലാങ് (ഷുവാങ്‌ജിയാങ്, യുനാൻ എന്നീ പ്രവിശ്യകളിൽ)
    • ബോനാൻ (ജിഷിഷാൻ, ഗാൻസു എന്നീ പ്രവിശ്യകളിൽ)
    • കാന്റണീസ് (ഗുവാങ്‌ഡോങ് പ്രവിശ്യയിൽ ഫലത്തിൽ ഇതാണ് ഔദ്യോഗിക ഭാഷ; ഹോങ്ക് കോങിലെ ഔദ്യോഗിക ഭാഷ)
    • ഡൗർ (മോറിൻ ഡാവ, ഇന്നർ മംഗോളിയ; മെലിസി ഡൗർ ഡിസ്ട്രിക്റ്റ്, ഹെലിയോങ്‌ജിയാങ് എന്നിവിടങ്ങളിലെ ഔദ്യോഗികഭാഷ)
    • ഡെറുങ് (ഗോങ്ഷാൻ, യുനാൻ എന്നിവിടങ്ങളിൽ)
    • ഡോങ് (സാൻജിയാങ്, ഗുവാങ്‌സി; ക്വിയാൻഡോങ്നാൻ, യൂപിങ്, ഗുയിഷൗ; ജിങ്ഷൗ, ടോങ്ഡൗ, സിൻഹുവാങ്, ഷിജിയാങ്, ഹുനാൻ എന്നിവിടങ്ങളിൽ)
    • ഡോങ്സിയാങ് (സാന്റ) (ഡോങ്സിയാങ്, ജിഷിഷാൻ, ഗാൻസു എന്നിവിടങ്ങളിൽ)
    • എവെൻകി (എവെൻ‌ക് ഓട്ടോണമസ് ബാന്നർ, എവെൻക് എഥ്നിക് സുമു, ഇന്നർ മംഗോളിയ എന്നിവിടങ്ങളിൽ)
    • ഇംഗ്ലീഷ് (‌ഹോങ്ക് കോങിൽ)
    • ഗെലാവോ (ക്ലൗ) (ഡാവോഷെൻ, വൂചുവാൻ, ദ്വിഷൗ എന്നിവിടങ്ങളിൽ)
    • ഹാനി (ഹോൻഗ്‌ഹെ, ജിയാങ്‌ചെങ്, മോജിയാങ്, നിൻഗെർ, യുവാൻജിയാങ്, ഷെൻയുവാൻ, യു‌നാൻ)
    • ഹ്ലായി (ലി) (ബൈഷ, ബാവോടിങ്, ചാങ്‌ജിയാങ്, ലെഡോങ്, ലിങ്‌ഷൂയി, ക്വിയോങ്‌ഷോങ്, ഹൈനാൻ എന്നിവിടങ്ങളിൽ)
    • ഹ്മോങ് (മിയാവോ) (പെങ്ഷൂയി, സിയുഷാൻ, യൗ‌യാങ്, ചോങ്‌ക്വിങ്; ചെറ്റിയൻ, ലിയാങ്‌ഷൂയി, റോങ്‌ഷൂയി, ഗുവാങ്സി; ഡാവോഷെൻ, ഗുവാൻലിങ്, ദ്വിയാങ്‌ഡോങ്‌നാൻ, ക്വിയാന്നാൻ, ക്വിയാൻസിനാൻ, സോങ്ടാവോ, വൈനിംഗ്, വൂചുവാൻ, യിൻജിയാങ്, ഷെന്നിംഗ്, സിയുൻ, ഗ്വിഷൗ; ബാവോടിംഗ്, ക്വിയോൺഷോങ്, ഹൈനാൻ; എൻഷൂയി, ഹുബേയി; ചെങ്ബൂ, ജിയാങ്ഷൗ, മായാങ്, സിയാങ്സി, ഹുനാൻ; ജി‌ൻപിങ്, ലുക്വാൻ, പിങ്ബിയാൻ, വെൻഷാൻ, യുനാൻ എന്നിവിടങ്ങ‌ളിൽ)
    • ജിങ്‌ഫോ (കാച്ചിൻ) (ഡെഹോങ്, യൂനാൻ)
    • ജിനോ (ജിനുവോഷാൻ, യുനാൻ)
    • കസാഖ് (അക്സായി, ഗാൻസു; ബാർകോൾ, ഇലി, മോറി, സിൻജിയാങ്)
    • കിർഗിസ് (കിസിൽസു, സിൻജിയാങ്)
    • കൊറിയൻ (ചാങ്ബായി, യാൻബിയൻ, ജിലിൻ)
    • ലഹു (ലാൻകാങ്, മെൻഗ്ലിയാൻ, ഷുവാങ്‌ജിയാങ്, ഷെൻയുവാൻ, യുനാൻ)
    • ലിസു (സുഡിയൻ, വൈക്സി, യുനാൻ)
    • മാവോനാൻ (അനാൻ) (ഹുവാൻജിയാങ്, ഗുവാൻഗ്സി)
    • മം‌ഗോളിയൻ (സുബേയി, ഗാൻസു; വൈചാങ്, ഹെബേയി; ഡോർബോഡ്, ഹൈലോങ്‌ജിയാങ്; ഇനർ മംഗോളിയ; ക്വിയാൻ ഗോർലോസ്, ജിലിൻ; ഫൂക്സിൻ, ഹാർക്വിൻ, ലിയാവോണിംഗ്; ഹായിക്സി, ഹെനാൻ, ക്വിൻഘായി; ബേയിൻഗോളിൻ, ബോർട്ടാല, ഹോബോക്സർ, സിൻജിയാങ്)
