വിക്കിമീഡിയ ഫൗണ്ടേഷൻ

യു.എസ് ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ധർമ്മസ്ഥാപനം

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന യു.എസ്.എയിലെ കാലിഫോർണിയയിലുള്ള സാൻ ഫ്രൻസിസ്കോ ആസ്ഥാനമാക്കിയിട്ടുള്ള ഒരു ധർമസ്ഥാപനമാണ് വിക്കിമീഡിയ ഫൗണ്ടേഷൻ, ഇൻകോർപറേറ്റഡ്. ആദ്യം പ്രവർത്തിച്ചിരുന്ന സ്ഥലമായ ഫ്ലോറിഡയിലെ നിയമവ്യവസ്ഥിതിക്ക് കീഴിലാണ് ഇതിന്റെ സംഘാടനം. ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ എക്സിക്യുട്ടീവ് ഡയരക്ടർ സ്യു ഗാർഡ്‌നെർ ആണ്‌. ധാരാളം ഓൺലൈൻ സഹപ്രവ‌‌ർത്തക വിക്കി പദ്ധതികൾ നടത്തികൊണ്ട് പോകുന്ന ഒരു സ്ഥാപനമാണിത്. ഈ പദ്ധതികളിൽ പ്രമുഖമായവ ഇവയാണ്.

വിക്കിമീഡിയ ഫൗണ്ടേഷൻ, Inc.

Logo of the Wikimedia Foundation
തരം501(c)(3) charitable organization
സ്ഥാപിക്കപ്പെട്ടത്St. Petersburg, Florida, US
ജൂൺ 20 2003 (2003-06-20) (20 years ago)
ആസ്ഥാനംസാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ
 അമേരിക്കൻ ഐക്യനാടുകൾ
പ്രധാന ആളുകൾമൈക്കൽ സ്നോ, ഭരണസമിതി അധ്യക്ഷൻ
ജിമ്മി വെയിൽ‌സ്, അധ്യക്ഷൻ എമറിറ്റസ്[1]
സ്യു ഗാർഡ്‌നെർ‍, കാര്യനിർ‍വാഹക നിർദ്ദേശകൻ
പ്രവർത്തന മേഖലലോകവ്യാപകം
പ്രധാന ശ്രദ്ധസ്വതന്ത്രം, open content, വിക്കി-based internet projects
രീതിവിക്കിപീഡിയ, വിക്ഷണറി, വിക്കിക്വോട്ട്, വിക്കിബുക്സ് (വിക്കിജൂനിയർ സഹിതം), വിക്കിസോഴ്സ്, വിക്കിമീഡിയ കോമൺസ്, വിക്കിസ്പീഷീസ്, വിക്കിന്യൂസ്, വിക്കിവേഴ്സിറ്റി, വിക്കിഡാറ്റ, വിക്കിവോയേജ്, വിക്കിഫങ്ഷൻസ്, വിക്കിമീഡിയ ഇൻക്യുബേറ്റർ, ഒപ്പം മെറ്റാവിക്കിയും
വരുമാനം$2,734,909 (2007)[2]
തൊഴിലാളികൾ23 (as of November 2008)[3]
വെബ്‌സൈറ്റ്wikimediafoundation.org
വിക്കിമീഡിയ ഫൗണ്ടേഷൻ (സാൻ ഫ്രാൻസിസ്കോ)

വിക്കിപീഡിയ, വിക്ഷണറി, വിക്കിസോഴ്സ്, വിക്കിമീഡിയ കോമൺസ്, വിക്കിക്വോട്ട്, വിക്കിബുക്സ് (വിക്കിജൂനിയർ സഹിതം), വിക്കിസ്പീഷീസ്, വിക്കിന്യൂസ്, വിക്കിവേഴ്സിറ്റി, വിക്കിവോയേജ്, വിക്കിഡാറ്റ, വിക്കിഫങ്ഷൻസ്, വിക്കിമീഡിയ ഇൻക്യുബേറ്റർ, മെറ്റാ-വിക്കി എന്നിവയാണ്.

