ലോകജനസംഖ്യ

മനുഷ്യരുടെ ആകെ എണ്ണം

ഭൂമിയിൽ അധിവസിക്കുന്ന മനുഷ്യരുടെ ആകെ എണ്ണത്തെയാണ് ലോക ജനസംഖ്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. യു.എൻ.ജനസംഖ്യ കണക്കുപ്രകാരം 2011 ഒക്ടോബർ 31-ന് ലോക ജനസംഖ്യ 700 കോടി തികഞ്ഞു.[1]

1800-മുതൽ 2010 വരെ, ഉണ്ടായ ലോകജനസംഖ്യാ വർദ്ധനവിന്റെ ഗ്രാഫ്. ചുവപ്പ്, ഓറഞ്ച്, പച്ച എന്നീ വരകൾ യു.എൻ. 2004 കണക്കുകൾ പ്രകാരവും കറുപ്പ് യു.എസ്. സെൻസസ് ബ്യൂറോ ഹിസ്റ്റോറിക്കൽ എസ്റ്റിമേറ്റ് പ്രകാരവുമാണ്.

ചരിത്രം

1804 വരെ ലോക ജനസംഖ്യ 100 കോടി എത്തിയിരുന്നില്ല. എന്നാൽ 1927-ൽ 200 കോടിയായും 1959-ൽ 300 കോടിയായും ഇത് വർധിച്ചു. 1974-ൽ 400 കോടിയായും 1987-ൽ 500 കോടിയായും വർധിച്ച ജനസംഖ്യ 1998 ലാണ് 600 കോടിയായും 2019-ൽ 760 കോടി ആകുമെന്നാണ് കണക്ക്


6 ബില്യൺത് ബേബി

ബോസ്നിയയുടെ തലസ്ഥാനമായ സരാജവോയിൽ പിറന്ന ഒരു കുട്ടിയുടെ പേരാണ് 6 ബില്യൺത് ബേബി. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഈ കുട്ടിയുടെ ജനനത്തോടെയാണ് ലോക ജനസംഖ്യ അറുനൂറു കോടി തികഞ്ഞതെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 1999 ഒക്ടോബർ 12നാണ് 6 ബില്യൺത് ബേബി ജനിച്ചത്. ഈ കുട്ടിയുടെ പേര് അഡ്നാൻ ബെവിക്ക് എന്നാണ്.

ഭാവിയിൽ

2025 ൽ ലോകത്തെ ജനസംഖ്യ 8 ബില്യനായും 2083 ഓടെ 1000 കോടിയുമായി വർധിക്കുമെന്നാണ് യുഎൻ കണക്കുകൾ പറയുന്നത്.

വെല്ലുവിളി

ജനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് പല തരത്തിലുള്ള വെല്ലുവിളികളെ നേരിടേണ്ട സാഹചര്യത്തിലേക്ക് മനുഷ്യസമൂഹത്തെ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2025-ഓടെ 180 കോടി ജനങ്ങൾ ഗുരുതരമായ ശുദ്ധജലക്ഷാമത്തിന് വിധേയരാകുമെന്നാണ് ഇന്റർ നാഷണൽ മാനേജ്മെൻറ് ഇൻസ്റ്റിറ്റിയൂട്ട് വ്യക്തമാക്കിയിരിക്കുന്നത്[2]

ലോക ജനസംഖ്യയുമായി ബന്ധപ്പെട്ട പട്ടികകൾ

ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള പത്തു രാഷ്ട്രങ്ങൾ

ലോകജനസംഖ്യ (ദശലക്ഷം)[3]
#ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള പത്തു രാഷ്ട്രങ്ങൾ199020082025*
1ചൈന1,1411,3331,458
2ഭാരതം8491,1401,398
3അമേരിക്കൻ ഐക്യനാടുകൾ250304352
4ഇന്തോനേഷ്യ178228273
5ബ്രസീൽ150192223
6പാകിസ്താൻ108166226
7ബംഗ്ലാദേശ്116160198
8നൈജീരിയ94151208
9റഷ്യ148142137
10ജപ്പാൻ124128126
മൊത്തം 5,2656,6888,004
ശതമാനക്കണക്കിൽ (%)60.0%58.9%57.5%
1ഏഷ്യ1,6132,1832,693
+ ചൈന1,1411,3331,458
+ OECD പസഫിൿ*187202210
2ആഫ്രിക്ക6349841,365
3യൂറോപ്പ്*564603659
+ റഷ്യ148142137
+ പൂർവ്വ സോവ്യറ്റ് യൂണിയൻ*133136146
4ലാറ്റിൻ അമേരിക്ക355462550
5വടക്കേ അമേരിക്ക*359444514
6മദ്ധ്യപൂർവ്വരാഷ്ട്രങ്ങൾ132199272
ആസ്ത്രേലിയ172228
യൂറോപ്യൻ യൂണിയൻ - 27 രാജ്യങ്ങൾ473499539
US + Canada278338392
മുൻ സോവിയറ്റ് യൂണിയൻ289285289
Geographical definitions as in IEA Key Stats 2010 p. 66
Notes:
  • Europe = OECD Europe + Non-OECD Europe and
    excluding Russia and including Estonia, Latvia and Lithuania
  • ex-Soviet Union (SU) = SU excluding Russia and Baltic states
  • North America = US, Canada, Mexico
  • OECD Pacific = Australia, Japan, Korea, New Zealand
  • 2025 = with constant annual 2007/2008 growth until 2025

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ലോകജനസംഖ്യ&oldid=3790196" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്