ഇറ്റാലിയൻ ദേശീയ ഫുട്ബോൾ ടീം

ഇറ്റലി
Shirt badge/Association crest
അപരനാ‍മംഅസൂറികൾ
അസോസിയേഷൻഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ
പരിശീ‍ലകൻമാഴ്സലോ ലിപ്പി (2004 മുതൽ)
ഏറ്റവും കൂടുതൽ മത്സരങ്ങൾപാവ്ലോ മൽദീനി (126)
ടോപ് സ്കോറർലൂജി റൈവ (35)
Team coloursTeam coloursTeam colours
Team colours
Team colours
 
മുഖ്യ വേഷം
Team coloursTeam coloursTeam colours
Team colours
Team colours
 
രണ്ടാം വേഷം
രാജ്യാന്തര അരങ്ങേറ്റം
{{{First game}}}
ഏറ്റവും മികച്ച ജയം
ഇറ്റലി 9 - 0 യു.എസ്.എ.
(ബ്രെന്റ്ഫോർഡ്, ഇംഗ്ലണ്ട്; ഓഗസ്റ്റ് 2, 1948)
ഏറ്റവും കനത്ത തോൽ‌വി
ഹംഗറി 7 - 1 ഇറ്റലി
(ബുഡാപെസ്റ്റ്, ഹംഗറി; ഏപ്രിൽ 6, 1924)
ലോകകപ്പ്
ലോകകപ്പ് പ്രവേശനം16 (അരങ്ങേറ്റം 1934)
മികച്ച പ്രകടനംജേതാക്കൾ, 1934, 1938, 1982
യൂറോ കപ്പ്
ടൂർണമെന്റുകൾ6 (ആദ്യമായി 1968ൽ)
മികച്ച പ്രകടനംജേതാക്കൾ, 1968

ലോക ഫുട്ബോളിലെ പരമ്പരാഗത ശക്തികളിലൊന്നാണ് ഇറ്റലിയുടെ ദേശീയ ഫുട്ബോൾ ടീം. ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷനാണ് ടീമിനെ നിയന്ത്രിക്കുന്നത്. ഏറ്റവുമൊടുവിലത്തെ ലോകകപ്പ് ഉൾപ്പെടെ നാലുതവണ ലോകകപ്പും ഓരോ തവണ യൂറോപ്യൻ കിരീടവും ഒളിമ്പിക്സ് സ്വർണ്ണ മെഡലും കരസ്ഥമാക്കിയിട്ടുണ്ട് ഇവർ. നീലക്കുപ്പായമാണ് ഇറ്റലിയുടെ പരമ്പരാഗത വേഷം. ഇക്കാരണത്താൽ അസൂറികൾ( നീലക്കുപ്പായക്കാർ) എന്ന അപര നാമത്തിൽ അറിയപ്പെടുന്നു.

ജർമ്മനിയിൽ അരങ്ങേറിയ പതിനെട്ടാമത് ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൌട്ടിൽ പരാജയപ്പെടുത്തിയാണ് ഇറ്റലി കിരീടം നേടിയത്. ഇതോടെ ബ്രസീൽ കഴിഞ്ഞാൽ കൂടുതൽ തവണ ലോകകപ്പു നേടുന്ന ടീമായി ഇറ്റലി.

ഹ്രസ്വ ചരിത്രം

1910 മേയ് 15നു ഫ്രാൻസിനെതിരെയായിരുന്നു ഇറ്റലിയുടെ പ്രഥമ രാജ്യാന്തര മത്സരം. അതിലവർ ഫ്രാൻസിനെ 6-2 എന്ന സ്ക്കോറിൽ പരാജയപ്പെടുത്തി. 1930ൽ അരങ്ങേറിയ പ്രഥമ ലോകകപ്പിൽ ഇറ്റലി പങ്കെടുത്തില്ല. എന്നാൽ 1934ലെ രണ്ടാം ലോകകപ്പിന് ആഥിത്യമരുളുകയും കിരീടം ചൂടുകയും ചെയ്തു. 1938ലും കിരീട നേട്ടം ആവർത്തിച്ചു. 1936ലെ ബെർലിൻ ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടി.

