ഗ്രീക്ക് അക്ഷരമാല


ഗ്രീക്ക് അക്ഷരമാല
ഇനംവർണ്ണമാല
ഭാഷ(കൾ)ഗ്രീക്ക്, നിരവധി ഭേദങ്ങളോടെ മറ്റു ഭാഷകളിലും
മാതൃലിപികൾ
Proto-Canaanite alphabet
→ ഫൊണീഷ്യൻ അക്ഷരമാല
→ ഗ്രീക്ക് അക്ഷരമാല
പുത്രികാലിപികൾഗോഥിൿ
Glagolitic
Cyrillic
Coptic
Armenian alphabet
Old Italic alphabet
Latin alphabet
ISO 15924Grek
Note: This page may contain IPA phonetic symbols in Unicode.
ഗ്രീക്ക് അക്ഷരമാല
Ααആല്ഫാΝνന്യൂ
Ββബീറ്റാΞξക്സൈ
ΓγഗാമാΟοഓമിക്രോൺ
Δδഡെൽറ്റാΠπപൈ
Εεഎപ്സിലോൺΡρറോ
Ζζസീറ്റാΣσςസിഗ്മാ
Ηηഈറ്റാΤτതാഉ
Θθതീറ്റാΥυഅപ്സിലോൺ
Ιιഅയോട്ടΦφഫൈ
Κκകാപ്പാΧχചി
ΛλലാംഡാΨψപ്സൈ
Μμമ്യൂΩωഒമേഗാ
മറ്റു അക്ഷരങ്ങൾ
ഡൈഗാമാകോപ്പാ
സ്റ്റിഗ്മാസാമ്പി
ഹീറ്റാശോ
സാൻ
ഗ്രീക്ക് സരഭാരം
ഡിപിലോൺ മുദ്രണം, ഗ്രീക്ക് അക്ഷരമാലയുടെ ഉപയോഗത്തിന്റെ ഏറ്റവും പഴക്കം ചെന്ന സാമ്പിൾ, ഉ. 740 BC

ഗ്രീക്ക് ഭാഷ എഴുതാൻ ബി.സി. 9-ആം നൂറ്റാണ്ടിന്റെ അന്ത്യം മുതലോ 8-ആം നൂറ്റാണ്ടിന്റെ തുടക്കം മുതലോ ഉപയോഗിച്ചുവന്ന ഇരുപത്തിനാല് അക്ഷരങ്ങൾ ഉൾപ്പെട്ടതാണ് ഗ്രീക്ക് അക്ഷരമാല. സ്വരത്തെയും വ്യഞ്ജനത്തെയും വെവ്വേറെ ചിഹ്നങ്ങളെക്കൊണ്ടു കുറിക്കുന്ന വർണ്ണമാലകളിൽ പ്രഥമവും പ്രാക്തനവുമാണ് ഇത്[1].ബി.സി. രണ്ടാം നൂറ്റാണ്ടു മുതൽ ഇവ ഗ്രീക്ക് അക്കങ്ങളെക്കുറിക്കാനും ഉപയോഗിച്ചുതുടങ്ങി.

ഗ്രീക്ക് അക്ഷരമാല ഫൊണീഷ്യൻ അക്ഷരമാല പരിണമിച്ചാണ് ഉണ്ടായത്. അതിനു മുൻപ് ഗ്രീക്കിൽ ഉണ്ടായിരുന്ന സൈപ്രിയോട്ട് അക്ഷരമാലയുമായോ ലീനിയർ ബിയുമായോ ഇതിന് ബന്ധമില്ല. ലത്തീൻ അക്ഷരമാല ഉൾപ്പെടെ യൂറോപ്പ്, മദ്ധ്യപൗരസ്ത്യദേശങ്ങൾ, തുടങ്ങിയ ഇടങ്ങളിലെ അക്ഷരമാലകൾക്ക് ജന്മംനൽകിയത് ഗ്രീക്ക് അക്ഷരമാലയാണ്[1].ആധുനിക ഗ്രീക്ക് ഭാഷ എഴുതാനുപയോഗിക്കുന്നതിനു പുറമേ ശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങിയവയിലെ വിവിധ ചിഹ്നങ്ങളായും ഇവ ഉപയോഗിക്കുന്നു. ഭൗതികശാസ്ത്രത്തിൽ കിരണങ്ങളെ കുറിക്കുന്നതിനും ജ്യോതിശാസ്ത്രത്തിൽ നക്ഷത്രങ്ങളെ കുറിക്കുന്നതിനും ഭൂമിശാസ്ത്രത്തിൽ ചക്രവാതങ്ങളുടെ പേരായും ഒക്കെ ഉപയോഗിക്കുന്നുണ്ട്.

