അസ്സീറിയർ

മെസപ്പൊട്ടാമിയ മേഖലയിലെ തദ്ദേശീയ ക്രൈസ്തവ വംശീയസമൂഹം

പശ്ചിമേഷ്യയിലെ മെസപ്പൊട്ടാമിയ മേഖലയിൽ അധിവസിക്കുന്ന ഒരു തദ്ദേശീയ വംശീയ ജനവിഭാഗമാണ് അസ്സീറിയർ.[i][കുറിപ്പ് 1] ക്രി. മു. 2600ഓട് അടുത്ത് വടക്കൻ മെസപ്പൊട്ടാമിയായിൽ ഒരു നാഗരികത കെട്ടിപ്പൊക്കിയ അക്കാദിയൻ സാമ്രാജ്യം, സുമേറിയൻ സാമ്രാജ്യം മുതലായവയിൽ നിന്ന് ഒരുത്തിരിഞ്ഞ പുരാതന അസീറിയർ, ബാബിലോണിയർ എന്നിവരുടെ തുടർച്ച ഇവർ അവകാശപ്പെടുന്നു.[50][51] 'സുറിയാനിക്കാർ',[കുറിപ്പ് 2] 'കൽദായർ',[കുറിപ്പ് 3] അല്ലെങ്കിൽ 'അറമായർ'[കുറിപ്പ് 4] എന്ന് മതപരവും ഭൂമിശാസ്ത്രപരവും സാമുദായികവുമായി വിളിക്കപ്പെടാൻ ആഗ്രഹിക്കുന്ന അസീറിയരും ഉണ്ട്.[56][57]

അസ്സീറിയർ
സൂറായേ സുർയോയേ ആഥോറായേ
അസ്സീറിയൻ വംശജർ ഉപയോഗിക്കുന്ന പതാക
ലോകത്തെ അസ്സീറിയൻ സാന്നിധ്യം
Total population
3.35 ദശലക്ഷം[1][2][3][4][5][6][7]
Regions with significant populations
അസ്സീറിയൻ സ്വദേശം:സംഖ്യ മാറ്റങ്ങൾക്ക് വിധേയമാണ്
 ഇറാഖ്142,000–200,000[8][9]
 സിറിയ200,000–877,000 (സിറിയൻ ആഭ്യന്തരയുദ്ധത്തിന് മുമ്പ്)[10][11][12][13]
 തുർക്കി25,000[14]
 ഇറാൻ7,000–17,000[15]
അസ്സീറിയൻ പ്രവാസികൾ:സംഖ്യ മാറ്റങ്ങൾക്ക് വിധേയമാണ്
 അമേരിക്കൻ ഐക്യനാടുകൾ600,000[16][17][18]
 സ്വീഡൻ150,000[19]
 ജർമ്മനി70,000–100,000[20][21]
 ജോർദാൻ30,000–150,000[22][23]
 ഓസ്ട്രേലിയ61,000 (2020 est.)[24]
 ലെബനാൻ50,000[25]
 നെതർലൻഡ്സ്25,000–35,000[26]
 കാനഡ19,685[27]
 ഫ്രാൻസ്16,000[28]
 റഷ്യ14,000[29]
 ഗ്രീസ്6,000[30]
 അർമേനിയ2,769–6,000[31][32]
 ഓസ്ട്രിയ2,500–5,000[33][34]
 യുണൈറ്റഡ് കിങ്ഡം3,000–4,000[35]
 ജോർജ്ജിയ3,299[36][37]
 പലസ്തീൻ1,500–5,000[38][39]
 ഉക്രൈൻ3,143[40]
 ഇറ്റലി3,000[41]
 ന്യൂസിലാന്റ്1,497[42]
 ഇസ്രായേൽ1,000[43]
 ഡെൻമാർക്ക്700[44]
 കസാഖ്സ്ഥാൻ350[45]
Languages
നവീന അറമായ ഭാഷകൾ
(സൂറെത്, തുറോയോ),
സുറിയാനി (ആരാധനാക്രമപരം), അക്കാദിയൻ (പുരാതനകാലത്ത്), സുമേറിയൻ (പുരാതനകാലത്ത്)
Religion
പ്രമുഖമായും സുറിയാനി ക്രിസ്തീയത
ന്യൂനപക്ഷം പ്രൊട്ടസ്റ്റന്റ്‌ സഭകൾ, യഹൂദർ