എന്നാൽ 1940നു ശേഷം ഇറ്റാലിയൻ ഫുട്ബോളിന്റെ പെരുമ പിന്നോട്ടായി. 1949ലുണ്ടായ വിമാന ദുരന്തത്തിൽ ഇറ്റലിയുടെ പത്തു കളിക്കാർ കൊല്ലപ്പെടുകയും ചെയ്തു. കരുത്തുറ്റ ഒരു തലമുറയാണ് ഈ അപകടത്തിലൂടെ നഷ്ടമായത്. പിന്നീടു നടന്ന ലോകകപ്പുകളിലൊക്കെ ഒന്നാം റൌണ്ടിനപ്പുറം കടക്കാൻ അസൂറിപ്പടയ്ക്കായില്ല. 1966ലാകട്ടെ താരതമ്യേന ദുർബലരായ ഉത്തര കൊറിയയോടു പോലും തോൽക്കേണ്ടിവന്നു.

1968-ൽ യൂറോപ്യൻ കിരീടം ചൂടിയതോടെയാണ് ഇറ്റാലിയൻ ഫുട്ബോൾ വീണ്ടുമുണരുന്നത്. രണ്ടു വർഷത്തിനുശേഷം മെക്സിക്കോയിൽ നടന്ന ലോകകപ്പിൽ ഫൈനലിലെത്തി. എന്നാൽ ബ്രസീലിനോട് 1-4നു പരാജയപ്പെട്ടു. ഈ ലോകകപ്പിൽ പശ്ചിമ ജർമ്മനിക്കെതിരെ നടന്ന സെമി ഫൈനൽ മത്സരം എക്കാലത്തെയും മികച്ച ഫുട്ബോൾ മത്സരങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. 1978-ൽ അർജന്റീനയിൽ നടന്ന ലോകകപ്പിൽ നാലാം സ്ഥാനം നേടി. നാലു വർഷങ്ങൾക്കുശേഷം 1982-ൽ സ്പെയിൻ ലോകകപ്പിൽ പാവ്ലോ റോസിയുടെ മികവിൽ ഇറ്റലി ഒരിക്കൽക്കൂടി ലോകകിരീടം നേടി.

1990-ലെ ലോകകപ്പിന് ഇറ്റലി ആഥിത്യമരുളിയെങ്കിലും സെമിഫൈനലിൽ അർജന്റീനയോട് പെനാൽറ്റി ഷൂട്ടൌട്ടിൽ തോറ്റതു തിരിച്ചടിയായി. എങ്കിലും ഇംഗ്ലണ്ടിനെ തോല്പിച്ച് മൂന്നാം സ്ഥാനം നേടി. 1994-ൽ അമേരിക്കയിൽ നടന്ന ലോകകപ്പ് ഫൈനലിലും ഇറ്റലി സ്ഥാനം നേടി. എന്നാൽ അവിടെയും പെനാൽറ്റി ഷൂട്ടൌട്ടിൽ ബ്രസീലിനോടു പരാജയപ്പെട്ടു. രണ്ടായിരത്തിലെ യൂറോ കപ്പ് ഫൈനലിലും പരാജയമായിരുന്നു ഫലം. ഫ്രാൻസ് 2-1 ന് അസൂറിപ്പടയെ കീഴടക്കി.

ലോകകപ്പ് പ്രകടനം

വർഷംപ്രകടനംജയംതോൽ‌വിസമനിലഅടിച്ച ഗോൾവഴങ്ങിയ ഗോൾ
1930പങ്കെടുത്തില്ല
1934ജേതാക്കൾ401123
1938ജേതാക്കൾ40094
1950പ്രാഥമിക റൌണ്ട്11043
1954പ്രാഥമിക റൌണ്ട്12067
1958യോഗ്യത നേടിയില്ല
1962പ്രാഥമിക റൌണ്ട്11132
1966പ്രാഥമിക റൌണ്ട്12022
1970രണ്ടാം സ്ഥാനം312108
1974പ്രാഥമിക റൌണ്ട്11154
1978നാലാം സ്ഥാനം42196
1982ജേതാക്കൾ403126
1986രണ്ടാം റൌണ്ട്12146
1990മൂന്നാം സ്ഥാനം610102
1994രണ്ടാം സ്ഥാനം42185
1998ക്വാർട്ടർ ഫൈനൽ31183
2002രണ്ടാം റൌണ്ട്12155
2006ഫൈനൽ501111*
ആകെ44181411867


കേളീശൈലി

പ്രതിരോധാത്മക ഫുട്ബോളിന്റെ പരമ്പരാഗത വക്താക്കളാണ് ഇറ്റലി. എതിരാളികളെ ഗോളടിപ്പിക്കാതിരിക്കുകയും ഗോളടിക്കുന്നതിൽ പിശുക്കുകാട്ടുകയും ചെയ്യൂന്ന കേളീശൈലി ഒട്ടേറെ വിമർശനങ്ങൾ വിളിച്ചുവരുത്തിയിട്ടുണ്ട്. വർഷങ്ങളായി ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധനിര താരങ്ങൾ ഇറ്റലിയിൽ നിന്നായിരുന്നു. അവരുടെ ഏറ്റവും പ്രശസ്തരായ മുന്നേറ്റനിര താരങ്ങൾ പോലും ഗോൾ നേട്ടത്തിൽ ഏറെ പിറകിലാണുതാനും.

