മേഘപ്പുലി

നെയൊഫെലിസ് നെബുലോസ

ഹിമാലയൻ താഴ്‌വരകൾ മുതൽ തെക്ക് കിഴക്കൻ ഏഷ്യ വരെ കാണപ്പെടുന്ന ഒരു മാർജ്ജാരനാണ് മേഘപ്പുലി (Clouded Leopard). Neofelis nebulosa എന്നതാണ് ഇതിന്റെ ശാസ്ത്രനാമം. മേഘപ്പുലി ഒരു ഇടത്തരം വലിപ്പമുള്ള പൂച്ചയാണ്. പുലിയോടും ജാഗ്വാറിനോടും സാദൃശ്യമുള്ള ഇവ അവരെക്കാൾ വളരെ ചെറിയതാണ്. മഞ്ഞയും ചാരയും നിറങ്ങളിൽ കാണുന്ന ഇവയുടെ ശരീരത്തിൽ മേഘത്തിന്റെതുപോലെയുള്ള വലിയ കറുത്ത അടയാളങ്ങൾ കാണാൻ കഴിയും. വളരെ വലിയ വാലുകളും ഇവയുടെ പ്രേത്യേകതയാണ്. ഈ വാലുകൾ മരം കയറുമ്പോൾ ഉള്ള നിയന്ത്രണത്തിന് സഹായിക്കുന്നു. ശരീരവലുപ്പത്തിന് അനുപാതികമായി താരതമ്യം ചെയ്താൽ മാർജാരവർഗ്ഗത്തിലെ മറ്റേത് ജീവിയെക്കാളും വലിയ കോമ്പല്ലുകൾക്കുടമയാണ് ഇവ.

Clouded leopard [1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Pantherinae
Genus:
Neofelis
Species:
N. nebulosa
Binomial name
Neofelis nebulosa
(Griffith, 1821)
Clouded leopard range
Synonyms

Felis macrocelis
Felis marmota

വളരെ അപൂർവമായിമാത്രം കാണപ്പെടുന്ന മേഘപ്പുലികൾ ഇന്ന് 10,000 ൽ താഴെ മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ. ഇന്ത്യയിൽ ഇവ പശ്ചിമ ബംഗാൾ, സിക്കിം, അരുണാചൽ പ്രദേശ്‌, മണിപ്പൂർ, മേഘാലയ,മിസോറം,നാഗാലാ‌ൻഡ് ,ത്രിപുര എന്നിവിടങ്ങളിൽ കാണപ്പെടുന്നു. [3][4][5]

ശരീരവലുപ്പം

മേഘപ്പുലികൾക്ക് 11.5-23kg വരെ ഭാരവും 50-55 cm വരെ ഉയരവും വയ്ക്കും. ആണിന് തല മുതൽ ഉടൽ വരെ 81-108 cm നീളവും വാലിന് 74-91cm വരെ നീളവും പെണ്ണിന് തല മുതൽ ഉടൽ വരെ 70-94cm നീളവും വാലിന് 61-82cm വരെ നീളവും ഉണ്ടാകും.

മേഘപ്പുലിദിനം

ആഗസ്റ്റ് 4 ന് അന്താരാഷ്ട്ര മേഘപ്പുലിദിനമായി ആചരിക്കുന്നു.[6]

അവലംബം


"https:https://www.search.com.vn/wiki/index.php?lang=ml&q=മേഘപ്പുലി&oldid=3702157" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്