സ്പോട്ടിഫൈ

സ്വീഡിഷ് മ്യൂസിക് സ്ട്രീമിങ് സേവനം

സ്പോട്ടിഫൈ ടെക്നോളജി എസ് എ (/ ˈspɒtɪfaɪ /) ഒരു സ്വീഡിഷ് അന്താരാഷ്ട്ര മീഡിയ സേവനദാതാവാണ്. 2006 ൽ സ്ഥാപിതമായ കമ്പനിയുടെ പ്രധാന ബിസിനസ്സ്, റെക്കോർഡ് ലേബലുകളിൽ നിന്നും മീഡിയ കമ്പനികളിൽ നിന്നും ഡി‌ആർ‌എം പരിരക്ഷിത പാട്ടുകൾ, വീഡിയോകൾ, പോഡ്‌കാസ്റ്റുകൾ എന്നിവ സ്ട്രീമിങ് സേവനത്തിലൂടെ വിതരണം ചെയ്യലാണ്. ഒരു ഫ്രീമിയം സേവനമെന്ന നിലയിൽ, സ്പോട്ടിഫൈയുടെ അടിസ്ഥാന സേവനങ്ങൾ സൗജന്യമാണ്, എന്നാൽ പരസ്യങ്ങൾ ഉണ്ടാവും. അതേസമയം പണമടച്ചു വരിക്കാരാവുന്നവർക്ക് പരസ്യങ്ങൾ ഇല്ലാത്ത, മികച്ച നിലവാരമുള്ള ഓഡിയോ സ്ട്രീമിങ് സേവനവും ലഭിക്കും.

സ്പോട്ടിഫൈ
Spotify Logo
Screenshot
Type of businessPublic
Traded asNYSE: SPOT
സ്ഥാപിതംഏപ്രിൽ 23, 2006; 17 വർഷങ്ങൾക്ക് മുമ്പ് (2006-04-23)
ആസ്ഥാനം
Legal: Luxembourg, Luxembourg
Operational: Stockholm, Sweden
മാതൃരാജ്യംSweden
No. of locations
20[1]
സ്ഥാപകൻ(ർ)
  • Daniel Ek
  • Martin Lorentzon
പ്രധാന ആളുകൾDaniel Ek (Chairman & CEO)
വ്യവസായ തരംStreaming on-demand media
വരുമാനംIncrease €5.259 billion (2018)[2]
Net incomeIncrease -€78 million (2018)[3]
ഉദ്യോഗസ്ഥർ3,651 (December 31, 2018)[4]
അനുബന്ധ കമ്പനികൾTencent Music (46.6%)
യുആർഎൽspotify.com
അലക്സ റാങ്ക്Increase 76 (November 2019)[5]
അംഗത്വംRequired
ഉപയോക്താക്കൾ248 million
(113 million paying)
ആരംഭിച്ചത്ഒക്ടോബർ 7, 2008; 15 വർഷങ്ങൾക്ക് മുമ്പ് (2008-10-07)

2008 ഒക്ടോബർ 7 ന് പ്രവർത്തനം ആരംഭിച്ച സ്പോട്ടിഫൈ 50 ദശലക്ഷത്തിലധികം ഗാനങ്ങൾ ലഭ്യമാക്കുന്നു. ആർട്ടിസ്റ്റ്, ആൽബം, പാട്ടിന്റെ തരം എന്നീ ഘടകങ്ങൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് പാട്ടുകൾ തിരയാനും, പ്ലേലിസ്റ്റുകൾ സൃഷ്ടിക്കാനും, പങ്കിടാനും കഴിയും. യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, ഏഷ്യയുടെയും ആഫ്രിക്കയുടെയും ചിലഭാഗങ്ങളിലും ഇപ്പോൾ സ്പോട്ടിഫൈയുടെ സേവനം ലഭ്യമാണ്. 2019 ഫെബ്രുവരി 26 ന് സ്പോട്ടിഫൈ ഇന്ത്യയിൽ സേവനം ആരംഭിച്ചു. വിൻഡോസ്, മാക് ഒഎസ്, ലിനക്സ് കമ്പ്യൂട്ടറുകൾ, ഐഒഎസ്, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ എന്നിവയുൾപ്പെടെ മിക്ക ആധുനിക ഉപകരണങ്ങളിലും സ്‌പോട്ടിഫൈ ലഭ്യമാണ്. 2019 ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം, കമ്പനിക്ക് പ്രതിമാസം 248 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ടായിരുന്നു, ഇതിൽ 113 ദശലക്ഷം പണമടച്ചുള്ള വരിക്കാരാണ്.