വിക്കിമീഡിയ ഫൗണ്ടേഷന്റെ പതാകവാഹക പദ്ധതിയായ ഇംഗീഷ് ഭാഷാ വിക്കിപീഡിയ ലോകത്തിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന പത്ത് വെബ്സൈറ്റുകളിൽ ഒന്നാണ്.[4] 2003 ജൂൺ 20-നാണ് വിക്കിമീഡിയ ഫൗണ്ടേഷൻ എന്ന പേരിൽ ഒരു ഫൗണ്ടേഷൻ നിർമ്മിക്കുന്ന കാര്യം വിക്കിപീഡിയയുടെ സഹ സ്ഥാപകനായ ജിമ്മി വെയിൽസ് പ്രഖ്യാപിച്ചത്[5]. അതുവരെ ബോമിസ് എന്ന പേരിലുള്ള ജിമ്മി വെയിൽസിന്റെ കമ്പനിയുടെ കീഴിലായിരുന്നു വിക്കിപീഡിയ പ്രവർത്തിച്ചു കൊണ്ടിരുന്നത്[6].

ഉത്പത്തി

വിക്കിപീഡിയ സഹ-സ്ഥാപകനായ ജിമ്മി വെയിൽ‌സ് 2003 ജൂൺ 20ന് വിക്കിമീഡിയ ഫൗണ്ടേഷന്റെ രൂപവത്കരണം ഔപചാരികമായി പ്രഖ്യാപിച്ചു.[7]. ഇതിനുമുൻപ് ജിമ്മിവേൽസ് വിക്കിപീഡിയ അദ്ദേഹത്തിന്റെ സ്ഥാപനമായ ബോമിസിനു കീഴിൽ പ്രവർത്തിപ്പിച്ചിരുന്നു.[8]

ലക്ഷ്യങ്ങൾ

വിക്കിമീഡിയ ഫൗണ്ടേഷന്റെ നിയമസംഹിത ഏറ്റവും ഫലപ്രദമായ രീതിയിൽ വിദ്യാഭ്യാസപരമായ വിവരങ്ങളുടെ ആഗോളതലത്തിലുള്ള ശേഖരണവും വിതരണവും ലക്ഷ്യം വെയ്ക്കുന്നു.[9]

വിക്കിമീഡിയ ഫൗണ്ടേഷന്റെ പ്രഖ്യാപിത ലക്ഷ്യം : സ്വതന്ത്ര ഉള്ളടക്കമുള്ള വിക്കി-ആധാരിത പദ്ധതികളുടെ സൃഷ്ടി, വികസനം, പരിപാലനം, ഒപ്പം പൊതുജനങ്ങൾക്കായി ഈ സേവനങ്ങളുടെ സമ്പൂർണ സൗജന്യവിതരണം.[10]

ബഹുഭാഷാ സാമാന്യ വിശ്വവിജ്ഞാനകോശമായ വിക്കിപീഡിയയ്ക്കൊപ്പം, വിക്ഷ്ണറി എന്ന് പേരായ ബഹുഭാഷാ ശബ്ദകോശം, ഉദ്ധരണികളുടെ സംഗ്രഹമായ വിക്കിക്വോട്ട്, ഏതുഭാഷയിലുമുള്ള പുസ്തകങ്ങളുടെ ഒരു സ്രോതസ്സായി വർത്തിക്കുന്ന വിക്കിസോഴ്സ്, ഇ-പുസ്തകങ്ങളുടെ സംഗ്രഹമായ വിക്കിബുക്സ്, മുതലായവക്കും വിക്കിമീഡിയ ഫൗണ്ടേഷൻ മേൽനോട്ടം വഹിക്കുന്നു. കുട്ടികൾക്കായുള്ള പുസ്തകങ്ങൾക്കുവേണ്ടി വിക്കിബുക്സിന്റെ ഉപപദ്ധതിയായി വിക്കിജൂനിയർ എന്ന ഒരു പദ്ധതിയും ഉണ്ട്.

