എസ്പെരാന്തോ

കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ഭാഷകളിൽവച്ച് ഇന്ന് ലോകത്ത് ഏറ്റവുമധികം സംസാരിക്കപ്പെടുന്ന ഒര

കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ഭാഷകളിൽവച്ച് ഇന്ന് ലോകത്ത് ഏറ്റവുമധികം സംസാരിക്കപ്പെടുന്ന ഒരു അന്താരാഷ്ട്ര ഓക്സിലറി ഭാഷയാണ്‌ .[2] എസ്പെരാന്തോ എന്ന പേര്‌ ഈ ഭാഷയെക്കുറിച്ച് വിശദീകരിക്കുന്ന ഉണുവാ ലിബ്രോ എന്ന പുസ്തകം രചിക്കാൻ എൽ. എൽ. സമെനോഫ് ഉപയോഗിച്ച ഡോക്ടൊറൊ എസ്പെരാന്തോ എന്ന തൂലികാനാമത്തിൽനിന്നാണ്‌ വരുന്നത്. സമെനോഫിന്റെ ലക്ഷ്യമാവട്ടെ, ലോക സമാധനത്തിനായി എളുപ്പവും വഴക്കവുമുള്ള ഒരു സാർവ്വലൗകിക രണ്ടാം ഭാഷ സൃഷ്ടിക്കുക എന്നതായിരുന്നു.

എസ്പെരാന്തോ
എസ്പെരാന്തോ
എസ്പെരാന്തോ
Created byഎൽ. എൽ. സമെനോഫ്
Setting and usageഅന്താരാഷ്ട്ര ഓക്സിലറി ഭാഷ
Users(മാതൃഭാഷ: 200 to 2000 (1996, ഉദ്ദേശം.);[1]
നന്നായി സംസാരിക്കുന്നവർ: ഉദ്ദേശം. 100,000 to 2 ദശലക്ഷം cited 1887)
Purpose
constructed language
  • അന്താരാഷ്ട്ര ഓക്സിലറി ഭാഷ
    • എസ്പെരാന്തോ
Sourcesപദസഞ്ചയം റൊമാൻസ്, ജർമാനിക്ക് ഭാഷകളിൽനിന്ന്; ഉച്ചാരണശാസ്ത്രം സ്ലാവിക്ക് ഭാഷകളിൽനിന്ന്
Official status
Regulated byഅക്കദെമിയോ ദെ എസ്പെരാന്തോ
Language codes
ISO 639-1eo
ISO 639-2epo
ISO 639-3epo

ചരിത്രം

സൃഷ്ടി

എൽ.എൽ. സാമെൻഹോഫിന്റെ ആദ്യ എസ്പെരാന്റോ ഗ്രന്ഥം.

1870കളുടെ അവസാനവും 1880 കളുടെ ആദ്യവും ഡോ. ലുഡ്‌വിഗ് ലസാറസ് സെമെൻഹോഫ് എന്ന മിശ്രിത സാംസ്കാരിക പശ്ചാത്തലമുള്ള ഒഫ്താൽമോളജിസ്റ്റാണ് ഈ ഭാഷ സൃഷ്ടിച്ചത്. ഇദ്ദേഹം റഷ്യൻ സാമ്രാജ്യത്തിലെ ബിയാലിസ്റ്റോക് എന്ന സ്ഥലത്തുകാരനായിരുന്നു. വിവിധ രാജ്യങ്ങളിലെ ജനങ്ങൾക്കിടയിൽ സമാധാനം കൊണ്ടുവരാനാണ് ഇദ്ദേഹം ഈ ഭാഷ സൃഷ്ടിച്ചതെന്നാണ് അവകാശപ്പെട്ടത്. അദ്ദേഹം നിക്കോളായി ബോറൊകോവ് എന്നയാൾക്കയച്ച ഈ കത്തിൽ നിന്ന് അദ്ദേഹത്തിന്റെ മാനസികവിചാരങ്ങൾ മനസ്സിലാക്കാവുന്നതാണ്:[3]

