കുർദ്

മദ്ധ്യപൂർവ്വദേശത്ത് വസിക്കുന്ന ഇറാനിയൻ വംശത്തിൽപ്പെട്ട ഒരു ജനവംശമാണ് കുർദുകൾ അഥവാ കുർദിഷ് ജനത (കുർദിഷ്: کورد കുർദ്).[30] ഇറാൻ, ഇറാഖ്, സിറിയ, തുർക്കി,അർമേനിയ എന്നീ രാജ്യങ്ങളിലായി കിടക്കുന്ന കുർദിസ്താൻ എന്ന മേഖലയിലാണ് ഇവരുടെ ആവാസം. ഇന്തോ-യൂറോപ്യൻ ഭാഷാകുടുംബത്തിലെ ഇറാനിയൻ ഉപകുടുംബത്തിലുൾപ്പെടുന്ന കുർദിഷ് ഭാഷയാണ് ഇവർ സംസാരിക്കുന്നത്. [31][32]കുർദുകളും അറബി ഇറാക്കികളും തമ്മിലുള്ള സംഘട്ടനങ്ങൾ കാരണം പലർക്കും കുർദ് എന്ന് വച്ചാൽ ഒരു പ്രത്യേക മതവിഭാഗമാണെന്നുള്ള തെറ്റിദ്ധാരണയുണ്ട്. കുർദ് എന്ന് പറഞ്ഞാൽ മലയാളി, ബീഹാറി, ബംഗാളി, തുർക്കി, അറബി എന്നിവ പോലെ ഒരു വംശീയ വിഭാഗമാണ്. കുർദുകൾ ഭൂരിപക്ഷവും സുന്നി ഇസ്ലാം മത വിശ്വാസികളാണ്.കുർദുകൾക്കായി പ്രത്യേക രാഷ്ട്രം എന്നത് ന്യായമായ ആവശ്യമാണ്.

കുർദ് ജനത
کورد
ഷെറെഫ്സാൻ ബിദ്ലിസി
Qazi Muhammad
Ihsan Nuri
Simko Shikak
Mustafa Yamulki
Husni al-Za'im
Ostad Elahi
ജലാൽ താലബാനി
മസ്സൂദ് ബർസാനി
Muhsen al-Barazi
Saleh Muslim
ലെയ്ല സന
Zaro Aga
Soad Hosny
Mohammad Bagher Ghalibaf
അഹ്മെത് കയ
Dilsa Demirbag Sten
Total population
c. 30–35 million[1]
Regions with significant populations
   ടർക്കി11–15 ദശലക്ഷം
15.7–25%[1][2][3]
   ഇറാൻ6.5–7.9 million
7–10%[1][2]
   ഇറാഖ്6.2–6.5 million
15–23%[1][2]
   സിറിയ2.2–3 million
9–15%[2][4][5][6]
   അസർബൈജാൻ150,000–180,000[7]
   അർമേനിയ37,470[8]
   Georgia20,843[9]
Diasporatotal c. 1.5 million
   ജെർമനി800,000[10]
   ഇസ്രയേൽ150,000[11]
   ഫ്രാൻസ്135,000[12][പ്രവർത്തിക്കാത്ത കണ്ണി]
   സ്വീഡൻ90,000[12][പ്രവർത്തിക്കാത്ത കണ്ണി]
   നെതർലൻഡ്സ്75,000[12][പ്രവർത്തിക്കാത്ത കണ്ണി]
   റഷ്യ63,818[13]
   ബെൽജിയം[പ്രവർത്തിക്കാത്ത കണ്ണി]60,000[12]
   യുണൈറ്റഡ് കിങ്ഡം49,921[14][15][16]
   കസാഖിസ്ഥാൻ41,431[17]
   ഡെന്മാർക്ക്30,000[18]
   Jordan30,000[19]
   ഗ്രീസ്28,000[20]
   United States15,361[21]
   സ്വിറ്റ്സർലൻഡ്14,669[22]
   കിർഗ്ഗിസ്ഥാൻ13,171[23][24]
   കാനഡ11,685[25]
   ഫിൻലൻഡ്10,075[26]
   ഓസ്ട്രേലിയ6,991[27]
   തുർക്ക്മെനിസ്താൻ6.097[28]
   ഓസ്ട്രിയ2,133[29]
Languages
കുർദിഷ്, സസാക്കി ഗോരാനി
അവയുടെ വിവിധ രൂപങ്ങളിൽ: സോരാനി, കുർമാൻജി ഫായ്ലി തെക്കൻ കുർദിഷ്, ലാകി, ദിംലി , കുർമാൻജ്കി, ബജലാനി, ഗൊരാനി
Religion
മുഖ്യമായും ഇസ്ലാം (കൂടുതലായും സുന്നി),
ഷിയ, സൂഫി, യസീദി, യാർസൻ, യഹൂദർ, ക്രൈസ്തവർ എന്നിവരും ഉൾപ്പെടുന്നു
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
മറ്റ് ഇറാനിയൻ ജനവിഭാഗങ്ങൾ
(താലിഷ് • ബലൂചി • ഗിലാക് • ലൂർ • പേർഷ്യൻ)