പരമ്പരാഗത മ്യൂസിക് വിപണിയിൽ നിന്ന് വ്യത്യസ്തമായി, ഒരു കലാകാരന്റെ പാട്ടുകൾ എത്രതവണ സ്ട്രീം ചെയ്തു എന്ന് അടിസ്ഥാനമാക്കി, ആൽബത്തിന്റെ വിതരണക്കാർക്ക് റോയൽറ്റി നൽകുകയാണ് സ്പോട്ടിഫൈ ചെയ്യുന്നത്. മൊത്തം വരുമാനത്തിന്റെ എഴുപതു ശതമാനവും അവർ വിതരണക്കാർക്ക് നൽകുന്നു വിതരണക്കാരാകട്ടെ അവരുടെ വ്യക്തിഗത കരാറുകളുടെ അടിസ്ഥാനത്തിൽ കലാകാരന്മാർക്ക് പണം നൽകുന്നു. ടെയ്‌ലർ സ്വിഫ്റ്റ്, തോം യോർക്ക് എന്നിവരടക്കം നിരവധി ഗായകരും, നിർമാതാക്കളും അവർക്ക് ന്യായമായ പ്രതിഫലം നൽകുന്നില്ല എന്ന കാരണത്താൽ സ്‌പോട്ടിഫിയെ വിമർശിച്ചിട്ടുണ്ട്. 2017 ൽ, ലൈസൻസ് കരാറുകൾ പുതുക്കുന്നതിന് ഭാഗമായി യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ്, മെർലിൻ നെറ്റ്‌വർക്ക് എന്നിവയുടെ ഭാഗമായ കലാകാർക്ക് അവരുടെ ആൽബങ്ങൾ കുറച്ചു കാലത്തേക്ക് പണമടച്ചുള്ള വരിക്കാർക്ക് മാത്രമായി വിതരണം ചെയ്യുമെന്ന് സ്പോട്ടിഫൈ പ്രഖ്യാപിച്ചു.

സ്പോട്ടിഫൈയുടെ അന്താരാഷ്ട്ര ആസ്ഥാനം സ്വീഡനിലെ സ്റ്റോക്ക്ഹോമിലാണ്, എന്നിരുന്നാലും ഓരോ പ്രദേശത്തിനും അതിന്റേതായ ആസ്ഥാനമുണ്ട്. ഫെബ്രുവരി 2018 മുതൽ, സ്പോട്ടിഫൈ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റുചെയ്തിട്ടുണ്ട്, കൂടാതെ 2018 സെപ്റ്റംബറിൽ കമ്പനി അതിന്റെ ന്യൂയോർക്ക് സിറ്റിയിലുള്ള ഓഫീസുകളെ 4 വേൾഡ് ട്രേഡ് സെന്ററിലേക്ക് മാറ്റി.

ലഭ്യത

സ്‌പോട്ടിഫൈ ലഭ്യമായ രാജ്യങ്ങളുടെ മാപ്പ്.

ലോകമെമ്പാടുമുള്ള 79 രാജ്യങ്ങളിൽ സ്പോട്ടിഫൈ നിലവിൽ ലഭ്യമാണ്.[6][7][8]

