താലിയം

81രസംതാലിയംലെഡ്
In

Tl

Uut
വിവരണം
പേര്, പ്രതീകം, അണുസംഖ്യതാലിയം, Tl, 81
കുടുംബംpoor metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക്13, 6, p
Appearanceവെള്ളികലർന്ന വെള്ള
സാധാരണ ആറ്റോമിക ഭാരം204.3833(2)  g·mol−1
ഇലക്ട്രോൺ വിന്യാസം[Xe] 4f14 5d10 6s2 6p1
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 18, 3
ഭൗതികസ്വഭാവങ്ങൾ
Phaseഖരം
സാന്ദ്രത (near r.t.)11.85  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
11.22  g·cm−3
ദ്രവണാങ്കം577 K
(304 °C, 579 °F)
ക്വഥനാങ്കം1746 K
(1473 °C, 2683 °F)
ദ്രവീകരണ ലീനതാപം4.14  kJ·mol−1
ബാഷ്പീകരണ ലീനതാപം165  kJ·mol−1
Heat capacity(25 °C) 26.32  J·mol−1·K−1
Vapor pressure
P(Pa)1101001 k10 k100 k
at T(K)8829771097125214611758
Atomic properties
ക്രിസ്റ്റൽ ഘടനhexagonal
ഓക്സീകരണാവസ്ഥകൾ3, 1
(mildly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി1.62 (Pauling scale)
Ionization energies1st: 589.4 kJ/mol
2nd: 1971 kJ/mol
3rd: 2878 kJ/mol
Atomic radius190  pm
Atomic radius (calc.)156  pm
Covalent radius148  pm
Van der Waals radius196 pm
Miscellaneous
Magnetic ordering???
വൈദ്യുത പ്രതിരോധം(20 °C) 0.18 µ Ω·m
താപ ചാലകത(300 K) 46.1  W·m−1·K−1
Thermal expansion(25 °C) 29.9  µm·m−1·K−1
Speed of sound (thin rod)(20 °C) 818 m/s
Young's modulus8  GPa
Shear modulus2.8  GPa
Bulk modulus43  GPa
Poisson ratio0.45
Mohs hardness1.2
Brinell hardness26.4  MPa
CAS registry number7440-28-0
Selected isotopes
Main article: Isotopes of താലിയം
isoNAhalf-lifeDMDE (MeV)DP
203Tl29.524%stable
204Tlsyn119 Ms
(3.78 y)
β-0.764204Pb
ε0.347204Hg
205Tl70.476%stable
അവലംബങ്ങൾ

അണുസംഖ്യ 81 ആയ മൂലകമാണ് താലിയം. Tl ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.[1] മൃദുവും ചാരനിറമുള്ളതും അടിച്ച് പരത്താവുന്നതുമായ ഒരു ലോഹമാണിത്. ടിന്നുമായി രൂപസാദൃശ്യമുണ്ടെങ്കിലും വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ ഇതിന്റെ നിറം മാറുന്നു. ഉൽപാദിപ്പിക്കപ്പെടുന്ന താലിയത്തിന്റെ ഏകദേശം 60-70% ഇലക്ട്രോണിക്സ് വ്യവസായത്തിലാണ് ഉപയോഗിക്കപ്പെടുന്നത്. ബാക്കിയുള്ളതിൽ ഭൂരിഭാഗവും ഔഷധ വ്യവസായത്തിലും ഗ്ലാസ് നിർമ്മാണത്തിലും ഉപയോഗിക്കപ്പെടുന്നു.[2] ഇൻഫ്രാറെഫ് ഡിക്റ്റക്ടറുകളിലും താലിയം ഉപയോഗ്ക്കാറുണ്ട്.[3] ഉയർന്ന വിഷാംശമുള്ളതിനാൽ എലിവിഷത്തിലും മറ്റു കീടനാശിനികളിലും താലിയം ഉപയോഗിക്കാറുണ്ടെങ്കിലും പല രാജ്യങ്ങളിലും ഇത് നിയന്ത്രിക്കപ്പെടുകയോ നിരോധിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. കൊലപാതകങ്ങൾക്കായും ഈ ലോഹം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