"ഞാൻ ജനിക്കുകയും കുട്ടിക്കാലം ചിലവിടുകയും ചെയ്ത സ്ഥലം എന്റെ ഭാവിയിലെ എല്ലാ പ്രയത്നങ്ങൾക്കും ദിശ നൽകി. ബിയാലിസ്റ്റോക്കിൽ ജനങ്ങൾ നാലു വിഭാഗത്തിൽ പെടുന്നവരായിരുന്നു: റഷ്യക്കാർ, പോളുകൾ, ജർമൻകാർ, ജൂതന്മാർ എന്നിവർ. ഇവരെല്ലാം അവരുടെ സ്വന്തം ഭാഷയാണ് സംസാരിച്ചിരുന്നത്. ഇവരോരോരുത്തരും മറ്റുള്ളവരെ ശത്രുക്കളായാണ് കണ്ടിരുന്നതും. മറ്റെവിടത്തേക്കാളുമധികം ഇത്തരമൊരു പട്ടണത്തിൽ ലോലമായ മനസ്സുള്ള ഒരാൾക്ക് ഭാഷാഭേദം കാരണമുണ്ടാകുന്ന യാതനകൾ അനുഭവിക്കാൻ സാധിക്കും. ഭാഷാഭേദമാണ് മനുഷ്യരെ ശത്രുക്കളുടെ കൂട്ടമായി തരം തിരിക്കുന്നതിന്റെ ആദ്യ പടവെന്നും മനസ്സിലാക്കാവുന്നതാണ്. ഒരു ആദർശവാദിയായാണ് എന്നെ വളർത്തിക്കൊണ്ടുവന്നത്. എന്നെ പഠിപ്പിച്ചത് എല്ലാവരും സഹോദരീസഹോദരന്മാരാണെന്നായിരുന്നു. പക്ഷേ പുറത്ത് തെരുവിൽ ഓരോ പടവിലും എനിക്ക് മനുഷ്യരെയല്ല, റഷ്യക്കാരെയും പോളുകളെയും ജർമൻകാരെയും ജൂതന്മാരെയും മറ്റുമാണ്. ഇത് എന്റെ പിഞ്ചുമനസ്സിനെ എപ്പോഴും വേദനിപ്പിച്ചിരുന്നു. ഒരു കുട്ടി ലോകത്തെപ്പറ്റി ഇങ്ങനെ വ്യാകുലപ്പെടുന്നതോർത്ത് പലരും ചിരിച്ചേയ്ക്കാം. മുതിർന്നവർ സർവ്വശക്തരാണെന്നാണ് ഞാൻ ആ സമയത്ത് കരുതിയിരുന്നത് അതിനാൽ മുതിർന്നുകഴിയുമ്പോൾ ഈ തിന്മ തുടച്ചുനീക്കുമെന്ന് ഞാൻ പ്രതിജ്ഞയെടുത്തിരുന്നു."

— എൽ. എൽ. സാമെൻഹോഫ്, നിക്കോളായി ബോരോവ്കോയ്ക്കുള്ള കത്തിൽ. 1895

ശാസ്ത്രം

ഹങ്കേറിയ ആസ്ട്രോനോട്ട് ബെർട്ടലാൻ ഫാർക്കാസ് ബഹിരാകാശ യാത്ര ചെയ്ത ആദ്യ എസ്പരാന്റിസ്റ്റ് ആയിരുന്നു.

1921-ൽ ഫ്രഞ്ച് അക്കാദമി ഓഫ് സയൻസസ് അന്താരാഷ്ട്രതലത്തിൽ ശാസ്ത്രസംബന്ധിയായ ആശയവിനിമയത്തിന് എസ്പരാന്റോ ഉപയോഗിക്കണമെന്ന് ശുപാർശചെയ്തു.[4] മൗറിസ് ഫ്രെഷെ (ഗണിതം), ജോൺ സി. വെൽസ് (ഭാഷാശാസ്ത്രം), ഹെൽമാർ ഫ്രാങ്ക് (വിദ്യാഭ്യാസശാസ്ത്രവും സൈബർനെറ്റിക്സും), ‌നോബൽ സമ്മാനജേതാവായ റൈൻഹാർഡ് സെൽട്ടൺ (സാമ്പത്തികശാസ്ത്രം) എന്നിവരെപ്പോലെയുള്ള ചില ശാസ്ത്രജ്ഞർ അവരുടെ കൃതികൾ ഭാഗികമായെങ്കിലും എസ്പരാന്റോ ഭാഷയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫ്രാങ്കു സെൽട്ടണും സാൻ മരീനോയിൽ അന്താരാഷ്ട്ര ശാസ്ത്ര അക്കാദമി സ്ഥാപിക്കുകയുണ്ടായി. ഇത് ചിലപ്പോൾ "എസ്പരാന്റോ സർവ്വകലാശാല" എന്നറിയപ്പെടുന്നുണ്ട്. ഇവിടുത്തെ പഠിപ്പിക്കലിനും നടത്തിപ്പിനുമുപയോഗിക്കുന്ന പ്രാഥമിക ഭാഷ എസ്പരാന്റോ ആണ്.[5][6]

എസ്പരാന്റോ ഭാഷയിലെ ഒരു സന്ദേശം വോയേജർ ഒന്നിലെ ഗോൾഡൺ റെക്കോഡിൽ ഉൾപ്പെടുത്തിയിരുന്നു.


ഇതും കാണുക

  • Akademio de Esperanto
  • Distributed Language Translation
  • Color argument
  • Comparison between Esperanto and Ido
  • Comparison between Esperanto and Interlingua
  • Comparison between Esperanto and Novial
  • Encyclopedia of Esperanto
  • EoLA
  • ESP-Disk
  • Esperantic Studies Foundation
  • Esperanto library
  • Esperanto magazine
  • Esperanto Wikipedia
  • Esperantujo
  • Lernu!
  • Indigenous Dialogues
  • North American Summer Esperanto Institute
  • Semajno de Kulturo Internacia

അവലംബം

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ എസ്പെരാന്തോ പതിപ്പ്


അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=എസ്പെരാന്തോ&oldid=3902206" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്