    • മോൺഗൗർ (ഡാറ്റോങ്, ഹൂഷു, മിൻഹേ, ക്വിഘായി)
    • മോൺപ (ഗോംഗ്രി, ജിബ, ലെബുക്വെലെ, മാമ, പായിലോങ്, ടിബെറ്റ്)
    • മുലാം (ഗുഷായി, ലുവോചെങ്, ഗുവാങ്‌സി)
    • നാനായ് (ഹെഷെൻ) (ബചാ, ജിയേജിൻകൗ, സിപായി, ഹൈലോൻഗ്ജിയാങ്)
    • നാക്സി (നാഖി) (യൂലോങ്, യൂനാൻ)
    • എൻഗാകാങ് (അചാങ്) (ഹൂസ, ജിയുബിയാവോ, നാങ്‌സോങ്, യുനാൻ)
    • നു (ഗോങ്‌ഷാൻ, യൂനാൻ; ഇതൊരു പ്രത്യേക ഭാഷയല്ല)
    • ന്യൂസൗ (യി) (വൈനിംഗ്, ഗ്വിഷൗ; എബിയൻ, ലിയാങ്ഷാൻ, മാബിയൻ, സിച്ചുവാൻ; ചുക്സിയോങ്, എഷാൻ, ഹോങ്ഹേ, ജിയാങ്ചെങ്, ജിങ്ഡോങ്, ജിൻഗ്ഗു, ലുക്വുവാൻ, നാൻജിയാൻ, നിൻഗർ, നിൻഗ്‌ലാങ്, ഷിലിൻ, വൈഷാൻ, സിൻപിങ്, യാങ്‌ബി, യുവാൻജിയാങ്, ഷെൻയുവാൻ, യുനാൻ)
    • ഓറോക്വെൻ (ഗ്രേറ്റർ ഖിൻഗാൻ, ഓറോക്വിൻ ഷിബാഷാൻ, ഇന്നർ മംഗോളിയ)
    • പലൗങ് (ഡെ'ആങ്) (സാന്റൈഷാൻ, യുനാൻ)
    • പോർച്ചുഗീസ് (മകാവു)
    • പ്യൂമി (ലാൻപിങ്, യുനാൻ)
    • റഷ്യൻ (ഷിവേയി, ഇന്നർ മംഗോളിയ)
    • ‌ക്വിയാൻജിക് (ബൈച്ചുവാൻ, എൻഗാവ, സിച്ചുവാൻ)
    • സലാർ (ജിഷിഷാൻ, ഗാൻസു; സുൺഹുവ, ക്വിൻഘായി)
    • സരികോളി (താജിക്) (തഷ്കുർഗാൻ, സിൻജിയാങ്)
    • ഷെ (ജിൻഗ്നിങ്, ഷെജിയാങ്)
    • സുയി (സാൻഡു, ഗ്വിഷൗ)
    • ടാട്ടർ (ഡാൻക്വാൻ, സിൻജിയാങ്)
    • ടിബറ്റൻ (ഗനാൻ, ടിയാൻഷു, ഗാൻസു; ഗുവോലൗ, ഹൈബേയി, ഹൈനാൻ, ഹൈക്സി, ഹുവാൻഗ്നാൻ, യൂഷു, ക്വിൻഘായി; ഗാർസെ, മ്യൂളി, എൻഗാവ, സിച്ചുവാൻ; ടിബറ്റ്; ഡിക്വിങ്, യുനാൻ)
    • ടുജിയ (പെങ്ഷൂയി, ഷിസു, സിയുഷാൻ, യൗയാങ്, ചോങ്‌ക്വിങ്; യാൻഹേ, യിൻജിയാങ്, ഗ്വിഷൗ; ചാങ്‌യാങ്, എൻഷി, വൂഫെങ്, ഹുബേയി; സിയാങ്‌സി, ഹുനാൻ)
    • ഉസ്ബെക്ക് (ഡാ'നാൻ'ഗൗ, സിൻജിയാങ്)
    • യൂഘുർ (സിൻജിയാങ്)
    • വാ (കാൻഗ്യുവാൻ, ഗെൻഗ്മ, മെൻഗ്ലിയൻ, ഷുവാങ്‌ജിയാങ്, സിമെങ്, യുനാൻ)
    • വിയറ്റ്നാമീസ് (ജിൻപിങ്, ജിയാങ്സി)
    • സിബെ (ക്വാപ്‌കൽ, സിൻജിയാങ്)
    • യൂഗുർ (വെസ്റ്റേൺ, ഈസ്റ്റേൺ) (സുനാൻ, ഗാൻസു)
    • ഷുവാങ് (ലിയാൻഷാൻ, ഗുവാങ്‌ഡോങ്; ഗുവാങ്സി; വെൻഷാൻ, യുനാൻ)
  •  കൊളംബിയ
    • സ്പാനിഷ് (വിവിധ വർഗ്ഗങ്ങളുടെ ഭാഷകൾക്കും ഭാഷാഭേദങ്ങൾക്കും അതത് മേഖലകളിൽ ഔദ്യോഗിക പദവിയുണ്ട്[23])
  •  Republic of the Congo
    • ഫ്രഞ്ച്
    • ലിൻഗാല (ദേശീയഭാഷ)
    • മുനുകുടാബ (ദേശീയഭാഷ)