1 ഗ്രാം താലിയം

താലിയം വളരെ മൃദുവും അടിച്ച് പരത്താവുന്നതുമാണ്. ഒരു കത്തികൊണ്ട് ഈ ലോഹത്തെ മുറിക്കാൻ സാധിക്കും. താലിയത്തിന് ഒരു മെറ്റാലിക് തിളക്കമുണ്ട്. എന്നാൽ വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ ഇത് പെട്ടെന്ന് ക്ലാവ് പിടിക്കുകയും നീല കലർന്ന ചാരനിറത്തിൽ ലെഡിനോട് സമാനമായ രൂപത്തിലാവുകയും ചെയ്യുന്നു. അന്തരീക്ഷത്തിൽ ഇരിക്കുമ്പോൾ താലിയത്തിന് ചുറ്റം കനംകൂടിയ ഓക്സൈഡ് പാളി ഉണ്ടാകുന്നു. ജലത്തിന്റ് സാന്നിദ്ധ്യത്തിൽ താലിയം ഹൈഡ്രോക്സൈഡ് ഉണ്ടാകും.

സാന്നിദ്ധ്യവും ഉൽപാദനവും

ക്രൂക്സൈറ്റ്, ലൊറൻഡൈറ്റ്, ഹച്ചിൻസണൈറ്റ്, പൈറൈറ്റ് എന്നീ ധാതുക്കളിൽ താലിയം പ്രകൃത്യാ കാണപ്പെടുന്നു. [2]

പൈറൈറ്റിന്റെ റോസ്റ്റിങിലൂടെയുള്ള സൾഫ്യൂറിക് ആസിഡിന്റെ നിർമ്മാണത്തിലും ലെഡ്, സിങ്ക് അയിരുകളുടെ സ്മെൽടിങിലും ഒരു ഉപോൽപന്നമായാണ് താലിയം നിർമ്മിക്കപ്പെടുന്നത്.[2]

ഉപയോഗങ്ങൾ

രുചിയും മണവുമില്ലാത്ത താലിയം സൾഫേറ്റ് ഒരുകാലത്ത് എലി വിഷമായും ഉറുമ്പ് കൊല്ലിയായും ഉപയോഗിക്കപ്പെട്ടിരുന്നു. 1975 മുതൽ യുണൈറ്റഡ് സ്റ്റേറ്റ്സിലും മറ്റ് പല രാജ്യങ്ങളിലും സുരക്ഷാ കാരണങ്ങളാൽ ഇതിന്റെ ഉപയോഗം നിരോധിക്കപ്പെട്ടു.[2]

മറ്റ് ഉപയോഗങ്ങൾ:

  • ഇൻഫ്രാറെഡ് പ്രകാശം പതിക്കുമ്പോൾ താലിയം സൾഫൈഡിന്റെ വൈദ്യുത ചാലകതക്ക് വ്യതിയാനം സംഭവിക്കുന്നു. ഈ പ്രത്യേകതയുള്ളതിനാൽ ഫോട്ടോസെല്ലുകളിൽ അവയെ ഉപയോഗിക്കുന്നു.
  • ഉയർന്ന അപവർത്തനാങ്കമുള്ള ഗ്ലാസുകളുടെ നിർമ്മാണത്തിൽ താലിയം ഓക്സൈഡ് ഉപയോഗിക്കുന്നു.
  • 8.5% താലിയം അമാൽഗം -58 °Cൽ ഖരാവസ്ഥയിലാകുന്നു. അതിനാൽ താഴ്ന്ന താപനിലകളിൽ ഉപയോഗിക്കാനുള്ള തെർമോമീറ്ററുകളിലും സ്വിച്ചുകളിലും അത് ഉപയോഗിക്കുന്നു.

ചരിത്രം

1861-ൽ ഇംഗ്ലീഷ് ശാസ്ത്രജ്ഞനായ സർ വില്യം ക്രൂക്ക്‌സ് ആണ് താലിയം കണ്ടെത്തിയത്. പച്ച മുള അല്ലെങ്കിൽ മരക്കമ്പ് എന്നർത്ഥമുള്ള താലോസ് (θαλλός)എന്ന ഗ്രീക്ക് വാക്കിൽനിന്നാണ് താലിയം എന്ന പേരിന്റെ ഉദ്ഭവം.[4] താലിയത്തിന്റെ ഉജ്ജ്വലമായ പച്ച നിറത്തിലുള്ള ദൃശ്യ ഉൽസർജ്ജന രേഖകളാണ് ഈ പേരിടാൻ കാരണം.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=താലിയം&oldid=3931243" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്