ചരിത്രം സംസ്കാരം

ആദ്യകാല മെസപ്പൊട്ടാമിയൻ സാമ്രാജ്യങ്ങളുടെ ചരിത്രഗ്രന്ഥങ്ങളിൽ കുർദുകളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. കാർദൗചോയി (Kardouchoi) എന്നാണ് അവയിൽ കുർദുകളെ പറയുന്നത്. ബി.സി. ഏഴാം നൂറ്റാണ്ടുമുതലേ ഗിരിവർഗ്ഗക്കാർ എന്ന പേരിൽ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഇവർ തുർക്കികൾക്കും വളരെക്കാലം മുൻപേ അനറ്റോളിയൻ പീഠഭൂമിയിൽ വാസമുറപ്പിച്ചിരുന്നു. ഏഴാം നൂറ്റാണ്ടിൽ ഇവർ ഇസ്ലാംമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടപ്പോഴും, പേർഷ്യക്കാരെപ്പോലെ അവരുടെ ഭാഷ നിലനിർത്തി അറബി ലിപിയിൽ പേർഷ്യൻ അക്ഷരമാല ഉപയോഗിച്ചാണ് കുർദിഷ് എഴുതുന്നത്. കുർദിഷ് ഭാഷയിലുള്ള ആദ്യത്തെ പ്രസിദ്ധീകരണം 1897-ലാണ് ആരംഭിച്ചത്.

മറ്റുപല ഇറാനിയൻ വംശജരെപ്പോലെ, വസന്തവിഷുവത്തിൽ ആഘോഷിക്കുന്ന നവ്റോസ് (പുതുവർഷം) കുർദുകളുടെ പ്രധാനപ്പെട്ട ആഘോഷമാണ്. പോയവർഷത്തെ അഴുക്ക് ഒഴിവാക്കുക എന്ന വിശ്വാസത്തിൽ തീ കത്തിക്കുകയും അതിനു മുകളിലൂടെ ചാടുകയും ചെയ്യുക എന്നത് ഈ ആഘോഷത്തിന്റെ ഭാഗമാണ്.[32]

മതം

കുർദുകളുടെ ഇടയിൽ വ്യത്യസ്ത മതവിഭാഗക്കാരുണ്ട്. അവ പ്രധാനമായും സുന്നി, ഷിയ, ക്രിസ്ത്യൻ, യർസാൻ, യസീദി, സൊറോസ്ട്രിയൻ എന്നിവയാണ്. ഭൂരിപക്ഷം കുർദുകളും സുന്നി മുസ്ലിം ആണെങ്കിലും അവരുടെ ഇടയിൽ തീവ്രമായ മതവിശ്വാസങ്ങൾ കുറവാണ്. വലിയൊരു വിഭാഗം കുർദിസ്ഥാൻ വർക്കേർസ് പാർട്ടിയുടെ സ്വാധീനം കാരണം മതേതരത്വ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരാണ്.

ചിത്രങ്ങൾ

ഇതും കാണുക

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കുർദ്&oldid=3652804" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്