D

E

  •  Ecuador
    • സ്പാനിഷ് (രാജ്യവ്യാപകമായ ഔദ്യോഗികഭാഷ)
    • ക്വെചുവ (വിവിധ സംസ്കാരങ്ങളുടെ സമ്പർക്കത്തിനായുള്ള ഔദ്യോഗികഭാഷ), പുരാതന ഭാഷകൾ അവരുടെ മേഖലകളിൽ ഔദ്യോഗിക പദവിയുള്ളവയാണ്.[28]
    • കിച്ച്‌വ (ഔദ്യോഗിക ന്യൂനപക്ഷഭാഷ)[28]
    • ഷുവർ (ഔദ്യോഗിക ന്യൂനപക്ഷഭാഷ)[28]
  •  ഈജിപ്റ്റ്
  •  Eritrea
    • അറബിക് (പ്രായോഗിക ഉപയോഗത്തിനുള്ള ഭാഷ)
    • ടൈഗ്രിന്യ (പ്രായോഗിക ഉപയോഗത്തിനുള്ള ഭാഷ)
    • ഇംഗ്ലീഷ് (ഔദ്യോഗികഭാഷ)
  •  Estonia
    • എസ്തോണിയൻ (ദേശവ്യാപകമായ ഔദ്യോഗികഭാഷ)
    • റഷ്യൻ (വസ്തുതാപരമായി ന്യൂനപക്ഷ ഭാഷ)

F

  •  ഫിൻലാൻ്റ്
    • ഫിന്നിഷ് (ദേശീയഭാഷ, അലാന്ദ് ദ്വീപുകൾ, വൻകരയിലെ മൂന്ന് മുനിസിപ്പാലിറ്റികൾ എന്നിവയൊഴികെയുള്ളയിടങ്ങളിൽ ഇത് ഔദ്യോഗികഭാഷയാണ്)
    • സ്വീഡിഷ് (ദേശീയഭാഷ, വൻകരയിലെ 33 മുനിസിപ്പാലിറ്റികളിൽ ഔദ്യോഗികഭാഷ (മിക്കവയിലും രണ്ടു ഭാഷകൾ ഉപയോഗിക്കപ്പെടുന്നു). അലാന്ദ് ദ്വീപുകളിലെ (ഒറ്റഭാഷ) ഔദ്യോഗികഭാഷ)
    • സാമി (എനോൺടെകിയോ, ഇനാറി, സോഡാൻകൈല, ഉട്സ്ജോകി എന്നിവിടങ്ങളിലെ ഔദ്യോഗികഭാഷ)
  •  ഫ്രാൻസ് ആൻഡ് ഓവർസീസ് ഡിപ്പാർട്ട്മെന്റ്സ് ആൻഡ് ടെറിട്ടറീസ് (ഫ്രാൻസിലെ ഭാഷകളും ഫ്രാൻസിലെ ഭാഷാനയവും)[29]
    • ഫ്രഞ്ച് (രാജ്യമാസകലം) (ഫ്രഞ്ച് ഭരണഘടനയനുസരിച്ചുള്ള ഏക ഔദ്യോഗിക ഭാഷ)

G

  •  Gabon
    • ഫ്രഞ്ച്
  •  Gambia
    • ഇംഗ്ലീഷ്
  •  Germany
    • ജർമൻ (nationwide; official)[30]
    • ഡാനിഷ് (ഷ്ലെസ്‌വിഗ്-ഹോൾസ്റ്റീൻ) (ന്യൂനപക്ഷഭാഷ)
    • ലോവർ സെർബിയൻ (Brandenburg) (ന്യൂനപക്ഷഭാഷ)
    • നോർത്ത് ഫ്രിസിയൻ (Schleswig-Holstein) (ന്യൂനപക്ഷഭാഷ)
    • റോമാനി (രാജ്യമൊട്ടാകെ)[31] (ന്യൂനപക്ഷഭാഷ)
    • സാട്ടർലാന്റ് ഫ്രിസിയൻ (ലോവർ സാക്സണിയിൽ) (ന്യൂനപക്ഷഭാഷ)
    • അപ്പർ സെർബിയൻ (സാക്സണിയിൽ) (ന്യൂനപക്ഷഭാഷ)
    • ജർമൻ ആംഗ്യഭാഷ (§6 Behindertengleichstellungsgesetz)
  •  ഘാന
    • ഇംഗ്ലീഷ് (രാജ്യമൊട്ടാകെ; ഔദ്യോഗികഭാഷ)
    • അൻഡാൻഗ്മെ (ഗ്രേറ്റർ അക്ക്ര)
    • ഡെഗാരെ (അപ്പർ വെസ്റ്റ് റീജിയൺ)
    • ഡാങ്‌ബാനി (നോർത്തേൺ റീജിയൺ)
    • ഐവ് (വോൾട്ട പ്രദേശം)
    • ഗാ (ഗ്രേറ്റർ അക്ക്ര)
    • ഗോൺജ (വടക്കൻ പ്രദേശം)
    • കാസെം (അപ്പർ ഈസ്റ്റ് റീജിയൺ)
    • എൻസെമ (വെസ്റ്റേൺ റീജിയൺ)
    • ട്വി (അകുവപെം, അക്യെം, അഷാന്റി, ഫന്റേക്വ, ഫന്റേ, ക്വാഹു)
  •  Guinea
    • ഫ്രഞ്ച്
    • ഫ്യൂല (ദേശീയഭാഷ)
    • മാനി‌ൻക (ദേശീയഭാഷ)
    • സുസു (ദേശീയഭാഷ)
  •  Guyana
    • ഇംഗ്ലീഷ് (ഔദ്യോഗികഭാഷl)
    • ഗയാനീസ് ക്രിയോൾ (ദേശീയഭാഷ)

