കരയാൽ ചുറ്റപ്പെട്ട രാജ്യം

സമുദ്രാതിർത്തികൾ ഒന്നും ഇല്ലാതെ നാലു ദിക്കിലും പൂർണ്ണമായും കരഭൂമിയാൽ അതിർത്തി പങ്കിടുന്ന പരമാധികാര രാജ്യങ്ങളാണ് ഭൂപരിവേഷ്ഠിത രാജ്യങ്ങൾ അഥവാ കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ (ഇംഗ്ലീഷ്: Landlocked country) എന്ന് അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള 49 രാജ്യങ്ങളിൽ, അഞ്ചെണ്ണത്തിന് ഭാഗികമായ അംഗീകാരം മാത്രമേ ഉള്ളൂ. ബൊളീവിയയും പരാഗ്വയും ഒഴികെ മറ്റെല്ലാ ഭൂപരിവേഷ്ഠിത രാജ്യങ്ങളും ആഫ്രോ-യുറേഷ്യയിലാണ് പെടുന്നത്.

കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ: കരയാൽ ചുറ്റപ്പെട്ട 42 രാജ്യങ്ങൾ (പച്ച നിറത്തിൽ), ഇരുവട്ടം കരയാൽ ചുറ്റപ്പെട്ട 2 രാജ്യങ്ങൾ (പർപ്പിൾ നിറത്തിൽ)

പൊതുവെ സമുദ്രാതിർത്തികൾ ഇല്ലാത്ത അവസ്ഥ രാജ്യത്ത് സാമ്പത്തികമായും രാഷ്ട്രീയപരമായും നിരവധി പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നു. ഇക്കാരണത്താൽ തന്നെ ചരിത്രത്തിൽ പലരാജ്യങ്ങളും സമുദ്രാതിർത്തിക്കു വേണ്ടി നിരവധി പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്.

കരയാൽ ചുറ്റപ്പെടുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ വികസനത്തിന്റെ നില, ഭാഷാപരമായ തടസ്സങ്ങൾ, തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് ലഘൂകരിക്കാനും അതേസമയം കൂടുതൽ ഗൗരവമേറിയതാകാനും സാധിക്കും. എന്നാൽ കരയാൽ ചുറ്റപ്പെട്ട ചില രാജ്യങ്ങൾ പണ്ടുമുതൽക്കെ തീർത്തും സമ്പന്ന രാഷ്ട്രങ്ങളാണ്. ഉദാഹരണത്തിന് യൂറോപ്പ്യൻ രാജ്യങ്ങളായ സ്വിറ്റ്സർലാൻഡ്, ലിക്റ്റൻ‌സ്റ്റൈൻ, ലക്സംബർഗ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളെല്ലാം കരയാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇവയെല്ലാം തന്നെ തങ്ങളുടെ സാമ്പത്തിക സ്ഥിരതയ്ക്കായി മറ്റുരാജ്യങ്ങളുമായി പൊതുവെ നിഷ്പക്ഷ സ്വഭാവം പുലർത്തുന്നു. എന്നാൽ സമുദ്രാതിർത്തിയില്ലാത്ത ഭൂരിഭാഗം രാജ്യങ്ങളും കരയാൽ ചുറ്റപ്പെട്ട വികസ്വര രാജ്യങ്ങൾ (Landlocked Developing Countries) (LLDCs) എന്നാണ് അറിയപ്പെടുന്നത്.[1] മാനവ വികസന സൂചികയുടെ (HDI) അടിസ്ഥാനത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന 12 രാജ്യങ്ങളിൽ 9 എണ്ണവും കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങളാണ് എന്നത് മറ്റൊരു വസ്തുത.[2]

പ്രാധാന്യം

സമുദ്രാതിർത്തി ഉണ്ടാവുക എന്നതും അതുവഴി അന്താരാഷ്ട്ര സമുദ്ര ചരക്കു ഗതാഗതത്തിൽ മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ നിലനിൽക്കുക എന്നത് ഒരു രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെൻ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രാധാന്യമുള്ള ഒന്നാണ്. സമുദ്രാതിർത്തി ഉണ്ടാകുന്നത് രാജ്യത്തിന് സാമ്പത്തികമായും സാമൂകികമായും ഗുണം ചെയ്യുന്നു.