പ്രവർത്തനങ്ങൾ

വിക്കിമീഡിയ ഫൗണ്ടേഷനുകീഴിലുള്ള ഓരോ പദ്ധതിയുടെയും സാങ്കേതികവും സാമ്പത്തികപരവും ആയ നിരന്തര പുരോഗതി പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് സംഭാവനകളെയാണ്. എന്നിരിക്കിലും ഗ്രാന്റുകൾ, പ്രായോജകരുടെ സഹായങ്ങൾ, മുതലായ അന്യമാർഗങ്ങളിലൂടെയും ഫൗണ്ടേഷൻ വരുമാനം കണ്ടെത്തുന്നു. മാർച്ച് 2008 ൽ ഫൗണ്ടേഷൻ അതിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ സംഭാവന വിളംബരം ചെയ്തു - ആൽഫ്രഡ് പി. സോളൻ ഫൗണ്ടേഷനിൽനിന്നുള്ള ഒരു ത്രിവർഷ 3-മില്യൻ ഡോളർ ഗ്രാന്റ്.[11]

ചരിത്രവും വളർച്ചയും

"വിക്കിമീഡിയ" എന്ന നാമം രൂപപ്പെടുത്തിയത് ഷെൾഡൻ റാം‌പ്റ്റൺ ആണ്. ഇംഗ്ലീഷ് വിക്കിപീഡിയയിലെ മെയ്‌ലിംഗ് ലിസ്റ്റിൽ മാർച്ച് 2003ൽ നടത്തിയ ഒരു പോസ്റ്റിംഗിലൂടെയായിരുന്നു നാമനിർദ്ദേശം.[12]. ഈ പേരിന് വിക്കിപീഡിയയുടെ പേരുമായുള്ള സാദൃശ്യവും, ഇത് നിയന്ത്രിക്കുന്ന മീഡിയവിക്കി എന്ന സോഫ്റ്റ് വേറുമായുള്ള സാദൃശ്യവും മൂലം പുതിയ ഉപഭോക്താക്കൾക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നു എന്നതിനാൽ ഈ പേര് വിമർശനവിധേയമാകുന്നുമുണ്ട്.


സ്വയംസേവക സമിതികളും സ്ഥാനങ്ങളും

തൊഴിലാളികൾ

Organization chart as of January 2008[13]

ഇപ്പോഴത്തെ ഭരണസമിതി ഭാരവാഹികൾ

ഇവരാണ് ഇപ്പോഴത്തെ ഭരണസമിതി ഭാരവാഹികൾ:[14]

  • മൈക്കൽ സ്നോ, അധ്യക്ഷൻ
  • ജിമ്മി വേൽസ്, അധ്യക്ഷൻ എമരിറ്റസ്
  • ജാൻ-ബാർറ്റ് ദെ വ്രീദ്, ഉപാധ്യക്ഷൻ
  • ദോമസ് മിറ്റുസസ്, കാര്യനിർവാഹക സചിവൻ
  • സ്റ്റുവർട്ട് വെസ്റ്റ്, ഖജാൻജി
  • കാറ്റ് വാൽഷ്
  • റ്റിങ് ചെൻ

ഉപദേശക സമിതി

ഉപദേശക സമിതി എന്നത് ഫൗണ്ടേഷന് സംഘാടനം, നിയമം, സാങ്കേതികജ്ഞാനം, തുടങ്ങി വ്യത്യസ്ത മേഖലകളിൽ നിരന്തരം സഹായം നൽകാൻ സന്നദ്ധരായിട്ടുള്ള വിദഗ്ദ്ധരുടെ ഒരു അന്തർദേശീയ ശൃംഖലയാണ്. [15] ഇപ്പോഴത്തെ അംഗങ്ങൾ:

