വൈദ്യുതപ്രതിരോധം

പ്രതിരോധം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പ്രതിരോധം (വിവക്ഷകൾ) എന്ന താൾ കാണുക.പ്രതിരോധം (വിവക്ഷകൾ)

വൈദ്യുത പ്രതിരോധം (ആംഗലേയം: Electrical resistance), വൈദ്യുതധാരയുടെ പ്രവാഹത്തിനെ ചെറുക്കുന്ന ഗുണം.അതിചാലകങ്ങൾ ഒഴിച്ചുള്ള എല്ലാ വൈദ്യുതചാലകങ്ങളും വൈദ്യുതധാരാപ്രവാഹത്തിനെ വ്യത്യസ്ത അളവിൽ പ്രതിരോധിക്കുന്നു, അങ്ങനെ വസ്തു ചൂടുപിടിക്കുന്നു. അതായത് പ്രവഹിക്കുന്ന വൈദ്യുതോർജ്ജം താപോർജ്ജമായി മാറ്റപ്പെടുന്നു. നല്ല ചാലകങ്ങളിൽ പ്രതിരോധം വളരെ കുറവായിരിക്കും. വൈദ്യുതചാലകങ്ങളുടെ പ്രതിരോധം പൂജ്യമാവുന്ന അവസ്ഥയ്ക്ക് അതിചാലകത എന്ന് പറയുന്നു.

ഇലക്ട്രോണിക് സർക്യൂട്ടുകളിൽ ഉപയോഗിക്കുന്ന രോധം (ആംഗലേയം: Resistor). ഇതിന്റെ പ്രതിരോധം 75Ω ആണ്. പ്രതിരോധത്തിന്റെ മാത്ര നിറങ്ങളുടെ നാടകളായിട്ടാണ് ഇത്തരം രോധങ്ങളിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ അറിയാൻ കളർ കോഡിങ്ങ് എന്ന താൾ കാണുക.

പ്രതിരോധത്തിന്റെ മാത്ര അളക്കുന്നതിനുള്ള ഏകകമാണ് ഓം (ആംഗലേയം: ohm) (പ്രതീകം: Ω) . പൊട്ടൻഷ്യൽ വ്യത്യാസം, വൈദ്യുതധാര, പ്രതിരോധം എന്നിവ തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന നിയമമാണ് ഓമിന്റെ നിയമം (ആംഗലേയം: Ohm's law).

പ്രതിരോധത്തിന്റെ വിപരീതഗുണമാണ് ചാലകത(ആംഗലേയം: conductivity). ഇത് അളക്കുന്ന ഏകകമാണ് സീമൻസ്(ആംഗലേയം: siemens) അഥവാ മോ(ആംഗലേയം: mho).

ഇതും കാണുക

ചാലകത

പ്രതിരോധകം

കളർ കോഡിങ്ങ്

"https:https://www.search.com.vn/wiki/index.php?lang=ml&q=വൈദ്യുതപ്രതിരോധം&oldid=2016962" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: ജവഹർലാൽ നെഹ്രുപ്രധാന താൾകുട്ടികളുടെ ദിനം (ഇന്ത്യ)ശിശുദിനംപ്രത്യേകം:അന്വേഷണംകഥകളികൽപാത്തി രഥോത്സവംശ്രീനാരായണഗുരുപ്രമേഹംകുഞ്ചൻ നമ്പ്യാർമലയാളംവാരാഹികുമാരനാശാൻവൈക്കം മുഹമ്മദ് ബഷീർതുഞ്ചത്തെഴുത്തച്ഛൻമുകുന്ദ് വരദരാജൻകേരളംമഹാത്മാ ഗാന്ധിചെറുകഥഓട്ടൻ തുള്ളൽരാഹുൽ മാങ്കൂട്ടത്തിൽതെയ്യംഇന്ദിരാ ഗാന്ധിഎ.പി.ജെ. അബ്ദുൽ കലാംലൈംഗികബന്ധംകങ്കുവഇടശ്ശേരി ഗോവിന്ദൻ നായർരവി ഡി.സി.വള്ളത്തോൾ നാരായണമേനോൻചെറുശ്ശേരികേരളീയ കലകൾമാലിന്യ സംസ്ക്കരണംഇന്ത്യതുള്ളൽ സാഹിത്യംഇന്ത്യയുടെ ഭരണഘടനചങ്ങമ്പുഴ കൃഷ്ണപിള്ളമോഹിനിയാട്ടംശിവകാർത്തികേയൻശബരിമല ധർമ്മശാസ്താക്ഷേത്രം