ഫുട്ബോൾ ലോകകപ്പ് 1998

പതിനാറാമത് ഫുട്ബോൾ ലോകകപ്പ് 1998
ഫുട്ബോൾ ലോകകപ്പ് 1998
ഫ്രാൻ‌സ് ‘98
ഔദ്യോഗിക മുദ്ര
ഔദ്യോഗിക മുദ്ര
ആകെ ടീമുകൾ172(യോഗ്യതാ ഘട്ടമുൾപ്പടെ)
ഫൈനൽ റൌണ്ട്: 32
ആതിഥേയർഫ്രാൻ‌സ്
ജേതാക്കൾഫ്രാൻ‌സ്
മൊത്തം കളികൾ64
ആകെ ഗോളുകൾ171
(ശരാശരി2.67)
ആകെ കാണികൾ2,785,100
(ശരാശരി43,517 )
ടോപ്‌സ്കോറർഡാവർ സൂക്കർ
(6 ഗോളുകൾ)
മികച്ച താരംറൊണാൾഡോ

പതിനാറാമത് ഫുട്ബോൾ ലോകകപ്പ് 1998 ജൂൺ 10 മുതൽ ജുലൈ 12 വരെ ഫ്രാൻ‌സിൽ അരങ്ങേറി. ലോകകപ്പിന്‌ രണ്ടു തവണ ആതിഥേയത്വം വഹിച്ച മൂന്നാമത്തെ രാജ്യമാണ്‌ ഫ്രാൻസ്‌. മുൻപ്‌ മെക്‌സിക്കോയ്ക്കും ഇറ്റലിക്കുമാണ്‌ ഈ ഭാഗ്യം സിദ്ധിച്ചത്‌. അതുവരെ നടന്ന ലോകകപ്പുകളിൽ നിന്നും ടീമുകളുടെ എണ്ണംകൊണ്ട് ഫ്രാൻസ് ലോകകപ്പ് വ്യത്യസ്തമായിരുന്നു. 32 ടീമുകളാണ്‌ 62 മത്സരങ്ങളിലായി കഴിവിന്റെയും ഭാഗ്യത്തിന്റെയും മാറ്റുരച്ചത്‌.

‘94ലെ ജേതാക്കളായ ബ്രസീലിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്ത് ആതിഥേയരായ ഫ്രാൻസ് നടാടെ ലോകകപ്പ് കിരീടം ചൂടി. ഉറുഗ്വേ, ബ്രസീൽ, അർജന്റീന, ഇറ്റലി, ഇംഗ്ലണ്ട്, ജർമ്മനി എന്നിവർക്കൊപ്പം ഫ്രാൻസും അങ്ങനെ ലോകകപ്പ് ജേതാക്കളുടെ പട്ടികയിൽ ഇടം നേടി. ഏവരേയും അമ്പരിപ്പിച്ചുകൊണ്ട് ക്രൊയേഷ്യ മൂന്നാം സ്ഥാനത്ത് കുതിച്ചെത്തി. അവരുടെ ഡാവർ സൂക്കർ ഏറ്റവും കൂടുതൽ ഗോൾ നേടി(6) സുവർണ്ണ പാദുകവും കരസ്ഥമാക്കി. 1994 ലെ ലോകകപ്പിൽ മൂന്നാംസ്ഥാനക്കാരായ സ്വീഡന്‌ യോഗ്യതാ മത്സരത്തിൽപോലും വിജയം കണ്ടെത്താനായിരുന്നില്ല.

സർഗ്ഗാ‍ത്മകതയ്ക്കാണ്‌ ഈ ലോകകപ്പിന്റെ കളിക്കളങ്ങളിൽ പ്രാമുഖ്യം കണ്ടത്‌. പരുക്കൻ‌കളിയുടെ ആശാന്മാരായ ജർമ്മനി പോലും കളിക്കളത്തിൽ സംയമനം പാലിച്ച്‌ അസൂയയുളവാക്കുന്ന ചാരുത വിരിയിക്കുകയായിരുന്നു. ഏതാനും താരോദയങ്ങൾക്കും ഫ്രാൻസ് വേദിയായി ഏരിയൽ ഒർട്ടേഗ (അർജന്റീന), തിയറി ഹെൻറി (ഫ്രാൻസ്‌), മൈക്കേൽ ഓവൻ (ഇംഗ്ലണ്ട്‌) എന്നിവരായിരുന്നു ശ്രദ്ധനേടിയ താരങ്ങൾ.