തീരദേശരാജ്യങ്ങളെ അപേക്ഷിച്ച് കരയാൽ ചുറ്റപ്പെട്ട വികസ്വര രാജ്യങ്ങളിൽ അന്താരാഷ്ട്ര ചരക്ക് ഗതാഗതതിന്റെ ചെലവ് വളരെയധികം ഉയർന്നതാണ്.[3]

കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങളും പ്രദേശങ്ങളും

രാജ്യംവിസ്തീർണ്ണം (km2)ജനസംഖ്യമേഖലഅയൽ രാജ്യങ്ങൾഎണ്ണം
അഫ്ഗാനിസ്ഥാൻ652,23033,369,945മധ്യ ഏഷ്യഇറാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തജിക്കിസ്ഥാൻ, ചൈന, പാകിസ്താൻ6
അൻഡോറ46884,082(none)ഫ്രാൻസ്, സ്പെയിൻ2
അർമേനിയ[e]29,7433,254,300കൊക്കേഷ്യഇറാൻ, തുർക്കി, ജോർജ്ജിയ, അസർബെയ്ജാൻ4
ഓസ്ട്രിയ83,8718,572,895മധ്യ യൂറോപ്പ്ജെർമനി, ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ, ഹംഗറി, സ്ലൊവേനിയ, ഇറ്റലി, ലിക്റ്റൻ‌സ്റ്റൈൻ, സ്വിറ്റ്സർലാന്റ്8
അസർബൈജാൻ[a]86,6008,997,401കൊക്കേഷ്യറഷ്യ, ജോർജ്ജിയ, അർമേനിയ, ഇറാൻ, തുർക്കി4
ബെലാറുസ്207,6009,484,300(none)പോളൻഡ്, ലിത്വാനിയ, റഷ്യ, ഉക്രൈൻ, ലാത്വിയ5
ഭൂട്ടാൻ38,394691,141(none)ഇന്ത്യ, ചൈന2
ബൊളീവിയ1,098,58110,907,778തെക്കേ അമേരിക്കപെറു, ബ്രസീൽ, ചിലി, അർജെന്റീന, പരഗ്വെ5
ബോട്സ്വാന582,0001,990,876തെക്കൻ ആഫ്രിക്കനമീബിയ, സാംബിയ, സിംബാബ്വേ, ദക്ഷിണാഫ്രിക്ക4
ബർക്കിനാ ഫാസോ274,22215,746,232മധ്യ ആഫ്രിക്കമാലി, നൈജർ, ബെനിൻ, ടോഗോ, ഘാന, ഐവറി കോസ്റ്റ്6
ബറുണ്ടി27,83410,557,259മധ്യ ആഫ്രിക്കറുവാണ്ട, ടാൻസാനിയ, ഡെമോക്രട്ടിക് റിപ്പബ്ലിക് ഓഫ് ദ് കോംഗോ3
മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്622,9844,422,000മധ്യ ആഫ്രിക്കഛാഡ്, കാമറൂൺ, കോംഗോ, ഡെമോക്രട്ടിക് റിപ്പബ്ലിക് ഓഫ് ദ് കോംഗോ, സുഡാൻ, സൗത്ത് സുഡാൻ6
ഛാഡ്1,284,00013,670,084മധ്യ ആഫ്രിക്കലിബിയ, നൈജർ, സുഡാൻ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിൿ, നൈജീരിയ, കാമറൂൺ6
ചെക്ക് റിപ്പബ്ലിക്78,86710,674,947മധ്യ യൂറോപ്പ്ഓസ്ട്രിയ, ജെർമനി, പോളൻഡ്, സ്ലൊവാക്യ4
എത്യോപ്യ1,104,300101,853,268മധ്യ ആഫ്രിക്കDjibouti, Eritrea, കെനിയ, സൊമാലിയ, സൗത്ത് സുഡാൻ, സുഡാൻ6
ഹംഗറി93,02810,005,000മധ്യ യൂറോപ്പ്ഓസ്ട്രിയ, ക്രൊയേഷ്യ, റൊമേനിയ, സെർബിയ, സ്ലൊവാക്യ, സ്ലൊവേനിയ, ഉക്രൈൻ7
കസാഖ്സ്ഥാൻ[a]2,724,90016,372,000മധ്യ ഏഷ്യചൈന, കിർഗിസ്ഥാൻ, റഷ്യ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ5
കൊസോവ്[c]10,9081,804,838മധ്യ യൂറോപ്പ്അൽബേനിയ, മാസിഡോണിയ, മൊണ്ടിനിഗ്രൊ, സെർബിയ4
കിർഗിസ്ഥാൻ199,9515,482,000മധ്യ ഏഷ്യചൈന, കസാഖ്സ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ4
ലാവോസ്236,8006,320,000(none)മ്യാന്മാർ, ചൈന, വിയറ്റ്നാം, കംബോഡിയ, തായ്ലാൻഡ്5
ലെസോത്തോ[d]30,3552,067,000(none)ദക്ഷിണാഫ്രിക്ക1
ലിക്റ്റൻ‌സ്റ്റൈൻ16035,789മധ്യ യൂറോപ്പ്സ്വിറ്റ്സർലാന്റ്, ഓസ്ട്രിയ2
ലക്സംബർഗ്2,586502,202(none)ബെൽജിയം, ജെർമനി, ഫ്രാൻസ്3
മാസിഡോണിയ (F.Y.R.O.M.)25,7132,114,550മധ്യ യൂറോപ്പ്കൊസോവൊ, സെർബിയ, ബൾഗേറിയ, ഗ്രീസ്, അൽബേനിയ5