വിക്കിമീഡിയ പദ്ധതികൾ

വിക്കിമീഡിയ ചിഹ്നംവിക്കിമീഡിയ കുടുംബം
ചിഹ്നംനാമംയു.ആർ.എൽവിക്ഷേപണ തീയതിവിവരണം
വിക്കിപീഡിയwww.wikipedia.org2001-01-15264 ഭാഷകളിലായി ഒരു കോടിയിലധികം ലേഖനങ്ങൾ ഉൾക്കൊള്ളുന്ന വിശ്വവിജ്ഞാനകോശം.
മെറ്റാ-വിക്കിmeta.wikimedia.org2001-11-09വിക്കിമീഡിയ പദ്ധതികളുടെ ഏകോപനത്തിനായുള്ള വിക്കി.
വിക്ഷണറിwww.wiktionary.org2002-12-12അർത്ഥങ്ങളും സമാനപദങ്ങളും നിരുക്തശാസ്ത്രവും ഉൾക്കൊള്ളുന്ന നിഘണ്ടു.
വിക്കിബുക്സ്www.wikibooks.org2003-07-10സ്വതന്ത്ര പാഠപുസ്തകങ്ങളുടെയും പഠനസഹായികളുടെയും ശേഖരം.
വിക്കിക്വോട്ട്www.wikiquote.org2003-07-10ഉദ്ധരണികളുടെ ശേഖരം.
വിക്കിസോഴ്സ്www.wikisource.org2003-11-24

പകർപ്പവകാശപരിധിയിൽ വരാത്ത പ്രാചീനകൃതികൾ, പകർപ്പവകാശകാലാവധി കഴിഞ്ഞ കൃതികൾ, പൊതുസഞ്ചയത്തിൽപ്പെട്ട ഔദ്യോഗികപ്രമാണങ്ങൾ ഇവയുടെ ശേഖരം.

വിക്കിമീഡിയ കോമൺസ്commons.wikimedia.org2004-09-07ചിത്രങ്ങളുടെയും ശബ്ദങ്ങളുടെയും വീഡിയോയുടെയും ഒപ്പം സാമാന്യമാധ്യമങ്ങളുടെയും ഭണ്ഡാരം.
വിക്കിമീഡിയ ഇൻക്യുബേറ്റർincubator.wikimedia.org2006-06-02Used to test possible new languages for existing projects.
വിക്കിസ്പീഷീസ്species.wikimedia.org2004-09-13Directory of species data on animalia, plantae, fungi, bacteria, archaea, protista and all other forms of life.
വിക്കിന്യൂസ്www.wikinews.org2004-12-03News source containing original reporting by citizen journalists from many countries.
വിക്കിവേഴ്സിറ്റിwww.wikiversity.org2006-08-15വിദ്യാഭാസപരവും ഗവേഷണപരവുമായ പ്രവർത്തനങ്ങളും സാമഗ്രികളും.
വിക്കിവോയേജ്www.wikivoyage.org2006-12-10യാത്രാ സഹായി
വിക്കിഡാറ്റwww.wikidata.org2012-10-29സ്വതന്ത്ര ഡാറ്റാബേസ്
വിക്കിഫങ്ഷൻസ്www.wikifunctions.org2023-07-26പുനരുപയോഗിക്കാവുന്ന കോഡുകളുടെ ഭണ്ഡാരം


മുകളിൽ കാണിച്ചിരിക്കുന്ന വിക്ഷേപണ തീയതികൾ ഔദ്യോഗിക പതിപ്പുകൾ അവതരിപ്പിക്കപ്പെട്ട തീയതികളാണ്. പ്രാഥമിക പരീക്ഷണ പതിപ്പുകൾ പരിഗണിച്ചിട്ടില്ല.

സാമ്പത്തികം

The Wikimedia Foundation relies on public contributions and grants to fund its mission of providing free knowledge to every person in the world.[16] It is exempt from federal income tax[16][17] and from state income tax.[16][18] It is not a private foundation, and contributions to it qualify as tax-deductible charitable contributions.[16]

At the beginning of 2006, the foundation's net assets were $270,000. During the year, the organization received support and revenue totaling $1,510,000, with concurrent expenses of $790,000. Net assets increased by $720,000 to a total of over one million dollars.[16] In 2007, the foundation continued to expand, ending the year with net assets of $1,700,000.[19] Both income and expenses nearly doubled in 2007.[19]

പ്രാദേശിക സഭകൾ

വിക്കിമീഡിയ പദ്ധതികൾക്ക് ഒരു അന്തർദേശീയ വ്യാപ്തി ഉണ്ട്. ഈ വിജയം സംഘടനാ തലത്തിൽ തുടരുന്നതിനായി, വിക്കിമീഡിയ ബന്ധപ്പെട്ട സംഘടനകളുടെ ഒരു അന്തർദേശീയ ശൃംഖല സൃഷ്ടിക്കുന്നുണ്ട്.

