നാദിയ മുരാദ്

ഇറാഖിലെ ഒരു യസീദി മനുഷ്യാവകാശ പ്രവർത്തകയാണ് നാദിയ മുരാദ് ബാഷീ താഹ (കുർദിഷ്: نادیە مراد, അറബി: نادية مراد; കോജോ -ൽ 1993 -ൽ ജനനം)[1][2][3][4]ഏകദേശം മൂന്ന് വർഷക്കാലത്തോളം  ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിലായിരുന്നു നാദിയ [5][6][7]  . "യുദ്ധസമയത്ത് ലൈംഗികാതിക്രമങ്ങളെ ആയുധമായി" ഉപയോഗിക്കുന്നതിനെതിരായി  നടത്തിയ പ്രവർത്തനങ്ങൾക്ക് 2018  സമാധാനത്തിനുള്ള നോബേൽ ഡെനിസ് മുക്വേഗെ -യ്ക്കും നാദിയക്കും ലഭിച്ചു.[8]

നാദിയ മുരാദ്
2018, വാഷിങ്ടണിൽ നാദിയ മുരാദ്
നാദിയ മുരാദ് (2018)
ജനനം
നാദിയ മുരാദ് ബാഷീ താഹ

1993 (വയസ്സ് 24–25)
കോജോ, ഇറാഖ്
തൊഴിൽമനുഷ്യാവകാശ പ്രവർത്തക
സജീവ കാലം2014–present
പുരസ്കാരങ്ങൾസമാധാനത്തിനുള്ള നൊബേൽ (2018)

വംശഹത്യ, കൂട്ട അതിക്രമങ്ങൾ, മനുഷ്യകടത്ത് എന്നിവയ്ക്കിരയായ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ,നാദിയ ഇനീഷിയേറ്റീവ് എന്ന സംഘടന സ്ഥാപിച്ചത് നാദിയയാണ്. [9]

ആദ്യകാല ജീവിതം

ഇറാഖിലെ സിൻജാർ, കോജോയിലാണ് നാദിയ ജനിച്ചത്. യസീദി മത-ന്യൂനപക്ഷ  വിശ്വാസികളായിരുന്ന നാദിയയുടെ കുടുംബം കർഷകരായിരുന്നു.[10]

തടവുകാലം

പത്തൊമ്പതാം വയസ്സിൽ വടക്ക് ഇറാഖിലെ സിൻജാർ, കോജോ യിലെ ഗ്രാമത്തിൽ വിദ്യാർത്ഥിയായിരുന്നു നാദിയ.  ആ സമയത്തായിരുന്നു യസീദി വിഭാഗത്തെ ഇസ്ലാമിക് സ്റ്റേറ്റ് അക്രമിക്കുകയും,  നാദിയയുടെ ആറ് സഹോദരന്മാരേയും, സപത്‌നീപുത്രന്മാരെയമടക്കം 600 പേരുടെ ജീവനെടുക്കുകയും ചെയ്തത്.[11] അവർ നാദിയയെ മാത്രം തടവിലാക്കുകയായിരുന്നു. മൊസൂൾ നഗരത്തെ അടിമസ്ത്രീയായിമാറിയ നാദിയക്ക് മർദ്ദനങ്ങളും, സിഗരറ്റ് കുറ്റികൾകൊണ്ടുള്ള പൊള്ളലുകളും, രക്ഷപ്പെടാൻ ശ്രമിച്ചതിൽ പീഡനങ്ങൾക്കുമിരയാകേണ്ടി വന്നിട്ടുണ്ട്. അടിമയായി വച്ചയാൾ വീട് ഒരിക്കൽ പൂട്ടാതെ പോയപ്പോൾ, ആ വീടിൽ നിന്നും നാദിയ രക്ഷപ്പെട്ടു.[12]

ഇസ്ലാമിക് സ്റ്റേറ്റിന്റെ കീഴിലായിരുന്ന ഇടങ്ങളിലൂടെ വടക്ക് ഇറാഖിലെ അഭയാർത്ഥി ക്യാമ്പിലേക്ക് രക്ഷപ്പെടാൻ  ഒരു അയൽക്കാരകുടുംബം സഹായിക്കുകയായിരുന്നു. 2015 ഫെബ്രുവരി യ്ക്ക് ബെൽജിയൻ ലാ ലിബ്രെ ബെൽജിക്യു റിപ്പോർട്ടർമാർക്ക് തന്റെ ആദ്യത്തെ മൊഴി നൽകി.[13] റവാങ്ക് ക്യാമ്പിലായിരുന്നു നാദിയ അപ്പോൾ.  2015 -ൽ ജെർമനിയിലെ, ബേദൻ വുർട്ടെന്ബർഗ് സർക്കാരുടെ അഭയാർത്ഥി  പ്രോഗ്രാമിൽ സഹായിക്കപ്പെട്ട 1000 കുട്ടികൾ സ്ത്രീകളിൽ എന്നിവരിൽ ഒരാളായിരുന്നു നാദിയ. അത് പിന്നീട് അവരുടെ പുതിയ വീടായി മാറി.[14][15]

