ഇമ്രാൻ ഖാൻ (ക്രിക്കറ്റ് താരം)

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയും മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനും

പാകിസ്താൻ ക്രിക്കറ്റ് ടീമിലെ ഓൾറൗണ്ടറായിരുന്നു ഇമ്രാൻ ഖാൻ. 1952 നവംബർ 25ന് പാകിസ്താനിലെ ലാഹോറിലാണ് ഇദ്ദേഹം ജനിച്ചത്. 1971 മുതൽ 1992 വരെ ഏകദേശം 21 വർഷത്തോളം അദ്ദേഹം പാകിസ്താന് വേണ്ടി കളിച്ചു.[1]

Cricket information
ബാറ്റിംഗ് രീതിവലം കൈയൻ
ബൗളിംഗ് രീതിവലം കൈ ഫാസ്റ്റ്
റോൾഓൾ റൗണ്ടർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 65)3 ജൂൺ 1971 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്2 ജനുവരി 1992 v ശ്രീ ലങ്ക
ആദ്യ ഏകദിനം (ക്യാപ് 12)31 ആഗസ്റ്റ് 1974 v ഇംഗ്ലണ്ട്
അവസാന ഏകദിനം25 മാർച്ച് 1992 v ഇംഗ്ലണ്ട്
പ്രാദേശിക തലത്തിൽ
വർഷംടീം
1977–1988Sussex
1984/85ന്യൂ സൗത്ത് വെയ്ൽസ്
1975–1981PIA
1971–1976Worcestershire
1973–1975ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി
1969–1971ലാഹോർ
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾTestODIFCLA
കളികൾ88175382425
നേടിയ റൺസ്3,8073,70917,77110,100
ബാറ്റിംഗ് ശരാശരി37.6933.4136.7933.22
100-കൾ/50-കൾ6/181/1930/935/66
ഉയർന്ന സ്കോർ136102*170114*
എറിഞ്ഞ പന്തുകൾ19,4587,46165,22419,122
വിക്കറ്റുകൾ3621821,287507
ബൗളിംഗ് ശരാശരി22.8126.6122.3222.31
ഇന്നിംഗ്സിൽ 5 വിക്കറ്റ്231706
മത്സരത്തിൽ 10 വിക്കറ്റ്6n/a13n/a
മികച്ച ബൗളിംഗ്8/586/148/346/14
ക്യാച്ചുകൾ/സ്റ്റം‌പിംഗ്28/–36/–117/–84/–
ഉറവിടം: ESPNCricinfo, 24 December 2011

300 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ആദ്യ പാകിസ്താൻ കളിക്കാരനാണ് ഇമ്രാൻ ഖാൻ. മാത്രമല്ല, 'ടെസ്റ്റ് ഡബിൾ' എന്ന് അറിയപ്പെടുന്ന 3000 റൺസും 300 വിക്കറ്റും നേടുന്ന ലോകത്തെ മൂന്നാമത്തെ കളിക്കാരനുമാണ് ഇദ്ദേഹം. 1982/83 കാലഘട്ടത്തിൽ ഇന്ത്യക്കെതിരെ പാകിസ്താനിൽ നടന്ന ടെസ്റ്റ് സീരീസിലാണ് ഇമ്രാൻ ഖാൻ കൂടൂതൽ നേട്ടം കൊയ്തത്. 6 ടെസ്റ്റുകളുണ്ടായിരുന്ന പരമ്പരയിൽ 13.95 ആവറേജിൽ 40 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. പാകിസ്താനെ ഏറ്റവും കൂടൂതൽ ടെസ്റ്റിലും ഏകദിനത്തിലും നയിച്ച ക്യാപ്റ്റനും ഇമ്രാൻ ഖാൻ തന്നെ. 48 ടെസ്റ്റുകളിലും 139 ഏകദിനങ്ങളിലും അദ്ദേഹം പാകിസ്താനെ നയിച്ചു. ഇമ്രാൻ ഖാന്റെ നായക പദവിയിലാണ് 1992ലെ ലോകകപ്പ്, പാകിസ്താൻ നേടിയത്.[1]

ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം 1996 ൽ തഹ്‌രീകെ ഇൻസാഫ് പാർട്ടി രൂപീകരിച്ചുകൊണ്ട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നു[2]. ലാഹോറിൽ ഒരു ക്യാൻസർ ചികിത്സാ കേന്ദ്രവും അദ്ദേഹം സ്ഥാപിച്ചു.[1]

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്