പ്രാദേശിക സഭകൾ എന്നത് വിക്കിമീഡിയ ഫൗണ്ടേഷന്റെ ലക്ഷ്യങ്ങൾ പങ്കുവെയ്ക്കുന്ന സ്വാശ്രയ സംഘടനകളാണ്. ഇവ വിക്കിമീഡിയ ഫൗണ്ടേഷനെ അതത് പ്രദേശങ്ങളിൽ സഹായിക്കുന്നു. They support the foundation, the Wikimedia community and Wikimedia projects in different ways — by collecting donations, organizing local events and projects and spreading the word of Wikimedia, free content and Wiki culture. They also provide the community and potential partners with a point of contact capable of fulfilling specific local needs.

Local chapters are self-dependent associations with no legal control of nor responsibility for the websites of the Wikimedia Foundation and vice versa.

World map showing countries that have local chapters in blue.
രാഷ്ട്രംശീർഷകംയു.ആർ.എൽ.ആരംഭിച്ച തീയതി
 അർജന്റീനWikimedia Argentinawww.wikimedia.org.arസെപ്റ്റംബർ 1, 2007
 AustraliaWikimedia Australiawww.wikimedia.org.auമാർച്ച് 1, 2008
 AustriaWikimedia Österreichwww.wikimedia.atഫെബ്രുവരി 26, 2008
 BrazilWikimedia Brasilmeta.wikimedia.orgഒക്ടോബർ 7, 2008
 Czech RepublicWikimedia Česká republikameta.wikimedia.orgമാർച്ച് 6, 2008
 FranceWikimédia Francewww.wikimedia.frഒക്ടോബർ 23, 2004
 GermanyWikimedia Deutschlandwww.wikimedia.deജൂൺ 13, 2004
 Hong Kong香港維基媒體協會meta.wikimedia.orgമാർച്ച് 1, 2008
 HungaryWikimédia Magyarországwiki.media.huസെപ്റ്റംബർ 27, 2008
 IndiaWikimedia Indiawikimedia.in Archived 2014-10-06 at the Wayback Machine.സെപ്റ്റംബർ 14, 2011.
2019-ൽ അടച്ചു
 IndonesiaWikimedia Indonesiawikimedia.web.idഒക്ടോബർ 7, 2008
 IsraelWikimedia Israelil.wikimedia.orgജൂൺ 26, 2007
 ItalyWikimedia Italiawww.wikimedia.itജൂൺ 17, 2005
 NetherlandsWikimedia Nederlandnl.wikimedia.orgമാർച്ച് 27, 2006
 NorwayWikimedia Norgeജൂൺ 23, 2007
 PolandWikimedia Polskapl.wikimedia.orgനവംബർ 18, 2005
 RussiaВикимедиа РУwikimedia.ru (not yet working)മേയ് 24, 2008
 SerbiaWikimedia Србијеrs.wikimedia.orgഡിസംബർ 3, 2005
 SwedenWikimedia Sverigese.wikimedia.orgഡിസംബർ 11, 2007
 SwitzerlandWikimedia CHwww.wikimedia.chമേയ് 14, 2006
 Republic of China中華民國維基媒體協會www.wikimedia.twജൂലൈ 4, 2007
 United KingdomWikimedia UKwww.wikimedia.org.ukഫെബ്രുവരി 14, 2006

വിക്കിമാനിയ

വർഷംതോറും വിക്കിമീഡിയ സംഘടിപ്പിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷൻ പദ്ധതി ഉപയോക്താക്കളുടെ സമ്മേളനമാണ് വിക്കിമാനിയ. ആദ്യമായി ഇത് സംഘടിപ്പിക്കപ്പെട്ടത് 2005ൽ ജർമനിയിലെ ഫ്രാങ്ക്‌ഫർട്ടിലാണ്.

ആധാരഗ്രന്ഥങ്ങൾ

ബാഹ്യകണ്ണികൾ

അവലംബം


🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്