64 മത്സരങ്ങളിലായി 171 ഗോളുകളാണ്‌ വല കുലുക്കിയത്‌. കാണികളുടെ ഹൃദയമിടിപ്പ്‌ പരീക്ഷിച്ച ഗോളുകളിലൊന്ന്‌ അർജന്റീനക്കെതിരെ ഇംഗ്ലണ്ടിന്റെ യുവതാരമായ മൈക്കേൽ ഓവന്റേതായിരുന്നു.

ടീമുകൾ

ആറു വൻകരകളിൽ നിന്നുള്ള 32 ടീമുകളാണ്‌ ഫ്രാൻസിൽ‍ മാറ്റുരച്ചത്. ക്രൊയേഷ്യ, ജപ്പാൻ, ദക്ഷിണാഫ്രിക്ക, ജമൈക്ക എന്നീ ടീമുകളുടെ പ്രഥമ ലോകകപ്പായിരുന്നു ഇത്.

പ്രാഥമിക റൌണ്ട്

പകുതി സമയ ഗോൾനില ബ്രാക്കറ്റിൽ.

ഗ്രൂപ്പ് എ

ടീംപോയിന്റ്കളിജയംസമനിലതോൽ‌വിഅടിച്ച ഗോൾവാങ്ങിയ ഗോൾ
ബ്രസീൽ6320163
നോർവേ5312054
മൊറോക്കോ4311155
സ്കോട്‌ലൻ‌ഡ്1301226
ബ്രസീൽ2 - 1സ്കോട്‌ലൻ‌ഡ്
മൊറോക്കോ2 - 2നോർവേ
സ്കോട്‌ലൻ‌ഡ്1 - 1നോർവേ
ബ്രസീൽ3 - 0മൊറോക്കോ
ബ്രസീൽ1 - 2നോർവേ
സ്കോട്‌ലൻ‌ഡ്0 - 3മൊറോക്കോ

ജൂൺ 10, 1998

ബ്രസീൽ2 - 1 (1-1) സ്കോട്‌ലൻഡ്കാണികൾ: 80,000
സെസാർ സാമ്പായിയോ 4'ജോൺ കോളിൻ‌സ് 38'
ടോം ബോയിഡ് 73'
 
മൊറോക്കോ2 - 2 (1-1) നോർവേകാണികൾ: 29,750
മുസ്തഫാ ഹാജി 38'യൂസഫ് ചിപ്പോ 45'+1'
ഹദ്ദാ 59'ഡാൻ ഈഗൻ 60'

ജൂൺ 16, 1998

സ്കോട്‌ലൻ‌ഡ്1 - 1 (0-0) നോർവേകാണികൾ: 31,800
ക്രെയ്‌ഗ് ബർലി 66'ഹാവാർഡ് ഫ്ലോ 46'
 
 
ബ്രസീൽ3 - 0 (2-0) മൊറോക്കോകാണികൾ: 35,000
റൊണാൾഡോ 9'
റിവാൾഡോ 45'+2'
ബെബറ്റോ 50'

ജൂൺ 23, 1998

ബ്രസീൽ1 - 2 (0-0) നോർവേകാണികൾ: 55,000
ബെബറ്റോ 78'ആന്ദ്രേ ഫ്ലോ 83'
റെക്ദാൽ 88'
 
സ്കോട്‌ലൻ‌ഡ്0 - 3 (0-1) മൊറോക്കോകാണികൾ: 30,600
സലാൽ‌ദ്ദിൻ ബാസിർ 22'
ഹദ്ദാർ 46'
സലാൽ‌ദ്ദിൻ ബാസിർ 85'

