മാഞ്ചസ്റ്റർ സിറ്റി എഫ്.സി.

ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഫുട്ബോൾ ക്ലബ്ബാണ് മാഞ്ചസ്റ്റർ സിറ്റി എഫ്.സി. ഇംഗ്ലീഷ് പ്രീമിയർ ലീഗിലാണ് ഇവർ കളിക്കുന്നത്. 1880-ൽ സെയ്ന്റ് മാർക്ക്സ് (വെസ്റ്റ് ഗോർട്ടൻ) എന്ന പേരിൽ സ്ഥാപിതമായ ക്ലബ്ബിൽ 1887-ൽ ആർഡ്‌വിക്ക് അസോസിയേഷൻ ഫുട്ബോൾ ക്ലബ്ബ് എന്നും 1894-ൽ മാഞ്ചസ്റ്റർ സിറ്റി എന്നും പുനർനാമകരണം ചെയ്യപ്പെട്ടു. 90-ഓളം വർഷം മെയ്ൻ റോഡ് സ്റ്റേഡിയത്തിൽ കളിച്ച ഇവർ 2003-ൽ സിറ്റി ഓഫ് മാഞ്ചസ്റ്റർ സ്റ്റേഡിയത്തിലേക്ക് മാറി.

Manchester City
A rounded badge depicting a shield containing a ship, the Lancashire Rose, and the three rivers of Manchester.
പൂർണ്ണനാമംManchester City Football Club
വിളിപ്പേരുകൾThe Citizens (Cityzens),[1] The Blues, The Sky Blues
ചുരുക്കരൂപംCity, Man City
സ്ഥാപിതം1880; 144 years ago (1880) as St. Mark's (West Gorton)
1887; 137 years ago (1887) as Ardwick Association F.C.
16 ഏപ്രിൽ 1894; 129 വർഷങ്ങൾക്ക് മുമ്പ് (1894-04-16) as Manchester City[i]
മൈതാനംCity of Manchester Stadium
(കാണികൾ: 53,400[2])
ഉടമCity Football Group Limited
ചെയർമാൻKhaldoon Al Mubarak
മാനേജർPep Guardiola
ലീഗ്Premier League
2018–19Premier League, 1st of 20 (champions)
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team coloursTeam coloursTeam colours
Team colours
Team colours
 
ഹോം കിറ്റ്
Team coloursTeam coloursTeam colours
Team colours
Team colours
 
എവേ കിറ്റ്
Team coloursTeam coloursTeam colours
Team colours
Team colours
 
മൂന്നാം കിറ്റ്
Current season

1960-കളും 70-കളുമായിരുന്നു മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിന്റെ ഏറ്റവും മികച്ച കാലം. ഈ കാലയളവിൽ അവർ ലീഗ് ചാമ്പ്യൻഷിപ്പ്, എഫ്.എ. കപ്പ്, ലീഗ് കപ്പ്, യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ് എന്നിവ നേടി. ജോ മെഴ്സർ, മാൽകം ആലിസൺ എന്നിവരുടെ മേൽനോട്ടത്തിൽ കോളിൻ ബെൽ, മൈക്ക് സമ്മർബീ, ഫ്രാൻസിസ് ലീ എന്നിവരടങ്ങിയ ടീമുകളാണ് ഈ നേട്ടങ്ങൾ കൈവരിച്ചത്.

1981 എഫ്.എ. കപ്പ് സെമി ഫൈനലിലെ തോൽവിക്ക് ശേഷം സിറ്റിക്ക് അധഃപതനത്തിന്റെ കാലമായിരുന്നു. 1997-ൽ ക്ലബ്ബ് ഇംഗ്ലീഷ് ഫുട്ബോളിന്റെ മൂന്നാം നിര ലീഗിലേക്ക് തരംതാഴത്തപ്പെടുക പോലും ചെയ്തു. പിന്നീട് പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തിയ ക്ലബ്ബിന് 2008-ൽ അബുദാബി യുണൈറ്റഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായതോടെ പുത്തനുണർവ്വ് ലഭിച്ചു. വൻ തുകയ്ക്ക് മികച്ച കളിക്കാരെ വാങ്ങുവാൻ തുടങ്ങിയ മാഞ്ചസ്റ്റർ സിറ്റി 2011-ൽ എഫ്.എ. കപ്പ് ജേതാക്കളാവുകയും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുകയും ചെയ്തു. 2012 മേയ് 13-ന് അധിക സമയത്ത് നേടിയ രണ്ടു ഗോളുകളുടെ പിൻബലത്തിൽ ക്വീ​ൺസ് പാർക്ക് റേഞ്ചേഴ്സിനെ 3-2-ന് തോൽപ്പിച്ച് ലീഗ് പട്ടികയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഗോൾ ശരാശരിയിൽ പിന്തള്ളി പ്രീമിയർ ലീഗ് ജേതാക്കളായി.

കളിക്കാർ

നിലവിലെ കളിക്കാർ

പുതുക്കിയത്: 12 August 2015.

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർസ്ഥാനംകളിക്കാരൻ
1 ഗോൾ കീപ്പർJoe Hart
3 പ്രതിരോധ നിരBacary Sagna
4 പ്രതിരോധ നിരവിൻസെന്റ് കോംപനി (ക്യാപ്റ്റൻ)
5 പ്രതിരോധ നിരPablo Zabaleta
6 മധ്യനിരFernando
7 മധ്യനിരറഹീം സ്റ്റെർലിങ്
8 മധ്യനിരSamir Nasri
10 മുന്നേറ്റ നിരസെർജിയോ അഗ്വേറോ
11 പ്രതിരോധ നിരAleksandar Kolarov
13 ഗോൾ കീപ്പർWilly Caballero
14 മുന്നേറ്റ നിരWilfried Bony
15 മധ്യനിരJesús Navas
നമ്പർസ്ഥാനംകളിക്കാരൻ
17 മധ്യനിരകെവിൻ ഡി ബ്രൂണ
18 മധ്യനിരFabian Delph
20 പ്രതിരോധ നിരEliaquim Mangala
21 മധ്യനിരDavid Silva
22 പ്രതിരോധ നിരGaël Clichy
25 മധ്യനിരFernandinho
26 പ്രതിരോധ നിരMartín Demichelis
29 ഗോൾ കീപ്പർRichard Wright
30 പ്രതിരോധ നിരNicolás Otamendi
42 മധ്യനിരയായാ ടൂറേ
72 മുന്നേറ്റ നിരKelechi Iheanacho
മധ്യനിരLuke Brattan

പരിശീലക സംഘം

സ്ഥാനംപേര്
മാനേജർPep guardiola
അസിസ്റ്റന്റ് മാനേജർ Brian Kidd
First team coach Fausto Salsano
First team coach David Platt
ഗോൾകീപ്പിങ് കോച്ച് Massimo Battara
ഫിറ്റ്നസ് കോച്ച് Ivan Carminati
ഇന്റർനാഷണൽ അക്കാഡമി ഡയറക്ടർ Jim Cassell
Under-21 elite development manager Attilio Lombardo
Head of Platt Lane Academy Mark Allen
അക്കാഡമി ടീം മാനേജർ Scott Sellars

അവലംബം

കുറിപ്പുകൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്