H

  •  Honduras
    • സ്പാനിഷ് (ഔദ്യോഗികഭാഷ)
    • ഗാറിഫ്യൂണ (വടക്കൻ കരീബിയൻ തീരത്ത്)
    • ഇംഗ്ലീഷ് (ബേ ദ്വീപുകളിൽ)
    • മിസ്കിറ്റോ (കിഴക്കൻ ഹോണ്ടുറാസിൽ)
  •  ഹംഗറി
    • ഹങ്കേറിയൻ (ഔദ്യോഗികഭാഷ)[32]
    • ക്രോയേഷ്യൻ (ന്യൂനപക്ഷഭാഷ)[33]
    • ജർമൻ (ന്യൂനപക്ഷഭാഷ)[33]
    • റൊമാനിയൻ (ന്യൂനപക്ഷഭാഷ)[33]
    • സെർബിയൻ (ന്യൂനപക്ഷഭാഷ)[33]
    • സ്ലോവാക് (ന്യൂനപക്ഷഭാഷ)[33]
    • സ്ലോവേനിയൻ (ന്യൂനപക്ഷഭാഷ)[33]

I

  •  Iraq
    • അറബി (രാജ്യമാകെ)
    • കുർദിഷ് (രാജ്യമാകെ)
    • അസീറിയൻ നിയോ അരമായ (അസീറിയൻ പ്രദേശങ്ങളിൽ)
    • ഇറാക്കി തുർക്ക്‌മാൻ (തുർക്ക്മാൻ പ്രദേശങ്ങളിൽ)
  •  അയർലണ്ട് (അയർലാന്റിലെ ഭാഷകൾ)[34]
    • ഇംഗ്ലീഷ് (ദേശീയഭാഷ; 99% ആൾക്കാരും സംസാരിക്കുന്നു)
    • ഐറിഷ് (ദേശീയഭാഷ; 0.5% ആൾക്കാർ സംസാരിക്കുന്നു)
  •  ഇറ്റലി (ഇറ്റലിയിലെ ഭാഷകൾ)
    • ഇറ്റാലിയൻ (രാജ്യമാകെ; ഔദ്യോഗികഭാഷ)
    • ഫ്രഞ്ച് (അയോസ്റ്റ താഴ്വാരത്തിൽ ഔദ്യോഗികഭാഷ)
    • ജർമൻ (സൗത്ത് ടൈറോളിലെ ഔദ്യോഗികഭാഷകളിലൊന്ന്)
    • ലാഡിൻ (സൗത്ത് ടൈറോളിലെ ഔദ്യോഗികഭാഷകളിലൊന്ന്)
    • സ്ലോവീൻ (ട്രയസ്റ്റെ പ്രവിശ്യയിലേയും ഗോറീസിയ പ്രവിശ്യയിലേയും ഔദ്യോഗിക ഭാഷകളിലൊന്ന്)

J

K

L

  •  Luxembourg
    • ഫ്രഞ്ച്
    • ജർമൻ
    • ലക്സംബർഗിഷ് (ദേശീയഭാഷ)

