പോഷകങ്ങളുടെ അപര്യാപ്തതമൂലമുണ്ടാകുന്ന അസുഖങ്ങൾ

പോഷകങ്ങളുടെ അപര്യാപ്തത മൂലമുണ്ടാകുന്ന അസുഖങ്ങൾ

സമീകൃതമല്ലാത്ത ആഹാരം (പോഷകങ്ങൾ ഇല്ലാതിരിക്കുകയോ, കൂടുതലായിരിക്കുകയോ തെറ്റായ അനുപാതത്തിലായിരിക്കുകയോ ചെയ്യുന്നത് ഇക്കൂട്ടത്തിൽ പെടും) കഴിക്കുന്നതുമൂലം ഉണ്ടാകുന്ന അവസ്ഥകളെ പോഷകങ്ങളുടെ അപര്യാപതത മൂലമുണ്ടാക്കുന്ന അസുഖങ്ങൾ (Malnutrition) എന്ന് വിവക്ഷിക്കാം. [1][2] ഏത് പോഷകമാണ് കൂടുതലോ കുറവോ ആയത് എന്നതിനെ ആശ്രയിച്ച് പലതരം അസുഖങ്ങൾ ഉണ്ടാവാം. ലോകത്തെ മിക്ക സ്ഥലങ്ങളിലും ഇത് പോഷകക്കുറവായാണ് കാണപ്പെടുന്നത്. ആവശ്യത്തിന് ഊർജ്ജമോ മാംസ്യമോ അടങ്ങിയിട്ടില്ലാത്ത ഭക്ഷണത്തിൽ നിന്നാണ് ഇതുണ്ടാവുന്നത്. [3][4] വ്യവസായവൽകൃതമായ സമ്പന്ന രാജ്യങ്ങളിലും ഇത് കാണപ്പെടുന്നുണ്ട്. കൂടുതൽ ഊർജ്ജവും കൊഴുപ്പും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളുമടങ്ങുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയാണ് സമ്പന്നരാജ്യങ്ങളിൽ മാൽന്യൂട്രീഷനുണ്ടാകുന്നത്. വികസ്വര രാജ്യങ്ങളിലും ഇപ്പോൾ പൊണ്ണത്തടി ഒരു ആരോഗ്യപ്രശ്നമായി കാണപ്പെട്ടു തുടങ്ങിയിട്ടുണ്ട്. [5]

പോഷകങ്ങളുടെ അപര്യാപ്തതമൂലമുണ്ടാകുന്ന അസുഖങ്ങൾ
സ്പെഷ്യാലിറ്റിഅന്തഃസ്രവവിജ്ഞാനീയം, intensive care medicine, പോഷണം Edit this on Wikidata

ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് പോഷകാഹാരപ്രശ്നങ്ങളാണ് ലോകാരോഗ്യത്തെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നം. [6] ഭക്ഷണത്തിലെ പോഷകം വർദ്ധിപ്പിക്കുയാണ് മനുഷ്യരെ സഹായിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗമെന്നാണ് പൊതുവിൽ കരുതപ്പെടുന്നത്. [6][7] [8] ഭക്ഷണസാധനങ്ങളിൽ വിറ്റാമിനുകളും മറ്റും കലർത്തിക്കൊടുക്കുന്നതും ഫലപ്രദമായ മാർഗ്ഗങ്ങളിൽ പെടുന്നു. [9][10] ലോകാരോഗ്യസംഘടന, യൂണിസെഫ്, ഐക്യരാഷ്ട്രസഭയുടെ ലോകഭക്ഷ്യ പദ്ധതി എന്നിവ ചികിത്സ എന്ന നിലയിൽ ഭക്ഷണം നൽകുന്നത് പ്രോത്സാഹിപ്പിക്കുന്നുണ്ട്. [11] പട്ടിണി പരിഹരിക്കാനുള്ള മാർഗ്ഗമെന്ന നിലയിൽ ആൾക്കാർക്ക് ഭക്ഷണം വാങ്ങാനുള്ള പണം നൽകിയാൽ അത് നാട്ടിലെ കർഷകരെയും സഹായിക്കുമെന്നും വിദേശത്തുനിന്ന് ഭക്ഷണം ഇറക്കുമതി ചെയ്യുന്നത് നാട്ടിലെ സാമ്പത്തികവ്യവസ്ഥയെ തകിടം മറിക്കുകയേ ഉള്ളൂ എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. [12][13]

ഭക്ഷ്യസുരക്ഷയ്ക്ക് ദീർഘകാല പദ്ധതിയായി മെച്ചപ്പെട്ട ഭക്ഷ്യവസ്തുക്കൾ കൃഷി ചെയ്യാൻ പ്രേരിപ്പിക്കുകയും വിളവ് കുറയ്ക്കുന്ന ഘടകങ്ങളെ നീക്കം ചെയ്യുകയും ചെയ്യാവുന്നതാണ്. [14] കർഷകർക്ക് സഹായം നൽകുകയും സമീപകാല പദ്ധതികളിൽ പെടുന്നു. [15] ലോകബാങ്ക് കൃഷിക്കാർക്ക് സബ്സിഡികൾ നൽകുന്നതിനെതിരാണ്. ഫെർട്ടിലൈസർ ഉപയോഗവും [16] പരിസ്ഥിതിയെ ബാധിക്കുന്നതിലൂടെ മനുഷ്യരുടെ ആരോഗ്യത്തെ ബാധിക്കും. [17] [18]

സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ എന്നിവരാണ് പോഷകാഹാരപ്രശ്നങ്ങൾ ബാധിക്കാൻ ഏറ്റവും സാദ്ധ്യതയുള്ള വിഭാഗങ്ങൾ. മുലയൂട്ടൽ, ഗർഭം എന്നിവ കാരണം സ്ത്രീകൾക്ക് കൂടുതൽ പോഷകങ്ങളുടെ ആവശ്യമുണ്ട്. [19] ഗർഭസ്ഥ ശിശുക്കൾ പോലും പോഷകാഹാരക്കുറവിന്റെ ഭീഷണിയിലാണ്. [20] മുലയൂട്ടൽ കുട്ടികളിലെ പോഷകാഹാരപ്രശ്നങ്ങളും ഇതുമൂലമുള്ള മരണങ്ങളും കുറയ്ക്കുന്നുണ്ട്. [4][11] അമ്മമാരെ ബോധവൽക്കരിക്കുന്നതിലൂടെ ഈ പ്രശ്നങ്ങൾക്ക് വലിയൊരളവുവരെ പരിഹാരം കാണാൻ സാധിക്കും. [21] വിശപ്പിലും ഊർജ്ജത്തിന്റെ അളവിലും മറ്റും വരുന്ന മാറ്റങ്ങൾ മൂലം വൃദ്ധർക്കും പോഷകാഹാരപ്രശ്നങ്ങൾ ഭീഷണിയുയർത്തുന്നുണ്ട്. [22]

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Wiktionary
undernutrition എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്