ഔദ്യോഗിക ജീവിതം

2015  ഡിസംബർ 16 -ന് നാദിയ യുണൈറ്റഡ് നാഷൻസ് സെക്ക്യൂരിറ്റി കൗൺസിലിൽ മനുഷ്യക്കടത്തിനെക്കുറിച്ച് സംസാരിക്കാനായി എത്തി. അതാദ്യമായിട്ടാണ് കൗൺസിൽ മനുഷ്യക്കടത്തിനെക്കുറിച്ച് സാസിരിക്കുന്നത്. [10][16] അംബാസഡർ എന്ന നിലയക്ക് നാദിയ മനുഷ്യക്കടത്തിനെക്കുറിച്ച് അഭയാർത്ഥികളെ ബോധവത്കരിക്കുന്നതിനായുള്ള ആഘോള പദ്ധതിയിൽ പങ്കെടുത്തു. അവർ രക്ഷപ്പെട്ട അഭയാർത്ഥി കമ്മ്യൂണിറ്റികളിൽ എത്തുകയും, അതിനിരയായവരുടെ ശബ്ദങ്ങൾ കേൾക്കുകകയും അതിനെതിരെ ശബ്ദിക്കുകയും ചെയ്തു.

ജൂൺ 2016 -ന് നാദിയ വ്യക്തമാക്കിയ തീരുമാനത്തെക്കുറിച്ച് 2016 സെപ്തംബറിന് അമാൽ ക്ലൂനി യൂണൈറ്റഡ് നാഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആന്റ് ക്രൈം -ൽ സംസാരിച്ചു.[17][18][19] നാദിയയുടെ ലീഗൽ ആക്ഷൻ ക്ലൈന്റ് റെപ്പ്രസെന്റീവായിരുന്നു അദ്ദേഹം. മനുഷ്യക്കടത്ത്, പീഡനം, വംശഹത്യ എന്നിവ വ്യവസായ തലത്തിൽ നടന്നുകൊണ്ടിരിക്കുന്നു എന്നും, ഇപ്പോഴും അടിമകച്ചവടം ഓൺലൈനായി ഫെയിസ്ബുക്കിലും മറ്റുമായി മദ്ധ്യകിഴക്ക് ഭാഗത്തായി നിലനിൽക്കുന്നു എന്ന് പ്രതിപാതിച്ചു.[11] നാദിയക്ക് തന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ഒരുപാട് ഭീഷണികളുയർന്നിട്ടുണ്ട്.[10]

ഇറാഖ്, കുർദിസ്ഥാൻ, യസീദി ലാലിഷ് ക്ഷേത്രത്തിൽ യുഎൻ സെക്കൂരിറ്റി കൗൺസിലിനോട് സംസാരിക്കുന്നതിന്റെ പോസ്റ്റർ

2016 സെപ്തംബറിന് ന്യൂയോർക്ക് സിറ്റി, ടിനാ ബ്രൗണിൽ നാദിയ ഇനീഷ്യേറ്റീവ് സ്ഥാപിച്ചു. വംശഹത്യ , മനുഷ്യക്കടത്ത്, പീഡനം എന്നിവയ്ക്കിരയായ സ്ത്രീകളെ , കുട്ടികളെ സഹായിക്കാനായിരുന്നു ഇത്.[20]  മനുഷ്യക്കടത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ  ആദരവിനായി നാദിയയെ അതേമാസം യുണൈറ്റഡ് നാഷന്റെ ഗുഡ്വിൽ അമ്പാസഡറായി പ്രഖ്യാപിച്ചു.[21]

2017 മെയ്  3 -ന് നാദിയ പോപ്പ് ഫ്രാൻസിസിനെ വത്തിക്കാൻ നഗരത്തിലെ ആർച്ച്ബിഷപ്പ് ഗലാഗഹാറിൽ വച്ച് കാണാനെത്തി. അപ്പോഴും ഇസ്ലാമിക് സ്റ്റേറ്റിന്റെ തടവിലുള്ള യസീദികളെ രക്ഷപ്പെടുത്താനുള്ള സഹായത്തിനായിരുന്നു അത്. വത്തിക്കാൻ സപ്പോർട്ട് നൽകുമെന്ന് പോപ്പ് അറിയിച്ചു.[22]

Murad's memoir, The Last Girl: My Story of Captivity, and My Fight Against the Islamic State, 2017 നവംബർ 7 ന് പ്രസിദ്ധീകരിച്ചു.[23][24]

സ്വകാര്യ ജീവിതം

2018 ആഗസ്തിന് യസീദി മനുഷ്യാവകാശ പ്രവർത്തകനായ അബിദ് ഷദ്മീനുമായി നാദിയയുടെ വിവാഹം നിശ്ചയിച്ചു.[25]

ബഹുമതികൾ

References

"https:https://www.search.com.vn/wiki/index.php?lang=ml&q=നാദിയ_മുരാദ്&oldid=3797879" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്