M

  •  Macedonia
    • മാസഡോണിയൻ (രാജ്യമൊട്ടാകെ)
  •  Madagascar
    • ഫ്രഞ്ച് (ഔദ്യോഗികഭാഷ)
    • മെലഗാസി (ഔദ്യോഗികഭാഷയും ദേശീയഭാഷയും)
  •  Malawi
    • ചിച്ചെവ (ദേശീയഭാഷ)
    • ഇംഗ്ലീഷ് (ഔദ്യോഗികഭാഷ)
  •  മലേഷ്യ
    • മലേഷ്യൻ (ദേശീയഭാഷ)[39]
    • ഇംഗ്ലീഷ് (ചില ആവശ്യങ്ങൾക്ക് ഔദ്യോഗികഭാഷയായി ഉപയോഗിക്കുന്നു)[39]
  •  മാലി
    • ഫ്രഞ്ച്
    • തമസൈറ്റ് (അസവാദ് ജില്ല)
  •  Malta
    • മാൾട്ടീസ് (ദേശീയഭാഷ)
    • ഇംഗ്ലീഷ്
  •  Marshall Islands
    • ഇംഗ്ലീഷ്
    • മാർഷലീസ് (ദേശീയഭാഷ)
  •  മൗറീഷ്യസ്
    • ഇംഗ്ലീഷ് (ഔദ്യോഗികഭാഷ)
    • ഫ്രഞ്ച് (ദേശീയഭാഷ)
  •  മെക്സിക്കോ
    • രാജ്യവ്യാപകമായി ഔദ്യോഗികഭാഷകളൊന്നുമില്ല, പ്രായോഗികമായി സ്പാനിഷാണ് ഔദ്യോഗികഭാഷ‌യെങ്കിലും നിയമപരമായി ഔദ്യോഗികഭാഷ നിർണ്ണയിച്ചിട്ടില്ല.
  •  Federated States of Micronesia
    • ഇംഗ്ലീഷ് (കോസ്രേ ഒഴികെയുള്ള ഇട‌ങ്ങളിൽ ഉപയോഗിക്കുന്നു. കോസ്രേയിൽ ഭരണഘടനാപരമായ സംരക്ഷനയു‌ള്ള അസോസിയേറ്റ് പദവി ഇംഗ്ലീഷിനുണ്ട്)
    • ചൂകീസ് (ചൂക് സ്റ്റേറ്റിൽ)
    • കോസ്രിയൻ (കോസ്രേയിൽ)
    • പോഹ്ൻപെയൻ (പോഹ്ൻപൈയിൽ)
    • യുളിത്തിയൻ (‌യാപ്)
    • യാപീസ് (യാപ്)
  •  മൊണ്ടിനെഗ്രോ
    • മോണ്ടെനെഗ്രിൻ (ദേശീയഭാഷ)
    • അൽബേനിയൻ (അൾസിൻജ്, അൽബേനിയുമായുള്ള കിഴക്കൻ അതിർത്തിക്കടുത്ത്)
    • ബോസ്നിയൻ (രാജ്യത്തിന്റെ വടക്കുഭാഗത്ത് പ്രാദേശികഭാഷ)
    • ക്രോയേഷ്യൻ (ടിവെറ്റിൽ, കോട്ടോർ കടലിടുക്ക് പ്രദേശത്ത്)
    • സെർബിയൻ (ഹെർസെഗ് നോവിയിൽ)

N

  •  നെതർലൻ്റ്സ്
    • ഡച്ച് (പ്രായോഗികതലത്തിൽ രാജ്യത്താകമാനം)
    • വെസ്റ്റ് ഫ്രിസിയൻ (ഫ്രൈസ്‌ലാന്റിൽ)
    • ലിംബർഗിഷ് (പ്രാദേശികഭാഷ)
    • ലോ സാക്സൺ (പ്രാദേശികഭാഷ)
    • പാപിയമെന്റോ (അരൂബ, കുറകാവോ ബോണൈർ)
    • ഇംഗ്ലീഷ് (സിന്റ് മാർട്ടൻ, സിന്റ് യൂസ്റ്റാഷ്യസ്, സാബ എന്നിവിടങ്ങളിൽ)
  •  നൈജർ
    • ഫ്രഞ്ച്
    • ഹൗസ (ദേശീയഭാഷ)
    • ഫൾഫൾഡേ (ദേശീയഭാഷ)
    • ഗൾമാൻസിമ (ദേശീയഭാഷ)
    • കൗണൂരി (ദേശീയഭാഷ)
    • സർമ (ദേശീയഭാഷ)
    • ടാമസൈറ്റ് (ദേശീയഭാഷ)
  •  നൈജീരിയ
    • ഇംഗ്ലീഷ് (ഔദ്യോഗികഭാഷ)
    • ഹൗസ (ദേശീയഭാഷ)
    • യൊരൂബ (ദേശീയഭാഷ)
    • ഇഗ്ബോ (ദേശീയഭാഷ)
  •  നോർവേ (നോർവേയിലെ ഭാഷകൾ)
    • നോർവീജിയൻ (രാജ്യത്താകമാനം) (ബോക്‌മാൽ, നൈനോർസ്ക് എന്നിവ ഔദ്യോഗിക രൂപങ്ങളാണ്. മുനിസിപ്പാലിറ്റികൾ ഇവയിലൊന്ന് തിരഞ്ഞെടുക്കുകയോ നിഷ്പക്ഷനിലപാടെടുക്കുകയോ ചെയ്യും)
    • സാമി (എൻഗെർഡാ‌ൽ മുതൽ റഷ്യൻ അതിർത്തി വരെയുള്ള വലിയ പ്രദേശത്തെ പ്രാദേസികഭാഷ. കൗടോകൈനോ, കറാസ്ജോക്, ഗൈവുയോട്ന - കഫ്ജോർഡ്, നെസ്സെബി, പോർസാങ്കർ, ടാന, ടൈസ്ഫോർഡ്, സ്നാസ എന്നിവിടങ്ങളിൽ ഔദ്യോഗിക ഭരണഭാഷ)
    • ക്വെൻ (national minority language, administrative language in പോർസാങ്കറിൽ ഭരണഭാഷയും ദേശീയതലത്തിൽ ന്യൂനപക്ഷഭാഷയും)
    • റോമാനി (ദേശീയതലത്തിൽ ന്യൂനപക്ഷഭാഷ)
    • സ്കാൻഡോറോമാനി (ദേശീയതലത്തിൽ ന്യൂനപക്ഷഭാഷ)