ഗ്രൂപ്പ് ബി

ടീംപോയിന്റ്കളിജയംസമനിലതോൽ‌വിഅടിച്ച ഗോൾവാങ്ങിയ ഗോൾ
ഇറ്റലി7321073
ചിലി3303044
ഓസ്ട്രിയ2302134
കാമറൂൺ2302125
ഇറ്റലി2 - 2ചിലി
കാമറൂൺ1 - 1ഓസ്ട്രിയ
ചിലി1 - 1ഓസ്ട്രിയ
ഇറ്റലി3 - 0കാമറൂൺ
ഇറ്റലി2 - 1ഓസ്ട്രിയ
ചിലി1 - 1കാമറൂൺ

ജൂൺ 11, 1998

ഇറ്റലി2 - 2 (1-1) ചിലികാണികൾ: 31,800
ക്രിസ്റ്റ്യൻ വിയേരി 10'മാഴ്സലോ സലാസ് 45'
റോബർട്ടോ ബാജിയോ (p) 85'മാഴ്സലോ സലാസ് 49'
 
കാമറൂൺ1 - 1 (0-0) ഓസ്ട്രിയകാണികൾ: 33,460
[പിയറി ഞാൻ‌ക 78'ടോണി പോൾസ്റ്റർ 90'
 

ജൂൺ 17, 1998

ചിലി1 - 1 (0-0) ഓസ്ട്രിയകാണികൾ: 30,600
മാഴ്സലോ സലാസ് 70'ഇവികാ വാസ്റ്റിക് 90'
 
 
ഇറ്റലി3 - 0 (1-0) കാ‍മറൂൺകാണികൾ: 29,800
ലൂയി ഡിബാജിയോ 7'
ക്രിസ്റ്റ്യൻ വിയേരി 75'
ക്രിസ്റ്റ്യൻ വിയേരി 89'

ജൂൺ 23, 1998

ഇറ്റലി2 - 1 (0-0) ഓസ്ട്രിയകാണികൾ: 80,000
ക്രിസ്റ്റ്യൻ വിയേരി 49'ആൻ‌ഡ്രിയാ ഹെർസോഗ് 90'
റോബർട്ടോ ബാജിയോ 89'
 
ചിലി1 - 1 (1-0) കാമറൂൺകാണികൾ: 35,500
ജോസ് സിയറ 20'പാട്രിക് മാംബ 55'
 

ഗ്രൂപ്പ് സി

ടീംപോയിന്റ്കളിജയംസമനിലതോൽ‌വിഅടിച്ച ഗോൾവാങ്ങിയ ഗോൾ
ഫ്രാൻ‌സ്9330091
ഡെന്മാർക്ക്4311133
ദക്ഷിണാഫ്രിക്ക2302136
സൗദി അറേബ്യ1301227
സൗദി അറേബ്യ0 - 1ഡെന്മാർക്ക്
ഫ്രാൻസ്3 - 0ദക്ഷിണാഫ്രിക്ക
ദക്ഷിണാഫ്രിക്ക1 - 1ഡെന്മാർക്ക്
ഫ്രാൻ‌സ്4 - 0സൗദി അറേബ്യ
ഫ്രാൻസ്2 - 1ഡെന്മാർക്ക്
ദക്ഷിണാഫ്രിക്ക2 - 2സൗദി അറേബ്യ

ജൂൺ 12, 1998

സൗദി അറേബ്യ0 - 1 (0-0) ഡെന്മാർക്ക്കാണികൾ: 38,140
[മാർക്ക് റീപർ 68'
 
 
ഫ്രാൻ‌സ്3 - 0 (0-0) സൗദി അറേബ്യകാണികൾ: 55,077
ക്രിസ്റ്റഫ് ദുഗാരി 34'
പിയറി ഐസ 77'
തിയറി ഹെൻ‌റി 90'