ലോകത്തിലെ തുടർച്ചയായി സംസാരിക്കപ്പെടുന്തും എഴുതപ്പെടുന്നതുമായ ഏറ്റവും പുരാതനമായ ഭാഷകളിൽ ഒന്നായ അറമായ ഭാഷയുടെ അക്കാദിയൻ സ്വാധീനമുള്ള രൂപഭേദങ്ങളാണ് അസ്സീറിയരുടെ പ്രമുഖഭാഷ. [58][59][60][61]

അസ്സീറിയൻ ബാലൻ പരമ്പരാഗത വേഷത്തിൽ

ഏതാണ്ട് എല്ലാ അസ്സീറിയരും ക്രൈസ്തവരാണ്.[62] അതിൽ ഭൂരിഭാഗം പേരും കൽദായ, അന്ത്യോഖ്യൻ സുറിയാനി ആചാരക്രമങ്ങൾ പിന്തുടരുന്നു.[63][49] കൽദായ കത്തോലിക്കാ സഭ, കിഴക്കിന്റെ അസ്സീറിയൻ സഭ, സുറിയാനി ഓർത്തഡോക്സ് സഭ, സുറിയാനി കത്തോലിക്കാ സഭ, കിഴക്കിന്റെ പുരാതന സഭ എന്നിവയാണ് ഇവരുടെ പ്രധാന സഭാവിഭാഗങ്ങൾ.

ഇറാഖ്, തെക്കുകിഴക്കൻ തുർക്കി, വടക്കുപടിഞ്ഞാറൻ ഇറാൻ, വടക്കുകിഴക്കൻ സിറിയ എന്നിവ ഉൾപ്പെടുന്ന പുരാതന വടക്കൻ മെസപ്പെട്ടാമിയയും സാബ് നദികളുടെ തീരവുമാണ് ഇവരുടെ പരമ്പരാഗത അധിവാസമേഖല.[47] എന്നാൽ നിലവിൽ ആധുനിക അസീറിയർ ഭൂരിപക്ഷവും ലോകത്തിൻറെ മറ്റ് ഭാഗങ്ങളിലേക്ക് പ്രത്യേകിച്ച് വടക്കേ അമേരിക്ക, ഓസ്ട്രേലിയ, യൂറോപ്പ്, റഷ്യ, കോക്കസസ്, പ്രവാസികളായി കുടിയേറി പാർത്തിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ഒട്ടോമൻ സാമ്രാജ്യഭരണകൂടവും കുർദ്ദിഷ് ഗോത്രവിഭാഗങ്ങളും നടത്തിയ ഹക്കാറി കൂട്ടക്കൊലകൾ, ദിയാർബെകീർ കൂട്ടക്കൊലകൾ, ഒന്നാം ലോകമഹായുദ്ധകാലത്തെ അസ്സീറിയൻ വംശഹത്യ (അർമ്മേനിയൻ, ഗ്രീക്ക് വംശഹത്യകളോടൊപ്പം) എന്നിവയും ഇറാനിലെ ഇസ്ലാമിക വിപ്ലവം, ഇറാഖിലെ ബാഥി അധികാരകയറ്റം, 2003ൽ യു. എസ്. ന്റെ നേതൃത്വത്തിൽ സഖ്യസേന നടത്തിയ ഇറാഖ് അധിനിവേശം, 2011 മുതലുള്ള സിറിയൻ ആഭ്യന്തര യുദ്ധം തുടങ്ങി പിൽക്കാലത്ത് പ്രദേശത്ത് അരങ്ങേറിയ രാഷ്ട്രീയ വിപ്ലവങ്ങൾ, അരക്ഷിതാവസ്ഥ, ഇസ്‌ലാമിക മതമൗലികവാദപ്രവർത്തനങ്ങൾ എന്നിവയും ആണ് ഇതിന് കാരണമായത്. 2014-2017 കാലത്ത് പ്രദേശത്തെ പിടിച്ചുകുലുക്കിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ അക്രമങ്ങളും മതവംശീയ ഉന്മൂലനവും ഈ സംഭവപരമ്പരയിലെ ഏറ്റവും പുതിയ ഏടാണ്.[64][65][66][67][68]

അവലംബം

കുറിപ്പുകൾ

സൂചിക

പുസ്തകങ്ങൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=അസ്സീറിയർ&oldid=4013248" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്