O

P

  •  Palau
    • ഇംഗ്ലീഷ് (രാജ്യത്താകെ)
    • പലാവുവൻ (രാജ്യത്താകെ)
    • സോൺസോറോലീസ് (സോൺസോറോളിൽ)
    • ടോബിയൻ (ഹറ്റോ‌ഹോബൈയിൽ)
    • ജപ്പാനീസ് (അൻഗൗറിൽ)
  •  പെറു
    • സ്പാനിഷ് (ഔദ്യോഗികഭാഷ)
    • അയ്മാര (ഔദ്യോഗികഭാഷകളിലൊന്ന്)
    • ക്വെചുവ (ഔദ്യോഗികഭാഷകളിലൊന്ന്)
    • എല്ലാ പ്രദേശത്തും ഭൂരിപക്ഷം ആൾക്കാർ സംസാരിക്കുന്ന നാട്ടുഭാഷകൾക്ക് ഔദ്യോഗിക അംഗീകാരമുണ്ട്
  •  ഫിലിപ്പീൻസ്
    • ഫിലിപ്പിനോ (രാജ്യത്താകമാനം) (ദേശീയഭാഷ)
    • ഇംഗ്ലീഷ് (രാജ്യത്താകെ)
    • സ്പാനിഷ് (രാജ്യത്താകെ "വോളണ്ടറി ആൻഡ് ഓപ്ഷണൽ" പദവിയുണ്ട്)
    • അറബി (രാജ്യത്താകെ "വോളണ്ടറി ആൻഡ് ഓപ്ഷണൽ" പദവിയുണ്ട്)
    • ബികോൾ സെൻട്രൽ (ലുസോൺ പ്രവിശ്യയിൽ അധിക ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുണ്ട്)
    • സെബുവാനോ (വിസയാസ്, മിൻഡാനാവോ എന്നിവിടങ്ങളിൽ അധിക ഔദ്യോഗികഭാഷയായി അംഗീകരിച്ചിട്ടുണ്ട്)
    • ചവാൻകാനോ (ബസിലിയൻ, സംബോവൻക ഉപദ്വീപ് എന്നിവിടങ്ങളിൽ അധിക ഔദ്യോഗികഭാഷ)
    • ഹിലിഗയ്‌നോൺ (വിസയാസ്, മിൻഡനാവോ എന്നിവിടങ്ങളിൽ അധിക ഔദ്യോഗികഭാഷ)
    • ഇലോകാനോ (ലൂസോണിൽ അധിക ഔദ്യോഗികഭാഷ)
    • കപാംപൻഗൻ (ലൂസോണിൽ അധിക ഔദ്യോഗികഭാഷ)
    • കിനറേ-എ (വിസായാസിൽ അധിക ഔദ്യോഗികഭാഷ)
    • മരാനാവോ (മിൻഡനാവോയിൽ അധിക ഔദ്യോഗികഭാഷ)])
    • മഗൂയിൻഡനാവോ (മിൻഡനാവോയിൽ അധിക ഔദ്യോഗികഭാഷ)
    • പാൻഗസിനാൻ (ലൂസോണിൽ അധിക ഔദ്യോഗികഭാഷ)
    • ടാഗലോഗ് (ലൂസോണിൽ അധിക ഔദ്യോഗികഭാഷ)
    • ടൗസഗ് (മിൻഡനാവോയിൽ അധിക ഔദ്യോഗികഭാഷ)
    • വാറേ-വാറേ (വിസായാസിൽ അധിക ഔദ്യോഗികഭാഷ)
  •  പോളണ്ട്
    • Polish (രാജ്യത്തെ ഏക ഔദ്യോഗികഭാഷ)
    • Kashubian (പോമറേനിയൻ വോയിവോഡെഷിപ്പിൽ അംഗീകരിച്ച പ്രാദേശിക ഭാഷയും അധിക ഭാഷയും)
    • ജർമൻ (ഓപോൾ വോയ്‌വോഡെഷിപ്പിൽ ന്യൂനപക്ഷഭാഷയും അധികഭാഷയും)
    • ലിത്വേനിയൻ (പൺസ്ക് കമ്യൂൺ, പോഡ്ലാസ്കീ വോയ്‌വോഡ്ഷിപ്പ് എന്നിവിടങ്ങളിൽ ന്യൂനപക്ഷഭാഷയും അധിക ഭാഷയും)
    • ബെലാറൂസിയൻ (ഹജ്നോവ്ക കമ്യൂൺ, പോഡ്ലാസ്കി വോയിവോഡെഷിപ് എന്നിവിടങ്ങളിൽ ന്യൂനപക്ഷഭാഷയും അധികഭാഷയും)