ജൂൺ 18, 1998

ദക്ഷിണാഫ്രിക്ക1 - 1 (0-1) ഡെന്മാർക്ക്കാണികൾ: 33,300
ബെന്നി മക്കാർത്തി 52'അലൻ നീൽ‌സൺ 13'
 
 
ഫ്രാൻ‌സ്4 - 0 (1-0) സൗദി അറേബ്യകാണികൾ: 80,000
തിയറി ഹെൻ‌റി 36'
ഡേവിഡ് ട്രിസഗേ 68'
തിയറി ഹെൻ‌റി 77'
ലിസറസു 85'

ജൂൺ 24, 1998

ഫ്രാൻ‌സ്2 - 1 (1-1) ഡെന്മാർക്ക്കാണികൾ: 39,100
യൂറി യോർക്കെഫ് 12'മൈക്കൽ ലൌഡ്രപ് 42'
ഇമ്മാനുവൽ പെറ്റി 56'
 
ദക്ഷിണാഫ്രിക്ക2 - 2 (1-1) സൗദി അറേബ്യകാണികൾ: 31,800
ഷോൺ ബർറ്റ്ലെറ്റ് 19'അൽ ജബ്ബാർ 45'
ഷോൺ ബർറ്റ്ലെറ്റ് 90'+4'യൂസഫ് അൽ തുനിയൻ 74'

കലാശക്കളി

ഭാഗ്യത്തിന്റെ അകമ്പടിയോടെയായിരുന്നു ബ്രസീൽ ഈ ലോകകപ്പിന്റെ ഫൈനലിലെത്തിയത്. പെലെയെ സമ്മാനിച്ച ബ്രസീലിന്‌ സെമിഫൈനലിൽ ഹോളണ്ടിനെ കീഴടക്കാൻ പെനാൽറ്റി വരെ കാത്തിരിക്കേണ്ടി വന്നു. എന്നാൽ കപ്പിൽ മുത്തമിടാനുള്ള ഫ്രാൻസിന്റെ യാത്ര സുഗമമായിരുന്നു. ലിലിയൻ തുറാം‍ അടിച്ച രണ്ടു ഗോളുകളോടെ കറുത്ത കുതിരകളായ ക്രൊയേഷ്യയുടെ സ്വപ്‌നങ്ങൾ തകർത്ത്‌ ഫ്രാൻസ്‌ ഫൈനലിൽ പ്രവേശിച്ചു.

ജൂലൈ 12ന് കലാശക്കളിക്ക്‌ അരങ്ങൊരുങ്ങി. കളിയാരംഭിച്ച്‌ 27 ആം മിനിറ്റിൽ സിനദീൻ സിഡാന്റെ ഹെഡ്ഡറിൽ ബ്രസീലിന്റെ ഗോൾമുഖം കുലുങ്ങി. അതിന്റെ ആഘാതത്തിൽനിന്ന്‌ ബ്രസീലിന്‌ പിന്നീട്‌ കരകയറാൻ ആയതുമില്ല. മൈക്കേൽ ഡിസെയിലി ചുവപ്പുകാർഡു കണ്ട് പുറത്തായി ഫ്രാൻസിന്റെ അംഗബലം കുറഞ്ഞപ്പോൾ ബ്രസീൽ തിരിച്ചുവരുമെന്നു കരുതിയവർ ഏറെയായിരുന്നു. പക്ഷേ ഫ്രാൻസിന്റെ പത്തംഗ നിര കൂടുതൽ ശക്തമായതേയുള്ളു. കളിയുടെ അവസാന നിമിഷത്തിൽ ഇമ്മാനുവൽ പെറ്റിറ്റിന്റെ കാലുകളുതിർത്ത സുന്ദരൻ ഗോൾ ബ്രസീലിന്റെ പതനം പൂർത്തിയായി. ലോകകപ്പു കണ്ട് ഏറ്റവും ഏകപക്ഷീയമായ ഫൈനൽ മത്സരമായിരുന്നു ഫ്രാൻ‌സിലേത്.

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്