പ്രതിരോധനിരയിൽ നാലുപേർ, പ്രതിരോധത്തിലൂന്നിയ രണ്ട് മിഡ്ഫീൽഡർമാർ, ആക്രമിച്ചുകളിക്കുന്ന മൂന്നു മിഡ്ഫീൽഡർമാർ, ഒരു സ്ട്രൈക്കർ എന്നിങ്ങനെ 4-2-3-1 ശൈലിയാണ് മിക്കപ്പോഴും ഇറ്റലി സ്വീകരിക്കുന്നത്. ചിലപ്പോൾ 4-3-1-2 എന്ന ശൈലിയിലേക്കും മാറുന്നു. എങ്ങനെയായാലും ഉറച്ച പ്രതിരോധ നിരതന്നെയായിരുന്നു എക്കാലത്തും ഇറ്റലിയുടെ ശക്തി.

പ്രമുഖ താരങ്ങൾ

ഇറ്റലിയുടെ എക്കാലത്തെയും മികച്ച ഗോളടിക്കാരനായ സിൽ‌വിയോ പിയോള മുതൽ ഒട്ടേറെ പ്രതിഭാധനരായ കളിക്കാരെ അസൂറികൾ ലോകഫുട്ബോളിനു സംഭാവന ചെയ്തിട്ടുണ്ട്. 1982 ഇറ്റലി കിരീടം ചൂടിയപ്പോൾ ടീമിന്റെ നായകനായിരുന്ന ദിനോ സോഫ് എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിലൊരാളാണ്. 1982ലെ സുവർണ്ണ പാദുക നേട്ടക്കാരൻ പാവ്ലോ റോസി, 1990, ‘94 ലോകകപ്പുകളിൽ ശ്രദ്ധേയനായ റോബർട്ടോ ബാജിയോ, ഇറ്റലിക്കുവേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച പാവ്ലോ മൾദീനി, എക്കാലത്തെയും മികച്ച സെൻ‌ട്രൽ ഡിഫൻ‌ഡറായി കണക്കാക്കപ്പെടുന്ന ഫ്രാങ്കോ ബരേസി എന്നിങ്ങനെ ഒട്ടേറെ പ്രമുഖർ ഇറ്റലിക്കുവേണ്ടി കളിച്ചിട്ടുണ്ട്.

ഫ്രാഞ്ചെസ്കോ ടോട്ടി, അലെസാന്ദ്രോ ദെൽ പിയറോ, ഫിലിപ്പോ ഇൻസാഗി, ലൂക്കാ ടോണി എന്നിവരാണ് സമീപകാലത്ത് ശ്രദ്ധേയരായ ഇറ്റാലിയൻ താരങ്ങൾ.

ഇറ്റലിയുടെ ഗോൾവേട്ടക്കാർ

#താരംകരിയർഗോൾ (കളികൾ)ശരാശരി
1ലൂജി റൈവ1965 - 197335 (42)0.83
2ഗുസിപ്പേ മിയേസ1930 - 193933 (53)0.62
3സിൽ‌വിയോ പിയോള1935 - 195230 (34)0.88
4റോബർട്ടോ ബാജിയോ1990 - 200427 (56)0.48
അലെസാന്ദ്രോ ദെൽ പിയറോ1995 -27 (91)0.36
6അലെസാന്ദ്രോ ആൽട്ടോബെലി1981 - 198925 (61)0.41
അഡോൾഫോ ബലോൺസിയറി1920 - 193325 (47)0.53
ഫിലിപ്പോ ഇൻസാഗി1997 -25 (57)0.44
9ഫ്രാഞ്ചെസ്കോ ഗ്രാസിയേനി1975 - 198223 (64)0.53
ക്രിസ്ത്യൻ വിയേരി1997 -23 (49)0.47
11അലെസാന്ദ്രോ മസോള1963 - 197422 (70)0.31
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്