Q

R

  •  Rwanda
    • ഇംഗ്ലീഷ്
    • ഫ്രഞ്ച്
    • കിന്യാർവാൻഡ

S

  •  Samoa
    • ഇംഗ്ലീഷ് (ഔദ്യോഗികഭാഷ)
    • സമോവൻ (ദേശീയഭാഷ)
  •  Senegal
    • ഫ്രഞ്ച്
    • ജോള-ഫോഗ്നി (ദേശീയഭാഷ)
    • മൻഡിൻക (ദേശീയഭാഷ)
    • പുലാർ (ദേശീയഭാഷ)
    • സെറെർ (ദേശീയഭാഷ)
    • വോളോഫ് (ദേശീയഭാഷ)
  •  സെർബിയ
    • സെർബിയൻ (രാജ്യത്താകെ)
    • അൽബേനിയൻ (തെക്കൻ സെർബിയയിലെ ചില മുനിസിപ്പാലിറ്റികൾ, പ്രെസെവോ, ബുജാനോവാക്, മെഡ്വെദ എന്നിവിടങ്ങളിൽ)
    • ബോസ്നിയാക് (സാൻഡ്‌സാക്കിലെ മുനിസിപ്പാലിറ്റികളിൽ)
    • ക്രോയേഷ്യൻ (വോജ്‌വോഡിനയിൽ)
    • ഹങ്കേറിയൻ (വോജ്‌വോഡിനയിൽ)
    • റോമേനിയൻ (വോജ്‌വോഡിനയിൽ)
    • റൂസിൻ (വോജ്‌വോഡിനയിൽ)
    • സ്ലോവാക് (വോജ്‌വോഡിനയിൽ)
  •  Seychelles
    • ഇംഗ്ലീഷ്
    • ഫ്രഞ്ച്
    • സെയ്ഷെലോയ്സ് ക്രിയോൾ
  •  Slovenia
    • സ്ലോവേൻ (രാജ്യത്താകെ)
    • ഹങ്കേറിയൻ (ഡോബ്രോവ്‌നിക്ക്, ഹോഡോസ്, ലെൻഡാവ എന്നിവിടങ്ങളിൽ ന്യൂനപക്ഷഭാഷ)
    • ഇറ്റാലിയൻ (ഇസോള, കോപെർ, പിറാൻ എന്നിവിടങ്ങളിൽ ന്യൂനപക്ഷഭാഷ)
    • ക്രോയേഷ്യൻ (മെറ്റ്‌ലിക, ബ്രെസൈസ് എന്നിവിടങ്ങളിൽ ന്യൂനപക്ഷഭാഷ)
(11 ഭാഷകളും രാജ്യത്താകമാനം ഔദ്യോഗികഭാഷകളാണ്)
  •  സ്പെയിൻ
    • സ്പാനിഷ് (രാജ്യമാകെ)
    • കാറ്റലൻ (ബേലറിക് ദ്വീപുകൾ, കാറ്റലോണിയ, വാലെൻസിയ എന്നിവിടങ്ങളിൽ)
    • ഗലീസിയൻ (ഗലീസിയയിൽ)
    • ബാസ്‌ക്വ് (ബാസ്ക് കൺട്രിയിലും നവാറെയിലും)
    • അസ്റ്റൂറിയൻ (അസ്റ്റൂറിയാസിലെ അംഗീകരിക്കപ്പെട്ട ന്യൂനപക്ഷഭാഷ)
    • ഓക്സിറ്റാൻ (കാറ്റലോണിയയിൽ)
  •  Swaziland
    • ഇംഗ്ലീഷ്
    • സ്വാസി
  •  സ്വീഡൻ
    • സ്വീഡിഷ്
    • ഫിന്നിഷ് (ഗാലിവേർ, ഹപരാൻഡ, കിരൂന, പജാല, ഓവർടോർണിയയും സമീപപ്രദേശങ്ങളും എന്നിവിടങ്ങളിൽ) (ന്യൂനപക്ഷഭാഷ)
    • മീൻകിയേലി (ഗാലിവേർ, ഹാപരാൻഡ, കിരൂന, പജാല, ഓവർടോർണിയയും പരിസരപ്രദേശങ്ങളും എന്നിവിടങ്ങളിൽ) (ന്യൂനപക്ഷഭാഷ)
    • റോമാനി (ചരിത്രപരമായ ന്യൂനപക്ഷ ഭാഷ)
    • സാമി (ആർജെപ്ലോഗ്, ഗാലിവേർ, ജോക്ക്‌മോക്ക്, കിറൂണ പരിസരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ) (ന്യൂനപക്ഷഭാഷ)
    • യിദ്ദിഷ് (ചരിത്രപരമായ ന്യൂനപക്ഷ ഭാഷ)
    • സ്വീഡിഷ് ആംഗ്യഭാഷ (ന്യൂനപക്ഷഭാഷ)
  •  സ്വിറ്റ്സർലാൻ്റ്
    • ജർമൻ (ആർഗൗ, അപ്പെൻസെൽ ഔസ്സർഹോഡൻ, അപ്പെൻസെൽ ഇന്നെർഹോഡെൻ, ബേസൽ-ലാൻഡ്ഷാഫ്റ്റ്, ബേസൽ-സ്റ്റാഡ്, ബേൺ, ഫ്രിബോർഗ്, ഗ്ലാരസ്, ഗ്രൗബൺഡൻ, ല്യൂസേൺ, നിഡ്‌വാൾഡൻ, ഓബ്‌വാൾഡെൻ, സെയിന്റ് ഗാലെൻ, ഷാഫ്‌ഹൗസെൻ, ഷ്വിസ്, സോളോതേൺ, തുർഗൗ, ഉറി, വാലൈ, സുഗ്, സൂറിക്ക് എന്നിവിടങ്ങളിൽ)
    • ഫ്രഞ്ച് (ബേൺ, ഫ്രിബോർഗ്, ജനീവ, ജൂറ, ന്യൂഷാറ്റൽ, വലൈ, വൗദ് എന്നിവിടങ്ങളിൽ)
    • ഇറ്റാലിയൻ (ടിസിനോ, ഗ്രൗബൺഡൻ) എന്നിവിടങ്ങളിൽ
    • റൊമാൻഷ് (ഗ്രൗബൺഡനിൽ)