മലാവി118,48415,028,757തെക്കൻ ആഫ്രിക്കസാംബിയ, ടാൻസാനിയ, മൊസാംബിക്3
മാലി1,240,19214,517,176മധ്യ ആഫ്രിക്കഅൾജീരിയ, നൈജർ, ബർക്കിന ഫാസോ, ഐവറി കോസ്റ്റ്, Guinea, സെനെഗൽ, മൗറീഷിയാന7
മൊൾഡോവ33,8463,559,500(കിഴക്കൻ യൂറോപ്പ്)റൊമേനിയ, ഉക്രൈൻ2
മംഗോളിയ1,566,5002,892,876(none)ചൈന, റഷ്യ2
Artsakh[c]11,458146,600കൊക്കേഷ്യഅർമേനിയ, അസെർബൈജാൻ, ഇറാൻ3
നേപ്പാൾ147,18126,494,504(none)ചൈന, ഇന്ത്യ2
നൈജർ1,267,00015,306,252മധ്യ ആഫ്രിക്കലിബിയ, ഛാഡ്, നൈജീരിയ, ബെനിൻ, ബർക്കിന ഫാസോ, മാലി, അൾജീരിയ7
പരഗ്വെ406,7526,349,000തെക്കേ അമേരിക്കഅർജെന്റീന, ബ്രസീൽ, ബൊളീവിയ3
റുവാണ്ട26,33810,746,311മധ്യ ആഫ്രിക്കഉഗാണ്ട, ടാൻസാനിയ, ബറുണ്ടി, ഡെമോക്രട്ടിക് റിപ്പബ്ലിക് ഓഫ് ദ് കോംഗോ4
സാൻ മരീനോ[d]6131,716(none)ഇറ്റലി1
സെർബിയ88,3617,306,677മധ്യ യൂറോപ്പ്ഹംഗറി, റൊമേനിയ, ബൾഗേറിയ, മാസിഡോണിയ, ക്രൊയേഷ്യ, ബോസ്നിയ ആൻഡ് ഹെർസെഗൊവിന, മൊണ്ടിനിഗ്രൊ, അൽബേനിയ (via കൊസോവൊ and Metohija[c])8
സ്ലോവാക്യ49,0355,429,763മധ്യ യൂറോപ്പ്ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, പോളൻഡ്, ഉക്രൈൻ, ഹംഗറി5
സൗത്ത് ഒസ്സെഷ്യ[c]3,90072,000(none)ജോർജ്ജിയ, റഷ്യ2
സൗത്ത് സുഡാൻ619,7458,260,490മധ്യ ആഫ്രിക്കസുഡാൻ, എത്യോപ്യ, കെനിയ, ഉഗാണ്ട, ഡെമോക്രട്ടിക് റിപ്പബ്ലിക് ഓഫ് ദ് കോംഗോ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിൿ6
സ്വാസിലാന്റ്17,3641,185,000(none)മൊസാംബിക്, ദക്ഷിണാഫ്രിക്ക2
സ്വിറ്റ്സർലാന്റ്41,2847,785,600മധ്യ യൂറോപ്പ്ഫ്രാൻസ്, ജെർമനി, ലിക്റ്റൻ‌സ്റ്റൈൻ, ഓസ്ട്രിയ, ഇറ്റലി5
താജിക്കിസ്ഥാൻ143,1007,349,145മധ്യ ഏഷ്യഅഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, ചൈന4
ട്രാൻസ്നിസ്ട്രിയ[c]4,163505,153(കിഴക്കൻ യൂറോപ്പ്)മോൾഡോവ, ഉക്രൈൻ2
തുർക്ക്മെനിസ്താൻ[a]488,1005,110,000മധ്യ ഏഷ്യകസാഖ്സ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ4
ഉഗാണ്ട241,03840,322,768മധ്യ ആഫ്രിക്കകെനിയ, സൗത്ത് സുഡാൻ, ഡെമോക്രട്ടിക് റിപ്പബ്ലിക് ഓഫ് ദ് കോംഗോ, റുവാണ്ട, ടാൻസാനിയ5
ഉസ്ബെകിസ്താൻ449,10032,606,007മധ്യ ഏഷ്യകസാഖ്സ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ5
വത്തിക്കാൻ സിറ്റി[d]0.44826(none)ഇറ്റലി1
വെസ്റ്റ് ബാങ്ക്[b][c]5,6552,862,485(none)ഇസ്രായേൽ, ജോർദാൻ2
സാംബിയ752,61212,935,000തെക്കൻ ആഫ്രിക്കഡെമോക്രട്ടിക് റിപ്പബ്ലിക് ഓഫ് ദ് കോംഗോ, ടാൻസാനിയ, Malawi, മൊസാംബിക്, സിംബാബ്വേ, ബോട്സ്വാന, നമീബിയ, അംഗോള8
സിംബാബ്‌വേ390,75712,521,000തെക്കൻ ആഫ്രിക്കദക്ഷിണാഫ്രിക്ക, ബോട്സ്വാന, സാംബിയ, മൊസാംബിക്4
ആകെ14,776,228475,818,737
ലോകത്തിലെ ശതമാനം11.4%6.9%
a ലവണസമുദ്രമായ കാസ്പിയൻ കടലുമായി അതിർത്തി പങ്കിടുന്നു
b ലവണസമുദ്രമായ ചാവുകടലുമായി അതിർത്തി പങ്കിടുന്നു
c തർക്ക മേഖല
d കേവലം ഒരു രാജ്യത്തിനാൽ പൂർണ്ണമായും ചുറ്റപ്പെട്ടിരിക്കുന്നു
e പൂർണ്ണമായും അംഗീകരിക്കപ്പെട്ടിട്ടില്ല

കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ: അവയുടെ അവസ്ഥയ്ക്ക് അനുസരിച്ച്

ഒന്നോ ഒന്നിലധികമോ രാജ്യങ്ങളാൽ ഭൂപരിവേഷ്ഠിത രാജ്യങ്ങൾ ചുറ്റപ്പെടാം. അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണത്തിനനുസരിച്ച് ഭൂപരിവേഷ്ഠിത രാജ്യങ്ങളെ ഇപ്രകാരം തരം തിരിക്കാം

ഒരൊറ്റ രാജ്യത്താൽ ചുറ്റപ്പെട്ട രാജ്യങ്ങൾ

പൂർണ്ണമായും മറ്റൊരുരാജ്യത്തിനകത്ത് വരുന്ന പരമാധികാര രാഷ്ട്രട്രങ്ങൾ :

രണ്ട് രാജ്യങ്ങളാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ

സമുദ്രാതിർത്തിയില്ലതെ കേവലം രണ്ട് രാജ്യങ്ങളോട് മാത്രമായി അതിർത്തി പങ്കിടുന്ന ഏഴ് രാജ്യങ്ങളാണുള്ളത്:

അന്താരാഷ്ട്രതലത്തിൽ പൂർണ്ണമായും അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത രണ്ട് രാജ്യങ്ങളേയും ഈ ഗണത്തിൽ ഉൾപ്പെടുത്താം:

ഇരുവട്ടം കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ

കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യം, കരയാൽ ചുറ്റപ്പെട്ട മറ്റ് രാജ്യങ്ങളോട് മാത്രമായി അതിർത്തി പങ്കിടുകയാണെങ്കിൽ അതിനെ "ഇരുവട്ടം കരയാൽ ചുറ്റപ്പെട്ട രാജ്യം" എന്ന് പറയുന്നു. അതായത് ഈ രാജ്യത്തുള്ളവർക്ക് സമുദ്രതീരത്തെത്തുവാൻ കുറഞ്ഞത് രണ്ട് രാജ്യങ്ങളെങ്കിലും മറികടക്കേണ്ടി വരുന്നു.[4][5]

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്