അക്ഷരമാല

ചരിത്രം

ഉത്ഭവം

ബി.സി. ഒൻപതാം നൂറ്റാണ്ടിന്റെ അവസാനസമയത്തോ എട്ടാം നൂറ്റാണ്ടിന്റെ ആദ്യ സമയത്തോ ആണ് ഗ്രീക്ക് അക്ഷരമാല ഉത്ഭവിച്ചത്.[2] ഇതിനു മുൻപുള്ള മൈസനിയൻ കാലഘട്ടത്തിൽ ലീനിയാർ ബി എന്നൊരു ലിപിരൂപമായിരുന്നു ഗ്രീക്ക് ഭാഷ എഴുതാനായി ഉപയോഗിച്ചിരുന്നത്. ഈ രണ്ടു ലിപി രൂപങ്ങൾക്കുമിടയിൽ നൂറ്റാണ്ടുകളുടെ ഇടവേളയാണുള്ളത്. ഈ കാലഘട്ടത്തെയാണ് ഗ്രീക്ക് ഇരുണ്ട കാലഘട്ടം എന്നുവിളിക്കുന്നത്. ഗ്രീക്കുകാർ ഈ ലിപി ഇതിനു മുൻപു നിലവിലുണ്ടായിരുന്ന ഫിനീഷ്യൻ ലിപിയിൽ മാറ്റങ്ങൾ വരുത്തിയാണ് രുപീകരിച്ചത്. ഇത് പടിഞ്ഞാറൻ സെമിറ്റിക് ലിപികളുമായി അടുത്ത ബന്ധമുള്ള ഒരു ലിപിരൂപമാണ്. സ്വരങ്ങൾക്ക് പ്രത്യേകം അക്ഷരങ്ങൾ കൂട്ടിച്ചേർത്തു എന്നതാണ് ഗ്രീക്ക് ലിപിയും ഫിനീഷ്യൻ ലിപിയും തമ്മിലുള്ള വ്യത്യാസം. ഈ വ്യത്യാസം ഗ്രീക്ക് ഭാഷയെ ആദ്യത്തെ "ആൽഫാബെറ്റ്" ആക്കി മാറ്റുന്നു.[3] സെമിറ്റിക് ഭാഷകളിൽ വ്യഞ്ജനങ്ങൾ മാത്രമായിരുന്നു ഉള്ളത്. അവയെ "അബ്ജാദുകൾ" എന്നാണ് വിളിക്കാവുന്നത്.[4]

ഫിനീഷ്യൻ ലിപിയിൽ നിന്ന് 22 അക്ഷരങ്ങളും ഗ്രീക്ക് ഭാഷ സ്വീകരിച്ചു. ഇതിൽ അഞ്ചെണ്ണം സ്വരങ്ങൾക്കായി നീക്കിവച്ചു. /j/ (യോധ്), /w/ (വാവ്) എന്നിവ [i] (Ι, അയോഗ്ഗ) എന്ന സ്വരത്തിനും [u] (Υ, ഉപ്സിലോൺ) എന്ന അക്ഷരത്തിനുമായി ഉപയോഗിച്ചു. /ʔ/ ('അലെഫ്) [a] (Α, ആൽഫ) എന്ന സ്വരത്തിനായും; /ʕ/ (ʿayin) [o] (Ο, ഓമൈക്രോൺ) എന്ന സ്വരത്തിനായും; /h/ (ഹെ) [e] (Ε, എപ്സിലോൺ) എന്ന സ്വരത്തിനായും ഉപയോഗിച്ചു. ഇരട്ട വാവ് [w] (Ϝ, ഡൈഗാമ) എന്നതിനായും ഉപയോഗിച്ചു. /ħ/ (ഹെത്ത്) നീളമുള്ള /ɛː/ (Η, എറ്റ) എന്ന സ്വരത്തിനായി സ്വീകരിക്കപ്പെട്ടു (ഈ അക്ഷരം ഒരു വ്യഞ്ജനമായും ഉപയോഗിച്ചിരുന്നു). പിന്നീട് /ɔː/ (Ω, ഒമേഗ) എന്ന ഏഴാമതൊരു സ്വരം കൂടി ഉപയോഗത്തിലെത്തി.

ഫിനീഷ്യൻഗ്രീക്ക്
aleph/ʔ/ Αalpha/a/, /aː/
beth/b/ Βbeta/b/
gimel/ɡ/ Γgamma/ɡ/
daleth/d/ Δdelta/d/
he/h/ Εepsilon/e/, /eː/[5]
zayin/z/ Ζzeta[zd](?)
heth/ħ/ Ηeta/h/, /ɛː/
teth/tˤ/ Θtheta/tʰ/
yodh/j/ Ιiota/i/, /iː/
kaph/k/ Κkappa/k/
lamedh/l/ Λlambda/l/
mem/m/ Μmu/m/
ഫിനീഷ്യൻഗ്രീക്ക്
nun/n/ Νnu/n/
samekh/s/ Ξxi/ks/
ʿayin/ʕ/ Οomicron/o/, /oː/[5]
pe/p/ Πpi/p/
reš/r/ Ρrho/r/
šin/ʃ/ Σsigma/s/
taw/t/ Τtau/t/
(waw)/w/ Υupsilon/u/, /uː/
Φphi/pʰ/
Χchi/kʰ/
Ψpsi/ps/
Ωomega/ɔː/
ഫിനീഷ്യൻഗ്രീക്ക്പേര്വില
waw /w/Ϛ ϛStigmast
qoph /q/Ϙ ϙ (Ϟ ϟ)Koppak
Ͳ ͳ (Ϡ ϡ)Sampis
ഫിനീഷ്യൻഗ്രീക്ക്പേര്വില
waw /w/Ϝ ϝ (Ͷ ͷ)Digammaw
heth /ħ/Ͱ ͱHetah
ṣade /sˤ/Ϻ ϻSans
Ϸ ϸShoš

























അവലംബം

ഗ്രന്ഥസൂചിക

പുറത്തേയ്ക്കുള്ള കണ്ണികൾ

Wiktionary
Appendix:Greek script എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https:https://www.search.com.vn/wiki/index.php?lang=ml&q=ഗ്രീക്ക്_അക്ഷരമാല&oldid=3999288" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്