T

  •  Tonga
    • ഇംഗ്ലീഷ്
    • ടോങ്കൻ (ദേശീയഭാഷ)
  •  Turkmenistan
    • തുർക്ക്‌മാൻ (ദേശീയഭാഷ)
    • റഷ്യൻ (വംശങ്ങൾക്കിടയിലെ ആശയവിനിമയത്തിന്)
  •  Tuvalu
    • ഇംഗ്ലീഷ്
    • തുവാലുവൻ (ദേശീയഭാഷ)

U

  •  യുണൈറ്റഡ് കിങ്ഡം, ‌ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറീസും ക്രൗൺ ഡിപ്പൻഡൻസീസും
    • യുനൈറ്റഡ് കിംഗ്ഡത്തിൽ "ഔദ്യോഗികഭാഷക‌ൾ" ഇല്ല - ഏതു ഭാഷയും ഇടപാടുകൾക്കും നിയമപരമായ ആവശ്യങ്ങൾക്കും ഉപയോഗിക്കാമെന്നാണ് ഇതിനർത്ഥം. ഏതു ഭാഷയിൽ തയ്യാറാക്കുകയാണെങ്കിലും ഒരു കരാറിനോ ഉടമ്പടിക്കോ നിയമസാധുതയുണ്ടാകും. സർവ്വസാധാരണമായി സംസാരിക്കുകയും എഴുതുകയും ചെയ്യുന്നത് ഇംഗ്ലീഷ്[43] ഭാഷയാണ്. പല പ്രാദേശിക ഭാഷകൾക്കും പ്രത്യേക നിയമ സാധുത നൽകപ്പെട്ടിട്ടുണ്ട്.
      • ഇംഗ്ലണ്ട്
      • ഇംഗ്ലണ്ടിൽ ഒരുമാതിരി എല്ലാ നിയമങ്ങളും ഇംഗ്ലീഷിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ചില പഴയ നിയമങ്ങൾ ലാറ്റിനിലാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്.
        • കോൺവെൽ
          • കോണിഷ്[44] സാംസ്കാരികപ്രാധാന്യമുള്ള ഭാഷയായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഇതിന് മറ്റു ഭാഷകളേക്കാൾ കൂടുതൽ "ഔദ്യോഗിക ഭാഷാസ്ഥാനം" നൽകപ്പെട്ടിട്ടില്ല.
      • നോർതേൺ അയർലന്റ്
      • സ്കോട്ട്‌ലാന്റ്
        • സ്കോട്ട്സ്
        • സ്കോട്ടിഷ് ഗേലിക്
      • വെയിൽസ്
        • വെൽഷ്
    • ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറീസ്
      • പിറ്റ്‌കൈൻ ദ്വീപുകൾ
        • പിറ്റ്‌കൈനീസ്
    • ക്രൗൺ ഡിപ്പൻഡൻസീസ്
  •  അമേരിക്കൻ ഐക്യനാടുകൾ
    • രാജ്യമൊട്ടാകെ ഔദ്യോഗികഭാഷയില്ല. ഇംഗ്ലീഷാണ് പ്രായോഗികതലത്തിൽ ഔദ്യോഗികഭാഷയെങ്കിലും ഇതിന് ഫെഡറൽ തലത്തിൽ നിയമപ്രാബല്യമില്ല. അമേരിക്കയിൽ ഏറ്റവും കൂടുതലുപയോഗിക്കുന്ന രണ്ടാമത്തെ ഭാഷ സ്പാനിഷ് ആണ്. പല ഫോമുകളും രേഖകളും രണ്ടു ഭാഷയിലും അച്ചടിക്കാറുണ്ട്.
ഇതും കാണുക: അമേരിക്കൻ ഐക്യനാടുകളിലെ ഭാഷകൾ, ഇംഗ്ലീഷ്-ഒൺലി പ്രസ്ഥാനം

V

  •  Vanuatu
    • ബിസ്മാല (ദേശീയഭാഷ)
    • ഇംഗ്ലീഷ്
    • ഫ്രഞ്ച്
  •  Vatican City
    • ഇറ്റാലിയൻ (പ്രായോഗികമായി—വത്തിക്കാൻ സിറ്റിയിലെ ഭാഷകൾ കാണുക).

Y

Z

  •  Zambia
    • ഇംഗ്ലീഷ്
(ഏറ്റവും വ്യാപകമായി സംസാരിക്കുന്ന ഭാഷകൾ ഇംഗ്ലീഷ്, ഷോണ, എൻഡെബെലെ എന്നിവയാണ്)

ഭാഗിക അംഗീകാരം മാത്രമുള്ള രാജ്യങ്ങൾ

  •  Abkhazia
    • അബ്ഘാസിയൻ
    • Russian
  •  Somaliland
    • സൊമാലിയൻ
    • അറബി
    • ഇംഗ്ലീഷ്
  •  Taiwan
    • ചൈനീസ്
    • തായ്‌വാനീസ് (അംഗീകരിക്കപ്പെട്ട പ്രാദേശികഭാഷ)[52]
  •  Transnistria
    • മോൾഡാവിയൻ
    • റഷ്യൻ
    • ഉക്രൈനിയൻ

അവലംബങ്ങളും അടിക്കുറിപ്പുകളും

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്