പുസി റയട്ട്

റഷ്യയിലെ ഒരു സർക്കാർ വിരുദ്ധ സ്ത്രീപക്ഷ സംഗീതവൃന്ദമാണ് പുസി റയട്ട് .പതിനൊന്ന് അംഗങ്ങൾ അടങ്ങിയ ഈ റോക്ക് സംഘം 2011ലാണു രൂപീകരിയ്ക്കപ്പെടുന്നത്. ലൈംഗിക ന്യൂനപക്ഷ അവകാശങ്ങൾക്കും,സ്ത്രീ അനുകൂല രാഷ്ട്രീയ നിലപാടുകൾക്കു വേണ്ടിയും ഈ വൃന്ദം പ്രവർത്തിച്ചുവരുന്നു. [1] തെളിഞ്ഞതും കടുംനിറത്തിലുമുള്ള വസ്ത്രവിധാനങ്ങളോടെ പൊതുവീഥികളിൽ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന ഇവർ തത്സമയം തന്നെ സംഗീതപരിപാടികൾ അവതരിപ്പിയ്ക്കുകയും, അത് ഇന്റർനെറ്റിൽ പ്രചരിപ്പിയ്ക്കുകയും ചെയ്യുന്നു.[2]

പുസി റയട്ട്
പുസി റയട്ടിലെ ഏഴംഗങ്ങൾ
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംമോസ്കോ, റഷ്യ
വിഭാഗങ്ങൾറോക്ക്, പ്രതിഷേധപരിപാടികൾ , riot grrrl
വർഷങ്ങളായി സജീവം2011 (2011)–ഇതുവരെ
അംഗങ്ങൾനദേഴ്ഡ ടൊലോകോന്നിക്കോവ
മരിയ ഐലോഖിന
യെകതെറീന സാമുട്സെവിച്ച്
പിന്നെ മറ്റുള്ളവരും
വെബ്സൈറ്റ്pussy-riot.livejournal.com

റഷ്യൻ പ്രസിഡന്റ് പുടിന്റെ കടുത്ത വിമർശകരായ ഇവർ വ്ലാഡിമിർ പുടിനെ സ്വേച്ഛാധിപതി എന്നു വിശേഷിപ്പിയ്ക്കുകയുണ്ടായി. പുടിന്റെ രാഷ്ട്രീയ പാർട്ടിയ്ക്ക് റഷ്യൻ ഓർത്തഡോക്സ് സഭയുമായുള്ള ബന്ധങ്ങളെയും ഇവർ നിശിതമായി വിമർശിയ്ക്കുകയുണ്ടായി.[3]

2012 ഫെബ്രുവരി 21 നു മോസ്കോയിലെ സോലിയാസ് കത്തീഡ്രൽ അങ്കണത്തിൽ ഈ സംഘത്തിലെ അഞ്ചുപേർ അപ്രതീക്ഷിതമായി നടത്തിയ പരിപാടി ഏറെ വിവാദമാകുകയും അംഗങ്ങൾ അറസ്റ്റിലാകുകയും ചെയ്തു. ഈ പ്രകടനം "Punk Prayer - Mother of God, Chase Putin Away!" എന്ന പേരിൽ ഇന്റർനെറ്റിൽ പ്രചരിപ്പിയ്ക്കുകയുമുണ്ടായി.2012. ആഗസ്റ്റ് 17 നു മതനിന്ദയ്ക്കും,പള്ളിഅങ്കണത്തിലെ അതിക്രമങ്ങൾക്കും കുറ്റപത്രം ചാർത്തപ്പെട്ട ഇതിലെ മൂന്ന് അംഗങ്ങൾക്ക് രണ്ടുവർഷം തടവു ലഭിച്ചു.എന്നാൽ സർക്കാർ പൊതുമാപ്പ് നൽകിയതുപ്രകാരം മരിയ അല്യോഖിന,നദേഷ്ദ എന്നിവരെ ജയിലിൽ നിന്നു 2013 ഡിസംബർ 23 നു മോചിപ്പിച്ചു[4]

2018 ഫിഫ ലോകകപ്പ് ഫൈനൽ

15 July, 2018ന് നഡേഷ്ഡ ടോളോക്കോനിക്കൊവ(Nadezhda Tolokonnikova)യുടെ ഭർത്താവായി അറിയപ്പെടുന്ന പ്യോട്ടർ വെർസിലോവ്(Pyotr Verzilov), പുസ്സി റയട്ടിലെ മൂന്ന് അംഗങ്ങളോടൊപ്പം പോലീസ് ഉദ്യോഗസ്ഥരെപ്പോലെ വേഷം ധരിച്ച് ഫ്രാൻസും ക്രൊയേഷ്യയും തമ്മിലുള്ള ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ രണ്ടാം പകുതിക്കിടെ കളിക്കളത്തിലേക്ക് ഇരച്ചു കയറി. ഈ പ്രതിഷേധത്തിന് "പോലീസ് കളിയിൽ പ്രവേശിക്കുന്നു" എന്നാണ് പേരിട്ടിരുന്നത്(Policeman Enters the Game). ക്രൊയേഷ്യൻ പ്രതിരോധത്തിലെ ദെജാൻ ലോവ്റെൻ ഇവരിലൊരാളെ തള്ളി താഴെയിട്ട ശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ട് പോയത്.[5][6] പ്രതിഷേധക്കാരിലെ ഒരു സ്ത്രീ ഗ്രൗണ്ടിന് നടുവിലെത്തി ഫ്രഞ്ച് മുൻ നിരയിലെ കൈലിയൻ എംബാപ്പെയ്ക്ക് ഇരുകൈകളും ഉയർത്തി ഹൈ ഫൈവ് കൊടുത്തിരുന്നു.[7]

പുറംകണ്ണികൾ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=പുസി_റയട്ട്&oldid=3637487" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്