വിപുലീകരണ ചരിത്രം
തീയതിരാജ്യങ്ങൾ / പ്രദേശങ്ങൾഅവലംബം
7 ഒക്ടോബർ 2008
  • സ്വീഡൻ
  • ഫിൻ‌ലാൻ‌ഡ്
  • ഫ്രാൻസ്
  • നോർവേ
  • സ്പെയിൻ
[9]
10 ഫെബ്രുവരി 2009
  • യുണൈറ്റഡ് കിംഗ്ഡം
[10]
18 മെയ് 2010
  • നെതർലാന്റ്സ്
[11]
14 ജൂലൈ 2011
  • യുഎസ്
[12][13]
12 ഒക്ടോബർ 2011
  • ഡെൻമാർക്ക്
[14][15]
15 നവംബർ 2011
  • ഓസ്ട്രിയ
[16]
16 നവംബർ 2011
  • ബെൽജിയം
  • സ്വിറ്റ്സർലൻഡ്
[17]
13 മാർച്ച് 2012
  • ജർമ്മനി
[18]
22 മെയ് 2012
  • ഓസ്‌ട്രേലിയ
  • ന്യൂസീലൻഡ്
[19][20]
13 നവംബർ 2012
  • അൻഡോറ
  • അയർലൻഡ്
  • ലിച്ചെൻ‌സ്റ്റൈൻ
  • ലക്സംബർഗ്
  • മൊണാക്കോ
[21][22][23]
12 ഫെബ്രുവരി 2013
  • ഇറ്റലി
  • പോളണ്ട്
  • പോർച്ചുഗൽ
[24]
16 ഏപ്രിൽ 2013
  • എസ്റ്റോണിയ
  • ഹോങ്കോംഗ്
  • ഐസ്‌ലാന്റ്
  • ലാത്വിയ
  • ലിത്വാനിയ
  • മലേഷ്യ
  • മെക്സിക്കോ
  • സിംഗപ്പൂർ
[25][26]
24 സെപ്റ്റംബർ 2013
  • അർജന്റീന
  • ഗ്രീസ്
  • തായ്‌വാൻ
  • ടർക്കി
[27][28]
12 ഡിസംബർ 2013
  • ബൊളീവിയ
  • ബൾഗേറിയ
  • ചിലി
  • കൊളംബിയ
  • കോസ്റ്റാറിക്ക
  • സൈപ്രസ്
  • ചെക്ക് റിപ്പബ്ലിക്
  • ഡൊമിനിക്കന് റിപ്പബ്ലിക്ക്
  • ഇക്വഡോർ
  • എൽ സാൽവഡോർ
  • ഗ്വാട്ടിമാല
  • ഹോണ്ടുറാസ്
  • ഹംഗറി
  • മാൾട്ട
  • നിക്കരാഗ്വ
  • പനാമ
  • പരാഗ്വേ
  • പെറു
  • സ്ലൊവാക്യ
  • ഉറുഗ്വേ
[29][30]
8 ഏപ്രിൽ 2014
  • ഫിലിപ്പീൻസ്
[31]
28 മെയ് 2014
  • ബ്രസീൽ
[32]
30 സെപ്റ്റംബർ 2014
  • കാനഡ
[33]
30 മാർച്ച് 2016
  • ഇന്തോനേഷ്യ
[34]
29 സെപ്റ്റംബർ 2016
  • ജപ്പാൻ
[35]
22 ഓഗസ്റ്റ് 2017
  • തായ്ലൻഡ്
[36][37]
13 മാർച്ച് 2018
  • ഇസ്രായേൽ
  • റൊമാനിയ
  • ദക്ഷിണാഫ്രിക്ക
  • വിയറ്റ്നാം
[38]
13 നവംബർ 2018
  • അൾജീരിയ
  • ബഹ്‌റൈൻ
  • ഈജിപ്ത്
  • ജോർദാൻ
  • കുവൈറ്റ്
  • ലെബനൻ
  • മൊറോക്കോ
  • ഒമാൻ
  • പലസ്തീൻ
  • ഖത്തർ
  • സൗദി അറേബ്യ
  • ടുണീഷ്യ
  • യുണൈറ്റഡ് അറബ് എമിറേറ്റ്സ്
[39]
26 ഫെബ്രുവരി 2019
  • ഇന്ത്യ
[40]

അവലംബം

ബാഹ്യ കണ്ണികൾ


"https:https://www.search.com.vn/wiki/index.php?lang=ml&q=സ്പോട്ടിഫൈ&oldid=3984969" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്